സായ്പല്ലവി തമിഴ് സൂപ്പർതാരം ധനുഷിന്റെ നായികയാകുന്നു. മാരിയുടെ രണ്ടാം ഭാഗത്തിലാണ് സായ് പല്ലവി നായികയാകുന്നത്. ചിത്രത്തിൽ ഓട്ടോ ഡ്രൈവറുടെ വേഷമാണ് സായ് ചെയ്യുന്നത്. ചിത്രത്തിനായി ഓട്ടോ ഓടിച്ച് പഠിക്കുന്നതിന്റെ തിരക്കിലാണ് താരം ഇപ്പോൾ. മാരിയുടെ ആദ്യ ഭാഗം സൂപ്പർഹിറ്റായിരുന്നു. വിജയ് യേശുദാസ് ആയിരുന്നു ചിത്രത്തിൽ ധനുഷിന്റെ വില്ലനായി അഭിനയിച്ചത്. ബാലാജി മോഹനായിരുന്നു മാരി സംവിധാനം ചെയ്തത്. മാരി 2വിൽ ടൊവിനോ തോമസാണ് ധനുഷിന്റെ വില്ലനായി അഭിനയിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, കൃഷ്ണ, റോബോ ശങ്കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തും. ധനുഷ് ആയിരിക്കും ചിത്രം നിർമിക്കുക.എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ദിയ ആണ് സായ്പല്ലവിയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം.
Read MoreCategory: Movies
ന്യൂ ജനറേഷൻ അമ്മ
സിനിമയിൽ അമ്മയില്ല എന്നു പറയുന്പോഴും ഇന്നത്തെ മിക്ക യുവതാരങ്ങളുടേയും അമ്മയായി അഭിനയിക്കാൻ സാധിച്ചു. ഞാൻ 1983 ചെയ്യുന്ന സമയത്ത് മലയാള സിനിമയിൽ അമ്മ എന്നു പറയുന്ന കണ്സെപ്റ്റേയില്ല. അമ്മമാരായി അഭിനയിക്കുന്ന പലർക്കും ജോലിയില്ലാതിരിക്കുന്പോഴാണ് ആ വേഷത്തിൽ ഞാനെത്തുന്നത്. പിന്നീട് കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അലമാര, സഖാവ്, ക്രോസ്റോഡ്, ആകാശമിഠായി, വികടകുമാരൻ വരെ നിറയെ സിനിമകളുടെ ഭാഗമായി. അമ്മയായി അഭിനയിക്കുന്പോൾ മനസിൽ എന്താണ് തോന്നുന്നത്? യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാനെത്തുന്പോൾ അവരിലൊരാളായാണ് എന്നെയും കരുതുന്നത്. കഥാപാത്രത്തിനായി സാരിയൊക്കെയുടുത്ത് നരയിട്ടു വരുന്പോൾ കാമറയ്ക്കു മുന്നിൽ മാത്രമാണ് അമ്മയാകുന്നത്. അമ്മ എന്നതിനപ്പുറം ഒരു കൂട്ടുകാരി എന്ന കണ്സിഡറേഷൻ നമുക്ക് അവർ നൽകുന്നുണ്ട്. സീനിയർ ആൾക്കാർക്കൊപ്പം ജോലി ചെയ്യുന്പോൾ പേടിച്ചു മാറിനിൽക്കുന്നിടത്താണ് ഇവർക്കൊപ്പം നമ്മൾ വളരെ കൂളായി വർക്കു ചെയ്യുന്നത്. തേടിവരുന്ന കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുമോ? ഒരുപാട് ആഗ്രഹത്തോടെ സിനിമയിൽ വന്നതാണ് ഞാൻ. ആയുസിന്റെ…
Read Moreമമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ജൂണിൽ
മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ ജൂൺ 15ന് എത്തും. ഷാജി പാടൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഗോപി സുന്ദർ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആൽബിയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. ആൻസൺ പോൾ, സിദ്ദിഖ്, രഞ്ജി പണിക്കർ, കനിഹ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റംസാൻ റിലീസായി എത്തുന്ന ചിത്രം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററും പിന്നീട് എത്തിയ ഗാനവും പ്രേക്ഷക പ്രീതി നേടിയിരുന്നു.
