ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ആദ്യ മലയാള ചിത്രമായ രംഗീലയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് ഗോവയിൽ ആരംഭിക്കും. ഹംപി, ചിക്കമംഗ്ലൂർ എന്നീ സ്ഥലങ്ങളാണ് മറ്റു ലൊക്കേഷനുകൾ. വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്കുശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. സാന്ദ്രാ ലോപ്പസ് എന്ന നടിയുടെ വേഷമാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സനൽ ഏബ്രഹാമാണ്. സലിംകുമാർ, അജു വർഗീസ്, വിജയരാഘവൻ, ധ്രുവൻ, ഹരീഷ് കണാരൻ, ജോണി ആന്റണി, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Read MoreCategory: Movies
ആ വില്ലന്‍ പോലീസായിരുന്നു; ഇപ്പോള്‍ വക്കീലും
കണ്ണൻനായരെ ഓർമയില്ലേ. ഇന്നത്തെ മുംബൈ ബോംബെ എന്നറിയിപ്പെട്ടിരുന്ന കാലത്ത് സൂപ്പർസ്റ്റാറുകളുടെ ഡ്യൂപ്പായി അഭിനയിച്ച് പിന്നീട് ബോംബെ അധോലോകത്തിന്റെ കറുത്ത ഇടനാഴികളിലൂടെ സഞ്ചരിച്ച് കാർലോസിനെ പോലുള്ള അധോലോക രാജാക്കൻമാരെ കാൽക്കീഴിലാക്കി വളർന്ന കണ്ണൻനായർ. തന്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ഇന്ദ്രജാലം എന്ന ചിത്രം കണ്ണൻനായർ എന്ന മലയാളി ഡോണിന്റെ കഥയാണ് പറഞ്ഞത്. അതിൽ കണ്ണൻനായർക്ക് പല വില്ലൻമാരേയും നേരിടേണ്ടി വന്നെങ്കിലും ഏറ്റവും ക്രൂരനായ വില്ലൻ പോലീസ് കമ്മീഷണർ ഡേവിഡായിരുന്നു. അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു ഡേവിഡിന്. ഒരു നോട്ടത്തിലും മൂളലിലും പോലും ക്രൗര്യം നിറയുന്ന ഭാവം. എല്ലാ വില്ലത്തരങ്ങളും ഉള്ളിലൊളിപ്പിച്ച് ഒരു ചാണക്യന്റെ രൂപഭാവങ്ങളോടെ ഡേവിഡ് ഇന്ദ്രജാലത്തിൽ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞുനിന്നു. ഇന്ദ്രജാലം സൂപ്പർഹിറ്റായിരുന്നു. രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ചകൾ, തുടങ്ങിയ ഹിറ്റുകൾക്കു ശേഷം തന്പി കണ്ണന്താനം…
Read Moreഇമ്രാൻ ഹാഷ്മി പറഞ്ഞ വാക്കുകളാണ് ഏറെ വെറുപ്പുളവാക്കിയത്: ഐശ്വര്യ റായി പറയുന്നു…
നാലു വർഷങ്ങൾക്കു മുൻപ് ഇമ്രാൻ ഹാഷ്മി വിശേഷിപ്പിച്ച വാക്കുകളാണ് തന്നിൽ ഏറെ വെളുപ്പുളവാക്കിയിട്ടുള്ളതെന്ന് ഐശ്വര്യാ റായ്. കളേഴ്സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയർ സീസണ് 2വിലാണ് ഐശ്വര്യ തന്നെ ഏറെ വേദനിപ്പിച്ച വാക്കുകളെക്കുറിച്ച് ഓർത്തെടുത്തത്. കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4-മത്തെ സീസണിലായിരുന്നു ഐശ്വര്യ റായിയെ കുറിച്ച് “ഫേക്ക് ആൻഡ് പ്ലാസ്റ്റിക്ക്’ എന്ന ഇമ്രാൻ അഭിപ്രായപ്പെട്ടത്. അന്ന് ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. തുടർന്ന് പരിപാടിയിൽ രസകരമായ ഉത്തരം നൽകുന്നവർക്കുള്ള സമ്മാനം നേടിയെടുക്കുവാനാണ് താൻ ഇപ്രകാരം പറഞ്ഞതെന്നായിരുന്നു ഇമ്രാൻ ഹാഷ്മി നൽകിയ വിശദീകരണം. പിന്നീട് വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് ഏറെ വെറുപ്പുളവാക്കിയ വാക്കുകൾ എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് ഐശ്വര്യ, ഇമ്രാന്റെ വാക്കുകൾ ഓർത്തെടുത്തത്.
