വി​ശാ​ലിന്‍റെ വധുവാകാൻ പോകുന്ന പെ​ണ്‍​കു​ട്ടി​യെ എ​നി​ക്ക​റി​യാം: വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ പറയുന്നു…

ന​ട​ൻ വി​ശാ​ലി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വും നി​ർ​മാ​താ​വു​മാ​യ ജി.​കെ. റെ​ഡ്ഡി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ അ​നി​ഷ​യാ​ണ് വ​ധു. മു​ൻ​പ് ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യി വ​ര​ല​ക്ഷ്മി​യു​മാ​യി വി​ശാ​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹം വ്യാ​പ​ക​മാ​യി പ​ര​ന്നി​രു​ന്നു. ഇ​പ്പോ​ഴി​ത വി​ശാ​ലി​ന്‍റെ വ​ധു​വി​നെ ത​നി​ക്ക് അ​റി​യാ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് വ​ര​ല​ക്ഷ്മി. വി​ശാ​ലി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. “വി​ശാ​ൽ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യെ എ​നി​ക്ക് അ​റി​യാം. ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ടം പ​ണി​ക്കു ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​കു’. വ​ര​ര​ക്ഷ്മി പ​റ​ഞ്ഞു.

Read More

രാ​കേ​ഷ് റോ​ഷ​ന് കാ​ൻ​സ​ർ; സ്ഥി​രീ​ക​രി​ച്ച് ഋ​ത്വി​ക് റോ​ഷ​ൻ

ബോ​ളി​വു​ഡ് ന​ട​നും നി​ർ​മാ​താ​വും സംവിധായകനുമായ രാ​കേ​ഷ് റോ​ഷ​ന് കാ​ൻ​സ​റെ​ന്ന് സ്ഥി​രീ​ക​രി​ച്ച് മ​ക​നും ന​ട​നു​മാ​യ ഋ​ത്വി​ക് റോ​ഷ​ൻ. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ കൂ​ടി​യാ​ണ് താ​രം ഈ ​ദു​ഖ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. കാ​ൻ​സ​ർ തൊ​ണ്ട​യി​ലാ​ണെ​ന്നും ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണെ​ന്നും ഋ​ത്വി​ക് അ​റി​യി​ച്ചു. “ഇ​ന്ന് രാ​വി​ലെ ഞാ​ൻ അ​ച്ഛ​നോ​ട് ഒ​രു ചി​ത്രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ജ​റി ദി​വ​സ​വും അ​ദ്ദേ​ഹം ജിം ​മു​ട​ക്കി​ല്ലെ​ന്നെ​നി​ക്ക​റി​യാം. എ​നി​ക്ക​റി​യാ​വു​ന്ന ശ​ക്ത​രാ​യ മ​നു​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​ണ് അ​ദ്ദേ​ഹം തൊ​ണ്ട​യി​ലെ സ്ക്വ​മോ​സ് സെ​ൽ കാ​ർ​സി​നോ​മ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. എ​ന്നാ​ൽ വ​ള​രെ​യ​ധി​കം ഉൗ​ർ​ജ്ജ​സ്വ​ല​നാ​യി അ​ദ്ദേ​ഹം അ​തി​നെ പൊ​രു​തി മു​ന്നേ​റു​ന്നു. രോ​ഗ​ത്തി​നെ​തി​രെ പൊ​രു​താ​നു​ള്ള ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ്. അ​ദ്ദേ​ഹ​ത്തെ പോ​ലൊ​രാ​ൾ ന​യി​ക്കാ​ൻ മു​ന്നി​ലു​ള്ള​ത് ഭാ​ഗ്യ​വും അ​നു​ഗ്ര​ഹ​വു​മാ​ണ്. ല​വ് യു ​ഡാ​ഡ്…’ ഋ​ത്വി​ക് പ​റ​ഞ്ഞു.