Read Moreഅഡാറിനു പിന്നാലെ ഒമറിന്റെ പവർ സ്റ്റാർ
ഒമർ ലുലുവിന്റെ അഡാർ ലവിന്റെ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതേയുള്ളു. അപ്പോഴേക്കും ഒമർ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി. പേരിൽ തന്നെ പവറുമായാണ് ഒമറിന്റെ വരവ്. പവർ സ്റ്റാറെന്നാണ് ചിത്രത്തിന്റെ പേര്. എന്നാൽ ചിത്രത്തിൽ ആരൊക്കെ അഭിനയിക്കും എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഒമർ പുറത്തു വിട്ടിട്ടില്ല. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. അഡാറ് ലവിലെ മാണിക്യമലരായ എന്നു തുടങ്ങുന്ന ഗാനം ചിത്രം ഇറങ്ങും മുന്നേ തന്നെ വൈറലായി മാറിയിരുന്നു.
Read Moreമോഹൻലാലിനും സൂര്യക്കുമൊപ്പം മാളവിക
സൂര്യയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൽ നായിക ആരെന്നുള്ള വിവരം പുറത്തുവന്നു. മാളവിക ശർമയാണ് ചിത്രത്തിൽ നായികയായി എത്തുക. ചിത്രത്തിൽ സൂര്യയുടെ നായികയായിട്ടാവും മാളവിക എത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്. തെലുങ്കിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മാളവിക.
Read Moreമാധുരി നല്ലൊരു അമ്മ കൂടിയാണ്
ബോളിവുഡിലെ മുൻകാല സുന്ദരി മാധുരി ദീക്ഷിത് അഭിനയത്തിൽ മാത്രമല്ല, കുട്ടികളെ വളർത്താനും തനിക്കു നന്നായി അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ്. ചെറിയൊരിടവേളയ്ക്ക് ശേഷം ഇപ്പോൾ സിനിമയും നൃത്തവുമൊക്കെയായി താരം ബോളിവുഡിൽ സജീവമാണ്. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു ഡോക്ടറായ ശ്രീരാം മാധവ് നൈനയുമായുള്ള മാധുരിയുടെ വിവാഹം. തുടർന്ന് അമേരിക്കയിലേക്ക് പോയി. റയാൻ, ആരിൻ എന്ന രണ്ട് ആണ്‍കുട്ടികളാണ് മാധുരിക്ക്. കുറച്ച് നാളുകൾക്ക് മുന്‍പായിരുന്നു അമേരിക്കയിൽ നിന്നും മാധുരിയും കുടുംബവും മുംബൈയിലേക്ക് തിരികെയെത്തിയത്. ബോളിവുഡിലെ കർക്കശക്കാരിയായ അമ്മയെന്നാണ് മാധുരിക്ക് വീണിരിക്കുന്ന പേര്. അതിൽ സത്യമുണ്ടെന്ന് താരവും സമ്മതിക്കുന്നു. വളർന്നു വരുന്ന കുട്ടികൾക്ക് അച്ചടക്കം അത്യാവശ്യമാണ്. അതിനായി അൽപ്പം സ്ട്രിക്ടാവണമെന്നും മാധുരി പറയുന്നു. മകൻ ഒരിക്കൽ സ്കൂളിലെ എസ്സെ കോംപറ്റീഷനിൽ എന്റെ അമ്മ സ്ട്രിക്ടാണെന്ന് എഴുതി, അത് സത്യമാണ്. ചെറുപ്രായത്തിൽ ശീലിക്കുന്ന അച്ചടക്കം സ്വാഭാവികമായി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറും. മുതിർന്നവരോടുള്ള ബഹുമാനം കുട്ടികൾ…
Read Moreഐ വില്‍ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്; എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക് വ്യത്യസ്ഥ അഭിപ്രായമായിരുന്നു; തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നത് എങ്ങനെയെന്ന് വിശദീകരിച്ച് നീനാ കുറുപ്പ്
മലയാള സിനിമയില്‍ ശ്രദ്ധേയമായ പല വേഷങ്ങളും കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് നീനാക്കുറുപ്പ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീന വെള്ളത്തിരയില്‍ അരങ്ങേറുന്നത്. മമ്മൂട്ടിയെ വലയ്ക്കുന്ന പരിഷ്കാരിയായ അമേരിക്കന്‍ പെണ്‍കുട്ടിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. പിന്നീട് സിനിമ കുറഞ്ഞപ്പോള്‍ നടി സീരിയല്‍ രംഗത്ത് സജീവമായി. സിനിമയിലും സീരിയലും തിളങ്ങിയെങ്കിലും സ്വകാര്യജീവിതത്തില്‍ നീന ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. ജീവിതത്തില്‍ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യുമെന്നും അതിനാല്‍ തന്നെ പല ബന്ധങ്ങളും തകര്‍ന്നുവെന്നും നീന പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ‘എന്നോട് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു മറുചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഐ വില്‍ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായ ഭിന്നതകള്‍…