Read Moreസൽമാൻ ചോദ്യപേപ്പർ ചോർത്തി: സലീം ഖാൻ
വാർത്തകൾ സൃഷ്ടിക്കുന്ന കാര്യത്തിൽ മറ്റേതു താരത്തേക്കാളും മുൻപന്തിയിലാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ. പ്രണയകഥകൾ, പോലീസ് കേസുകൾ, സഹതാരങ്ങളുമായുള്ള ശത്രുതയുടെ കഥകൾ തുടങ്ങി സൽമാൻ നായകന്റെയും പ്രതിനായകന്റെയും വേഷമണിഞ്ഞ എത്രയെത്ര കഥകൾ. ഇപ്പോൾ സൽമാനെപ്പറ്റി മറ്റൊരു വാർത്തയും പുറത്തുവന്നിരിക്കുകയാണ്. വാർത്ത പുറത്തുവിട്ടത് മറ്റാരുമല്ല സൽമാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാനാണ്. വിദ്യാർഥിയായിരുന്നപ്പോൾ സല്മാന് ഖാൻ പരീക്ഷകള്‍ പാസ്സായിരുന്നത് അത്ര നേരായ വഴികളിലൂടെയൊന്നുമല്ലെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ. ചോദ്യപേപ്പര്‍ ചോര്‍ത്തിയാണത്രേ സല്മാന് ഖാൻ പല പരീക്ഷകളും ജയിച്ചത്. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കപില്‍ ശര്‍മ്മ ഷോയിലാണ് സലിം ഖാൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
Read Moreഐറ്റം ഡാൻസിനു തയാർ: തമന്ന
ഐറ്റം ഡാൻസ് ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്നു നടി തമന്ന ഭാട്ടിയ. ഏറ്റവും പുതിയ ചിത്രമായ എഫ് 2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്റെ റിലീസിങ് തിരക്കുകളിലാണ് തമന്ന ഇപ്പോൾ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് തമന്നയ്ക്ക് ഐറ്റം ഡാൻസ് ചെയ്യാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യം നേരിടേണ്ടി വന്നത്. കരിയറിൽ അത്തരമൊരു അവസരം വന്നാൽ ചെയ്യുമോ എന്നായിരുന്നു ചോദ്യം. തീർച്ചയായും ചെയ്യും എന്നായിരുന്നു നടിയുടെ മറുപടി. കരിയറിന്റെ തുടക്കത്തിൽ ഡാൻസ് കൊണ്ടാണ് എന്നെ ആളുകൾ ശ്രദ്ധിച്ചത്. ഇപ്പോഴുള്ള നടിമാർക്ക് തങ്ങളുടെ ഡാൻസിലുള്ള കഴിവ് തെളിയിക്കാൻ അധികം അവസരങ്ങൾ ലഭിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഒരു ഐറ്റം ഡാൻസ് ലഭിച്ചാൽ അതൊരു അവസരമായി കാണും- തമന്ന പറഞ്ഞു. എഫ് 2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷൻ നാളെ റിലീസ് ചെയ്യും. തമിഴിൽ കണ്ണേ കലൈമാനേ എന്ന ചിത്രമാണ് റിലീസിന്…
Read Moreസൂപ്പർസ്റ്റാറിനും രക്ഷയില്ല; തീയറ്ററിൽനിന്ന് പേട്ടയും പൊക്കി..!
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ സിനിമ പേട്ട റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റിൽ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. തീയറ്ററിൽ നിന്ന് ചിത്രീകരിച്ച എച്ച്ഡി പ്രിന്റാണ് പ്രചരിക്കുന്നത്. രജനി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്.
Read Moreപേട്ട കണ്ട് ആർപ്പു വിളിച്ചു: വിനീത് ശ്രീനിവാസൻ
വളരെ വർഷങ്ങൾക്കു ശേഷം തിയറ്ററിലിരുന്ന് ആർപ്പു വിളിച്ചെന്ന് നടൻ വിനീത് ശ്രീനിവാസൻ. രജനീകാന്തിന്റെ പുതിയ ചിത്രമായ പേട്ട കണ്ടതിനുശേഷമാണ് വിനീത് ശ്രീനിവാസൻ തന്റെ സന്തോഷം പങ്കുവച്ചത്. വളരെ വർഷങ്ങൾക്കുശേഷമുള്ള രജനീകാന്തിന്റെ ഏറ്റവും മികച്ച ചിത്രമാണ് പേട്ടയെന്നും അനേകം നാളുകൾക്കു ശേഷമാണ് താൻ തിയറ്ററിലിരുന്ന് പരിസരം മറന്ന് ആർപ്പുവിളിക്കുകയും കൈകൊട്ടുകയും ചെയ്തതെന്നും വിനീത് പറയുന്നു. സൂപ്പർതാരത്തെ തിരികെ തന്നതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിന് നന്ദി പറയാനും വിനീത് ശ്രീനിവാസൻ മടിച്ചില്ല. അതൊരു മാസ്റ്റർ സ്ട്രോക്ക് ആയിരുന്നുവെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ആദ്യദിവസം തന്നെ പേട്ട പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. നിരവധി സിനിമാതാരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നു. ചിത്രത്തിലെ രജനിയുടെ കൂൾ ലുക്ക് പ്രേക്ഷകർക്ക് രസിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.…
Read Moreതിയറ്ററിൽനിന്ന് പേട്ടയും പൊക്കി..! രജനികാന്തിന്റെ പുതിയ ചിത്രവും ഇന്റർനെറ്റിൽ
ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ സിനിമ പേട്ട റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ. തമിഴ്റോക്കേഴ്സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണ് സൈറ്റിൽ ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. തിയറ്ററിൽനിന്ന് ചിത്രീകരിച്ച എച്ച്ഡി പ്രിന്റാണ് പ്രചരിക്കുന്നത്. രജനി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്.