Read More

മ​ൻ​മോ​ഹ​ന് ഖേ​റി​നെ കി​ട്ടി, മോ​ദി​ക്ക് ഒ​ബ്റോ​യിയെ മാ​ത്രം; പ​രി​ഹ​സി​ച്ച് ഒ​മ​ർ അ​ബ്ദു​ള്ള

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തെ ക​ളി​യാ​ക്കി ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ കു​റി​ച്ചു​ള്ള പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ദി ​ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു പ​രി​ഹാ​സം. “ജീ​വി​തം അ​നീ​തി​യാ​ണ്. ഡോ.​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​പം ഖേ​റി​നെ​പ്പോ​ലെ ക​ഴി​വു​ള്ള ന​ട​നെ ല​ഭി​ച്ചു. പാ​വം മോ​ദി​ക്ക് വി​വേ​ക് ഒ​ബ്റോ​യി​യെ​ക്കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. സ​ൽ​മാ​ൻ ഖാ​ൻ വ​ന്നി​രു​ന്നെ​ങ്കി​ൽ എ​ന്തു ര​സ​മാ​യി​രു​ന്നേ​നെ’ എ​ന്നാ​യി​രു​ന്നു നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഒ​മ​റി​ന്‍റെ ട്വീ​റ്റ്. മോ​ദി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന “​പി.​എം. ന​രേ​ന്ദ്ര​മോ​ദി’​യെ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ക. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫഡ്‌നാ​വി​സാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. 23 ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക.…

Read More

വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയാകുന്നു

പ്ര​മു​ഖ​രു​ടെ ജീ​വി​ത​ക​ഥ​ക​ൾ സി​നി​മ​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡ്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ജീ​വി​ത ക​ഥ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. വി​വേ​ക് ഒ​ബ്റോ​യ് ആ​ണ് ചി​ത്ര​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ മും​ബൈ​യി​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പു​റ​ത്തി​റ​ക്കി. ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് സി​നി​മ റി​ലീ​സ് ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ണി​യ​റ​ക്കാ​ർ. പി​എം ന​രേ​ന്ദ്ര മോ​ദി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച വേ​ഷ​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും ന​രേ​ന്ദ്ര മോ​ദി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​വേ​ക് ഒ​ബ്‍​റോ​യി പ​റ​യു​ന്നു. എ​ന്‍റെ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​മാ​ണ് എ​ന്‍റെ ശ​ക്തി എ​ന്ന​താ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ. ഒ​മം​ഗ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​രേ​ഷ് ഒ​ബ്‌​റോ​യ്, സ​ന്ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.

Read More

ര​ജ​നീ​കാ​ന്തി​ന്‍റെ “പേ​ട്ട’ നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ

കൊ​​​ച്ചി: കാ​​​ർ​​​ത്തി​​​ക് സു​​​ബ്ബ​​​രാ​​​ജ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ ബി​​​ഗ് ബ​​​ജ​​​റ്റ് ചി​​​ത്ര​​​മാ​​​യ ‘പേ​​​ട്ട’ നാ​​​ളെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും. വി​​​ജ​​​യ് സേ​​​തു​​​പ​​​തി, ന​​​വാ​​സുദ്ദീ​​​ൻ സി​​​ദ്ദി​​​ഖി, ബോ​​​ബി സിം​​​ഹ, സി​​​മ്രാ​​​ൻ, ഗു​​​രു സോ​​​മ​​​സു​​​ന്ദ​​​രം, തൃ​​​ഷ, മേ​​​ഘ ആ​​​കാ​​​ശ് എ​​​ന്നി​​​വ​​​ർ പ്ര​​​ധാ​​​ന താരങ്ങളാണ്. പൃ​​ഥ്വി​​​രാ​​​ജ് പ്രൊ​​​ഡ​​​ക‌്ഷ​​​ൻ​​​സി​​​നും ലി​​​സ്റ്റി​​​ൻ സ്റ്റീ​​​ഫ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മാ​​​ജി​​​ക് ഫ്രെ​​​യിം​​​സി​​​നു​​​മാ​​​ണ് പേ​​​ട്ട​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം. കേ​​​ര​​​ള​​​ത്തി​​​ൽ 140 തി​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണു റി​​​ലീ​​​സ്.

