മെഗാതാരം മമ്മൂക്കയെ താൻ വിമർശിച്ചിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന സംഭാഷണത്തെയാണ് ഞാൻ വിമർശിച്ചത്. എന്നാൽ ഞാൻ മമ്മൂട്ടിയെ വിമർശിച്ചു എന്ന തരത്തിൽ എനിക്കെതിരേ സൈബർ ആക്രമണം ഉണ്ടാവുകയായിരുന്നു. കസബയിലെ സംഭാഷണം അത് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നതാണ്. അതിൽ അഭിനേതാവിനു പങ്കില്ല-പാർവതി പറയുന്നു സിനിമയിൽ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ പാടില്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുന്പോൾ അത്തരം കഥാപാത്രങ്ങൾ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്-പാർവതി വ്യക്തമാക്കി.
Read MoreCategory: Movies
ഹർത്താൽ ദിനത്തിൽ സൗബിന്റെ സാഹസിക യാത്ര
ഹർത്താൽ ദിനത്തിൽ തിരക്കില്ലാത്ത കൊച്ചിയിലെ റോഡിൽ കൂടി സൈക്കിൾ കൈവിട്ട് ഓടിച്ച് നടൻ സൗബിൻ ഷഹീറിന്റെ സാഹസിക യാത്ര. കുണ്ടന്നൂരിലെ സർവീസ് റോഡിൽ കൂടിയാണ് സൗബിൻ സൗബിൻ സാഹസിക സവാരി നടത്തിയത്. ഈ വീഡിയോ പകർത്തിയതും സൗബിൻ തന്നെയാണ്. വീഡിയോയിൽ സൗബിന്റെ മുഖമില്ല. അദ്ദേഹത്തിന്റെ നിഴലും സൈക്കിളും മാത്രമേ വീഡിയോയിൽ പതിഞ്ഞിട്ടുള്ളു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് സൗബിന് ഉപദേശവും അഭിനന്ദനവും നൽകി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. View this post on Instagram #2019 A post shared by Soubin Shahir (@soubinshahir) on Jan 2, 2019 at 9:27pm PST
Read Moreനകുൽ തമ്പി സുഹൃത്ത് മാത്രം: സാനിയ അയ്യപ്പന്റെ വെളിപ്പെടുത്തല്‍
നകുൽ തമ്പിയുമായി താൻ പ്രണയത്തിലാണെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സിനിമ-റിയാലിറ്റി ഷോ താരമായ സാനിയ അയ്യപ്പൻ. ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരു സ്വകാര്യ എഫ് എമ്മിനു നൽകിയ അഭിമുഖത്തിൽ, ഡാൻസ് റിയാലിറ്റി ഷോയിൽ കൂടെയുണ്ടായിരുന്ന നകുൽ തമ്പിയുമായി താൻ പ്രണയത്തിലാണെന്ന് സാനിയ വെളിപ്പെടുത്തി എന്ന വിധത്തിലാണ് വാർത്തകൾ പുറത്തു വന്നത്. എന്നാൽ നകുലിനെ കുറിച്ച് സാനിയ പറയുന്നതിങ്ങനെ. “നകുൽ എന്റെ സുഹൃത്ത് മാത്രമാണ്. ഒരു വെൽവിഷർ. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാൾ. ഞാൻ അതെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതെക്കുറിച്ചു ചോദിച്ച് ഒരുപാട് ആളുകൾ വിളിച്ചു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറഞ്ഞു.
Read Moreഅവർക്ക് തോന്നുന്നത് പറയട്ടെ! ഫാത്തിമ പറയുന്നു…
ആമീർഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ദംഗലിൽ ഗുസ്തി താരമായി അഭിനയിച്ച് രാജ്യമൊട്ടുക്ക് ആരാധകരെ സന്പാദിച്ച താരമാണ് ഫാത്തിമ സന ഷെയ്ക്. ആമീർഖാന്റെ തന്നെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലും ഫാത്തിമ അഭിനയിച്ചിരുന്നു. പിന്നീട് ചില പൊതുചടങ്ങുകളിലും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകളും പ്രചരിച്ചു. ഇരുവരും തമ്മിൽ പ്രണയമാണെന്ന കഥകളാണ് പ്രചരിച്ചത്. ഇപ്പോൾ ഫാത്തിമ തന്നെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ്. “”ആളുകൾ അവർക്ക് തോന്നുന്നത് പറയട്ടെ. മുന്‍പൊക്കെ ടിവിയിൽ എന്നെപ്പറ്റി എന്തെങ്കിലും വാർത്തകൾ വന്നാൽ അതെന്താണെന്ന് എന്റെ അമ്മ തിരക്കുമായിരുന്നു. ആദ്യമൊക്കെ ഇത്തരം വാർത്തകൾ അലോസരപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്ന് ഞാൻ മനസിലാക്കി- ഫാത്തിമ പറയുന്നു. ”
Read Moreഎംജിആർ ആകാൻ ഇന്ദ്രജിത്ത്
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഇന്ദ്രജിത്ത്. പ്രിയദർശിനി സംവിധാനം ചെയ്യുന്ന അയൺ ലേഡി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് എംജിആറാകുന്നത്. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് അയൺ ലേഡി. നിത്യാ മേനോനാണ് ജയലളിതയാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ എംജിആർ ആയി അഭിനയിച്ചിരുന്നു. കാർത്തിക് നരേന്റെ നരകാസുരൻ ആണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം.
