ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് തൃഷ

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ തി​രു​ഘ്ന​നം. തൃ​ഷ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ര​മ​പ​ദം വി​ള​യാ​ട്ടി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് തി​രു​ഘ്ന​നം. ചി​ത്ര​ത്തി​ൽ ഡോ​ക്ട​റു​ടെ വേ​ഷ​മാ​ണ് തൃ​ഷ ചെ​യ്യു​ന്ന​ത്. ഡോ​ക്ട​റെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും തു​ട​ർ​ന്ന് തൃ​ഷ​യു​ടെ ക​ഥാ​പാ​ത്രം അ​വ​രി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. ഈ ​രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ തൃ​ഷ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം അ​ദ്ഭു​ത​പ്പെ​ടു​ത്തി​യാ​ണ് അ​ഭി​ന​യി​ച്ച​ത്. സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളി​ൽ ഡ്യൂ​പ്പി​നെ​പ്പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ സ്വ​ന്ത​മാ​യി​ട്ടാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. അ​തും ആ​ക്ഷ​ൻ രം​ഗ​ത്ത് അ​ഭി​ന​യി​ച്ച് മെ​യ്‌‌വഴ​ക്കം വ​ന്ന താ​ര​ത്തെ​പ്പോ​ലെ. ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​ല ത​വ​ണ തൃ​ഷ​യോ​ട് പ​റ​ഞ്ഞു, എ​ന്നി​ട്ടും തൃ​ഷ സ​മ്മി​തി​ച്ചി​ല്ല. എ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് തൃ​ഷ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നാ​ണ് തി​രു​ഘ്ന​നം പ​റ​യു​ന്ന​ത്. ത​ന്നെ അ​ദ്ഭൂ​ത​പ്പെ​ടു​ത്തു​ന്ന അ​ഭി​ന​യ​വും പെ​രു​മാ​റ്റ​വു​മാ​യി​രു​ന്നു തൃ​ഷ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ തി​രു​ഘ്ന​നം പ​റ​ഞ്ഞു.

Read More

ഇതുവരെ ഒന്നിച്ചു താമസിച്ചു; ഇനി വിവാഹം! ബോളിവുഡ് സുന്ദരി നര്‍ഗീസ് ഫക്രിയ വിവാഹിതയാകുന്നു? വരന്‍…

ബോ​ളി​വു​ഡ് സു​ന്ദ​രി ന​ർ​ഗീ​സ് ഫ​ക്രി​യും ന​ട​നും നി​ർ​മാ​താ​വു​മാ​യ ഉ​ദ​യ് ചോ​പ്ര​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വ​രു​ന്ന വ​ർ​ഷം ഇ​വ​ർ വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്. ന​ർ​ഗീ​സ് ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്കി​ലാ​ണ് താ​മ​സം. ഇ​രു​വ​രും ത​മ്മി​ൽ നാ​ളു​ക​ളാ​യി ഡേ​റ്റിം​ഗി​ലാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​തെ ഇ​രു​വ​രും ഒ​ന്നി​ച്ചു താ​മ​സി​ക്കു​ക​യാ​ണെ​ന്നു വ​രെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ർ​ഗീ​സ് ഫ​ക്രി ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പ് പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹി​ത​പോ​ലു​മാ​കാ​ത്ത ന​ടി ഗ​ർ​ഭി​ണി​യാ​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് സി​നി​മ​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഗോ​സി​പ്പ്. എ​ന്നാ​ൽ വാ​ർ​ത്ത നി​ഷേ​ധി​ച്ച് ന​ടി ത​ന്നെ രം​ഗ​ത്തെ​ത്തി. താ​ൻ ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ന​ടി ട്വീ​റ്റ് ചെ​യ്തു. ഉ​ദ​യ് ചോ​പ്ര​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​താ​യും ഇ​ട​യ്ക്ക് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രാ​യി എ​ന്തു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചാ​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ക്കാ​നാ​ണ്ര​തേ ന​ർ​ഗീ​സി​ന്‍റെ​യും ഉ​ദ​യി​ന്‍റെ​യും തീ​രു​മാ​നം. ഇ​നി​യും ഡേ​റ്റിം​ഗ് നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്ന് പ​ല​രും ഉ​പ​ദേ​ശി​ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read More

എന്നോട് കളിവേണ്ട! പപ്പരാസികളുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ പുതിയ തന്ത്രവുമായി രണ്‍ബീര്‍ കപൂര്‍

