എന്റെ ജീവിതം ഒരിക്കലും സിനിമയാക്കില്ലെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ചില ബോളിവുഡ് താരങ്ങളുടെ ജീവിതം സിനിമയാക്കാൻ ശ്രമിക്കുന്നുണ്ട്. ആരുടെയെല്ലാം ജീവിതം സിനിമയായാലും ആക്കൂട്ടത്തിൽ എന്റെ ജീവിതം സിനിമയാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ചരിത്രത്തിൽ നമ്മളെ അതിശയപ്പെടുത്തുന്ന നിരവധിയാളുകളുണ്ട്. തപൻദാസ്, അരുണാചലം മുരുകാനന്ദം ഇവരെല്ലാം വളർച്ചയുടെ പാതയിൽ ഇന്ത്യയെ നയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതം സിനിമയായാൽ ഞാൻ സ്വയം വിഡ്ഢിയാകും. ഒരിക്കൽ പോലും ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ശരിക്കുമുള്ള ഹിറോക്കളുടെ ജീവിതം സിനിമയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു പ്രമേയത്തെ ആസ്പദമാക്കിയുള്ള സിനിമ വിജയിച്ചാൽ എല്ലാവരും അതിനു പുറകേയാണ്. എല്ലാവരും ഒരേ പ്രമേയത്തെ ആസ്പദമാക്കി സിനിമയൊരുക്കും. ഒരു സിനിമ പരാജയപ്പെട്ടാൽ പിന്നെ എല്ലാവരും മറ്റെന്തെങ്കിലും തേടിയായിരിക്കും ഓടുകയെന്നും അക്ഷയ് കുമാർ പറഞ്ഞു. ഹോക്കിയിലെ ഇന്ത്യയുടെ സുവർണ കാലഘട്ടത്തെക്കുറിച്ച് പറയുന്ന ഗോൾഡാണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാർ ചിത്രം.
Read MoreCategory: Movies
വിവാഹ ഷോപ്പിംഗ്! രൺവീറും ദീപികയും ഫ്ലോറിഡയിൽ
ബോളിവുഡ് സൂപ്പർസുന്ദരി ദീപിക പദുക്കോണും ബോളിവുഡിലെ യുവനായകൻ രണ്‍വീർ സിംഗും അവധി ആഘോഷിക്കാൻ ഫ്ലോറിഡയിൽ എത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. വരുന്ന നവംബർ 10ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹം മുന്നിൽകണ്ട് ഇരുവരും ഫ്ലോറിഡയിൽ ഷോപ്പിംഗ് നടത്തുകയും ചെയ്തു. ബംഗളൂരുവിൽ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുക. മുംബൈയിൽ വന്പൻ റിസപ്ഷനും ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹശേഷം ഒരുമിച്ച് താമസിക്കാനായി മുംബൈയിൽ പുതിയൊരു ഫ്ലാറ്റും രണ്‍വീർ സ്വന്തമാക്കിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര-നിക് ജോനാസ്, രണ്‍ബീർ കപൂർ-ആലിയ ഭട്ട് വിവാഹങ്ങളും ഈ വർഷം തന്നെ ബോളിവുഡിൽ നടക്കുമെന്നാണ് വാർത്തകൾ.
Read Moreസിനിമകളുടെ പൂജാ ചടങ്ങിൽ പങ്കെടുക്കാൻ നടി സാമന്തയ്ക്ക് മടി; കാരണം…
സിനിമകളുടെ പൂജാ ചടങ്ങിൽ പങ്കെടുക്കാൻ നടി സാമന്തയ്ക്ക് ഇപ്പോൾ മടിയാണ്. വേണമെങ്കിൽ പൂജയ്ക്ക് വരാം, പക്ഷെ തേങ്ങയുടയ്ക്കാൻ പറയരുത് എന്നാണ് നടി പറയുന്നത്. ഇതിനുള്ള കാരണം നടി തന്നെ ആരാധകരോട് പറയുകയുണ്ടായി. നടി പങ്കെടുത്ത ഒരു പൂജാ ചടങ്ങിന്റെ വീഡിയോയും സാമന്ത ആരാധകർക്കായി പങ്കുവച്ചിരുന്നു. സാമന്തയും ഭർത്താവ് നാഗചൈതന്യയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നു. ശിവ നിർവാണ സംവിധാനം ചെയ്യുന്ന എൻസി 17 എന്ന ചിത്രത്തിന്റെ പൂജയാണ് നടന്നത്. പൂജാചടങ്ങിൽ തേങ്ങയുടച്ച് പൂജ തുടങ്ങാനുള്ള നിയോഗം ലഭിച്ചത് സാമന്തയ്ക്കാണ്. എന്നാൽ നിരവധി തവണ തേങ്ങ കല്ലിൽ അടിച്ച് ഉടയ്ക്കാൻ നടി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ പൂജാരി തന്നെ തേങ്ങയുടയ്ക്കുകയായിരുന്നു. ഇതോടെയാണ് നടി പൂജയ്ക്കു വരാം തേങ്ങയുടയ്ക്കാൻ പറയരുതെന്ന ഡിമാൻഡ് മുന്നോട്ടുവച്ചത്.