Read More

നാ​ഗ​ചൈ​ത​ന്യ​യു​ടെ പു​തി​യ ബൈക്ക്

തെ​ന്നി​ന്ത്യ​ൻ താ​രം നാ​ഗ​ചൈ​ത​ന്യ​യു​ടെ പു​തി​യ ആ​ഡം​ബ​ര ബൈ​ക്കാ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര പ്രേ​മി​ക​ൾ​ക്കി​ട​യി​ലെ സം​സാ​ര​വി​ഷ​യം. വാ​ഹ​ന​ങ്ങ​ളോ​ട് അ​മി​ത ആ​വേ​ശ​മു​ള്ള നാ​ഗ​ചൈ​ത​ന്യ ഇ​പ്പോ​ൾ ഒ​രു ബി​എം​ഡ​ബ്ല്യൂ ബൈ​ക്കാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല പു​തി​യ ബൈ​ക്കി​നൊ​പ്പ​മു​ള്ള ത​ന്‍റെ ഫോ​ട്ടോ നാ​ഗ ചൈ​ത​ന്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ശി​വ നി​ര്‍​വാ​ണ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ജി​ലി​യാ​ണ്ഇ​പ്പോ​ൾ നാ​ഗ​ചൈ​ത​ന്യ​യു​ടേ​തായി പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്രം. ഭാ​ര്യ സാ​മ​ന്ത ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​ഷ്ണു ശ​ര്‍​മ്മ​യാ​ണ് ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം- ഗോ​പി സു​ന്ദ​ർ.

Read More

ഞാനറിഞ്ഞില്ലല്ലോ…! ഒടുവില്‍ പ്ര​തി​ക​ര​ണ​വു​മാ​യി ശ്രു​തി​ക്ക് വ​രേ​ണ്ടി വ​ന്നു

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ശ്രു​തി​ഹാ​സ​ൻ വി​വാ​ഹ​വാ​ർ​ത്ത​യെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തു​വ​ന്നു. ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ശ്രു​തി​ഹാ​സ​ൻ. ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളാ​യ​തു​കൊ​ണ്ട് ശ്രു​തി​യെ ചു​റ്റി​പ്പ​റ്റി പ​ല വാ​ർ​ത്ത​ക​ളും പ​ട​ച്ചു​വി​ടാ​റു​ണ്ട്. അ​ടു​ത്തി​ടെ ഒ​രു തെ​ലു​ങ്ക് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഈ ​വ​ർ​ഷം ശ്രു​തി വി​വാ​ഹി​ത​യാ​വു​മെ​ന്ന ത​ര​ത്തി​ലാ​ണ്. ഈ ​വാ​ർ​ത്ത സി​നി​മാ​ലോ​ക​ത്ത് ച​ർ​ച്ച​യാ​യി. ഇ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ശ്രു​തി​ക്ക് വ​രേ​ണ്ടി വ​ന്നു. പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് ശ്രു​തി ഈ ​വാ​ർ​ത്ത​യ് ക്കെ​തി​രേ ട്വീ​റ്റ് ചെ​യ്ത​ത്. ഇ​തെ​നി​ക്കൊ​രു പു​തി​യ വാ​ർ​ത്ത​യാ​ണ​ല്ലോ എ​ന്നാ​ണ് ശ്രു​തി​യു​ടെ ട്വീ​റ്റ്. വി​വാ​ഹ വാ​ർ​ത്ത​യും പ​ങ്കു​വച്ചു കൊ​ണ്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്. ല​ണ്ട​ൻ സ്വ​ദേ​ശി മി​ഖാ​യേ​ൽ കോ​ർ​സ​ലു​മാ​യി ശ്രു​തി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, സം​ഗീ​ത പ​രി​പാ​ടി​ക​ളും ടി ​വി ഷോ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ശ്രു​തി ഇ​പ്പോ​ൾ.

Read More

ന​യ​ൻ​താ​ര​യ്ക്ക് പ്രാ​ധാ​ന്യ​മി​ല്ലേ….

