പ്രി​യ​ന​ന്ദ​ന​ന്‍റെ സിനിമയുടെ പോ​സ്റ്റ​റി​ന് സെ​ൻ​സ​ർ വി​ല​ക്ക്; അ​ശ്ലീ​ലം കൂ​ടു​ത​ലെ​ന്ന് ബോ​ർ​ഡ്; ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​ലെ​ന്ന് സം​വി​ധാ​യ​ക​ൻ

‘സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്‍റെ പു​തി​യ സി​നി​മ​യാ​യ പാ​തി​രാ​ക്കാ​ല​ത്തി​ന്‍റെ പോ​സ്റ്റ​റി​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ വി​ല​ക്ക്. തോ​ക്കി​നു മു​ന്നി​ൽ നി​സ​ഹാ​യ​നാ​യി കു​നി​ഞ്ഞി​രി​ക്കു​ന്ന മ​നു​ഷ്യ​നെ ചി​ത്രീ​ക​രി​ച്ച പോ​സ്റ്റ​റാ​ണ് അ​ശ്ലീ​ലം ക​ല​ർ​ന്ന പോ​സ്റ്റ​റാ​ണെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് വി​ധി​ച്ച​ത്. ഈ ​പോ​സ്റ്റ​ർ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഒ​ട്ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നി​ർ​ദ്ദേ​ശി​ക്കു​ക​യും ഒ​ട്ടി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് ചി​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും എ​ഴു​തി വാ​ങ്ങു​ക​യും ചെ​യ്തു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ക​വ​ർ ഡി​സൈ​ന​റും പ്ര​ശ​സ്ത ആ​ർ​ട്ടി​സ്റ്റു​മാ​യ വി​ന​യലാലാ​ണ് വ​ള​രെ സിം​ബോ​ളി​ക്കാ​യ ഈ ​പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത​ത്. പോ​സ്റ്റ​റു​ക​ൾ പോ​ലും സെ​ൻ​സ​ർ ചെ​യ്ത് വി​ല​ക്കു​ന്ന രീ​തി സി​നി​മ​യി​ൽ പു​തി​യ​താ​ണെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള വ്യ​ക്ത​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ പ്ര​തി​ക​രി​ച്ചു. സി​നി​മ​യു​ടെ ക​ഥാ​ത​ന്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത​തെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ സി​നി​മ​യി​ൽ കാ​ര്യ​മാ​യ വെ​ട്ട​ലു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സെ​ൻ​സ​ർ ബോ​ർ​ഡ് പോ​സ്റ്റ​ർ വി​ല​ക്കി​യെ​ങ്കി​ലും നേ​ര​ത്തെ ത​ന്നെ അ​ച്ച​ടി​ച്ച ബ്രോ​ഷ​റു​ക​ളി​ലും മ​റ്റും…

Read More

മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നു

ദളപതിക്കുശേഷം 26 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നു. മലയാളത്തിലേ തമിഴിലോ അല്ല മറാത്തിയിലാണ് രണ്ടു മഹാ നടന്മാര്‍ ഒരുമിക്കുന്ന ചിത്രം വരുന്നത്. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിതികരിക്കപ്പെട്ടിട്ടില്ല. മമ്മൂട്ടി നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ മറ്റൊരു അന്യഭാഷ സിനിമയില്‍ കൂടി അഭിനയിക്കുമോ എന്ന കാര്യത്തില്‍ ആശങ്കിയിലാണ് ആരാധകര്‍. രജനിയെ നായകനാക്കി തനിക്ക് ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുള്ളതായി മമ്മൂട്ടി മുമ്പ് വ്യക്തമാക്കിയിരുന്നു. ദളപതിയിലെ ഇരുവരുടെയും അഭിനയം അത്രയധികം ശ്രദ്ധ നേടിയിരുന്നു. 1991 ല്‍ റിലീസ് ചെയ്ത സിനിമയില്‍ താരരാജാക്കന്മാര്‍ക്കൊപ്പം ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനു പ്രിയ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Read More

