ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യയുടെയും പ്രിയ താരമാണ് സമീറ റെഡ്ഡി. അഭിനയം പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് സമീറ. ആരോഗ്യകരമായ ജീവിതത്തേക്കുറിച്ച് പലപ്പോഴും തുറന്നുസംസാരിക്കാറുള്ള താരം പ്രസവശേഷം തന്റെ ശരീരഭാരം കൂടിയതായും ബോഡി ഷെയ്മിംഗ് അനുഭവിച്ചിരുന്നതായും ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം താനും അമ്മായിയമ്മയും ഒരുമിച്ചുള്ള നര്‍മരസമുള്ള വീഡിയോകളും മക്കള്‍ക്കൊപ്പമുള്ള രസകരമായ റീലുകളും പങ്കിടാറുണ്ട്. അടുത്തിടെയായി താരം പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്യുന്ന വീഡിയോകളാണ് പങ്കിടാറുള്ളത്. പ്രകൃതി തരുന്ന വിഭവങ്ങളും അവയുടെ രസകരമായ അറിവുകളുമാണ് താരം പങ്കിടാറുള്ളത്. ഇപ്പോഴിതാ പ്രകൃതിദത്തമായ രീതിയില്‍ വാഴക്കുല പഴുക്കാൻ കൃത്യമായി എത്ര സമയമെടുക്കുമെന്ന് പറയുകയാണ് സമീറ റെഡ്ഡി. ഗോവയിലെ തന്റെ പുരയിടത്തിൽ ഉണ്ടായ വാഴപ്പഴം പഴുത്ത് നല്ല സ്വർണനിറമാകാൻ ഒരു ആഴ്ച മുഴുവൻ എടുത്തു എന്നാണ് സമീറ വീഡിയോയില്‍ പറയുന്നത്. “എത്ര മധുരം, രുചി വളരെ വ്യത്യസ്തമാണ്. ഈ വാഴപ്പഴങ്ങളിൽ…
Read MoreCategory: Movies
‘എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവില്‍ ബിരിയാണി കിട്ടി’; കൂട്ടുകാരന്റെ കുട്ടിയുമായി മമ്മൂട്ടിയെ കാണാൻ ചെന്ന പിഷാരടി
കൊച്ചി: തന്റെ സുഹൃത്തിന്റെ മകന് നടന് മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹം പാട്രിയോട്ട് സിനിമയുടെ ലൊക്കേഷനില്‍ വെച്ച് സാധിച്ചുകൊടുത്ത അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടന് രമേഷ് പിഷാരടി. ‘ചിലപ്പൊ ബിരിയാണി കിട്ടിയാലോ! സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മൂക്കയെ കാണണം. പാട്രിയോട്ട് പോലെ വലിയ ഒരു ലൊക്കേഷന്‍. കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെയാണെങ്കില്‍ അത് സാധിക്കുക എളുപ്പമല്ല. ‘എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ!’. എന്റെ ആ ഡയലോഗ് അറംപറ്റി. ബിരിയാണി കിട്ടി.’ – എന്നിങ്ങനെയാണ് രമേഷ് പിഷാരടിയുടെ വാക്കുകള്‍. രമേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്രിയോട്ട്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
Read Moreകണിമംഗലം കോവിലകം സിനിമയാകുന്നു
ജനപ്രിയ വെബ് സീരീസായ “കണിമംഗലം കോവിലകം’ സിനിമയാകുന്നു എന്ന വാർത്തകൾക്ക് തൊട്ട് പിന്നാലെയിതാ കണിമംഗലം കോവിലകം സിനിമയിലെ പ്രൊമോ ഗാനവും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുന്‍പേ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2026 ജനുവരി മാസത്തിൽ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയതാരം ബേസിൽ ജോസഫാണ് സോഷ്യൽ മീഡിയ വഴി ഡൺ ഡിഡ് എന്ന പ്രോമോ ഗാനം പുറത്തു വിട്ടത്. സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു കാലത്ത് യൂത്തിനെ മുഴുവൻ ഹരം കൊള്ളിച്ച ‘ലജ്ജാവതിയെ…’, ‘അന്നക്കിളി…’ പോലുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരിൽ നിറസാന്നിധ്യമായ ജാസി ഗിഫ്റ്റ് അല്പക്കാലത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ പാടുന്ന പാട്ട്…
Read Moreഓർമകൾ അലയടിക്കുന്ന ബേക്കൽ തീരത്ത് ‘ബോംബൈ’ ടീം വീണ്ടും: സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്