പ​പ്പ​രാ​സി​ക​ളെ ന​ടി​മാ​ർ​ക്കും ന​ട​ന്മാ​ർ​ക്കും വ​ലി​യ പേ​ടി​യാ​ണ്. എ​പ്പോ​ഴാ​ണ് ഇ​ല്ലാ​ക്ക​ഥ​ക​ൾ ച​മ​ച്ചു​വി​ടു​ക എ​ന്നു പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. പ​ല​പ്പോ​ഴും നേ​രു​ള്ള ക​ഥ​ക​ളാ​ണ് പു​റ​ത്തു വ​രാ​റു​ള്ള​തെ​ന്നാ​ണ് പൊ​തു​വാ​യ സ​ത്യം. അ​തു പ​ക്ഷേ താ​ര​ങ്ങ​ളു​ടെ മൈ​ലേ​ജ് കൂ​ട്ടു​ന്ന ക​ഥ​ക​ളാ​യി​രി​ക്കു​ക​യു​മി​ല്ല. ബോ​ളി​വു​ഡ് ന​ട​ൻ ര​ൺ​ബീ​ർ ക​പൂ​ർ പ​പ്പ​രാ​സി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നും അ​ക​ലാ​ൻ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്‍​ബീ​ര്‍ ക​പൂ​റും മ​ഹി​ര ഖാ​നും സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വ​ന്ന​തി​നെത്തു​ട​ർ​ന്നാ​ണ് ര​ൺ​ബീ​ർ പു​തി​യ അ​ട​വു ന​യ​ങ്ങ​ൾ പ​യ​റ്റി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സും ത​ന്‍റെ അ​രി​കി​ൽ എ​ത്തു​ന്പോ​ൾ ക​ണ്ണ​ട​ച്ച് ഉ​റ​ക്കം ന​ടി​ച്ചാ​ണ് താ​രം ഇ​വ​രി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഈ ​ക​ള്ള ഉ​റ​ക്കം ര​ൺ​ബീ​ർ പ​തി​വാ​ക്കി​യി​രി​ക്കു​ന്ന​വെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​രം. അ​തു​മാ​ത്ര​മ​ല്ല മ​റ്റ് പ​ല ടെ​ക്നി​ക്കു​ക​ളും പു​ള്ളി പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥി​രം പാ​ർ​ട്ടി​ക​ൾ​ക്ക് പോ​യിക്കൊ​ണ്ടി​രു​ന്ന സ്ഥ​ലം മാ​റ്റി പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ര​ൺ​ബീ​ർ. അ​തു​വ​ഴി പ​പ്പ​രാ​സി​ക​ളി​ൽ നി​ന്നും അ​ക​ന്നു നി​ൽ​ക്കാ​ൻ…

Read More

നാ​ഗാ​ർ​ജു​ന എന്റെ ആ​ഗ്ര​ഹം മാ​റ്റി​മ​റി​ച്ചു ! പ്രി​യ​ദ​ർ​ശ​ന്‍റെ  മ​ക​ൾ ക​ല്യാ​ണി പ​റ​യു​ന്നു…

മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റാ​ൻ കാ​ത്തി​രു​ന്ന പ്രി​യ​ദ​ർ​ശ​ന്‍റെ പു​ത്രി​യു​ടെ ആ​ഗ്ര​ഹം മാ​റ്റി​മ​റി​ച്ച​ത് തെ​ലു​ങ്ക് സൂ​പ്പ​ർ​സ്റ്റാ​ർ നാ​ഗാ​ർ​ജു​ന. “”തെ​ലു​ങ്ക് ചി​ത്ര​മാ​യ ഹ​ലോ​യി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത് നാ​ഗാ​ർ​ജു​ന​യാ​ണ്. അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ച് ഈ ​വേ​ഷം ചെ​യ്യ​ണ​മെ​ന്നു പ​റ​യു​ന്പോ​ൾ‌ നോ ​പ​റ​യാ​ൻ‌ തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റാ​നു​ള്ള എ​ന്‍റെ ആ​ഗ്ര​ഹം മാ​റ്റി​വ​ച്ച് തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്”-​പ്രി​യ​ദ​ർ​ശ​ന്‍റെ  മ​ക​ൾ ക​ല്യാ​ണി പ​റ​യു​ന്നു. നാ​ഗാ​ര്‍​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ല്‍ അ​ക്കി​നേ​നി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. നാ​ഗാ​ർ​ജു​ന​യു​ടെ ക​ ുടും​ബ​വു​മാ​യി ത​ന്‍റെ കു​ടും​ബ​ത്തി​ന് അ​ത്ര​യ്ക്ക് അ​ടു​പ്പ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഹ​ലോ​യി​ൽ അ​ഭി​ന​യി​ക്കാം എ​ന്നു സ​മ്മ​തി​ച്ച​തെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഹ​ലോ​യു​ടെ ട്രെ​യി​ല​ർ ഇ​പ്പോ​ൾ.

