മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം, തികഞ്ഞ പ്ലാനിങ്ങോകൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫിലിപ്പ് ബേണിങ്ങ്ഹിൽ, സുധീർ സാലി എന്നിവർ ചേർന്നാണ്. ക്രിയേറ്റീവ് വർഷോപ്പ് ഹൂസ്റ്റൺ എന്ന ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിങ്ങ്ഹിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രവാസി മലയാളികളുടെ വിയർപ്പിന്റെ വിലയും സ്വർണക്കടത്തു വ്യാപാര രംഗത്തെ ചതിക്കുള്ളിലെ വഞ്ചനയും തുറന്നുകാട്ടുന്ന ചിത്രമാണിത്. ഒപ്പം നല്ലൊരു പ്രണയകഥ കൂടി പറയുന്നു.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഉദ്വേഗ ഭരിതമായ രംഗങ്ങൾ കോർത്തിണക്കി തികച്ചും പുതുമയുള്ളൊരു ചിത്രം തയാറാക്കിയിരിക്കുകയാണ് സംവിധായകർ. ഛായാഗ്രഹണം-ടോൺസ് അലക്സ്, എഡിറ്റിംഗ് ആൻഡ് കളറിംഗ്-ഷൺ എ യു ശ്രീജിത്ത്,സംഗീതം – ശ്രീ ശങ്കർ, പശ്ചാത്തല സംഗീതം -ഡിൽജോ ഡൊമിനിക്, ഗാനരചന -റോബിൻ പള്ളുരുത്തി, ശ്രീകാന്ത് അശോകൻ, ശരത്…
Read MoreCategory: Movies
‘തന്മാത്ര എഴുതുന്ന സമയം കരഞ്ഞുകൊണ്ടാണ് ഓരോ സീനും എഴുതിയത്’: ബ്ലെസി
‘തന്മാത്ര’ സിനിമയുടെ അറിയാക്കഥകളുമായി സംവിധായകൻ ബ്ലെസി. ‘തന്മാത്ര എഴുതുന്ന അവസ്ഥയില്‍ ഞാന്‍ പതറി. അതിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും എനിക്കൊരു പതര്ച്ചയാണുണ്ടാകുന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു പുലര്‍ച്ചെ ഒരു മൂന്നു മണിക്കോ നാലു മണിക്കോ ആണ് ഞാന്‍ ഈ കഥയെഴുതുന്നത്. നല്ല മഴയുള്ള സമയത്തായിരുന്നു ഞാനിതെഴുതിയത്. ആ സമയം ഞാന്‍ കരഞ്ഞുകൊണ്ടാണ് ഓരോ സീനും എഴുതിയത്. ജീവിതത്തില്‍ അങ്ങനെ ഒരു രോഗമുണ്ടോ, അങ്ങനത്തെ ഒരു അവസ്ഥയുണ്ടോ, അത്തരമൊരവസ്ഥ നമ്മള് ഫേസ് ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നുള്ള ഒരു യാഥാര്‍ഥ്യം അത് എഴുതുന്ന ഒരാള്‍ക്കുണ്ടാകും. ആ അവസ്ഥ എനിക്കുമുണ്ടായിരുന്നു. ഞാന്‍ കരഞ്ഞുകഴിഞ്ഞിട്ടേ നിങ്ങള്‍ ഓരോരുത്തരും കരഞ്ഞിട്ടുള്ളൂ’ എന്ന് ബ്ലെസി പറഞ്ഞു.
Read Moreഅഭിനയവും സിനിമയും അൺസ്റ്റേബിളായ പ്രൊഫഷനെന്ന് നമിത പ്രമോദ്
അഭിനയവും സിനിമയും അൺസ്റ്റേബിളായ പ്രൊഫഷനെന്ന് നമിത പ്രമോദ്. ഇന്നൊരു ഹിറ്റുണ്ടായേക്കാം. കുറച്ച് നാളത്തേക്ക് ഫെയിലർ ആയിരിക്കും. സിനിമ എന്നത് വിജയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. വിജയം എവിടെയാണോ അവിടെയായിരിക്കും ഏറ്റവും കൂടുതൽ സപ്പോർട്ടേഴ്സും ആളുകളും ഉണ്ടാവുകയെന്നും നമിത പറഞ്ഞു. ‘സൂപ്പർസ്റ്റാറുകൾക്ക് പോലും മോശമായ അവസ്ഥയുണ്ടായിട്ടുണ്ട്. ഒരു ഹിറ്റ് കിട്ടിയാൽ അവർ തിരിച്ച് വരും. ഒട്ടുമിക്ക ആളുകൾക്കും പല രീതിയിലുള്ള മെന്റൽ സ്ട്രസ് സിനിമയിലുണ്ട്. എനിക്കറിയാവുന്ന ഒട്ടുമിക്ക പേർക്കുമുണ്ട്. ഒരു സിനിമ ചെയ്താൽ ആ വർക്ക് നന്നായില്ലെങ്കിൽ വിമർശനം വരുമോ എന്നൊക്കെയുള്ള പേടി. ഒരുപാട് വ്ലോഗേർസ് ഉണ്ട്. നമ്മൾക്കാ ഫ്രീഡം ഇല്ല. എനിക്കും സ്ട്രസ് വരാറുണ്ട്. അപ്പോൾ ജേർണൽ ചെയ്യും’ എന്നും നമിത കൂട്ടിച്ചേർത്തു.