Read Moreഎന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല, കരീന പറയുന്നു
സിനിമയില്‍ ഇന്നലെ വന്നവര്‍ പോലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കാനാണ് ആദ്യം ആഗ്രഹിക്കുന്നത്. എന്നാല്‍ വലുതും ചെറുതുമായ താരങ്ങളെ ഇക്കാര്യത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു നടിയുണ്ട്. മറ്റാരുമല്ല കരീന കപൂര്‍ തന്നെ. ഫേസ്ബുക്കിലോ ട്വിറ്ററിലോ സ്വന്തമായി ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല സെയ്ഫ് അലിഖാന്റെ ഭാര്യയായ കരീന. സോഷ്യല്‍മീഡിയയോട് മുഖം തിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് കരീനയ്ക്ക് ഉത്തരമുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അവര്‍ ഇതുസംബന്ധിച്ച് മനസുതുറന്നത്. വളരെ പക്വത യോടെയായിരുന്നു കരീന മറുപടി നല്‍കിയത്. കരീനയുടെ മറുപടി ഇങ്ങനെ- അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- കരീന പറഞ്ഞു
Read Moreആ താരവിവാഹം ഉടന്‍, സൂചന നല്കി നയന്‍സ്
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയം ഒരു രഹസ്യമല്ല. വെക്കേഷന് ആസ്വദിക്കാനുള്ള യാത്രകളും പാര്‍ട്ടികളുമൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്റെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റാണ് തെളിവായി ഏവരും ചൂണ്ടിക്കാണിക്കുന്നത്. നയന്‍താരയുടെ പുതിയതായി പുറത്തിറങ്ങിയ ചിത്രം കോലമാവ് കോകിലയിലെ രസകരമായ ഗാനത്തെ അഭിനന്ദിച്ച് വിഘേനേഷ് പോസ്റ്റ് ചെയ്തതിലാണ് സൂചനയുള്ളത്. കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ പങ്കുവച്ച് അനുയോജ്യമായ പാട്ടുകള്‍ക്ക് നന്ദി ബ്രദേഴ്സ് എന്ന് വിഘ്നേഷ് കുറിച്ചു. ഒപ്പം നയന്‍താര വി എന്ന ലെറ്റര്‍ തൊപ്പിയും വിഘ്നേഷ് എന്‍ എന്നെഴുതിയ തൊപ്പിയും ധരിച്ചുള്ള ചിത്രം പങ്കുവച്ചു.
Read Moreറേസ് 3 വരുന്നു; സൽമാൻ ആരാധകർ പ്രതീക്ഷയിൽ
ബോളിവുഡിലെ സൂപ്പർതാരം സൽമാൻഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റേസ് 3. 2008ൽ പുറത്തിറങ്ങിയ റേസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണിത്. ഡാൻസ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ പതിവ് സൽമാൻ ചിത്രങ്ങൾപോലെ മാസ് എന്റർടെയ്നർ സിനിമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. രമേഷ് എസ് തൗറാനിയും സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സൽമാൻ ചിത്രങ്ങളിലൊന്നാണ് റേസ്3. ബോളിവുഡിലെ താരറാണി ജാക്വിലിൻ ഫെർണാണ്ടസാണ് റേസ് 3യിൽ സൽമാന്റെ നായികയായി എത്തുന്നത്. കിക്ക് എന്ന ഹിറ്റ് ചിത്രത്തിലായിരുന്നു സൽമാനൊപ്പം ജാക്വിലിൻ ഒടുവിൽ അഭിനയിച്ചിരുന്നത്. റേസ് 3യിൽ ജെസീക്ക എന്നൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ ജാക്വിലിൻ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബജറ്റിലാണ് റേസ് 3 അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിട്ടുളളത്. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ പ്രേക്ഷകരെ…
Read More