കൊച്ചി: ‘ രണ്ടു ദിവസം മുമ്പ് ഇന്‍കംടാക്സ് പേപ്പര്‍ ശരിക്കുന്ന കാര്യം സംസാരിക്കാനായി വിമല ടീച്ചര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ ഓഡിറ്ററെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അന്ന് ശ്രീനിയോട് സംസാരിച്ചില്ല. ഏറെ വൈകാതെ പ്രിയ കൂട്ടുകാരനെ കൊച്ചിയിലെത്തി കാണാമെന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ, ഇത്ര പെട്ടെന്ന് അദ്ദേഹം പോകുമെന്ന് കരുതിയില്ല’- ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ നടന് എം. മുകേഷ് എംഎല്‍എയുടെ വാക്കുകള്‍ ഇടയ്ക്കുവച്ച് മുറിഞ്ഞു. അടുത്തിടെ എറണാകുളത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും അവസാനമായി കണ്ടത്. സമയം കിട്ടുമ്പോഴൊക്കെ മുകേഷ് അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു. ‘ 43 വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഒരു ചെറിയ നീരസം പോലും 43 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെയാണ് ചിരിയും. നോണ്‍ സ്റ്റോപ്പ് ചിരി. ഇത്രയും കാലം ഒന്നിച്ച് നടന്നിട്ടും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഒരു സാഹചര്യം…
Read MoreCategory: Movies
ജെൻസികുട്ടികളും പറയുന്നു “എന്താ ദാസാ നമ്മൾ നന്നാവാത്തത്’; കാലത്തിന മുന്നേ സഞ്ചരിച്ച ശ്രീനി
മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ പുത്തൻ തലമുറയും മുന്നിലൽ തന്നെ. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി. ട്രോളുകളുടെ കാലത്തിന് മുന്നേയും മലയാളികൾ സ്ഥിരമാക്കിയ ചില ശ്രീനിവാസൻ ഡയലോഗുകളുണ്ട്, എന്താടാ ദാസാ നമ്മൾ നന്നാകാത്തത്, പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് തുടങ്ങി നിരവധിയെണ്ണം അതിൽ പെടുന്നു. അതിവേഗത്തിൽ മുന്നേറുന്ന ജെൻസി തലമുറയും ഇതേ ഡയലോഗുകൾ ഉപയോഗിക്കുന്നു. ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞ് ദാസനെയും വിജയനെയും മലയാളികൾക്ക് സമ്മാനിച്ച ശ്രീനിവാസൻ കണ്ടെത്തിയ ഓരോ കഥാപാത്രങ്ങളും നമ്മുടെ അടുത്തുള്ളവരോ അല്ലെങ്കിൽ നമ്മൾ തന്നെയോ ആയിരുന്നിരിക്കാം.
Read More‘സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസൻ, അദ്ദേഹത്തെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്: മോഹൻലാൽ
ശ്രീനിവാസനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അദ്ദേഹത്തെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ പറഞ്ഞു. ‘ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോള്‍ അറിയല്ല. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതൽ ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. നടൻ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട്’ എന്ന് മോഹൻലാൽ പറഞ്ഞു.
Read Moreപറയാൻ പറ്റാത്തത്ര വേദന; എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്ന ശ്രീനിയേട്ടനെ മറക്കാൻ കഴിയില്ലെന്ന് ഉർവശി
കൊച്ചി: ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് നടി ഉര്‍വശി. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ് ഉണ്ടയതെന്ന് ഉർവശി. ശ്രീനിയേട്ടന്റെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
Read Moreഎഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രം നിർമ്മിച്ചവർക്കെതിരെ മുന്നറിയിപ്പുമായി നിവേദ തോമസ്