അതിനെന്താ..? ചുംബിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് നടി ആന്‍ഡ്രിയ

ചും​ബി​ച്ചാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ഴു​മോ​യെ​ന്ന് ന​ടി ആ​ൻ​ഡ്രി​യ. ചും​ബ​നം എ​ങ്ങ​നെ​യാ​ണ് ആ​ഭാ​സ​മാ​കു​ന്ന​തെ​ന്നാ​ണ് ന​ടി ചോ​ദി​ക്കു​ന്ന​ത്. അ​വ‍​ൾ എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ൽ ന​ട​ൻ സി​ദ്ധാ​ർ​ഥു​മാ​യു​ള്ള ചും​ബ​ന​രം​ഗ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ടി ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. ഹൊ​റ​ർ എ​ന്നു കേ​ൾ​ക്കു​ന്ന​തേ പേ​ടി​യാ​ണെ​ങ്കി​ലും സ്ത്രീ​ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗം ക​ഥ ആ​വ​ശ്യ​പ്പെ​ടു​ന്ന​തുകൊ​ണ്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. സി​നി​മ എ​ന്നു പ​റ​യു​ന്ന​തു ത​ന്നെ ഗ്ലാ​മ​ർ ലോ​ക​മാ​ണെ​ന്നും ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ആ​ൻ​ഡ്രി​യ ചെ​യ്തി​ട്ടു​ണ്ട്.

Read More

തൃ​ഷ സൂ​പ്പ​ർ സ്റ്റാ​റെ​ന്ന് നി​വി​ൻ പോ​ളി

തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ​യെ സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ന​ട​ൻ നി​വി​ൻ പോ​ളി. ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹേ ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ന്‍റെ നാ​യി​ക​യാ​ണ് തൃ​ഷ. ചി​ത്ര​ത്തെ​പ്പ​റ്റി ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​വി​ൻ തൃ​ഷ​യെ സൂ​പ്പ​ർ​സ്റ്റാ​റെ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത്. ഹേ ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു മു​ന്പേ ത​നി​ക്ക് തൃ​ഷ​യെ അ​റി​യാ​മെ​ന്നും . സി​നി​മാ​രം​ഗ​ത്ത് പ​തി​നേ​ഴ് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ഷ സെ​റ്റി​ൽ വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. അ​തേ​സ​മ​യം വ്യ​ക്തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ഇ​വ​ർ വ​ള​രെ സൗ​ഹൃ​ദ​പ​ര​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​ത്. ചെ​ന്നൈ​യി​ൽ വ​രു​ന്പോ​ഴൊ​ക്കെ തൃ​ഷ​യെ കാ​ണാ​റു​ണ്ട്. ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് – നി​വി​ൻ പ​റ​യു​ന്നു. തൃ​ഷ​യു​ടെ ആ​ദ്യ​ത്തെ മ​ല​യാ​ള സി​നി​മ​യാ​ണ് ഹേ ​ജൂ​ഡ്.

Read More

ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്

പ​ദ്മാ​വ​തി വി​വാ​ദ​ത്തി​ൽ ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു. സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ചി​ത്രം പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഷാ​ഹി​ദ് ക​പൂ​ർ. അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ ത​ന്നെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗോ​വ​യി​ലെ​ത്തി​യ ഷാ​ഹി​ദ് ക​പൂ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. തെ​റ്റു​കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തും​വ​രെ ഒ​രാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​ത്. ഇ​ത് പ​ദ്മാ​വ​തി​യു​ടെ കാ​ര്യ​ത്തി​ലും അ​നു​വ​ർ​ത്തി​ക്ക​ണം. ജ​ന​ങ്ങ​ൾ ചി​ത്ര​ത്തെ വി​ല​യി​രു​ത്തു​ന്ന​തു​വ​രെ മോ​ശ​മാ​ണെ​ന്ന് വി​ധി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്മാ​വ​തി​യി​ലെ മ​റ്റു ര​ണ്ട് അ​ഭി​നേ​താ​ക്ക​ളാ​യ ര​ൺ​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​രു​മ്പോ​ഴും മൗ​നം​ദീ​ക്ഷി​ച്ച ഷാ​ഹി​ദ് ഒ​ടു​വി​ൽ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Read More