ഓർമകളുടെ വേലിയേറ്റങ്ങൾ അലയടിക്കുന്ന ബേക്കലിൽ വീണ്ടും അവരെത്തി. കേരളാ ടൂറിസത്തിന്റെ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംവിധായകൻ മണിരത്നം, നടി മനീഷാ കൊയ് രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർ ബേക്കലിലെത്തി. ബോംബെ സിനിമയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. ചടങ്ങിൽ ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസും പങ്കെടുത്തു. ബോംബെ സിനിമയില്‍ എ.ആര്. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പിറന്ന സൂപ്പർഹിറ്റ് ഗാനമായ ‘ഉയിരേ’ ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലും പരിസരത്തുമാണ്. താരങ്ങൾ എത്തിയ വാർത്ത മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… മണിരത്നം, മനീഷാ കൊയ് രാള, രാജീവ് മേനോൻ@ ബേക്കൽ.. 30 years of BOMBAY movieCinema Tourism @ Keralaസിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ബോംബ സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്ന കാസർഗോഡ് ജില്ലയിലെ ബേക്കലിലേക്ക് സിനിമയുടെ അണിയറ പ്രവർത്തകരെ…
Read Moreപ്രഭാസിന്റെ രാജാസാബ് ജനുവരിഒന്പതിന് തിയറ്ററുകളിൽ
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം രാജാസാബ് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സഹാനാ…സഹാനാ…’ എന്ന പ്രണയ ഗാനം ഓരോ കേൾവിയിലും ഇഷ്ടം കൂടുന്ന രീതിയിലുള്ളൊരു ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. പ്രഭാസും നിധി അഗർവാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഡി. ധീരജ്, തമൻ എസ്, ശ്രുതി രഞ്ജനി എന്നിവർ ചേർന്നാണ്. ഗാനം എഴുതിയിരിക്കുന്നത് നിർമൽ എം.ആർ ആണ്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക്…
Read Moreനിധി അഗർവാളിനെതിരേ അതിക്രമം: മാളിനും സംഘാടകർക്കുമെതിരെ കേസ്
പ്രഭാസ് നായകനാകുന്ന ദി രാജാ സാബ് എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിന് ശേഷം മടങ്ങുന്ന നടി നിധി അഗർവാളിനെ ജനക്കൂട്ടം ആക്രമിച്ച സംഭവത്തിൽ പരിപാടി നടന്ന മാൾ മാനേജ്മെന്റിനും പരിപാടിയുടെ സംഘാടകർക്കുമെതിരേ പോലീസ് കേസെടുത്തു. മുൻകൂർ അനുമതിയില്ലാതെ പരിപാടി നടത്തിയതിന് മാൾ മാനേജ്മെന്റിനും പരിപാടിയുടെ സംഘാടകർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആൾക്കൂട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ നടി അസ്വസ്ഥയായി കാണപ്പെടുന്ന സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഗാന പ്രകാശന പരിപാടിക്കായി മാളിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. പരിപാടി കഴിഞ്ഞ് നടി പുറത്തുപോകുമ്പോൾ ആൾക്കൂട്ടം തടിച്ചുകൂടിയതോടെ പരിപാടി കുഴപ്പത്തിലായി. നടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിക്കിത്തിരക്കിയതോടെയാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോയത്. ഇതോടെയാണ് നടിക്കു നേരേ അതിക്രമമുണ്ടായത്. ഒരു വിധത്തിൽ കാറിൽ കയറി രക്ഷപ്പെടുന്ന നടി വളരെയധികം അസ്വസ്ഥയാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ അവരെ അവരുടെ…
Read Moreകോമഡിക്ക് വേണ്ടി കോമഡി പറയാത്ത, നര്‍മം രക്തത്തിലലിഞ്ഞ ശ്രീനിവാസന്
തൃശൂർ: കോമഡിക്ക് വേണ്ടി കോമഡി ഒരിക്കലും ശ്രീനിവാസന് പറഞ്ഞിട്ടില്ല. ശ്രീനിവാസന്റെ നാവില്‍ നര്‍മത്തിന്റെ സരസ്വതി കടാക്ഷമുണ്ടായിരുന്നു. നമ്മുടെ ഒരു ചോദ്യത്തിന് നര്‍മത്തില്‍ കലര്‍ന്ന ഒരു ഉത്തരം തരാന്‍ ശ്രീനിവാസന് നിമിഷങ്ങള്‍ മതിയായിരുന്നു. മുന്‍കൂട്ടി തയാറാക്കി വച്ച സ്ക്രിപ്റ്റുകളില്‍ നര്‍മം വിതറും പോലെ എളുപ്പത്തില്‍ പല അഭിമുഖങ്ങളിലും നേരിട്ടു സംസാരിക്കുമ്പോഴും ശ്രീനിവാസന് കുറിക്കുകൊള്ളുന്ന നര്മശരങ്ങളെയ്യുന്നതില് കേമനായിരുന്നു. കോവിഡ് കാലത്ത് എന്തു ചെയ്യുന്നു എന്നറിയാന്‍ ശ്രീനിവാസനെ വിളിച്ചപ്പോള്‍ സൗജന്യ അരിയൊക്കെ സര്‍ക്കാര്‍ കൊടുക്കുന്നുണ്ടല്ലോ എന്ന് പൊതുകാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ശ്രീനിവാസനോട് പറഞ്ഞു. ആ അരി കൊണ്ട് ചോറുവെച്ചു കഴിച്ചാല്‍ കോവിഡിനേക്കാള്‍ വലിയ അസുഖം പിടിക്കുമോ എന്നാണാള്ക്കാര്ക്ക് പേടി എന്നായിരുന്നു തൊട്ടടുത്ത നിമിഷം ശ്രീനിവാസന്റെ കമന്റ്. അന്ന് ആ അരിയെക്കുറിച്ച് ചില പരാതികളൊക്കെ നിലനില്‍ക്കുന്ന സമയമാണ്. ആ സമയത്ത് ആ വര്‍ത്തമാനത്തിനിടെ ഇത്രയും പഞ്ചിംഗ് ആയ കമന്റ് പറയാന്‍ ശ്രീനിവാസനേ കഴിയൂ.അതുപോലെ…
