വിവേക് ഒബ്‌റോയ് നരേന്ദ്ര മോദിയാകുന്നു

പ്ര​മു​ഖ​രു​ടെ ജീ​വി​ത​ക​ഥ​ക​ൾ സി​നി​മ​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡ്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ജീ​വി​ത ക​ഥ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. വി​വേ​ക് ഒ​ബ്റോ​യ് ആ​ണ് ചി​ത്ര​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ മും​ബൈ​യി​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പു​റ​ത്തി​റ​ക്കി. ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് സി​നി​മ റി​ലീ​സ് ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ണി​യ​റ​ക്കാ​ർ.

പി​എം ന​രേ​ന്ദ്ര മോ​ദി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച വേ​ഷ​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും ന​രേ​ന്ദ്ര മോ​ദി​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​വേ​ക് ഒ​ബ്‍​റോ​യി പ​റ​യു​ന്നു. എ​ന്‍റെ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​മാ​ണ് എ​ന്‍റെ ശ​ക്തി എ​ന്ന​താ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ. ഒ​മം​ഗ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​രേ​ഷ് ഒ​ബ്‌​റോ​യ്, സ​ന്ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.

Related posts