ബിക്കിനി അശ്ലീല വേഷമല്ല! പറയുക മാത്രമല്ല ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നികേഷ പട്ടേല്‍

ബി​ക്കി​നി അ​ശ്ലീ​ല വേ​ഷ​മ​ല്ലെ​ന്ന പ​ക്ഷ​ക്കാ​രി​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം നി​കേ​ഷ പ​ട്ടേ​ൽ. പ​റ​യു​ക മാ​ത്ര​മ​ല്ല ബി​ക്കി​നി ധ​രി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ന​ടി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.​അ​തി​നു താ​ഴെ അ​ശ്ലീ​ലം ക​ല​ർ​ന്ന ക​മ​ന്‍റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​ൽ മ​ടി​യി​ല്ലാ​യെ​ന്ന് പ​ണ്ടേ പ​റ​ഞ്ഞ​യാ​ളാ​ണ് ക​ക്ഷി. ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഗ്ലാ​മ​റാ​കാം എ​ന്നാ​ണ് നി​കേ​ഷ​യു​ടെ കാ​ഴ്ച​പ്പാ​ട്. തെ​ലു​ങ്ക് ചി​ത്ര​മാ​യ പു​ലി​യി​ലൂ​ടെ​യാ​ണ് നി​കേ​ഷ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റി​യ​ത്.​പി​ന്നീ​ട് ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ന​ര​സിം​ഹ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക പ്രീ​തി നേ​ടു​ക​യും ചെ​യ്തു. When life throws you curves! Embrace them! #bikini #curves #notashamed A post shared by nikesha patel (@nikesha.patel) on Nov 19, 2017 at 9:29pm PST

Read More

പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നു…! വെളിപ്പെടുത്തലുമായി രാധിക ആപ്‌തേ

ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പു​രു​ഷ​ന്മാ​രും ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നെ​ന്ന് രാ​ധി​ക ആ​പ്തെ. സ്ത്രീ​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന ക​ഥ​ക​ൾ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ നി​ന്ന് കേ​ൾ​ക്കാ​റു​ണ്ടെ​ങ്കി​ലും പു​രു​ഷ​ന്മാ​രും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​കാ​റു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി രാ​ധി​ക ആ​പ്തേ. ആ​രും അ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന ഒ​രു മാ​യി​ക​ലോ​ക​മാ​ണ് ബോ​ളി​വു​ഡ് സി​നി​മാ​ലോ​ക​മെ​ന്നാ​ണ് ആ​ളു​ക​ൾ ക​രു​തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​രും ത​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ പ​റ​യാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ നി​ര​വ​ധി പു​രു​ഷ താ​ര​ങ്ങ​ളെ എ​നി​ക്കറി​യാം. സ്വ​ന്തം ക​രി​യ​ർ ത​ക​രാ​തി​രി​ക്കാ​നോ ഭ​യം കാ​ര​ണ​മോ അ​വ​ർ അ​ത് പു​റത്തുപ​റ​യു​ന്നി​ല്ല- രാ​ധി​ക ആ​പ്തേ പ​റ​യു​ന്നു.

Read More

മോഹൻലാൽ വിളിക്കുന്നു, ഒടിയന്‍റെ തേങ്കുറിശ്ശിയിലേക്ക്..

മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാഷായവേഷത്തിൽ കാശിയിൽ നിന്നുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ മൂന്നാംഘട്ട ചിത്രീകരണം നടക്കുന്ന “തേങ്കുറിശ്ശി’യുടെ വിശേഷങ്ങളുമായി മോഹൻലാൽ നേരിട്ട് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് ഒടിയന്‍റെ തേങ്കുറിശ്ശി ഗ്രാമത്തെക്കുറിച്ച് താരം വിശദീകരിക്കുന്നത്. “എനിക്കൊപ്പം എന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം വയസായിരിക്കുന്നു. എന്നാല്‍, തേങ്കുറിശ്ശിക്കെന്ത് ചെറുപ്പമാണ്. അന്ന് ഞാന്‍ ഇവിടുന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും പ്രതികാരത്തിനുമൊന്നും വയസായിട്ടില്ല. ഞാന്‍ എന്‍റെ ഓര്‍മകളിലേക്ക് മടങ്ങട്ടെ, വീണ്ടും കാണാം..യൗവനവും ഓജസും തേജസുമുള്ള ആ പഴയ മാണിക്യനായി’ – മോഹൻലാൽ പറയുന്നു. ഐതീഹ്യങ്ങളുടെ പശ്ചാത്തലത്തിൽ വി.എ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയന്‍റെ ഏറ്റവും വലിയ പ്രത്യേകത മോഹൻലാലിന്‍റെ വേഷപ്പകർച്ച തന്നെയാണ്. മുപ്പത് വയസുകാരനായ കഥാപാത്രമായും ചിത്രത്തിൽ താരമെത്തുന്നുണ്ട്. ഈ വേഷപ്പകർച്ചയ്ക്കായി…

Read More

ദുൽഖർ ചിത്രത്തിന്‍റെ ​ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​ൻ പൃ​ഥ്വി​രാ​ജ്

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ തീ​വ്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ത​യാ​റാ​കു​ന്നു​വെ​ന്ന് അ​ഞ്ചു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ രൂ​പേ​ഷ് പീ​താം​ബ​ര​ൻ അ​റി​യി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല പു​തി​യ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​കും ചി​ത്രം നി​ർ​മി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പൊ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് പൃ​ഥ്വി​രാ​ജ് ആ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 2019ൽ ​മാ​ത്ര​മേ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളു. ബെ​ന്യാ​മി​ൻ എ​ഴു​തി​യ ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ബ്ല​സി നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടാ​തെ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​ർ എ​ന്ന ചിത്രത്തിന്‍റെ തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ തീ​വ്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ക​യു​ള്ളു. ന​സ്രി​യ ന​സീം, പാ​ർ​വ​തി എ​ന്നി​വ​രൊ​ന്നി​ക്കു​ന്ന അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് പൃഥ്വി​രാ​ജ് ഇ​പ്പോ​ൾ. ഡോ. ​റോ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന അം​ഗ​രാ​ജ്യ​ത്തെ ജി​മ്മ​ൻ​മാ​ർ ഉ​ൾ​പ്പ​ടെ ഒരുപിടി ചി​ത്ര​ങ്ങ​ളുടെ തി​ര​ക്കി​ലാ​ണ് രൂ​പേ​ഷ് പീ​താം​ബ​ര​ൻ.

Read More

ജ്യോതികയുടെ ഡയലോഗ് പുലിവാലായി

നാ​ച്ചി​യാ​ർ എ​ന്ന സി​നി​മ​യി​ല്‍ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യത്. ടീ​സ​റി​ൽ ജ്യോ​തി​ക​യു​ടെ പോ​ലീ​സ് ക​ഥാ​പാ​ത്രം അ​സ​ഭ്യം പ​റ​യു​ന്ന​താ​ണ് ത​മി​ഴ് പ്രേ​ക്ഷ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. ഇ​ത്ത​ര​മൊ​രു ഡ​യ​ലോ​ഗ് ജ്യോ​തി​ക പ​റ​യ​രു​താ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ്യോ​തി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജി.​വി. പ്ര​കാ​ശ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഇ​ള​യ​രാ​ജ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു.

Read More