Read Moreകുട്ടനാടൻ ബ്ലോഗിൽ മോഡേണ്‍ ഗേളായി റായ് ലക്ഷ്മി
മമ്മൂട്ടി നായകനാകുന്ന സേതു ചിത്രം കുട്ടനാടൻ ബ്ലോഗിൽ മോഡേണ്‍ ഗേളായി റായ് ലക്ഷ്മി. സംവിധായകൻ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. കൃഷ്ണപുരം എന്നു പേരുള്ള ഗ്രാമത്തിൽ നിന്നും പന്ത്രണ്ടാം വയസിൽ മുംബൈയിലേക്ക് താമസം മാറി, വർഷങ്ങൾക്കു ശേഷം ഈ ഗ്രാമത്തിലേക്കു മടങ്ങി വരുന്ന ശ്രീജയ എന്ന മോഡേണ്‍ പെണ്‍കുട്ടിയുടെ കഥാപാത്രമാണ് റായ് ലക്ഷ്മിയുടേത് എന്ന് സേതു പറഞ്ഞു. ഹരി എന്ന കഥപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
Read Moreഓണത്തിന് സൂപ്പർ താരങ്ങൾ നേർക്കുനേർ; ചരിത്രംകുറിക്കാൻ നിവിൻ
ഓണക്കാലത്തെ വരവേല്‍ക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ മലയാള സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി ചിത്രങ്ങളാണ്. പതിവുപോലെ ഓണം കെങ്കേമമാക്കാന്‍ അടിപൊളി ചിത്രങ്ങളുമായാണ് താരങ്ങള്‍ എത്തുന്നത്. താരരാജക്കന്മാരുടെ സിനിമാ വിശേഷങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. ലാലേട്ടന്റേയും മമ്മൂക്കയുടെയും സിനിമ കാണാതെ മലയാളികള്‍ക്ക് എന്ത് ഓണം അല്ലേ? അതെ, ഈ ഓണത്തിനു രണ്ടു പേരുടേയും സിനിമ എത്തുന്നുണ്ട്. മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമയും മമ്മൂട്ടി- സേതു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗും തമ്മിലാകും പ്രധാനമായും ഏറ്റുമുട്ടുക. നിവിന്‍ പോളി-റോഷന് ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയും മത്സരത്തിനുണ്ടാകുമെന്നത് ശ്രദ്ധേയമാണ്. പടയോട്ടം ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. ത്രൂ ഔട്ട് ഗ്യാംഗ്സ്റ്റര്‍ കോമഡിയുമായി എത്തുന്ന ചിത്രത്തില്‍ ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോന് അവതരിപ്പിക്കുന്നത്. കട്ടത്താടിയും പറ്റവെട്ടിയ നരച്ച മുടിയുമായി പുത്തന്‍ ലുക്കിലാണ്…
Read Moreസണ്ണി ലിയോൺ മലയാളത്തിലേക്ക്
അങ്ങനെ സണ്ണി ലിയോൺ ഇങ്ങ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നു. ഒമർ ലുലുവിന്റെ ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. ഏത് ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ എത്തുന്നതെന്ന് അറിവായിട്ടില്ല. അഡാറ് ലവ് കൂടാതെ ഏഴ് ചിത്രങ്ങൾ ചെയ്യാനായി ഒമർ ലുലു കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്ത വർഷം ആദ്യം സണ്ണി ലിയോൺ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സണ്ണി ലിയോണിനൊപ്പം നിരവധി യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കും.
