ഹാ​പ്പി വെ​ഡ്ഡിം​ഗ് ത​മി​ഴി​ലേ​ക്ക്; നായകൻ യുവതാരം

യു​വ​താ​ര​നി​ര​യെ അ​ണി​നി​ര​ത്തി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യ്ത ഹാ​പ്പി വെ​ഡ്ഡിം​ഗ് ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ഒ​മ​ർ ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ആ​ണെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഒ​മ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ഒ​മ​റി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഒ​രു അ​ഡാ​റ് ല​വി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ​ത്തി ഉ​ദ​യ​നി​ധി​യു​മാ​യി ക​രാ​ർ ഉ​റ​പ്പി​ച്ച​ത്. 2019 ജ​നു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സി​ജു വി​ൽ​സ​ണ്‍, ഷ​റ​ഫു​ദ്ദീ​ൻ, ദൃ​ശ്യ ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ഹാ​പ്പി വെ​ഡ്ഡിം​ഗി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം പ്രി​യ​ദ​ർ​ശ​ൻ ത​മി​ഴി​ൽ നി​മി​ർ എ​ന്ന പേ​രി​ൽ റീ​മേ​ക് ചെ​യ്ത​പ്പോ​ൾ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ആ​യി​രു​ന്നു നാ​യ​ക​ൻ.

Read More

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ അ​ഭ്യാ​സം; യുവാക്കളെ ശകാരിച്ച് സൂ​ര്യ

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ രാ​ത്രി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച് ത​ന്‍റെ കാ​റി​നു സ​മീ​പ​ത്താ​യി വീ​ണ യു​വാ​ക്ക​ൾ​ക്ക് തെ​ന്നി​ന്ത്യ​ൻ താ​രം സൂ​ര്യ​യു​ടെ ശ​കാ​രം. ആ​ന്ധ്ര​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്രം താ​നാ സേ​ർ​ന്ത കൂ​ട്ട​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പ് ഗാംഗി​ന്‍റെ പ്ര​മോ​ഷ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു താ​രം. രാ​ത്രി​യി​ൽ കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​നു സ​മീ​പ​ത്താ​യി അ​പ​ക​ട​ക​ര​മാ​യി ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ വ​ന്ന​ത്. മാ​ത്ര​മ​ല്ല അ​വ​രി​ലൊ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ന്‍റെ ട​യ​റി​നു സ​മീ​പ​ത്താ​യി വീ​ഴു​ക​യും ചെ​യ്തു. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ സൂ​ര്യ കാ​റി​ൽ നി​ന്നും ഇ​റ​ങ്ങിവ​ന്ന് യു​വാ​ക്ക​ളെ ശ​കാ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സൂ​ര്യ​യു​ടെ കോ​പം ശ്ര​ദ്ധി​ക്കാ​തെ യു​വാ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ജ​യ് വി​ളി​ച്ചു. പി​റ്റേ​ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് അ​പ​ക​ട​ത്തെ​പ്പ​റ്റി അ​ദ്ദേ​ഹം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. “ഞാ​ൻ ഇ​ങ്ങോ​ട്ട് വ​രു​ന്പോ​ൾ കു​റ​ച്ചു പേ​രു​ടെ ബൈ​ക്ക് അ​ഭ്യാ​സം ക​ണ്ടു. അ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല അ​വ​രി​ലൊ​രാ​ൾ എ​ന്‍റെ കാ​റി​ന്‍റെ ട​യ​റി​നു…

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതി ! മോഹന്‍ലാലിന്റെ അപരന്‍ വീണ്ടും സിനിമയിലേക്ക്‌

ഒ​രു കാ​ല​ത്ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​പ​ര​നാ​യെ​ത്തി പ്ര​ശ​സ്തി നേ​ടി​യ മ​ദ​ൻ​ലാ​ൽ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. മ​ദ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യ സൂ​പ്പ​ർ​സ്റ്റാ​ർ സം​വി​ധാ​നം ചെ​യ്ത വി​ന​യ​ൻ ത​ന്നെ​യാ​ണ് മ​ദ​ൻ​ലാ​ലി​നെ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടുവ​രു​ന്ന​ത്. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി എ​ന്ന സി​നി​മ​യി​ലാ​ണ് മ​ദ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി വി​ന​യ​ന്‍ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി. രാ​ജ മ​ണി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. 1990ൽ ​റി​ലീ​സ് ചെ​യ്ത സൂ​പ്പ​ർ​സ്റ്റാ​ർ വി​ന​യ​ന്‍റെ ആ​ദ്യ​സം​വി​ധാ​ന സം​രം​ഭ​മാ​യി​രു​ന്നു. പി ​ജി വി​ശ്വം​ഭ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത പ്ര​വാ​ച​ക​ൻ എ​ന്ന സി​നി​മ​യി​ലും മ​ദ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഒ​രു അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് സി​നി​മാ​ലോ​ക​ത്ത് തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​ടീ​ശ്വ​ര​നാ​യ ത​മി​ഴ് നി​ർ​മാ​താ​വി​ന്‍റെ വേ​ഷ​ത്തി​ൽ അ​തി​ഥി താ​ര​മാ​യാ​ണ് മ​ദ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