Read Moreആരാധകരേ ശാന്തരാകുവിൻ… തിക്കും തിരക്കും, നടൻ വിജയ് നിലത്തുവീണു; സംഭവം ചെന്നൈ വിമാനത്താവളത്തിൽ
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല. സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു. കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽ നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.
Read Moreകണ്ണാടി ചതിച്ചാശാനേ… മിറർ ചിത്രമെടുത്ത് എയറിലായി കാജൽ അഗർവാൾ; അബദ്ധമോ അതോ മനപൂർവം ചെയ്തതോ എന്ന് സോഷ്യൽ മീഡിയ
ഏത് വഴിയാണ് സോഷ്യല്‍ മീഡിയയില്‍ പണി വരികയെന്ന് പറയാനാകില്ല. സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യങ്ങളിൽ ചിലപ്പോൾ നമ്മൾ എയറില്‍ ആയേക്കും. വൈറലായി െയറിലായിരിക്കുകയാണ് പ്രിയതാരം കാജൽ അഗർവാൾ. പതിവ് പോലെ കുറച്ച് ചിത്രങ്ങള്‍ പങ്കുവച്ചതായിരുന്നു കാജല്‍. എന്നാല്‍ ഫോട്ടോ ഇട്ടത് മാത്രം ഓർമയുള്ളു. താരം ഇപ്പോള്‍ എയറിലാണ്. പോയവർഷം എങ്ങനെയായിരുന്നെന്നും ക്രിസ്മസിനെക്കുറിച്ചു പുതിയ വര്‍ഷത്തെ പ്രതീക്ഷകളെക്കുറിച്ചുമൊക്കെയുള്ളൊരു കുറിപ്പ് കൂടി കാജൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. വെള്ള ഷോര്‍ട്ട് ഫ്രോക്കാണ് ചിത്രത്തില്‍ കാജല്‍ ധരിച്ചിരിക്കുന്നത്. പക്ഷേ, സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് കാജല്‍ പങ്കുവച്ച ചിത്രങ്ങളിലെ കണ്ണാടിയിലേക്കായിരുന്നു. കണ്ണാടിയിലെ പ്രതിബിംബം കാണിച്ച് സോഷ്യല്‍ മീഡിയ കാജലിനെ ട്രോളുകയാണിപ്പോൾ. കാജൽ ഫോട്ടോ എടുക്കുന്നതിനു ചുറ്റോടു ചുറ്റും കണ്ണാടിയാണ്. നിൽക്കുന്നതും ഒരു മിററിന്റെ മുകളിലും. പിന്നെ കഥ പറയേണ്ട കാര്യമില്ലല്ലോ.
Read Moreഅപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടി വിദ്യ കാണാം: കലാസംവിധാനത്തിലൂടെ ‘ചെപ്പടി’ വിദ്യ കാട്ടിത്തന്ന കെ. ശേഖർ അന്തരിച്ചു
തിരുവനന്തപുരം: ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ പുന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി. നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍.