Read More

കോ​ട്ട​യം ന​സീ​ർ സം​വി​ധാ​യ​ക​നാ​കു​ന്നു; നാ​യ​ക​ൻ യുവതാരം

സ​ലീം കു​മാ​റി​നും ര​മേ​ഷ് പി​ഷാ​ര​ടി​ക്കും പി​ന്നാ​ലെ പ്ര​ശ​സ്ത മി​മി​ക്രി അ​വ​താ​ര​ക​നും ഹാ​സ്യ ന​ട​നു​മാ​യ കോ​ട്ട​യം ന​സീ​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. “ടോ​ർ​ച്ച്’ ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​പ്പാ​നി ശ​ര​ത്കു​മാ​റാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ന​വാ​ഗ​ത​നാ​യ ഇ. ​എ​സ്. സു​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന “കോ​ണ്ട​സ​’​യി​ലും അ​പ്പാ​നി ശ​ര​ത് കു​മാ​റാ​ണ് നാ​യ​ക​ൻ. കോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ വി​ശാ​ൽ നാ​യ​ക​നാ​യ സ​ണ്ട​കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​പ്പാ​നി പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല. ഡോമിൻ ഡിസി​ൽ​വ സം​വി​ധാ​നം ചെ​യ്ത ​പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം​ ​ആ​ണ് അ​പ്പാ​നി ശ​ര​ത് അ​വ​സാ​നം അ​ഭി​ന​യി​ച്ച ചി​ത്രം.

Read More

കർണനായി മമ്മൂട്ടി വരും; ചിത്രം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല: തി​ര​ക്ക​ഥാ​കൃ​ത്ത്

കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ, മാ​മാ​ങ്കം കൂ​ടാ​തെ ബി​ഗ്ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യ ബി​ലാ​ൽ തു​ട​ങ്ങി കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി. ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ പി. ​ശ്രീ​കു​മാ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് ന​ട​ൻ മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​ണ​നി​ലും മ​മ്മൂ​ട്ടി പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഒരു സൂചനകളും എത്തിയിരുന്നില്ല. എ​ന്നാ​ൽ അ​തി​നും മു​ന്പ് ആ​ർ. എ​സ്. വി​മ​ൽ പ്ര​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ക​ർ​ണ​ൻ എ​ന്ന പേ​രി​ൽ ത​ന്നെ മ​റ്റൊ​രു ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ക​യും പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തിരു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു​വെ​ങ്കി​ലും മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് വാ​ർ​ത്ത​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല. ഇ​പ്പൊ​ഴി​താ മ​മ്മൂ​ട്ടി​യു​ടെ ക​ർ​ണ​ൻ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും 2018 ജ​നു​വ​രി​യി​ൽ ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മ​മ്മൂ​ട്ടി​യി​ൽ നി​ന്നു​ത​ന്നെ ഉ​ണ്ടാ​യേ​ക്കുമെന്നും അ​റി​യി​ച്ച് തി​ര​ക്ക​ഥാ​കൃ​ത്ത് പി. ​ശ്രീ​കു​മാ​ർ രം​ഗ​ത്തെ​ത്തിയിരിക്കുകയാണ്. ഇ​പ്പോ​ൾ ചി​ത്ര​ത്തെ…

Read More

ശാ​ന്തി​കൃ​ഷ്ണ ഇനി പി​ന്ന​ണി​ഗാ​യി​ക

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ന​ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. എ​ന്നാ​ൽ അ​ഭി​ന​യ​ത്തോ​ടൊ​പ്പം സി​നി​മ​യി​ൽ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും ചു​വ​ട് വ​യ്ക്കാ​നൊ​രുങ്ങുക​യാ​ണ് താ​രം. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന കു​ട്ട​നാ​ട​ൻ മാ​ർ​പാപ്പ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ പാ​ടി​യ​ത്. ചി​ത്ര​ത്തി​ൽ മു​ഖ്യ​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്. നാ​ട്ടു​ന്പു​റ​ത്തു​കാ​രി​യാ​യ ഒ​ര​മ്മ​യാ​യാ​ണ് ശാ​ന്തി​കൃ​ഷ്ണ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഹു​ൽ രാ​ജാ​ണ് സം​ഗീ​ത സം​വി​ധാ​നം. അ​ഭി​മു​ഖ​ങ്ങ​ളി​ൽ ശാ​ന്തി​കൃ​ഷ്ണ പാ​ടു​ന്ന​തി​നെക്കു​റി​ച്ചും പാ​ട്ടി​നെ​ക്കുറി​ച്ചും പ​റ​യു​ന്ന​ത് കേ​ട്ടാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യി​ലേ​ക്ക് പാ​ടാ​നാ​യി ക്ഷ​ണി​ക്കു​ന്ന​ത്. വി​നാ​യ​ക​ൻ ശ​ശി​കു​മാ​റാ​ണ് വ​രി​ക​ൾ എ​ഴു​തി​യ​ത്. ​മുൻ​കാ​ല​ങ്ങ​ളി​ൽ മി​കച്ച ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ ശാ​ന്തി​കൃ​ഷ്ണ, അ​ൽ​താ​ഫ് സ​ലിം സം​വി​ധാ​നം ചെ​യ്ത ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചു വ​ന്ന​ത്.

