ഇ​ള​യ​ദ​ള​പ​തി​യു​ടെ വി​ല്ല​ൻ മ​ക്ക​ൾ സെ​ൽ​വ​ൻ

വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന ബി​ഗി​ലി​ൽ വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​മു​ഖ ട്രേ​ഡ് അ​ന​ലി​സ്റ്റ് ര​മേ​ഷ് ബാ​ല ട്വി​റ്റ​റി​ലൂ​ടെയാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നെ​ങ്കി​ലും ബി​ഗി​ലി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്തി​യാ​ണ് വി​ജ​യ് സേ​തു​പ​തി അ​ഭി​ന​യി​ച്ച​ത്. സ്‌​പോ​ര്‍​ട്‌​സ് ഡ്രാ​മ​യാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം ര​ച​ന നി​ര്‍​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​റ്റ്‌​ലി​യാ​ണ്. ലേ​ഡീ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യാ​ണ് വി​ജ​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. തെ​രി, മെ​ർ​സ​ൽ എ​ന്നീ ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആറ്റ്‌ലിയും വി​ജ​യും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്. ജാ​ക്കി ഷ്റോ​ഫ്, വി​വേ​ക്, ആ​ന​ന്ദ്‌​രാ​ജ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

ദ​ള​പ​തി 64! വിജയ്ക്കൊപ്പം മാളവിക മോഹൻ

വി​ജ​യ് ചി​ത്ര​ത്തി​ൽ മാ​ള​വി​ക മോ​ഹ​ന​നും. ദ​ള​പ​തി 64- എ​ന്ന പേ​രി​ൽ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലാ​ണ് മാ​ള​വി​ക​യ്ക്ക് അ​വ​സ​രം കി​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പേ​ട്ട എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍ ത​മി​ഴി​ല്‍ ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത്. മാ​ള​വി​ക ദ​ള​പ​തി 64-ൽ ​അ​ഭി​ന​യി​ക്കു​ന്ന വി​വ​രം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഉ​ട​ൻ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

Read More

കാ​പ്പാ​നും ര​ക്ഷ​യി​ല്ല; സി​നി​മ ഇ​ന്‍റ​ർ​നെ​റ്റി​ൽ

മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച കാ​പ്പാ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ. വെ​ള്ളി​യാ​ഴ്ച്ച റി​ലീ​സ് ചെ​യ്ത ചി​ത്രം ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ വെ​ബ്സൈ​റ്റി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കെ.​വി. ആ​ന​ന്ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ ഭൂ​രി​ഭാ​ഗം സി​നി​മ​ക​ളും ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Read More

ഫാ​മി​ലി മാ​ന് വേ​ണ്ടി ബോ​ളി​വു​ഡ് ചി​ത്രം ഉ​പേ​ക്ഷി​ച്ചു: നീ​ര​ജ് മാ​ധ​വ്

ആ​മ​സോ​ണ്‍ പ്രൈം ​വെ​ബ് സീ​രീ​സാ​യ ദ് ​ഫാ​മി​ലി മാ​ന് വേ​ണ്ടി ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ അ​വ​സ​രം വേ​ണ്ട​ന്ന് വ​ച്ച​ന്ന് ന​ട​ൻ നീ​ര​ജ് മാ​ധ​വ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. നി​തേ​ഷ് തി​വാ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ച്ചോ​രെ എ​ന്ന സി​നി​മ​യി​ൽ നി​ന്നു​മാ​ണ് നീ​ര​ജി​ന് ക്ഷ​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ സീ​രി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ൾ കാ​ര​ണം സി​നി​മ വേ​ണ്ട​ന്ന് വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. ഇ​നി​യും ബോ​ളി​വു​ഡി​ൽ നി​ന്നും അ​വ​സ​രം ല​ഭി​ച്ചാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