Read More‘നിഴൽ വേട്ട’ തുടങ്ങി
ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കെ.ആർ. നിർമിച്ച് ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന “നിഴൽ വേട്ട’ എന്ന സിനിമയുടെ പൂജ കോഴിക്കോട് ബെന്നി ചോയ്സ് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ വിനോദ് കോവൂർ, ഡോക്ടർ രജത്ത്കുമാർ, വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്, ഷിബു നിർമാല്യം, കലാ സുബ്രഹമണ്യം, ദീപ്തി മിത്ര ഒപ്പം സിനിമയിലെ സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു. പ്രശസ്ത നടീനടന്മാർക്കൊപ്പം ഈ ചിത്രത്തിൽ ദിനേശ് പണിക്കർ, വിനോദ് കോവൂർ, ഡോക്ടർ രജത്ത്കുമാർ, അരിസ്റ്റോ സുരേഷ്, വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്, ഷിബു നിർമാല്യം, കലാ സുബ്രഹ്മണ്യം, ദീപ്തി മിത്ര തുടങ്ങിയവരും അഭിനയിക്കുന്നു. നജീബ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു. പ്രോജക്ട് ഡിസൈനർ-ഷിബു നിർമാല്യം, പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, കല-ഗാഗുൽ ഗോപാൽ,മേക്കപ്പ്-പ്യാരി മേക്കോവർ, വസ്ത്രാലങ്കാരം-ബാലൻ പുതുകുടി, അസോസിയേറ്റ്…
Read More‘വവ്വാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
വീണ്ടും ഏവരേയും അതിശയിപ്പിച്ച് “വവ്വാൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ 26നു ഫസ്റ്റ്ലുക്ക് വരും എന്ന് അണിയറപ്രവർത്തകർ അനൗൻസ് ചെയ്തപ്പോൾ ഏറ്റവും കൂടിയാൽ എന്ത് സംഭവിക്കും എന്ന ചിന്തകളെ കാറ്റിൽ പറത്തിക്കൊണ്ട് അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഫസ്റ്റ്ലുക്ക്. മലയാളത്തിൽ നിന്നു പാൻ ഇന്ത്യൻ സംസ്കാരത്തിൽ ഒരു സിനിമ എന്നത് മലയാളികൾക്ക് അഭിമാനം തന്നെയാണ്, ഇവിടെ ഇത് യാഥാർഥ്യമാകുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിന്റെ ഫസ്റ്റ്ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പർ താരനിരയ്ക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടി അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നു. ഷഹ്മോൻ ബി. പറേലിൽ എന്ന സംവിധായകന്റെ മികവ് ഇനി തിയറ്ററിൽ എത്ര ഓളം സൃഷ്ട്ടിക്കാൻ സാധിക്കും എന്ന് മാത്രം നമ്മൾ നോക്കിക്കണ്ടാൽ മതി. ചിത്രത്തിലെ അഭിനേതാക്കളുടെ ബോർഡിംഗ് ആദ്യത്തെ…
Read More‘അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ, കുഞ്ഞാവ വിഷമിക്കണ്ട’: ഓരോ സീനും ചെയ്ത് കഴിഞ്ഞ് കിയാര പറഞ്ഞതിങ്ങനെ
ബോളിവുഡിലെ താരദമ്പതിമാരായ കിയാരാ അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും കഴിഞ്ഞ ജൂലൈയിലാണ് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതും കുഞ്ഞിന് പേരിട്ടതുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സരായ എന്നാണ് ഇവർ കുഞ്ഞിനു പേരിട്ടത്. ഇപ്പോഴിതാ, ഗർഭിണിയായിരിക്കെ വയറ്റിൽ കിടക്കുകയായിരുന്ന മകളോട് താൻ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പറയുകയാണ് കിയാര. ചിത്രീകരണം നടക്കുന്ന സിനിമകളുടെ സംവിധായകർക്കും നിർമാതാക്കൾക്കും മാത്രമേ അന്ന് താൻ ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുള്ളു. വൈകാരികമായ രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞശേഷം താൻ കാരവാനിലെ ചെറിയ ശുചിമുറിയിലേക്ക് പോയശേഷം കുഴപ്പമൊന്നുമില്ല എന്ന് തന്റെ കുഞ്ഞിനോട് പറയും. “അമ്മ അഭിനയിക്കുകയായിരുന്നു കേട്ടോ… ഓകെ? ഇതൊന്നും യഥാർഥത്തിലുള്ളതല്ല’ എന്നാണ് ഉദരത്തിൽ തലോടിക്കൊണ്ട് ഞാൻ കുഞ്ഞിനോട് പറഞ്ഞിരുന്നത്-കിയാര പറയുന്നു. അമ്മയായുള്ള ജീവിതം പൂർണമായി ഞാൻ ആസ്വദിക്കുന്നു. സരായയുടെ ഓരോ ചെറിയ കാര്യവും ഞാൻ ശ്രദ്ധിക്കും. വളരെ ചെറിയ നിമിഷങ്ങൾ പോലും വിലമതിക്കാനാകാത്തതാണ്-വോഗിന് നൽകിയ അഭിമുഖത്തിൽ കിയാര പറഞ്ഞു. അതേസമയം,…
Read Moreകൂലിയിലെ റോൾ ചെയ്തത് രജനികാന്തിനു വേണ്ടിയെന്ന് ഉപേന്ദ്ര
കൂലിയിലെ റോൾ ചെയ്തത് രജനികാന്തിനു വേണ്ടിയെന്ന് ഉപേന്ദ്ര. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു അതെന്നും ഉപേന്ദ്ര പറഞ്ഞു. ‘രജനികാന്തിന്റെ പെർഫോമൻസിന്റെയും ടാലന്റിന്റെയും ഫിലോസഫിയുടെയും ജീവിതത്തിന്റെയും ഒക്കെ ഫാൻ ആണ്. അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്ന ഒരു ഷോട്ട് ആണെങ്കിലും എനിക്ക് ഓക്കേ ആയിരുന്നു. ആദ്യം കൂലിയിൽ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ കഥയിൽ മാറ്റങ്ങൾ വരുത്തി’ എന്നും ഉപേന്ദ്ര പറഞ്ഞു.
Read More