മാ​മാ​ങ്ക​ത്തി​നും ര​ക്ഷ​യി​ല്ല; ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി

കൊ​ച്ചി: മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്ക​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ് റോ​ക്കേ​ഴ്‌​സാ​ണ് ചി​ത്രം ചോ​ര്‍​ത്തി​യ​ത്. റി​ലീ​സ് ചെ​യ്ത് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ളാ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍​ഡോം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഈ ​മാ​സം 12നാ​ണ് മാ​മാ​ങ്കം തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. 45 രാ​ജ്യ​ങ്ങ​ളി​ലായി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്‌​ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. എം. ​പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ‍​യ്ത മാ​മാ​ങ്കം കാ​വ്യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി​യാ​ണ് നി​ര്‍​മി​ച്ച​ത്.

Read More

വാ​യ് വി​ട്ട വാ​ക്കും കൈ​വി​ട്ട ആ​യു​ധ​വും…! കമൽ ഹാസന്‍റെ പോസ്റ്ററിൽ‌ ചാണകമെറിഞ്ഞു; പുലിവാലു പിടിച്ച് രാഘവ ലോറൻസ്

വാ​യ് വി​ട്ട വാ​ക്കും കൈ​വി​ട്ട ആ​യു​ധ​വും തി​രി​ച്ചെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന പ​ഴ​മൊ​ഴി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​വും സം​വി​ധാ​യ​ക​നും ന​ർ​ത്ത​ക​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സ്. കു​ട്ടി​ക്കാ​ല​ത്ത് ക​മ​ൽ​ഹാ​സ​ന്‍റെ പോ​സ്റ്റ​റു​ക​ളി​ൽ ചാ​ണ​ക​മെ​റി​യു​മാ​യി​രു​ന്നു​വെ​ന്ന് രാ​ഘ​വ ലോ​റ​ൻ​സ് പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യ​ത്. ഡി​സം​ബ​ർ 7ന് ​ചെ​ന്നൈ​യി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദ​ർ​ബാ​റി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് ക​ടു​ത്ത ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​നാ​യ രാ​ഘ​വ ലോ​റ​ൻ​സ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ര​ജ​നീ​കാ​ന്തി​ന്‍റെ ആ​രാ​ധ​ക​നാ​യ താ​ൻ കു​ട്ടി​ക്കാ​ല​ത്ത് ക​മ​ൽ​ഹാ​സ​ന്‍റെ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ക്കു​മാ​യി​രു​ന്ന​വെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​മ​ൽ​ഹാ​സ​ൻ ആ​രാ​ധ​ക​ർ രാ​ഘ​വ ലോ​റ​ൻ​സി​നെ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​മ​ൽ ആ​രാ​ധ​ക​ർ ലോ​റ​ൻ​സി​നെ​തി​രെ വി​മ​ർ​ശ​നം ചൊ​രി​യു​ക​യാ​ണ്. അ​തേ​സ​മ​യം താ​ൻ തെ​റ്റാ​യൊ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്നും വീ​ഡി​യോ മു​ഴു​വ​ൻ ക​ണ്ടാ​ൽ അ​തു മ​ന​സി​ലാ​കു​മെ​ന്നും രാ​ഘ​വ ലോ​റ​ൻ​സ് പ​റ​യു​ന്നു. സി​നി​മ​യെ​പ്പ​റ്റി കു​ട്ടി​ക്കാ​ല​ത്ത് വ​ലി​യ അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നും ര​ജ​നീ​കാ​ന്തി​നോ​ടു​ള്ള ആ​രാ​ധ​ന​യി​ൽ അ​ന്ന​ങ്ങ​നെ​യൊ​ക്കെ കാ​ട്ടി​ക്കൂ​ട്ടി​യെ​ങ്കി​ലും പി​ന്നീ​ട് സി​നി​മാ ലോ​ക​ത്ത് ക​മ​ലും ര​ജ​നി​യും കൈ​കോ​ർ​ത്ത്…

Read More

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി ?

