കെഎ​സ്ആ​ർടിസി​യു​ടെ പു​തി​യ മു​ഖ​വു​മാ​യി ഒ​രു ഓ​ർ​ഡി​ന​റി പ്ര​ണ​യം

കെഎ​സ്ആ​ർടിസി​യു​ടെ പു​തി​യ മു​ഖം അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​രു ഓ​ർ​ഡി​ന​റി പ്ര​ണ​യം. കോ​യി​ൻ​സ് ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി സ​ത്യ​പ്ര​കാ​ശ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മിക്കു​ന്ന ഈ ​ചി​ത്രം രാ​ഗ് രം​ഗി​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യൂ​സ​ഫ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്നു. ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, ശ​ശി​കു​മാ​ർ, കോ​ബ്ര രാ​ജേ​ഷ്, ബി​ജു​ക്കു​ട്ട​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, ജ​യ​ലാ​ൽ തൃ​ക്കു​ന്ന, സൂ​ര്യാ രാ​ജേ​ഷ്, സീമാ​. ജി നാ​യ​ർ, ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. മെ​യ് അ​വ​സാ​നം എ​റ​ണാ​കു​ളം കെഎ​സ്ആ​ർടിസി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഒ​രു കെഎ​സ്ആ​ർടിസി​ ബ​സ് സ്റ്റാൻഡി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്.

Read More

സൂപ്പർ താരങ്ങളുടെ നായികയായി പൂ​ജ ഹെ​ഗ്ഡെ

ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​ന് പൂ​ജ ഹെ​ഗ്ഡെ നാ​യി​ക​യാ​കു​ന്നു. ത്രി​വി​ക്ര​മ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യി​ലാ​ണ് പൂ​ജ ഹെ​ഗ്ഡെ നാ​യി​ക​യാ​കു​ന്ന​ത്. പു​ലി​മു​രു​ക​നി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ജ​ഗ​പ​തി ബാ​ബു, നാ​ഗ ബാ​ബു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സൂ​പ്പ​ർ​താ​രം പ്ര​ഭാ​സ് ബോ​ളി​വു​ഡി​ൽ നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്ര​ത്തി​ലും പൂ​ജ ഹെ​ഗ്ഡെ​യാ​ണ് നാ​യി​ക. തെ​ലു​ങ്ക് സം​വി​ധാ​യ​ക​ന്‍ രാ​ധ കൃ​ഷ്‍​ണ കു​മാ​ര്‍ ആ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്.

Read More

എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല: കീർത്തി സുരേഷ്

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് തി​ള​ങ്ങി​യ ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​ണ് മ​ഹാ​ന​ടി. സാ​വി​ത്രി​യാ​യി കീ​ർ​ത്തി സു​രേ​ഷ് അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ൽ ജെ​മി​നി ഗ​ണേ​ഷ​നാ​യി വന്നത് ദു​ൽ​ഖ​റാ​യി​രു​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​യി​ട്ടാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് ഒ​ന്പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. സി​നി​മ ക​ണ്ട ശേ​ഷം പ്രേ​ക്ഷ​ക​രും സി​നി​മാ ലോ​ക​വും ഒ​ന്ന​ട​ങ്കം ചി​ത്ര​ത്തെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബാ​ഹു​ബ​ലി​യൊ​രു​ക്കി​യ എ​സ് എ​സ് രാ​ജ​മൗ​ലി​യും മ​ഹാ​ന​ടി​യെ പ്ര​ശം​സി​ച്ച് എ​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ദു​ൽ​ഖ​റി​ന്‍റെ​യും കീ​ർ​ത്തി​യു​ടെ​യും പ്ര​ക​ട​ന​ത്തെ​ പു​ക​ഴ്ത്തി​യാ​യി​രു​ന്നു രാ​ജ​മൗ​ലി എ​ത്തി​യ​ത്. സി​നി​മ​യി​ൽ അ​തി​മ​നോ​ഹ​ര​മാ​ണ് ദു​ൽ​ഖ​റെ​ന്നും ചി​ത്രം ക​ണ്ട ശേ​ഷം താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി മാ​റി​യെ​ന്നും എ​സ് എ​സ് രാ​ജ​മൗ​ലി പ​റ​ഞ്ഞു. സാ​വി​ത്രി​യെ​ന്ന അ​തു​ല്ല്യ പ്ര​തി​ഭ​യെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​കൊ​ണ്ടു​വ​ന്നു​വെ​ന്നാ​ണ് കീ​ർ​ത്തി​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് രാ​ജ​മൗ​ലി പ​റ​ഞ്ഞ​ത്. താ​ൻ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള​ള​തി​ൽ വച്ച് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്…

Read More

ലാ​ലേ​ട്ട​നും സൂ​ര്യ​യും ഒ​ന്നി​ക്കു​ന്നു; ചി​ത്രീ​ക​ര​ണം അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കും

സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ലും ത​മി​ഴ് താ​രം സൂ​ര്യ​യും ബി​ഗ് സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. പേ​ര് നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ്. ഒ​ടി​യ​ൻ, നീ​രാ​ളി, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ, ലൂ​സി​ഫ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ല​യാ​ള​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. അ​യ​ൻ, കോ, ​മാ​ട്രാ​ൻ, കാ​വ​ൻ എ​ന്നി ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ് കെ.​വി. ആ​ന​ന്ദ്. മാ​ത്ര​മ​ല്ല മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ൽ ത​യാ​റാ​യ തേന്മാവി​ൻ കൊ​ന്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ച​ത് ആ​ന​ന്ദ് ആ​ണ്.