Read More

നി​വിൻ നി​ഷ്ക​ള​ങ്ക​നാ​ണ്: ഗീതു മോഹൻദാസ്

സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ മൂ​ത്തോ​ൻ ഏ​വ​രും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്. എ​ന്തു​കൊ​ണ്ട് നി​വി​ൻ പോ​ളി​യെ ചി​ത്ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തു​വെ​ന്ന ചോ​ദ്യ​ത്തി​ന് നി​വി​ൻ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തിലാ​ഴ്ത്തുമെന്നു​ള്ള ഉ​ത്ത​ര​മാ​ണ് സം​വി​ധാ​യി​ക ന​ൽ​കി​യ​ത്. മൂ​ത്തോ​നി​ലെ ക​ഥാ​പാ​ത്ര​മാ​കാ​ൻ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രാ​ൾ വേ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യോ​ട് കൂ​ടി​യ ഒ​രാ​ളെ​യാ​യി​രു​ന്നു എ​നി​ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. അ​താ​ണ് നി​വി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. നി​വി​ന് ആ ​ക​ഥാ​പാ​ത്ര​ത്തെ അ​ഭി​ന​യി​ച്ച് ഫ​ലി​പ്പി​ക്കാ​ൻ പ​റ്റു​മെ​ന്നു​റ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഗീ​തു പ​റ​ഞ്ഞ​ത്. ടൊ​റ​ന്‍റോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലാ​ണ് ഗീ​തു ഇക്കാ​ര്യം പ​റ​ഞ്ഞ​ത്.

Read More

ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ക! പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റി​ല്ല: അജയ് ദേവ്ഗൺ

ഭാ​ഗ്യം കൊ​ണ്ട് ജീ​വി​ത​ത്തി​ല്‍ വ​ലി​യ ക​ഷ്ട​പ്പാ​ടു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ അ​ജ​യ് ദേ​വ്ഗ​ൺ. എ​ല്ലാം ന​ല്ല​താ​യി​ട്ടാ​ണ് വ​ന്ന​ത്. ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തു​വ​രെ പ​ഠി​ച്ചൊ​രു കാ​ര്യ​മെ​ന്നും അ​ജ​യ് ദേ​വ്ഗ​ൺ പ​റ​ഞ്ഞു. പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ചും താ​ര​പ​ദ​വി​യെ​ക്കു​റി​ച്ചും താ​ന്‍ ആ​ലോ​ചി​ക്കാ​റേ​യി​ല്ലെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ തുറന്ന് പറച്ചിൽ. മ​റ്റു താ​ര​ങ്ങ​ളോ​ട് താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ലും താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും അ​ജ​യ് ദേ​വ്ഗ​ൺ പ​റ​ഞ്ഞു.

Read More

ആ രഹസ്യവും പുറത്ത്! സൗ​ന്ദ​ര്യ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ഐ​ശ്വ​ര്യ റാ​യി

സൗ​ന്ദ​ര്യ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ഐ​ശ്വ​ര്യ റാ​യി. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്നതാണ് ത​ന്‍റെ ച​ർ​മ സം​ര​ക്ഷ​ണ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ര​ഹ​സ്യ​മെ​ന്നാ​ണ് ആ​ഷ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ച​ർ​മം വ​ര​ണ്ടു​ണ​ങ്ങു​ന്ന​ത് ത​ട​യാ​നാ​കും. ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നാ​യി രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശാ​ശ്വ​ത​മ​ല്ല. ച​ർ​മ​ത്തി​ന്‍റെ സ്വാഭാ​വി​ക​ത നി​ല​നി​ൽ​ത്താ​നും തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​നം ക​ട​ല​മാ​വും മ​ഞ്ഞ​ളും തൈ​രും അ​ട​ങ്ങു​ന്ന ക്രീം ​മു​ഖ​ത്ത് പു​ര​ട്ടാ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. 45വ​യ​സ് പി​ന്നി​ട്ടി​രി​ക്കു​ന്ന ഐ​ശ്വ​ര്യ​റാ​യ് ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ സൗ​ന്ദ​ര്യ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ക​ട്ട്ഔ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നും ആ​രാ​ധ​ക​രെ വി​ല​ക്കി സൂ​പ്പ​ർ താ​ര​ങ്ങ​ൾ

ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും പ​ട​കൂ​റ്റ​ൻ ക​ട്ട്ഔ​ട്ടു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്നും ആ​രാ​ധ​ക​രെ വി​ല​ക്കി വി​ജ​‍യ്‌യും ക​മ​ൽ​ഹാ​സ​നും സൂ​ര്യ​യും. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ച പ​ടു​കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് വീ​ണ് ശു​ഭ​ശ്രി എ​ന്ന യു​വ​തി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ഈ ​തീ​രു​മാ​നം. സി​നി​മ താ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല രാ​ഷ്ട്രി​യ നേ​താ​ക്ക​ളും ഈ​കാ​ര്യ​ങ്ങ​ൾ പ​ര​സ്യ ക​മ്പ​നി​ക​ളും ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്‍റെ ആ​രാ​ധ​ക​ൻക​ട്ട്ഔ​​ട്ടി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത് വേ​ദ​ന​യോ​ടെ താ​ൻ ഓ​ർ​ക്കു​ന്നു​വെ​ന്നും ക​മ​ൽ​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി. ഇ​നി മു​ത​ൽ വ​ലി​യ ക​ട്ട്ഔ​ട്ടു​ക​ൾ സ്ഥാ​പി​ക്കി​ല്ലെ​ന്ന് വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. മു​മ്പ് വി​ജ​‍യ്‌യു​ടെ 175 അ​ടി ഉ​യ​ര​മു​ള്ള ക​ട്ടൗ​ട്ട് ആ​രാ​ധ​ക​ർ നി​ർ​മി​ച്ച​ത് ഏ​റെ വാ​ർ​ത്താ​യി​യി​രു​ന്നു. കാ​പ്പാ​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് സൂ​ര്യ ക​ട്ട്ഔ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ വി​ല​ക്കി​യ​ത്. ക​ട്ട്ഔ​ട്ടു​ക​ൾ വേ​ണ്ട​ന്ന് താ​ൻ ആ​രാ​ധ​ക​രോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ് എ​ന്നാ​ൽ ഈ ​പ്രാ​വ​ശ്യം ശ​ക്ത​മാ​യി…

Read More

മൂ​ന്നാം ക​ണ്ണ് ! അന്ധയായി നയൻതാര

ന​യ​ൻ​താ​ര അ​ന്ധ​യാ​യി എ​ത്തു​ന്നു. നെ​ട്രി​ക​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​യ​ൻ​താ​ര അ​ന്ധ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. നെ​ട്രി​ക​ണ്‍ എ​ന്ന വാ​ക്കി​ന് ത​മി​ഴി​ൽ അ​ർ​ഥം മൂ​ന്നാം ക​ണ്ണ് എ​ന്നാ​ണ്. 1981 ൽ എ​സ്പി മു​ത്തു​രാ​മ​ൻ സം​വി​ധാ​നം ചെ​യ്ത് ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു നെ​ട്രി​ക​ണ്‍. ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ര​ജ​നീ​കാ​ന്തും ത​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കാ​ൻ സ​മ്മ​തം മൂ​ളി​യ​തോ​ടെ​യാ​ണ് ന​യ​ൻ​താ​ര​യു​ടെ പു​തി​യ ചി​ത്ര​ത്തി​നു നെ​ട്രി​ക​ണ്‍ എ​ന്ന പേ​രു വീ​ണ​ത്. ബ്രെ​യി​ൽ ലി​പി​യി​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യു​ടെ 65-ാമ​ത്തെ ചി​ത്ര​മാ​ണ് നെ​ട്രി​ക​ണ്‍.മി​ലി​ൻ​ഡ് റാ​വു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ വി​ഘ്നേ​ശ് ശി​വ​ൻ ആ​ണ്. വി​ജ​യ് നാ​യ​ക​നാ​കു​ന്ന ദീ​പാ​വ​ലി ചി​ത്രം ബി​ഗി​ൽ ആ​ണ് ന​യ​ൻ​താ​ര​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം. ഇ​തോ​ടൊ​പ്പം ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ 2020 പൊ​ങ്ക​ൽ റി​ലീ​സ് ചി​ത്ര​മാ​യ ദ​ർ​ബാ​റി​ലും താ​രം നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്നു.

Read More

രജിഷ ഇനി ധനുഷിന്‍റെ നായിക

ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം ര​ജി​ഷ വി​ജ​യ​ൻ. മാ​രി സെ​ൽ​വ​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രി​നെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. ക​ർ​ണ​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. വി.​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ലൈ​പു​ലി എ​സ് . താ​ണു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്

Read More