ഇത് ആരാണെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുൻപിൽ പതറി നിവിൻ പോളി. ചെന്നൈയിൽ ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. നിവിന്റെ ആരാധികയായ പെണ്‍കുട്ടി ഓട്ടോഗ്രാഫിനായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയിരുന്നു. താരം ഓട്ടോഗ്രാഫ് എഴുതിക്കൊണ്ടിരിക്കുമ്പോൾ സമീപം നിന്ന കൂട്ടുകാരി ആരാധികയായ കുട്ടിയോട് ചോദിച്ചു “ഇതാരാണ്’?. ഇത് ഹീറോ എന്ന് ആ കുട്ടി മറുപടിയും പറഞ്ഞു. ഇതെല്ലാം കേട്ട് പകച്ച് നിന്ന നിവിൻ പോളി “ഞാൻ ആരാണെന്ന്’ എന്ന് സുഹൃത്തുക്കളോട് പറഞ്ഞു ചിരിക്കുകയും ചെയ്തു. ഏറെ ചിരിയുണർത്തുന്ന രംഗം അജു വർഗീസാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. View this post on Instagram ഞാൻ ആരാണെന്ന് 🤣🤣🤣 Shooting location scenes, Chennai A post shared by Aju Varghese (@ajuvarghese) on Sep 17, 2019 at 9:50pm PDT
Read MoreCategory: Movies
ദുൽഖറിന്റെ നായികയാകാൻ ശോഭിത?
ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിൽ ബോളിവുഡ് താരം ശോഭിത ധുലിപല നായികയാകുമെന്ന് റിപ്പോർട്ടുകൾ. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗീതു മോഹൻദാസിന്റെ മൂത്തോനിൽ ശോഭിതയായിരുന്നു നായിക. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. ഇന്ദ്രജിത്ത്, സണ്ണിവെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറർ ഫിലിംസ്, എം സ്റ്റാർ ഫിലിംസ് എന്നീ ബാനറുകളിൽ ദുൽഖർ സൽമാനാണ് സിനിമ നിർമിക്കുന്നത്.
Read Moreശബ്ദമുയര്‍ത്തേണ്ടി വന്നാൽ ശബ്ദമുയർത്തും: പ്രയാഗ
ശബ്ദമുയർത്തേണ്ടി വന്നാൽ ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്ന് നടി പ്രയാഗ മാർട്ടിൻ. സിനിമയ്ക്ക് അകത്തെ വിഷയങ്ങളിൽ പ്രതികരിക്കാത്തതിനെ കുറിച്ച് പറയുന്നതിനിടയിലാണ് താരം മനസ് തുറന്നത്. താൻ പഠനവുമായി ബന്ധപ്പെട്ട തിരക്കിലായത് കാരണമാണ് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാതിരുന്നത്. ചലച്ചിത്ര സംഘടനയായ അമ്മയിൽ പുരുഷാധിപത്യം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്ന് പ്രയാഗ പറഞ്ഞു.അമ്മയുടെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിൽ നടന്ന സ്റ്റേജ് ഷോയിലും പങ്കെടുത്തിരുന്നു. എന്ത് പ്രശ്നം വന്നാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിൽ ഉള്ളത്. അമ്മയിൽ അംഗമായിരിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്നും പ്രയാഗ പറഞ്ഞു.
Read Moreഅവധിക്കാലം കാമുകനൊപ്പം കെനിയയിൽ ആഘോഷിച്ച് ആലിയ
കാമുകൻ രണ്‍ബീർ കപൂറിനൊപ്പം അവധിക്കാലം കെനിയയിൽ ആഘോഷിച്ച് ആലിയ ഭട്ട്. കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന് മുമ്പ് കാമറയുമായി രണ്‍ബീറിനൊപ്പം ജീപ്പിലിരിക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. View this post on Instagram .. let’s wander where the Wi-Fi is weak 🌿 A post shared by Alia 🌸 (@aliaabhatt) on Sep 7, 2019 at 9:15am PDT
Read Moreഅറിയുമോ ഈ കുഞ്ഞിനെ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് ഒരു അമ്മയുടേയും കുഞ്ഞിന്റേയും ചിത്രമാണ്. കുഞ്ഞിനെ കൈയിലെടുത്ത് കടൽത്തീരത്ത് ഇരിക്കുന്ന അമ്മയുടെ ചിത്രമാണത്. ചിത്രത്തിലെ കുഞ്ഞ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള താരമാണ്. മറ്റാരുമല്ല. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ സായി പല്ലവിയാണ് ആ കുട്ടി. തന്റെ ഇൻസ്റ്റഗ്രാം പേജിൽ സായി പല്ലവി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് സായി ചിത്രം പങ്കുവച്ചത്.