എഐ ഉപയോഗിച്ചു തന്റെ വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുന്നതിനെതിരേ ശക്തമായി പ്രതികരിച്ച് നടി നിവേദ തോമസ്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നിവേദ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. നിവേദ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് എഐ ഉപയോഗിച്ച് വികലമാക്കി പ്രചരിപ്പിച്ചത്. ഈ ചിത്രം തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്ന് അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. നിവേദയുടെ വാക്കുകൾ… ‘ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കുവച്ച ഒരു സമീപകാല ചിത്രത്തെയും എന്റെ വ്യക്തിത്വത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുളള എഐ നിര്‍മിത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ടെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ ഇത്തരം ഉളളടക്കം നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇത് ഡിജിറ്റല്‍ സ്വത്വവഞ്ചനയും എന്റെ സ്വകാര്യതയിലേക്കുളള…
Read Moreനല്ല വേഷങ്ങൾ വരുമെന്ന പ്രതീക്ഷയോടെ തടി കുറച്ചു; മെലിഞ്ഞപ്പോൾ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവരുന്നെന്ന് വിജീഷ്
സംവിധായകൻ ലോഹിതദാസിന്റെ ചക്രം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിൽ പൃഥ്വിരാജായിരുന്നു നായകൻ. ആദ്യം ആ സിനിമയിലേക്ക് മോഹൻലാലിനെയും ദിലീപിനെയുമാണ് കാസ്റ്റ് ചെയ്തിരുന്നത്. 22 ദിവസം ഷൂട്ടിംഗ് നടന്നിരുന്നു. അത് പാതിവഴിയിൽ നിന്നതാണ്. ശേഷമാണ് എന്നെയും പൃഥ്വിരാജിനെയും കാസ്റ്റ് ചെയ്തത്. അന്ന് ദിലീപേട്ടൻ ചെയ്ത വേഷമാണ് ഞാൻ പിന്നീട് ചെയ്തത്. നമ്മൾ, സ്വപ്നക്കൂട്,ചക്രം എന്നീ സിനിമകളിൽ അഭിനയിക്കുമ്പോൾ എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ആ സമയങ്ങളിൽ എനിക്കുവന്നത് കോമഡിയുള്ള ചെറിയവേഷങ്ങൾ മാത്രമായിരുന്നു. ഇപ്പോൾ അതിനെ ബോഡിഷെയ്മിംഗ് എന്നാണ് പറയുന്നത്. അതൊക്കെ ഒരുപരിധിവരെ നമുക്ക് ആസ്വദിക്കാം. അതുകഴിഞ്ഞാൽ പ്രശ്നമാകും. അങ്ങനെയാണ് തടി കുറയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്. നല്ല വേഷങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് അതൊക്കെ ചെയ്തത്. തടി കുറഞ്ഞതോടെ അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്.-വിജീഷ്
Read Moreമമ്മൂട്ടി ചിത്രത്തിൽ നിന്ന് ഒഴിവാക്കി; എന്നാൽ മമ്മൂട്ടി കമ്പനി എന്നെ മറന്നില്ലെന്ന് ഗായത്രി അരുൺ
കളങ്കാവലിന് മുമ്പ് മമ്മൂക്കയുടെ മറ്റൊരു ചിത്രത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ, ചിത്രത്തില്‍ ആ കഥാപാത്രത്തിന് പ്രസക്തിയില്ലെന്നു പറഞ്ഞ് എന്റെ വേഷം ഒഴിവാക്കി. ഏകദേശം എല്ലാം പൂര്‍ത്തിയായി അവസാന ഘട്ടത്തില്‍ എത്തിയ അവസരത്തിലായിരുന്നു ചിത്രത്തില്‍നിന്നു മാറ്റിയത്. അത് മമ്മൂട്ടിക്കമ്പനിയുടെ തന്നെ പ്രൊജക്ടായിരുന്നു. പിന്നീട് ഇതിലേക്കാണ് എന്നെ വിളിക്കുന്നത്. ഇരുപതിലധികം നായികമാരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും അവരുടേതായ പ്രാധാന്യം ചിത്രത്തിലുണ്ട്. വീണ്ടും മമ്മൂട്ടി കമ്പനി എന്നെ മറക്കാതെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ സന്തോഷം തോന്നി. വണ്‍ എന്ന മമ്മൂക്ക ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ അതിലെ സംവിധായകന് പ്രത്യേകം പറഞ്ഞിരുന്നു, ഞാന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്ന്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. -ഗായത്രി അരുൺ
Read Moreശില്പ ഷെട്ടിയുടെ പബ്ബിൽ അടിപിടി; നടിയുടെ പബ്ബിന്റെ പ്രവർത്തനം നിയമവിരുദ്ധമായി; കേസെടുത്ത് പോലീസ്
സമയപരിധി ലംഘിച്ച് പ്രവര്‍ത്തിച്ചതിന് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുളള പബ്ബിന്റെ പേരില്‍ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ ബാസ്റ്റിയന്‍ ഗര്ഡന് സിറ്റി പബ്ബിന്റെ പേരിലാണു കേസ്. കഴിഞ്ഞ ദിവസം ഈ പബ്ബിലെത്തിയവര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പബ്ബുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അര്‍ധരാത്രിക്കുശേഷം ഒരുമണിവരെയാണ് ബംഗളൂരുവില്‍ പബ്ബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളത്. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പബ്ബുകളില്‍ ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങൾക്കും ഓഹരിപങ്കാളിത്തമുണ്ട്.