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ൽ നി​ന്നും കീ​ർ​ത്തി പിന്മാ​റി​യ​ത്. അ​തേ സ​മ​യം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​യ്ല​ൻ​ഡി​ൽ ആ​രം​ഭി​ച്ചു. ചോ​ള സാ​മ്രാ​ജ്യ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ മൊ​ഴി വ​ർ​മ​നെ ആ​സ്പ​ദ​മാ​ക്കി ക​ൽ​ക്കി കൃ​ഷ്ണ​മൂ​ർ​ത്തി ര​ചി​ച്ച പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന കൃ​തി​യാ​ണ് അ​തേ പേ​രി​ൽ ത​ന്നെ സി​നി​മ​യാ​ക്കു​ന്ന​ത്. ജ​യം​ര​വി, കാ​ർ​ത്തി, വി​ക്രം, ഐ​ശ്വ​ര്യ റാ​യ്, തൃ​ഷ, വി​ക്രം പ്ര​ഭു തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

Read More

പേ​ടി​പ്പി​ക്കാ​ൻ മ​ഞ്ജു വാ​ര്യ​ർ; പേ​ര് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല…

മ​ഞ്ജു വാ​ര്യ​ർ ഹൊ​റ​ർ സി​നി​മ​യി​ല​ഭി​ന​യി​ക്കു​ന്നു. സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സ​ണ്ണി വെ​യ്ൻ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കോ​ഹി​നൂ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ര​ഞ്ജി​ത് ക​മ​ല ശ​ങ്ക​ർ, സ​ലി​ൽ.​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ഭ​യ​കു​മാ​ർ.​കെ, അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സാംസ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ ബാ​ല​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ച​ത്. ജി​സ് ടോം​സ്, ജ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ര​ഞ്ജി പ​ണി​ക്ക​ർ, അ​ല​ൻ​സി​യ​ർ, സ​ര​യൂ എ​ന്നി​വരും സിനിമയിലൽ മ​റ്റ് പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ശ്രീ​കു​മാ​റും സ്നേ​ഹ​യും വി​വാ​ഹി​ത​രാ​യി

എ​സ്.​പി. ശ്രീ​കു​മാ​റും സ്നേ​ഹ ശ്രീ​കു​മാ​റും വി​വാ​ഹി​ത​രാ​യി. എ​റ​ണാ​കു​ളം പൂ​ർ​ണ​ത്ര​യീ​ശ അ​മ്പ​ല​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.മ​റി​മാ​യം എ​ന്ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലൂ​ടെ പ്ര​ശ​സ്തി നേ​ടി​യ ഇ​രു​വ​രും നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ മെ​മ്മ​റീ​സി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ശ്രീ​കു​മാ​ർ മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

Read More

ആ​ഷി​ഖ് അ​ബു ബോ​ളി​വു​ഡി​ലേ​ക്ക്; നാ​യ​ക​ൻ ഷാ​രൂ​ഖ് ഖാ​ൻ

ഷാ​രൂ​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി ബോ​ളി​വു​ഡ് സി​നി​മ​യൊ​രു​ക്കു​വാ​ൻ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ശ്യാം ​പു​ഷ്ക്ക​ര​നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. പ്രൊ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഷി​ഖ് അ​ബു​വും ശ്യം ​പു​ഷ്ക്ക​ര​നും ഷാ​രൂ​ഖ് ഖാ​നെ വീ​ട്ടി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഇ​രു​വ​രും ഷാ​രൂ​ഖ് ഖാ​നൊ​പ്പ​മു​ള്ള ചി​ത്ര​വും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സീ​റോ​യാ​ണ് ഷാ​രൂ​ഖ് ഖാ​ന്‍റേതാ​യി റി​ലീ​സ് ചെ​യ്ത അ​വ​സാ​ന ചി​ത്രം. സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് അ​ഭി​ന​യ​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​ണ് ഷാ​രൂ​ഖ്.