Read More

ന​ടി​മാ​രോ​ടു മാ​ത്രം എ​ന്തി​നീ ചോ​ദ്യം: അ​മ​ലാ പോ​ൾ

മ​ല​യാ​ള​ത്തി​ലൂ​ടെ​യെ​ത്തി അ​ന്യ​ഭാ​ഷ​യി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് മ​ല​യാ​ളി​യാ​യ അ​മ​ല പോ​ൾ. ത​മി​ഴി​ൽ അ​മ​ല​യു​ടേതാ​യി റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഭാ​സ്ക്ക​ർ ഒ​രു റാ​സ്ക്ക​ൽ. അ​ര​വി​ന്ദ് സാ​മി​യാ​ണ് ചി​ത്ര​ത്തി​ൽ അ​മ​ല​യു​ടെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഭാ​സ്ക്ക​ർ ദ ​റാ​സ്ക്ക​ലി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് ഈ ​സി​നി​മ. സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ത​ന്നെ​യാ​ണ് ചി​ത്രം ത​മി​ഴി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ന​യ​ൻ​താ​ര ചെ​യ്ത വേ​ഷ​ത്തി​ലാ​ണ് അ​മ​ല പോ​ൾ ഭാ​സ്ക്ക​ർ ഒ​രു റാ​സ്ക്ക​ലി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച ചോ​ദ്യം അ​മ​ല പോ​ളി​നെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. സി​നി​മ​ക​ളി​ൽ അ​മ്മ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ക​രി​യ​റി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കി​ല്ലേ​യെ​ന്നാ​യി​രു​ന്നു ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​മ​ല​യോ​ട് ചോ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു മ​റു​പ​ടി​യാ​യി അ​മ്മ വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ ന​ടി​മാ​രെ വേ​ട്ട​യാ​ടു​ന്ന​തെ​ന്തി​നെ​ന്ന് അ​മ​ല തു​റ​ന്ന​ടി​ച്ചു. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തു​ കൊ​ണ്ടാ​ണ് ന​ടി​മാ​രോ​ട് മാ​ത്രം ചോ​ദി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക്…

Read More

കാനിലെ ഇരുമ്പുകൂട്ടിൽ മല്ലിക ഷെരാവത്

ബോ​ളി​വു​ഡ് താ​രം മ​ല്ലി​ക ഷെ​രാ​വ​ത് ഇ​ത്ത​വ​ണ കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് വേ​റി​ട്ട രീ​തി​യി​ലാ​ണ്. മു​ന്പ് വ്യ​ത്യ​സ്ത ഫാ​ഷ​നു​ക​ളി​ൽ കാ​നി​ലെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ കാ​മ​റ​ക​​ൾ​ക്കു മു​ന്നി​ൽ വി​ല​സി​യ മ​ല്ലി​ക പ​ക്ഷെ ഇ​ത്ത​വ​ണ ഇ​രു​ന്പു കൂ​ട്ടി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​നു​ഷ്യ​ക്ക​ട​ത്ത്, കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക ചൂ​ഷ​ണം എ​ന്നി​വ​യ്ക്കെ​തി​രെ ബോ​ധ​വ​ൽ‌​ക്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ന​ടി കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ട നി​ല​യി​ൽ എ​ത്തി​യ​ത്. ഫ്രീ ​എ ഗേ​ൾ എ​ന്ന എ​ൻ​ജി​ഒ യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്ത് ഇ​ത്ത​വ​ണ കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​ക​ൾ കെ​ണി​യി​ൽ അ​ക​പ്പെ​ടു​ന്ന​തി​നെ സൂ​ചി​പ്പി​ക്കാ​നാ​ണ് താ​ൻ കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ട നി​ല‍​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന് താ​രം പ​റ​യു​ന്നു. ഇ​ത് ഒ​ന്പ​താ​മ​ത്തെ ത​വ​ണ​യാ​ണ് മ​ല്ലി​ക കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​ത്.