Read Moreകോൻഫിഡൻസാണ് മെയിൻ; എന്നെ പുറത്താക്കാമെന്ന് ആരും വിചാരിക്കണ്ട; തെങ്ങു കയറി ജീവിക്കുമെന്ന് ഒളിയമ്പെറിഞ്ഞ് റിമാ കല്ലിങ്കൽ
ഞാൻ പറഞ്ഞ പ്രസ്താവനകൾ പലപ്പോഴും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പരിണിത ഫലം അടുത്തിടെ പോലും അനുഭവിച്ചു. വീഴുന്നതിനു തൊട്ടുമുമ്പുവരെ എനിക്ക് ഭയങ്കര കോൺഫിഡൻസാണ്. കോൺഫിഡൻസാണ് മെയിൻ. തിയറ്റർ എന്ന സിനിമയ്ക്കുവേണ്ടി തെങ്ങുകയറാൻ ഞാൻ പഠിച്ചു. അത്യാവശ്യം നല്ല മരംകേറിയാണ്. എല്ലാ മരത്തിലും ഒരുവിധം എളുപ്പത്തിൽ കയറും. തെങ്ങ് കയറാൻ ഇതുവരെ അവസരം കിട്ടിയിരുന്നില്ല. അത് ഞാൻ ഈ സിനിമയ്ക്കുവേണ്ടി പഠിച്ചു. തെങ്ങ് കയറാൻ ആളെ കിട്ടാൻ ബുദ്ധിമുട്ടാണ് ഇപ്പോൾ നാട്ടിൽ. അതുകൊണ്ടുതന്നെ എന്നെ പുറത്താക്കാമെന്ന് ആരും വിചാരിക്കണ്ട. തെങ്ങ് കയറിയിട്ടായാലും ഞാൻ ജീവിക്കും. വാഴ ഒറ്റവെട്ടിന് വീഴ്ത്താനും പഠിച്ചു. എങ്ങനെ ആ രംഗം സിനിമയ്ക്ക് വേണ്ടി ചെയ്തുവെന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല. പ്രൊഡക്ഷൻ എന്നോട് പറഞ്ഞിരുന്നു ഒരു വാഴ മാത്രമെ സംഘടിപ്പിക്കാൻ സാധിച്ചുള്ളു, അതിനാൽ ഷോട്ടിന്റെ സമയത്ത് മര്യാദയ്ക്ക് വെട്ടിക്കോളണമെന്ന്. ഞാൻ കൃത്യമായി ചെയ്തില്ലെങ്കിൽ അവർ വീണ്ടും…
Read Moreമോഹൻലാൽ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്; മമ്മൂട്ടിയുടെ എല്ലാ സിനിമയും ഇഷ്ടമാണ്; മഞ്ജു പിള്ള സൂപ്പർ സ്റ്റാറുകളെ താരതമ്യം ചെയ്തതോ?
എനിക്ക് ആദ്യമൊക്കെ മമ്മൂക്കയെ പേടിയായിരുന്നു. മമ്മൂക്ക ഭയങ്കര സ്ട്രിക്റ്റാണെന്നൊക്കെയായിരുന്നു കേട്ടത്. അതുകൊണ്ട് മിണ്ടാനൊക്കെ പേടിയായിരുന്നു. മഴയെത്തും മുന്‍പേ ഒക്കെ ചെയ്ത സമയത്ത് നമ്മുടെ സാറിനോടൊക്കെ തോന്നുന്ന പേടിയായിരുന്നു. ഇപ്പോൾ മമ്മൂക്ക കുറച്ചുകൂടി ഫ്രണ്ട്ലിയായി. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. നിറക്കൂട്ട്, ആൾക്കൂട്ടത്തിൽ തനിയെ, യാത്ര, വിധേയൻ, മതിലുകൾ, ബിഗ് ബി അങ്ങനെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫാൻ ഗേൾ മൊമന്റായതുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ചു പറയുന്നത്. ലാലേട്ടനും ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ,അന്നും ഇന്നും എന്നും ഞാൻ മമ്മൂക്കയുടെ ഫാനാണ്. ഞാൻ ഒരു കാര്യത്തിലും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്റെ പ്രൊഡക്ഷൻ ആരംഭിച്ചപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടൊന്നുമില്ല, പക്ഷ ബെസ്റ്റ് വിഷസ് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. കാണുമ്പോൾ മോളെക്കുറിച്ചൊക്കെ ചോദിക്കും. പിന്നെ എന്റെ അപ്പൂപ്പൻ എസ്.പി. പിള്ള മരിച്ചപ്പോൾ ആകെ വന്ന ഹീറോ മമ്മൂക്കയാണ്. വേറെ ആരും…
Read More