കമ്മാര സംഭവത്തിൽ ദിലീപ് എത്തുന്നത് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിലാണ് ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. മൂന്നു കാലഘട്ടങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ താടിയും മീശയും നീട്ടി വളർത്തിയും മീശ മാത്രം വെച്ചും വൃദ്ധന്റെ രൂപത്തിലൂമാണ് ദിലീപ് എത്തുന്നത്. രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. ബോബി സിംഹ, മുരളി ഗോപി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗോകുലം മൂവീസ് ആണ് ചിത്രം നിർമിക്കുന്നത്.
Read MoreCategory: Movies
എന്റെ ചിത്രങ്ങൾ എന്തിന് ഉപയോഗിച്ചു?
പിൻമാറിയ സിനിമയിൽ തന്റെ ചിത്രങ്ങൾ ചിത്രത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചെന്നു കാട്ടി പ്രിയാമണിയുടെ പരാതി. അംഗുലിക എന്ന തെലുങ്കു ചിത്രത്തിലാണ് താരത്തിന്റെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചത്. ഇതേത്തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയും സംവിധായകനെതിരെയും മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ പ്രിയാമണി പരാതി നൽകി. പ്രിയാമണിയുടെ പരാതി ഇങ്ങനെ: അഞ്ചു വർഷം മുന്‍പാണ് ഞാൻ ഈ ചിത്രത്തിനായി കരാറിൽ ഒപ്പിട്ടത്. എന്നാൽ പിന്നീട് പിൻമാറി. അണിയറപ്രവർത്തകർ സിനിമ പൂർത്തിയാക്കിയത് ഈ വർഷമാണ്. മറ്റൊരു താരത്തിനെ നായികയാക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ ചിത്രത്തിന്റെ പ്രചാരണത്തിനായി ടീസറിലും മറ്റും തന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും പരാതിയിൽ പ്രിയാമണി പറയുന്നു.
Read Moreമനംപോലെ മാംഗല്യം! നടൻ നീരജ് മാധവിന്റെ വിവാഹം ഉറപ്പിച്ചു; സ്വപ്ന വാഹനമായ ബിഎംഡബ്ല്യൂ കാറും സ്വന്തമാക്കി
നടൻ നീരജ് മാധവിന്റെ വിവാഹം ഉറപ്പിച്ചു. കോഴിക്കോട് കാരപ്പറന്പ് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രിൽ രണ്ടിന് കോഴിക്കോട് വച്ചാണ് വിവാഹം. 2013ൽ പുറത്തിറങ്ങിയ ബഡ്ഡിയിലൂടെയാണ് നീരജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ദൃശ്യം, ഒരു വടക്കൻ സെൽഫി, സപ്തമശ്രീ തസ്ക്കര,1983, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ നീരജ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മാത്രമല്ല പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ അദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നീരജും, അജു വർഗീസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലവകുശയുടെ തിരക്കഥ രചിച്ചതും നീരജ് ആയിരുന്നു. വിവാഹ വിശേഷം ആരാധകരുമായി വെച്ച നീരജ്, സ്വപ്ന വാഹനമായ ബിഎംഡബ്ല്യൂ താൻ സ്വന്തമാക്കിയ കാര്യവും ആരാധകരുമായി പങ്കുവെച്ചു. ബിഎംഡബ്ല്യൂ എക്സ് എ വിഭാഗത്തിൽപ്പെടുന്ന കാറിന്റെ വില 32 ലക്ഷം മുതൽ 42 ലക്ഷം വരെയാണ്.