Read Moreരഹസ്യം പരസ്യമാക്കി വരലക്ഷ്മി
വരലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു വീഡിയോ വൈറലാകുന്നു. മേക്കപ്പിനെ കുറിച്ചുള്ള വിശദീകരണമാണ് വരലക്ഷ്മിയുടെ വീഡിയോയിലുള്ളത്. സിനിമാതാരങ്ങളെ പോലെ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇതിനായി നടിമാരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം അനുകരിക്കാറുണ്ട്. കൂടാതെ താരങ്ങളുടെ ബ്യൂട്ടി സീക്രട്ട് അറിയാനും അതു പോലെ പകർത്താനും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ നടിമാരുടെ സൗന്ദര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വരലക്ഷ്മി ശരത്ത് കുമാർ.ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം സൗന്ദര്യ രഹസ്യം പുറത്തു വിട്ടിരിക്കുന്നത്. ഒരുപാട് പ്രവൃത്തിയുടെ ഫലമായിട്ടാണ് നടിമാർ സുന്ദരിമാരായി നിങ്ങളുടെ മുന്നിൽ എത്തുന്നത്. ഞങ്ങൾ ഉറക്കം എഴുന്നേൽക്കുന്നത് സുന്ദരികളായിട്ടല്ല. ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഞങ്ങൾ ഇങ്ങനെയാകുന്നത്. നടിമാരെ പോല ഗ്ലാമറായി നടക്കണമെന്ന് വിചാരിക്കുന്നവരോട് ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്ന് ചിന്തിക്കരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്പോൾ നിങ്ങൾ എല്ലാവരേയും പോലെ തന്നെയാണ് ഞങ്ങളും- വരലക്ഷ്മി പറയുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും വരലക്ഷ്മി…
Read Moreഅതീവ ഗ്ലാമറസായി തമന്ന; ചിത്രം വൈറല്‍
തമിഴ് സൂപ്പർതാരം വിശാലിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആക്ഷൻ. സുന്ദർസി സംവിധാനം ചെയ്യുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. വന്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയാണ് നായികാ വേഷത്തിലെത്തുന്നത്. ആക്ഷന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പുതിയ പോസ്റ്ററിൽ വിശാലിനൊപ്പം അതീവ ഗ്ലാമറസായിട്ടാണ് തമന്ന ഭാട്ടിയയെ കാണിച്ചിരിക്കുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങുന്നതിന് മുൻപായിട്ടാണ് പുതിയ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടിരുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ യോഗി ബാബുവും അഭിനയിച്ചിരിക്കുന്നു. ആക്ഷനിൽ ഒരു കമാൻഡോയുടെ വേഷത്തിലാണ് വിശാൽ എത്തുന്നത്.
Read Moreതാരങ്ങളുടെ ആരാധകർ രാജമൗലിക്ക് തലവേദനയോ ?
ബാഹുബലിക്കു ശേഷം രാജമൗലി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂനിയർ എൻടിആറും രാം ചരണ്‍ തേജയും ഒന്നിക്കുന്ന സിനിമയ്ക്ക് ആർആർആർ എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ഇരുവരോടും ആരാധകരെ നിയന്ത്രിച്ചു നിർത്തുവാൻ രാജമൗലി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും താരങ്ങൾ ഏറ്റുമുട്ടുന്നത് നിത്യസംഭവമാണ്. അങ്ങനെ സംഭവിച്ചാൽ അത് സിനിമയിലെ മോശകരമായി ബാധിച്ചേക്കാം എന്ന് രാജമൗലി കരുതുന്നു. വിപ്ലവകാരികളായ അല്ലൂരി സീതരാമരാജു, കോമരം ഭിം എന്നിവരുടെ കഥ പറയുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ബോളിവുഡ് താരങ്ങളായ ആലിയഭട്ടും, അജയ് ദേവ്ഗണും സിനിമയിൽ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Read Moreമലയാള സിനിമയുടെ ആദ്യ നടി! പി.കെ. റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നു
മലയാള സിനിമയുടെ ആദ്യ നടിയായ പി.കെ. റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി രൂപീകരിക്കാനൊരുങ്ങി വിമെൻ ഇൻ സിനിമ കളക്ടീവ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. 1928ൽ പുറത്തിറങ്ങിയ വിഗതകുമാരൻ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ നാടുകടത്തപ്പെട്ട ദളിത് സ്ത്രീയാണ് പി.കെ. റോസി. സിനിമ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണസ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുവാനുമുള്ള ഒരെളിയ ശ്രമമാണ് ഈ ഫിലിം സൊസൈറ്റികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ സോയ റിയസാണ് സൊസൈറ്റിയുടെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Read Moreവൺ! മുഖ്യമന്ത്രിയാകാൻ മമ്മൂട്ടി
മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് “വൺ’. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ബോബി സഞ്ജയ് ടീമാണ് രചന നിർവഹിക്കുന്നത്. ഒക്ടോബർ മധ്യത്തോടെ ചിത്രീകരണമാരംഭിക്കും. തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകൾ. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ നിർമിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി.
Read More