Read More

അ​നു ഇ​മ്മാ​നു​വേ​ൽ ഇനി നാ​ഗ​ചൈ​ത​ന്യ​യു​ടെ നാ​യി​ക

ബാ​ല​താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി തെ​ലു​ങ്ക് സി​നി​മ മേ​ഖ​ല​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന അ​നു ഇ​മ്മാ​നു​വേ​ൽ നാ​ഗ​ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ മാ​രു​തി​യാ​ണ്. തെ​ലു​ങ്കി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ പ​വ​ൻ ക​ല്യാ​ണ്‍, ഗോ​പി​ച​ന്ദ് എ​ന്നി​വ​രു​ടെ നാ​യി​ക​യാ​യി അ​നു ഇ​മ്മാ​നു​വേ​ൽ എ​ത്തി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു സൂ​പ്പ​ർ​താ​ര​ത്തി​നൊ​പ്പം ഇ​വ​ർ അ​ഭി​ന​യി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വാ​ണ് അനു നാ​യി​ക​യാ​യ ആ​ദ്യ മ​ല​യാ​ള ചി​ത്രം.

Read More

അ​പ്പാ​നി ശ​ര​ത്കുമാർ ഇനി നാ​യകൻ

അ​ങ്ക​മാ​ലി ഡ​യ​റീ​സ്, വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂടെ ശ്രദ്ധേയനായ അ​പ്പാ​നി ശ​ര​ത്കുമാർ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ഇ. ​എ​സ്. സു​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് “​കോ​ണ്ട​സ’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഇ​രു​പ​തി​ന് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ കു​റ്റി​പ്പു​റം, കു​ന്നം​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ്. ശ്രീ​ജി​ത്ത് ര​വി​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​തി​നാ​യ​ക വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കോ​ളി​വു​ഡ് താ​രം വി​ശാ​ൽ നാ​യ​ക​നാ​യ സ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​പ്പാ​നി ശ​ര​ത്ത് പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Read More

ജാ​ൻ​വി​യു​ടെ അ​മ്മ​വേ​ഷം ശ്രീ​ദേ​വി​ക്ക് ?

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി ആ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ​ർ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് ബോ​ളി​വു​ഡ് സി​നി​മാ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. അ​മ്മ​യു​ടെ അ​ഭി​ന​യ​മി​ക​വ് അ​റി​യാ​വു​ന്ന പ്രേ​ക്ഷ​ക​ർ ജാ​ൻ​വി​യു​ടെ വ​ര​വ് ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണ്. ജാ​ൻ​വി ക​പൂ​റി​ന്‍റെ അ​ര​ങ്ങേ​റ്റം ബോ​ളി​വു​ഡി​ൽ ഇ​തി​നോ​ട​കം ചൂ​ടു​ള്ള ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ജാ​ൻ​വി​യോ​ടൊ​പ്പം ചി​ത്ര​ത്തി​ൽ ശ്രീ​ദേ​വി​യും അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​ൽ ജാ​ൻ​വി​യു​ടെ അ​മ്മ​വേ​ഷ​ത്തി​ലാ​ണ് ശ്രീ​ദേ​വി അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ ജീ​വി​ത​ത്തി​ലെ അ​മ്മ സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലും ജാ​ൻ​വി​യു​ടെ അ​മ്മ​യാ​കും. ക​ര​ണ്‍​ജോ​ഹ​ർ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ൻ​വി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ധ​ട​ക് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ശ​ശാ​ങ്ക് കൈ​താ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റ് മ​റാ​ത്തി ചി​ത്ര​മാ​യ സൈ​റ​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ധ​ട​ക്. ഇ​ഷാ​ൻ ഖ​ട്ട​ർ ആ​ണ് ജാ​ൻ​വി​യു​ടെ നാ​യ​ക​നാ​യി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്…

Read More