ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സൻഡർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ആഴ്സണലിന് വേണ്ടി ബ്രൂണോ ഗിമാറസും ബുക്കായോ സാഖയും ആണ് ഗോളുകൾ നേടിയത്. ഗിമാറസ് 58-ാം മിനിറ്റിലും സാഖ 90+8-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ആഴ്സണലിന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിന് മിന്നും ജയം