Read More

മു​ക്കു​ത്തി അ​മ്മ​ൻ! നയൻതാര കന്യാകുമാരി ക്ഷേത്രത്തിൽ

മു​ക്കു​ത്തി അ​മ്മ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ദേ​വി ആ​യി അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ൽ ന​യ​ൻ​താ​ര വ്ര​ത​മെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് നേ​ര​ത്തെ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു​മു​ന്പ് ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ന​ടി. സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പ​മാ​ണ് ന​യ​ൻ​സി​ന്‍റെ ക്ഷേ​ത്ര​ദ​ർ​ശ​ന​ങ്ങ​ളെ​ല്ലാം. ഇ​പ്പോ​ൾ ന​ടി ക​ന്യാ​കു​മാ​രി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

അങ്ങനെ ചെയ്യുമ്പോള്‍ ത​നി​ക്ക് കൈ​വി​റ​യ്ക്കും! ദു​ൽ​ഖ​ർ പറയുന്നു…

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ന്പോ​ഴും ത​ന്നെ അ​ല​ട്ടു​ന്ന ഒ​രു പ്ര​ശ്ന​ത്തെ​പ്പ​റ്റി മ​ന​സു​തു​റ​ക്കു​ക​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ലൊ​ക്കെ ഇ​ഴു​കി​ച്ചേ​ർ​ന്ന​ഭി​ന​യി​ക്കാ​ൻ ഇ​പ്പോ​ഴും ഇ​ത്തി​രി ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ദു​ൽ​ഖ​ർ പ​റ​യു​ന്ന​ത്. അ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ത​നി​ക്ക് കൈ​വി​റ​യ്ക്കു​മെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ ഇ​ങ്ങ​നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ പ്ര​ശ്ന​മ​ല്ല പ​ക്ഷെ കാ​മ​റ​യ്ക്കു​മു​ന്നി​ൽ ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ പ്ര​യാ​സം തോ​ന്നും. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കു​റെയേ​റെ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി മാ​റി എ​ന്നു പ​റ​യാ​നും പ​റ്റി​ല്ല- ദു​ൽ​ഖ​ർ പ​റ​യു​ന്നു. ഹി​ന്ദി ചി​ത്ര​ത്തി​ൽ സോ​നം ക​പൂ​റി​നൊ​പ്പം ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ താ​ൻ ല​ജ്ജാ​ലു​വാ​യി​പ്പോ​യെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. താ​ര​പ​ദ​വി എ​ന്ന​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും താ​നൊ​രു താ​ര​മാ​ണോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​യു​ന്നു.

Read More

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി ദീ​പി​ക; ഛപ​കി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി

ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഛപ​ക് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ മാ​ൽ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മേ​ഘ്ന ഗു​ൽ​സാ​ർ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ക്രാ​ന്ത് മാ​സ​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, ഗോ​വി​ന്ദ് സിം​ഗ്, ദീ​പി​ക പ​ദു​ക്കോ​ണ്‍, മേ​ഘ്ന ഗു​ൽ​സാ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

റിക്കാർഡിലേക്ക് പാടിക്കയറി മാരി-2 വും റൗഡി ബേബിയും

ധ​നു​ഷും സാ​യി പ​ല്ല​വി​യും അ​ഭി​ന​യി​ച്ച മാ​രി-2​വി​ലെ റൗ​ഡി ബേ​ബി എ​ന്ന ഗാ​നം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ബ​ഹു​മ​തി കൂ​ടെ ഈ ​ഗാ​ന​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്നു. 2019ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ ക​ണ്ട മ്യൂ​സി​ക്ക​ൽ വീ​ഡി​യോ എ​ന്ന അം​ഗീ​കാ​ര​മാ​ണ് റൗ​ഡി ബേ​ബി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ 71 കോ​ടി​യി​ല​ധി​കം പേ​ർ ഈ ​വീ​ഡി​യോ യൂ​ട്യൂ​ബി​ൽ ക​ണ്ടു​ക​ഴി​ഞ്ഞു. ധ​നു​ഷാ​ണ് ഈ ​സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ര​ചി​ച്ച​ത്. സം​ഗീ​തം പ​ക​ർ​ന്ന​ത് യു​വ​ൻ ശ​ങ്ക​ർ രാ​ജ​യും. ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ധ​നു​ഷും ദീ​യും ചേ​ർ​ന്നാ​ണ്. പു​തി​യ അം​ഗീ​കാ​ര​ത്തി​ന്‍റെ വി​വ​രം ലോ​ക​ത്തെ അ​റി​യി​ച്ച​തും ധ​നു​ഷ് ത​ന്നെ​യാ​ണ്.

Read More