Read More

എനിക്ക് ഏറെയിഷ്ടം! ഒടുവില്‍ സണ്ണി ലിയോണ്‍ ആ ഇഷ്ടം തുറന്നുപറഞ്ഞു

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ൽ ത​നി​ക്ക് ഏ​റെ​യി​ഷ്ടം ടൈ​ഗ​ർ ഷ്റോ​ഫി​നെ​യാ​ണെ​ന്ന് സ​ണ്ണി ലി​യോ​ൺ. ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ദ​ബു ര​ത്നാ​നി​യു​ടെ സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ളു​ടെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് സ​ണ്ണി മ​ന​സു തു​റ​ന്ന​ത്. ദ​ബു​വി​ന്‍റെ ഫേ​യ്സ് ബു​ക്ക് പേ​ജി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ണ്ണി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​ല്ലാ വ​ർ​ഷ​വും ദ​ബു ര​ത്നാ​നി സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ൾ​ പു​റ​ത്തി​റ​ക്കാ​റു​ണ്ട്. താ​ര​ങ്ങ​ൾ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​ക​ല​ണ്ട​റു​ക​ൾ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റാ​റു​മു​ണ്ട്. ഇ​ത്ത​വ‍​ണ സ​ണ്ണി ലി​യോ​ണി​നെ കൂ​ടാ​തെ ആ​ലി​യ ഭ​ട്ട്, സോ​നാ​ക്ഷി സി​ൻ​ഹ, മാ​നു​ഷി ചി​ല്ലാ​ർ, ഐ​ശ്വ​ര്യാ റാ​യി, വ​രു​ൺ ധ​വാ​ൻ, ക്രി​തി സാ​ന​ൻ, സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര തു​ട​ങ്ങി​യ​വ​രും ക​ല​ണ്ട​റി​ൽ ഇ​ടം​പി​ടി​ച്ചു.

Read More

ര​ണ്ടാം വ​ര​വി​ന് ഗ​പ്പി

റി​ലീ​സ് ചെ​യ്ത​പ്പോ​ൾ വ​ൻ​വി​ജ​യം ആ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​ചി​ത്ര​മാ​യി മാ​റി​യ സി​നി​മ​യാ​ണ് ഗ​പ്പി. ടൊ​വി​നോ തോ​മ​സും മാ​സ്റ്റ​ർ ചേ​ത​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ഗ​പ്പി തിയ​റ്റ​റു​ക​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് ന​ല്ല ചി​ത്ര​മെ​ന്ന വി​ശേ​ഷ​ണ​മാ​ണ് ല​ഭി​ച്ച​ത്. ജോ​ൺ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത ഗ​പ്പി ഇ​പ്പോ​ൾ വീ​ണ്ടും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പ്രേ​ക്ഷ​ക​പ്രീ​തി ത​ന്നെ​യാ​ണ് ഈ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ചി​ത്രം വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ന്ന കാ​ര്യം ന​ട​ൻ ടൊ​വി​നോ തോ​മ​സ് ത​ന്നെ​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. 21ന് ​കേ​ര​ള​ത്തി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ശ്രീ​വി​ശാ​ഖ്, എ​റ​ണാ​കു​ളം സ​വി​ത, മ​ല​പ്പു​റം ന​വീ​ൻ എ​ന്നീ തിയ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. മാ​സ്റ്റ​ർ ചേ​ത​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് ഗ​പ്പി.

Read More

പേ​ടി​പ്പി​ക്കാ​ൻ അ​നു​ഷ്ക ശ​ർ​മ

അ​നു​ഷ്ക ശ​ർ​മ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ബോ​ളി​വു​ഡ് ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പാ​രി. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പാ​രി ഒ​രു മു​ത്ത​ശ്ശി​ക്ക​ഥ​യ​ല്ല എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​ണ് 18 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്. ന​വാ​ഗ​ത​നാ​യ പ്രോ​സി​ത് റോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ​രം​ബ്ര​ത ചാ​റ്റ​ർ​ജി, ര​ജ​ത് ക​പൂ​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ൾ അ​നു​ഷ്ക ശ​ർ​മ ത​ന്നെ​യാ​ണ്. മാ​ർ​ച്ച് 2ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും

Read More

മണിരത്നം ചിത്രത്തിൽ ഫ​ഹ​ദ് ഗു​ണ്ട​യാ​കു​ന്നു

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ ഗു​ണ്ട​യാ​യി അ​ഭി​ന​യി​ക്കു​ന്നു. അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു തു​ട​ങ്ങി​യ വ​ന്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്രത്തി ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ചി​മ്പു​വും അ​ര​വി​ന്ദ് സാ​മി​യും ഫ​ഹ​ദും സ​ഹോ​ദ​ര​ങ്ങ​ളാ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് , പ്ര​കാ​ശ് രാ​ജ്, ജ​യ​സു​ധ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. എ ​ആ​ർ റ​ഹ്മാ​നാ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ൻ.