ത​ല അ​ജി​ത്തി​ന്‍റെ വി​ശ്വാ​സ​ത്തി​ൽ ന​യ​ൻ​താ​ര ചു​മ്മാ ഒ​രു നാ​യി​ക​യാ​യി​രി​ക്കു​മെ​ന്ന കിം​വ​ദ​ന്തി​ക​ൾ പ​ര​ക്കു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ ഈ ​സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​ത്. വി​ശ്വാ​സ​ത്തി​ന്‍റെ ട്രെ​യി​ല​റി​ല്‍ ന​യ​ന്‍​താ​ര​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യി ഒ​ന്നും തോ​ന്നു​ന്നി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. നാ​യ​ക​ന്‍റെ ഭാ​ര്യ എ​ന്ന​തി​ന​പ്പു​റം ന​യ​ന്‍​താ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മൊ​ന്നും കാ​ണി​ല്ലെ​ന്നാ​ണ് ന​യ​ൻ​സി​ന്‍റെ ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ആരാധകരുടെ ഈ ​വി​ല​യി​രു​ത്ത​ൽ ശ​രി​യാ​കു​മോ​യെ​ന്ന് അ​റി​യാ​ൻ ചി​ത്രം ഇ​റ​ങ്ങും വ​രെ കാ​ത്തി​രി​ക്കു​ക​യെ വ​ഴി​യു​ള്ളൂ. പൊ​ങ്ക​ലി​ന് ചി​ത്രം തിയ​റ്റ​റി​ലെ​ത്തും.

Read More

ഒ​രു​പാ​ട്പേ​ർ ച​തി​ച്ചു: വിഷ്ണു വിശാൽ പറയുന്നു..

ഒ​രു​പാ​ട്പേ​ർ ത​ന്നെ ച​തി​ച്ച​താ​യി ന​ട​ൻ വി​ഷ്ണു വി​ശാ​ൽ. രാ​ക്ഷ​സ​ന്‍റെ വി​ജ​യ​വും 2018ന്‍റെ ക​ട​ന്നു പോ​ക്കും ന​ൽ​കി​യ പാ​ഠ​ങ്ങ​ളും ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു വി​ശാ​ൽ ഇ​ങ്ങ​നെ കു​റി​ച്ച​ത്. ഒ​രു​പാ​ട് പേ​ർ ത​ന്നെ ച​തി​ച്ചു. യ​ഥാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ൾ ആ​രെ​ന്ന് അ​റി​യാ​ൻ സാ​ധി​ച്ചു. വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു ഇ​നി 2019 വ​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ത​ന്നെ ച​തി​ച്ച​തെ​ന്നു​ള്ള സൂ​ച​ന​ക​ളൊ​ന്നും ത​ന്നെ വി​ശാ​ൽ ത​ന്‍റെ കു​റി​പ്പി​ൽ ന​ൽ​കി​യി​ട്ടി​ല്ല.

Read More

എ​മി ജാ​ക്സ​ണ്‍ വി​വാ​ഹി​ത​യാ​കു​ന്നു

എ​മി ജാ​ക്സ​ണ്‍ വി​വാ​ഹി​ത​യാ​കു​ന്നു. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ജോ​ർ​ജ് പ​ന​യ്യോ​ട്ടാ​ണ് വ​ര​ൻ. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ബ്രി​ട്ട​നി​ലെ എ​ബി​ലി​റ്റി ഗ്രൂ​പ്പ് സ്ഥാ​പ​ക​ൻ ആ​ൻ​ഡ്രി​യാ​സ് പ​ന​യ്യോ​ട്ടി​ന്‍റെ മ​ക​നാ​ണ് ജോ​ർ​ജ് പ​ന​യ്യോ​ട്ട്. ബ്രി​ട്ട​നി​ലെ നി​ര​വ​ധി ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളും ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ജോ​ർ​ജു​മൊ​ത്തു​ള്ള ചി​ത്രം എ​മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. “ജ​നു​വ​രി 1, 2019 ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പു​തി​യ തു​ട​ക്കം. ഞാ​ൻ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​യ പെ​ണ്‍​കു​ട്ടി​യാ​യി എ​ന്നെ മാ​റ്റി​യ​തി​ന് ഒ​രു​പാ​ട് ന​ന്ദി’. എ​മി കു​റി​ച്ചു. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ 2.0യാ​ണ് എ​മി ജാ​ക്സ​ണ്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.

Read More