Read Moreവിപ്ലവം ജയിക്കാനുള്ളതാണ് ! രണ്ട് മണിക്കൂർ കൊണ്ട് ചിത്രീകരിച്ച് ലോക റിക്കാർഡ് നേടിയ ചിത്രം
തൃശൂർ നഗരത്തിലെ തിരക്കിൽ രണ്ട് മണിക്കൂർകൊണ്ട് സിനിമ ചിത്രീകരിച്ച്, ഒരു പറ്റം ചെറുപ്പക്കാർ വേൾഡ് റിക്കാർഡ് നേടിയിരിക്കുന്നു. നിഷാദ് ഹസ്സൻ എന്ന യുവ സംവിധായകൻ സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രമാണ് ഇങ്ങനെ സാഹസികമായി ചിത്രീകരിച്ചത്. 8 കിലോ ഭാരം വരുന്ന റെഡ് വെപ്പണ്‍ കാമറയുമായി ഓടിനടന്ന്, 7 പാട്ട്, 3ഫ്ളാഷ് ബാക്ക് സീൻ, 3 ഫൈറ്റ് സീൻ എന്നിവയാണ് പവി കെ. പവൻ എന്ന കാമറമാനും, നിഷാദ് ഹസനും ചേർന്ന് ചിത്രീകരിച്ചത്. അഭിനേതാക്കളെ അണിനിരത്തി റിഹേഴ്സൽ നടത്തിയ ശേഷമാണ് രംഗങ്ങൾ ചിത്രീകരിച്ചത്. ചിത്രത്തിലെ സൈക്കോ ഗാനത്തിന്റെ പ്രകാശനം വി.എസ്. അച്യുതാനന്ദനും ഫ്ളാഷ് ബാക് ടീസർ തമിഴ് താരം കാർത്തി ശിവകുമാറുമാണ് പ്രകാശനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂ ട്യൂബിൽ ഹിറ്റുകളായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് അണിയറ ശില്പികൾ. വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ്…
Read Moreഅഹാനയ്ക്ക് പി.ടി. ഉഷയാകണം
ബോളിവുഡ് താരം അഹാന കുമ്രയ്ക്ക് പി.ടി.ഉഷയാകാൻ ആഗ്രഹം. വെള്ളിത്തിരയിൽ പി.ടി.ഉഷയാകാൻ താൻ തയ്യാറാണെന്നാണ് താരം അറിയിച്ചിരിക്കുന്നത്. 2015-ൽ ജോഗിംഗിന് പോകുന്നതിനിടെയാണ് പി.ടി.ഉഷയെ പരിചയപ്പെടുന്നത്. ഒരു ദിവസം അവർ തന്റെ അടുത്തുവന്ന് നന്നായി ഓടുന്നുണ്ടെന്ന് പറഞ്ഞു. പിന്നീട് ഇന്ത്യയിലെ കായികരംഗത്തെക്കുറിച്ച് ഞങ്ങൾ വിശദമായി സംസാരിച്ചു. ആ കൂടിക്കാഴ്ചയിൽ പി.ടി. ഉഷ എന്നെ ഒരുപാട് സ്വാധീനിച്ചു. എന്നെങ്കിലും ഒരു കായികതാരത്തിന്റെ ജീവിതം സിനിമയിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയാൽ അത് പി.ടി.ഉഷയുടെ ജീവിതം ആയിരിക്കണേയെന്നാണ് തന്റെ ആഗ്രഹമെന്ന് അഹാന പറയുന്നു.
Read Moreഐശ്വര്യയുടെ സൗന്ദര്യത്തിനു മുന്നില്‍ പ്രായം തോല്‍ക്കും, വൈറലായി പുതിയ ചിത്രങ്ങള്‍
പ്രായം 44 കടന്നെന്നു പറഞ്ഞാല്‍ ഒരുപക്ഷേ ആരും വിശ്വസിച്ചേക്കില്ല. ഈ സൗന്ദര്യത്തിനു മുന്നില്‍ പ്രായം പലകുറി തോറ്റിട്ടുണ്ട്. ഇപ്പോള്‍ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു മാസികയ്ക്കുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വിസ്മയമാകുന്നത്. പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ ഐശ്വര്യറായ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിങ്ക് ഗൗണ്‍ അണിഞ്ഞ ഐശ്വര്യയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം. ഫന്നെ ഖാന് ആണ് ഐശ്വര്യയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 17 വര്‍ഷങ്ങള്‍ക്കുശേഷം ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Read Moreപോയി പണിയെടുക്കാൻ പറയണം; ഫാൻസ് അസോസിയേഷനുകൾ ഗുണ്ടകളെപ്പോലെ; മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ ഫാൻസ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ദ്രൻസ്
പാലക്കാട്: സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംസ്ഥാന അവാർഡ് ജേതാവും മുതിർന്ന നടനുമായ ഇന്ദ്രൻസ് രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ഫാൻസ് അസോസിയേഷനുകൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ ഇത്തരം ഫാൻസ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്. ഫാൻസിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങൾ നിർദ്ദേശിക്കണം. പുതുതലമുറയെങ്കിലും ഇക്കാര്യങ്ങൾ പിന്തുടരണം. സിനിമകൾ കൂവി തോൽപ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
Read More