Read Moreദീപികയുടെ ആരോഗ്യസ്ഥിതി മോശമായി; സിനിമകളുടെ ചിത്രീകരണം മാറ്റിവക്കുന്നു
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവക്കുന്നു. വിശാല്‍ ഭാരദ്വാജ്, ആനന്ദ് എല്‍. റോയ് എന്നിവരുടെ സിനിമകളുടെ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകളുള്ളത്. ശരീരത്തില്‍ വൈറ്റമിന്‍ ഡി-3യുടെ പോരായ്മ മൂലമാണ് ആരോഗ്യസ്ഥിതി മോശമായിരിക്കുന്നത്. തിരക്കുപിടിച്ച ഷെഡ്യൂളുകളാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം. ഇതേ തുടര്‍ന്ന് താരത്തിന് കുറച്ച് ദിവസത്തേക്ക് വിശ്രമം വേണ്ടിവരുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Read Moreആ കമന്റ് ഡിലീറ്റ് ചെയ്തത് എന്തിന്
സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ് ദീപിക പദുക്കോൺ ആ കമന്റ് ഡിലീറ്റ് ചെയ്തത് എന്തിനെന്ന്. രൺവീർ സിംഗ് അവാർഡ് വാങ്ങുന്ന ഫോട്ടോയ്ക്ക് താഴെ ദീപിക “എന്റേത്’ എന്ന് കമന്റ് ഇട്ടിരുന്നു. ആ കമന്റിന് ലൈക്കുകളുടെ എണ്ണം കൂടിയതോടെ ദീപിക പതുക്കെ ആ കമന്റ് പിൻവലിച്ചു. എന്റേതെന്ന് ദീപിക ഉദ്ദേശിച്ചത് രൺവീറിനെയാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറഞ്ഞത്. എന്നാൽ ദീപിക എന്താണ് ഉദ്ദേശിച്ചതെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രൺവീർ – ദീപിക കല്യാണം ഉടൻ കാണുമെന്നുള്ള കിംവദന്തികൾ പരക്കുന്നതിനിടെയാണ് ദീപികയുടെ കമന്റ് ചർച്ചാ വിഷയമായിരിക്കുന്നത്. എന്തായാലും എല്ലാവരും കണ്ടു. പിന്നെ എന്തിന് ആ കമന്റ് ദീപിക പിൻവലിച്ചുവെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്
Read Moreചിമ്പു ക്ഷമ ചോദിച്ചു
വല്ലവൻ എന്ന തമിഴ് ചിത്രം ഇറങ്ങിയ സമയത്ത് ഒരു ഫോട്ടോ വൻവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിന്പു നയൻതാരയുടെ ചുണ്ടു കടിക്കുന്ന ചിത്രം വൈറലായിരുന്നു. ആ ഫോട്ടോയുടെ പേരിൽ നയൻതാരയ്ക്ക് ഒരുപാട് പഴികേൾക്കേണ്ടി വന്നതിനാൽ താൻ അന്നു തന്നെ നയൻതാരയോട് ക്ഷമ ചോദിച്ചിരുന്നു. ഒരു ചാനല്‍ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് വിവാദമായ ഈ ഫോട്ടോയെ ക്കുറിച്ച് ചിമ്പു വെളിപ്പെടുത്തിയത്.എന്നാല്‍ എന്റെ ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടത് എന്നും അതിന് ചിമ്പു ക്ഷമ പറയേണ്ടതില്ല എന്നുമായിരുന്നു അന്ന് നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍ പറഞ്ഞുവെന്ന് ചിന്പു പറഞ്ഞു.
Read Moreഇർഫാനായി പ്രാർഥിക്കണം
ബോളിവുഡിലെ തിരക്കുള്ള നടനാണ് ഇർഫാൻ ഖാൻ. എന്നാൽ ഇപ്പോൾ താരം വിശ്രമത്തിലാണ്. തന്റെ അപൂർവരോഗത്തെ കുറിച്ച് ഇർഫാൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും സംഭവം ഇത്തിരി സീരിയസാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം വന്നപ്പോളാണ് ആരാധകർക്ക് മനസിലായത്. ഭാര്യ സുതാപ സിക്ദർ ഇർഫാന്റെ രോഗത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. എന്റെ പങ്കാളി പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടിക്കൊണ്ടിരിക്കുകയാണ്- സുതാപ പറഞ്ഞു. രോഗം എന്താണെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടെന്ന് അറിയാം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിനായി പ്രാർഥിക്കൂ എന്നാണ് സുതാപ പറയുന്നത്. ഡോക്ടർ പൂർണ വിശ്രമം വേണമെന്ന് പറഞ്ഞതോടെ താരം സിനിമയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്.