Read Moreജീവിതാനുഭവവും നാട്ടിടവഴികളും അഭ്രപാളിയിലെത്തിച്ച പ്രതിഭ
കണ്ണൂർ: തന്റെ ജീവിതാനുഭവഭങ്ങളെയും നാട്ടിട വഴികളിൽ കണ്ട മനുഷ്യരെയും നർമത്തിന്റെ മേൽപ്പൊടി ചാർത്തി അഭ്രപാളികളിലെത്തിച്ച് കാഴ്ചക്കാരെ ചിന്തിപ്പിച്ച പ്രതിഭാശാലിയായാ സിനിമാ ലോകത്തെ സാധാരണക്കാരനായിരുന്നു ശ്രീനിവാസൻ. കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകന്റെ മകനായി ബാല്യം ചെലവഴിക്കേണ്ടി വന്ന ശ്രീനിവാസൻ കടുത്ത പ്രതിസന്ധികളിലൂടെയാണ് നടന്നു കയറിയത്. ജോലി നഷ്ടപ്പെട്ട പിതാവിന് പിന്നീട് സ്വന്തം വീട് തന്നെ കടബാധ്യതയെ തുടർന്ന് വിൽക്കേണ്ടി വന്നപ്പോൾ ഒരു ബന്ധുവിന്റെ വീടിനോട് ചേർന്ന് ഷെഡ് കെട്ടി താമസിക്കേണ്ടി വന്ന കടുത്ത പ്രതിസന്ധികളായിരുന്നു ബാല്യത്തിൽ ശ്രീനിവാസൻ അനുവഭവിച്ചു തീർത്തത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബസ് ഉടമയായി മാറി ഒടുവിൽ എല്ലാം നഷ്ടപ്പെട്ട മുരളി എന്ന നായകന്റെ കഥ പറയുന്ന വരവേൽപ് എന്ന സിനിമ ശ്രീനിവാസന്റെ പിതാവിന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്ന കഥയാണ്. നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടിയ ശേഷം ഒരു ബസ് വാങ്ങിയ…
Read Moreകാന്പസിന്റെ തിളക്കവുമായി ആഘോഷം ട്രെയിലർ എത്തി
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ ട്രെയിലറിൽ ഈ സന്ദേശം ഏറെ ഹൈലൈറ്റ് ചെയ്യന്നുണ്ട്. ഏറെ ചർച്ച ചെയ്യപ്പെടുകയും, ജനപ്രീതി നേടുകയും ചെയ്ത ഗുമസ്ഥൻ എന്ന ചിത്രത്തിനു ശേഷം അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഘോഷം. ഒരു കാന്പസിന്റെ എല്ലാ നെഗളിപ്പും കോർത്തിണക്കി പ്രത്യേകിച്ചും പുതിയ തലമുറക്ക് ഏറെ ആകർഷകമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ചങ്ങനാശേരി അസംപ്ഷൻ കോളജിൽ ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രെയിലർ പ്രകാശന കർമം നടന്നത്. ആഘോഷം ഒരു കാമ്പസ് ചിത്രമായതിനാൽ, ചിത്രവുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ കാന്പസിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരിക്കുന്നത് ഗുണകരമാകുമെന്നു മനസിലാക്കിയതു കൊണ്ടാണ് ഈ ചടങ്ങ് ഇവിടെ സംഘടിപ്പിച്ചത്. ആട്ടവും, ഇമ്പമാർന്ന ഗാനങ്ങളും, നർമ മുഹൂർത്തങ്ങൾക്കുമൊപ്പം കൊട്ടുറപ്പുള്ള ഒരു കഥയുടെ…
Read Moreവ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ
പണി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ സാഗർ സൂര്യ, ബാല്യം മുതൽ കൗതുകകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ ഗണപതി, സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരുടെ വ്യത്യസ്ഥ ഭാവങ്ങളിലുള്ള പോസ്റ്ററുമായി പ്രകമ്പനം സിനിമയുടെ പുതിയ അപ്ഡേഷൻ എത്തി. പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ, കാർത്തിക്ക് സുബ്ബരാജാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. അതിനു ശേഷം പുറത്തുവിടുന്ന പോസ്റ്ററാണിത്. പ്രധാനമായും യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരു ഹോസ്റ്റൽ ജീവിതത്തിന്റെ കഥയതികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും കൊച്ചി നഗരത്തിലെ ഒരു കോളജിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളിൽ മൂന്നുപേരെ പ്രധാനമായും ഫോക്കസ് ചെയ്തു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. തങ്ങളുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യവിഷയങ്ങൾ ഈഹോസ്റ്റൽ ജീവിതത്തിൽ കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.…
Read More