Read Moreപ്രണവിനെ പുകഴ്ത്തി കല്യാണി
പ്രണവ് മോഹൻലാൽ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറൽ ആയ ഒരാളാണ് അപ്പുച്ചേട്ടൻ. അപ്പുച്ചേട്ടന് കിട്ടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ ജീൻ തന്നെയാണ്. ഡയലോഗുകളും വരികളുമൊക്കെ ഓർത്തുവയ്ക്കാനുള്ള അപ്പുച്ചേട്ടന്റെ കഴിവ് അദ്ഭുതപ്പെടുത്തുന്നതാണ് എന്നാണ് കല്യാണി വ്യക്തമാക്കിയത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തിൽ കല്യാണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കുന്നത് സമ്മർദ്ദവും ടെൻഷനുമുണ്ടാക്കുന്ന കാര്യമാണെന്നാണ് കല്യാണി പറയുന്നത്. ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്തിരുന്നു. ആ ആഗ്രഹം സാഫല്യമാകുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ. തെലുങ്ക് സിനിമ ഹലോയിൽ നാഗാർജുനയുടെ മകൻ അഖിലിനൊപ്പമായിരുന്നു കല്ല്യാണിയുടെ അരങ്ങേറ്റം. പ്രിയദർശൻ- ലിസി ദന്പതികളുടെ മകൾ കല്യാണി പ്രിയദർശൻ തെന്നിന്ത്യയിൽ സ്വന്തമായി ഇരിപ്പിടം…
Read More18,000 അടി ഉയരത്തിൽ നിന്നും മംമ്തയുടെ സ്കൈ ഡൈവ്
അത്ഭുതകരമായ അഭിനയം തിരശീലയിൽ കാഴ്ച്ച വച്ച താൻ ജീവിതത്തിലും മരണമാസെന്ന് തെളിയിച്ച് നടി മമ്ത മോഹൻദാസ്. താരത്തിന്റെ സ്കൈ ഡൈവാണ് ഇതിന് ഉദാഹരണം. അമേരിക്കയിലെ സാന്റാ ബാർബറയിൽ വച്ച് 18,000 അടി ഉയരത്തിൽ നിന്നാണ് മമ്ത സ്കൈഡൈവ് ചെയ്തത്. താരം തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ച സ്കൈ ഡൈവിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനു മുൻപ് നടി മിയയും സ്കൈ ഡൈവ് ചെയ്ത് സോഷ്യൽമീഡിയയുടെ കൈയടി നേടിയിരുന്നു.
Read More“പേട്ട’ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ്
രജനികാന്ത്-വിജയ് സേതുപതി കൂട്ടുകെട്ടിലൊരുങ്ങുന്ന കാർത്തിക് സുബ്ബരാജ് ചിത്രം “പേട്ട’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് പേട്ടയുടെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ജനുവരി 10ന് കേരളത്തിലൊട്ടാകെ 200 തീയറ്ററുകളിലാണ് ചിത്രം എത്തുന്നത്. ആരാധകർക്ക് വലിയൊരു സർപ്രൈസ് വരുന്നുണ്ടെന്ന് പൃഥ്വി ഫേസ്ബുക്ക് പേജിൽ ലൈവിലെത്തി പറഞ്ഞിരുന്നു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെയും നായകനായി എത്തുന്ന നയൻ എന്ന സിനിമയുടെയും വിശേഷങ്ങൾ പൃഥ്വി ലൈവിൽ പറഞ്ഞു. ജനുവരി മധ്യത്തോടെ ലൂസിഫറിന്റെ ചിത്രീകരണം പൂർണമായും പൂർത്തിയാകുമെന്നും ലക്ഷദ്വീപിലാണ് ഇനി ചിത്രീകരണം നടക്കേണ്ടത്, അവിടെ പോകുവാൻ സാധിക്കാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടു പോയതെന്നും പൃഥ്വി പറഞ്ഞു.
Read Moreനാണമില്ലേ ഇങ്ങനെയൊക്കെ ചെയ്യാൻ ? നടി ഇഷ ഗുപ്ത പുറത്തുവിട്ട ചിത്രങ്ങൾ പ്രേക്ഷകരെ ചൊടിപ്പിച്ചു
നടി ഇഷ ഗുപ്ത പുറത്തുവിട്ട ചിത്രങ്ങൾ പ്രേക്ഷകരെ ചൊടിപ്പിച്ചു. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇഷയുടെ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറുന്നത്. ടോപ് ലെസ് ചിത്രങ്ങളുമായാണ് താരം ഇപ്പോളെത്തിയത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ തംരഗമായി മാറിയത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. സിനിമയില്ലാത്തതിനാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും, നാണമില്ലേയെന്നുമൊക്കെയാണ് താരത്തിനെതിരെയുള്ള വിമര്‍ശനം. സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെന്നും താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ കാണേണ്ടെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു.
Read Moreബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഖുഷി കപൂർ
ജാൻവി കപൂറിനു പിന്നാലെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഖുഷി കപൂറും. കരണ്‍ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ചേച്ചിയുടെ പാത പിന്തുടർന്ന് അനുജത്തിയും അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനൊരുങ്ങുന്നത്. കരണ്‍ ജോഹർ സംവിധാനം ചെയ്ത “ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂറും ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. ഒരു ചാറ്റ് ഷോയ്ക്കിടെയാണ് കരണ്‍ ജോഹർ, ഖുഷി കപൂറിന്റെ അഭിനയ രംഗത്തെ അരങ്ങേറ്റത്തെക്കുറിച്ച് സൂചന നൽകിയത്. എന്നാൽ സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ അദ്ദേഹം തയാറായില്ല.
Read More