Read Moreഅനുഷ്കയുടെ പ്രതിഫലം അഞ്ചുകോടി?
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയുടെ പ്രതിഫലം അഞ്ചുകോടി ആയതായി റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് താരം വൻപ്രതിഫലം ആവശ്യപ്പെട്ടതത്രേ. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയായി അനുഷ്ക മാറുകയാണ്. തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി വന്നിരുന്നത് നയൻതാരയായിരുന്നു. നയൻതാരയെ ആണ് അനുഷ്ക ഷെട്ടി പ്രതിഫല കാര്യത്തിൽ തോല്പിച്ചിരിക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിലൂടെ സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയതോടെയാണ് അനുഷ്കയുടെ ഡിമാൻഡ് കൂടിയത്. ചരിത്ര കഥാപാത്രങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും കരുത്തുറ്റ വേഷങ്ങളും അനുഷ്കയെ തേടിയെത്തുന്നുണ്ട്. ഇപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റ് നായികമാരേക്കാൾ ബഹുദൂരം മുന്നിലായി അനുഷ്ക.നയൻതാരയുടെ ഡോറയുടെ തോൽവിയും അറത്തിന്റെ ശരാശരി വിജയവുമാണ് നയൻസിനെ പിന്നിലാക്കിയത്. അനുഷ്കയുടെ ബാഗമതി കളക്ഷൻ റെക്കോർഡുകൾ നേടി വൻകുതിപ്പിലാണ്. അമേരിക്കയിൽ പ്രദർശിപ്പിച്ച ചിത്രം ഒരു മില്ല്യണ്‍ ഡോളറാണ് നേടിയത്. കൈനിറയെ ചിത്രങ്ങളാണ് അനുഷ്കയെ തേടിവരുന്നതും. നയൻതാരയ്ക്കു…
Read Moreകാത്തിരിപ്പ് തീർന്നു; പൂമരം വ്യാഴാഴ്ച പൂത്തുലയും
ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനാകുന്ന ആദ്യമലയാളസിനിമ പൂമരം നാളെ തിയറ്ററുകളിലെത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്കു ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാർച്ച് ഒന്‍പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ അതു മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും… എന്നു തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം ഇതു വൈറലായി മാറുകയും ചെയ്തിരുന്നു. 2016 സെപ്റ്റംബറിലാണ് പൂമരത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ജയറാമിന്റെ മകൻ നായകനാകുന്നതിനാൽ ആദ്യം മുതൽ തന്നെ ചിത്രം വാർത്തകളിൽ നിറഞ്ഞു നിന്നു.എന്നാൽ റിലീസ് വൈകിയത് ആരാധകരെ നിരാശരാക്കിയിരുന്നു.
Read Moreഎനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ! പിന്നെയും മനസിലാകാത്തവരോട് ഒന്നും പറയാനില്ല
പിന്നെയും എന്ന സിനിമ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണെന്നും അത് മനസിലാവാത്തവരോട് തനിക്കൊന്നും പറയാനില്ലെന്നും ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിലെ മികച്ച നടന്മാരില് ഒരാളാണ് ദിലീപെന്നും അടൂർ. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ തിയേറ്റര്‍-സിനിമാ വിഭാഗത്തില്‍ ജോണ്‍ സാമുവലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സിനിമയായ സ്വയംവരം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചില്ലെന്നും അടൂർ പറയുന്നു. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ലെന്നും സംവിധായകന് ചിത്രമൊരുക്കാനുള്ള മാർഗ നിർദേശം നൽകുകമാത്രമാണ് തിരക്കഥ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സിനിമയെപ്പറ്റി ഇപ്പോൾ പറയാനാവില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൂടാതെ ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂര്‍ പറഞ്ഞു.
Read More