Read More

റാ​സി​ക്ക് പാക്കിസ്ഥാനിൽ വിലക്ക്

ആ​ലി​യ ഭ​ട്ടി​നെ നാ​യി​ക​യാ​ക്കി മേ​ഘ്ന ഗു​ൽ​സാ​ർ സം​വി‌‌‌‌‌‌​ധാ​നം ചെ​യ്ത റാ​സി​ എ​ന്ന ചി​ത്ര​ത്തി​ന് പാ​ക്കി​സ്ഥാ​നി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ. ഹ​രീ​ന്ദ​ർ സി​ക്ക​യു​ടെ കോ​ളിം​ഗ് സെ​ഹ്മ​ത് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ചി​ത്രം. പാ​ക് സൈ​നി​കോ​ദ്യോ​ഗ​സ്ഥ​നെ വി​വാ​ഹം ചെ​യ്ത ഇ​ന്ത്യ​ൻ യു​വ​തി പി​ന്നീ​ട് ഇ​ന്ത്യ​ൻ ചാ​ര​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. സി​നി​മ പാ​ക്കി​സ്ഥാ​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് പാ​ക് സെ​ൻ​സ​ർ ബോ​ർ​ഡ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ​ത​ത്രേ. ഇ​തേ കാ​ര​ണ​ത്താ​ൽ ത​ന്നെ പാ​ക്കി​സ്ഥാ​നി​ലെ വി​ത​ര​ണ​ക്കാ​രും ചി​ത്ര​ത്തോ​ട് മു​ഖം തി​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ത് ഒ​രു യു​ദ്ധ​ചി​ത്ര​മ​ല്ലെ​ന്നും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും റാ​സി​യി​ൽ അ​ഭി​ന​യി​ച്ച ന​ട​ൻ വി​ക്കി കൗ​ശ​ൽ മു​ന്പ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

രാ​ധി​ക ആ​പ്തെ ഹോ​ളി​വു​ഡി​ലേ​ക്ക്

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും മി​ക​ച്ച വേ​ഷ​ങ്ങ​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​യ ന​ടി രാ​ധി​ക ആ​പ്തെ ഹോ​ളി​വു​ഡി​ലും ചു​വ​ടു​റ​പ്പി​ക്കു​ന്നു. മൈ​ക്കി​ള്‍ വി​ന്‍റ​ര്‍​ബോ​ട്ടം സം​വി​ധാ​നം ചെ​യ്യു​ന്ന ദ ​വെ​ഡ്ഡിം​ഗ് ഗ​സ്റ്റ് എ​ന്ന സി​നി​മ​യി​ലാ​ണ് രാ​ധി​ക ആ​പ്‍​തെ നാ​യി​ക​യാ​കു​ന്ന​ത്. സ്ളം ​ഡോ​ഗ് മി​ല്യ​ണ​യ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ദേ​വ് പ​ട്ടേ​ല്‍ ആ​ണ് നാ​യ​ക​നാ​കു​ന്ന​ത്. ഇ​തി​നു​ശേ​ഷം മ​റ്റൊ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും രാ​ധി​ക ആ​പ്തെ നാ​യി​ക​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല.

Read More

അമ്മയാകണം, സീരിയലില്‍ നിന്ന് അവന്തിക പിന്മാറി

അവന്തിക മോഹന്‍ ആത്മസഖി സീരിയലില്‍ നിന്ന് പിന്മാറി. ഗര്‍ഭിണിയായ അവന്തിക ശാരീരിക അവശതകള്‍ കൂടിയതോടെയാണ് സീരിയലില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം, അവന്തികയുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. ദിവ്യ എന്ന താരമാണ് ഇപ്പോള്‍ നന്ദിതയെ അഭിനയിക്കുന്നത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ അവന്തികയില്‍ നിന്നും ബോയ്കട്ടുള്ള ദിവ്യയിലേക്ക് നന്ദിത മാറിയപ്പോള്‍ ആ മാറ്റത്തെ അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സീരിയലില്‍ നിന്നു താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിരിക്കുകയാണ്. കാരണം അന്വേഷിച്ചവര്‍ക്ക് അറിയാന്‍ കഴിഞ്ഞതാകട്ടെ ഒരു സന്തോഷ വാര്‍ത്തയും. ഒരു പ്രമുഖ ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ആ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. അമ്മയാകാനുള്ള തയാറെടുപ്പിലാണ് അവന്തിക ഇപ്പോള്‍. ആദ്യത്തെ മൂന്നുമാസക്കാലം വളരെ ഏറെ ശ്രദ്ധവേണം. നിരന്തരമായ ചിത്രീകരണത്തിനിടയ്ക്ക് പലപ്പോഴും ഭക്ഷണം പോലും കൃത്യ സമയത്തു കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ ഇനി തുടര്‍ന്നാല്‍…

Read More

വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക

പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​കും. സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ് ത​ന്നെ നി​ർ​മി​ക്കു​ന്ന ന​യ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യാ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഉ​ട​ൻ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വാ​മി​ഖ ഫേസ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വാ​മി​ഖ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ജെ​നൂ​സ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹി​മാ​ല​യ​ത്തി​ലെ മ​ഞ്ഞു​മ​ല നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. പൃ​ഥ്വി മ​ഞ്ഞു​മ​ല നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പ്പ​ന്ത​വും ക​യ്യി​ലേ​ന്തി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഷ​ൻ പോ​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സോ​ണി പി​ക്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് ന​യ​ൻ. നേ​ര​ത്തേ ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോ​മ​സി​ന്‍റെ നാ​യി​ക​യാ​യി വാ​മി​ഖ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More