Read Moreഒടിയന് 100 കോടി ക്ലബില്‍
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒടിയന് 100 കോടിയും പിന്നിട്ടു എന്നാണ് അനൗദ്യോഗിക വിവരം. പുതുവര്‍ഷത്തില്‍ മറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ മാറിമാറി വന്നെങ്കിലും ഒടിയന്റെ കളക്ഷനെയോ തിരക്കിനെയോ ബാധിച്ചില്ല എന്നു തന്നെയാണ് അണിയറക്കാര്‍ പറയുന്നത്. ലോകമൊട്ടാകെ ഒടിയന് ആദ്യദിനം നേടിയത് 32.14 കോടിയായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡ് ആണ് ഒടിയന് അന്ന് സ്വന്തമാക്കിയത്. പുലിമുരുകന് പോലെ മാസ് മാത്രം കൂട്ടിച്ചേര്‍ത്തു നിര്‍മിച്ചതല്ല ഒടിയന്. മറിച്ച് ക്ലാസ് എന്ന ഘടകത്തിലൂടെ മാസ് ഉരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് ഒടിയന് തെളിയിച്ചു തരും. ഒരു പാലക്കാടന്‍ ഗ്രാമത്തില്‍, നിലാവുള്ള രാത്രിയില്‍, കരിമ്പനക്കാറ്റേറ്റ്, ഒരു കഥ കേള്‍ക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയെന്ന് ഒറ്റ വരിയില്‍ ഒടിയനെ വിശേഷിപ്പിക്കാം.
Read Moreആരാധകരെ ആഘോഷത്തിമർപ്പിലാഴ്ത്തി പേട്ടയും ആവേശവും; അമാനുഷിക കഥാപാത്രങ്ങളിൽ നിന്നുള്ള രജനിയുടെ തിരിച്ചുവരവെന്ന് ആരാധകർ
സ്വന്തം ലേഖകൻ തൃശൂർ: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ആരാധകരെ ആഘോഷത്തിമർപ്പിലാഴ്ത്തി തീയറ്ററുകളിലെത്തി. രജനീകാന്ത് ഫാൻസ് അസോസിയേഷനുവേണ്ടിയുള്ള പേട്ടയുടെ ആദ്യ ഷോ തൃശൂർ സപ്ന തീയറ്ററിൽ പുലർച്ചെ നാലിന് നടന്നു. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പേട്ട രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആദ്യ റിപ്പോർട്ട്. അമാനുഷിക കഥാപാത്രങ്ങളിൽ നിന്നുള്ള രജനിയുടെ തിരിച്ചുവരവ് പേട്ടയിൽ കാണാമെന്നാണ് ആരാധകർ പറയുന്നത്. കാളി എന്ന പേരുള്ള ഹോസ്റ്റൽ വാർഡനായി ഹ്യൂമറും റൊമാൻസും ആക്ഷനുമെല്ലാമായി പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രകടനമാണത്രെ രജനി കാഴ്ചവെച്ചിരിക്കുന്നത്. അജിത്തിന്റെ ആവേശം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വ്യത്യസ്തമായ ഗെറ്റപ്പിൽ അജിത് എത്തുന്ന ആവേശത്തിൽ നയൻതാരയാണ് നായിക. തൃശൂരിൽ ആദ്യദിനത്തിൽ ഇരുചിത്രങ്ങൾക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തീയറ്ററുകൾ കൊടിതോരണങ്ങൾ കൊണ്ടും താരങ്ങളുടെ ഫ്ളെക്സുകൾ ഉയർത്തിയും കമനീയമായി അലങ്കരിച്ചിട്ടുണ്ട്.
Read More