Read More

അവരുടെ രാത്രി സഞ്ചാരം! ബോളിവുഡിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച ഇതാണ്…

ബോ​ളി​വു​ഡി​ലെ യു​വ​നാ​യ​ക​ൻ വ​രു​ണ്‍ ധ​വാ​നും ന​ടാ​ഷ ദ​ലാ​ലും ക​ഴി​ഞ്ഞ രാ​ത്രി മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ൽ ക​റ​ങ്ങാ​നി​റ​ങ്ങി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ ചൂ​ടു​ള്ള ബോ​ളി​വു​ഡ് ച​ർ​ച്ച. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധം വി​വാ​ഹ​ത്തി​ലെ​ത്തി​യേക്കും. 2018മ​ധ്യ​ത്തോ​ടെ ഇ​വ​ർ വി​വാ​ഹി​ത​രാ​കു​മെ​ന്നാണ് പപ്പരാസിക ൾ പ​റ​യു​ന്നു​ണ്ട്. വ​രു​ണ്‍​ധ​വാ​ൻ അ​ടു​ത്തി​ടെ നാ​ലു ബെ​ഡ്റൂ​മു​ക​ളു​ള്ള പു​തി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. ഇ​ത് വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പു​തി​യ വീ​ട്ടി​ൽ വ​രു​ണ്‍ ഒ​രു​ക്കി​യ പാ​ർ​ട്ടി​യി​ൽ ന​ടാ​ഷ​യും ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. വ​രു​ണും ന​ടാ​ഷ​യും ചെ​റു​പ്പം​മു​ത​ലേ കൂ​ട്ടു​കാ​രാ​ണ്. വ​ള​ർ​ന്ന​പ്പോ​ൾ അ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി. ഇ​പ്പോ​ഴി​താ അ​വ​ർ വി​വാ​ഹത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇ​തി​ലെ​ന്താ കു​ഴ​പ്പ​മെ​ന്നാ​ണ് വ​രു​ണി​ന്‍റെ കൂ​ട്ടു​കാ​രി​ലൊ​രാ​ൾ ചോ​ദി​ക്കു​ന്ന​ത്.

Read More

ബെൻസ് വാങ്ങാനെത്തിയ ഷാജിപാപ്പന് കിടിലൻ സർപ്രൈസ് ഒരുക്കി ഷോറൂം ജീവനക്കാർ

കാർ വാങ്ങാൻ ചെന്ന നടൻ ജയസൂര്യയ്ക്ക് സർപ്രൈസ് ഒരുക്കി ഷോറൂം ജീവനക്കാർ. താരത്തിന്‍റെ പുതിയ ചിത്രമായ ആട്-2വിലെ കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയാണ് ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ബെ​ൻ​സ് ജി​എ​ൽ​സി 220 മോ​ഡ​ലാ​ണ് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ക​ദേ​ശം അ​റു​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല. മു​ന്പ് ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ജാ​ഗ്വാ​റും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

“അവൻ നിങ്ങളെ അതിശയിപ്പിക്കും.’- പ്രണവിനെക്കുറിച്ച് മമ്മൂട്ടി

ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി​യി​ലൂ​ടെ നാ​യ​ക​നാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്ര​ണ​വ് മോഹൻലാലിന് ആ​ശം​സ​യു​മാ​യി മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​ണ​വി​ന് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും അ​റി​യി​ച്ച​ത്. ആദിയുടെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടിലായിരുന്നു നടത്തിയത്. ഇതിനായി മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ൽ മോ​ഹ​ൻ​ലാ​ൽ കു​ടും​ബ​സ​മേ​തം സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യിരുന്നു. മി​നി തി​യ​റ്റ​ർ ഉ​ൾ​പ്പ​ടെ ക്യൂ​ബ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് വ​രെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മ​മ്മൂ​ട്ടി​യു​ടെ വീ​ട്ടി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം ഇ​രു​പ​ത്തി​യാ​റി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​മ്മൂ​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റിന്‍റെ പൂർണരൂപം: നി​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​ണ​വ് എ​ന്ന പേ​രി​ൽ അ​റി​യു​ന്ന ഞ​ങ്ങ​ളു​ടെ അ​പ്പു​വി​ന് സി​നി​മ ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം. ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​ർ​ക്കും മ​ക​നെ പോ​ലെ​യാ​ണ് അ​പ്പു. ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന​തി​നു മു​ന്പേ​യാ​യി​രു​ന്നു അ​വ​ന്‍റെ വ​ള​ർ​ച്ച. അ​പ്പു വ​ള​ർ​ന്ന് ഒ​രു ന​ല്ല യു​വാ​വാ​യി മാ​റി. ത​ന്‍റെ ക​ഴി​വു​ക​ൾ കൊ​ണ്ടും ആ​ക​ർ​ഷ​ണി​യ​ത കൊ​ണ്ടും നി​ങ്ങ​ൾ…

Read More