സദാചാരവാദികൾക്ക് ത​പ്സിയുടെ ചുട്ടമറുപടി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ടി ത​പ്സി പോ​സ്റ്റ്ചെ​യ്ത ചി​ത്ര​ത്തി​നെ​തി​രെ സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം. ചി​ല നി​മി​ഷ​ങ്ങ​ൾ ആ​രാ​ലും തി​രു​ത്ത​പ്പെ​ടാ​തെ​യും സ്പ​ർ​ശി​ക്ക​പ്പെ​ടാ​തെ​യും നി​ൽ​ക്കും എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ത​പ്സി പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​നെ​തി​രെ​യാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം. ത​പ്സി​യെ വി​മ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള ക​മന്‍റുക​ളാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ച്ച​ത്. ചി​ല​ർ ത​പ്സി​യെ ഭാ​ര​ത​സം​സ്കാ​രം പ​ഠി​പ്പിക്ക​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മ​റ്റു ചി​ല​രാ​ക​ട്ടെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ സ്ത്രീ​ക​ളി​ലേ​ക്ക് പു​രു​ഷ​ന്മാ​രെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​മെ​ന്നും അ​ത് സ്ത്രീ​ക​ൾ​ക്ക് ഉ​പ​ദ്ര​വ​മാ​കു​മെ​ന്നും ഒ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ അ​ങ്ങ​നെ അ​സു​ഖ​മു​ള്ള പു​രു​ഷ​ന്മാ​ർ അ​ത് ഭേ​ദ​മാ​കാ​ൻ എ​ന്തെ​ങ്കി​ലും പ്ര​തി​വി​ധി ചെ​യ്യ​ണ​മെ​ന്നു​മു​ള്ള ചു​ട്ട മ​റു​പ​ടി​യാ​ണ് ത​പ്സി ന​ൽ​കി​യ​ത്.

Read More

അവരെന്തിന് ഇങ്ങനെ ചെയ്തു: ആഞ്ഞടിച്ച് സെറീൻ ഖാൻ

അ​ക്സ​ർ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സെറീ​ൻ ഖാ​ൻ. സി​നി​മ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ഹേ​റ്റ് സ്റ്റോ​റി-3 പോ​ലൊ​രു ചി​ത്ര​മാ​യി​രി​ക്കി​ല്ല ഇതെ​ന്നു പ​റ​ഞ്ഞ​വ​ർ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ എല്ലാ സീ​നി​ലും അ​ൽ​പ​വ​സ്ത്ര​ധാ​രി​യാ​യി ന​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്ന് ന​ടി പ​റ​യു​ന്നു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ചി​ത്ര​ത്തി​ൽ ചും​ബ​ന​രം​ഗ​ങ്ങ​ളു​ടെ ദൈ​ർ​ഘ്യം കൂ​ട്ടി​യെ​ന്നും ന​ടി ആ​രോ​പി​ക്കു​ന്നു. സ്വ​ന്തം സി​നി​മ​യി​ൽ വി​ശ്വാ​സം ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ൽ മ​സാ​ല കൂ​ട്ടാ​ൻ അ​വ​ർ എ​ന്നെ എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്- ന​ടി ചോദിക്കുന്നു. നി​ർ​മാ​താ​വ് ബ​ജാ​ജ് രാ​ജി​നെ​തി​രേ​യാ​ണ് സെ​റീ​ൻ ഖാ​ൻ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​ത്.

Read More

പദ്മാവതി ബ്രിട്ടനിൽ പ്രദർശിപ്പിക്കാം; വേണ്ടെന്ന് നിർമാതാക്കൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ രാ​ഷ്‌​ട്രീ​യ കോ​ളി​ള​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ബോ​ളി​വു​ഡ് ചി​ത്രം പ​ദ്മാ​വ​തി​ക്ക് ബ്രി​ട്ട​നി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ബ്രി​ട്ടീ​ഷ് ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം ക്ലാ​സി​ഫി​ക്കേ​ഷ​ൻ (ബി​ബി​എ​ഫ്സി) അ​നു​മ​തി ന​ൽ​കി. സി​നി​മ​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ മാ​റ്റ​ങ്ങ​ളും വ​രു​ത്താ​തെ പ്ര​ദ​ർ​ശി​പ്പി​ക്കാ​മെ​ന്ന് ബി​ബി​എ​ഫ്സി അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കാ​തെ ബ്രി​ട്ട​നി​ൽ ചി​ത്രം പു​റ​ത്തി​റ​ക്കി​ല്ലെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ബി​ജെ​പി ഭ​രി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ ഗു​ജ​റാ​ത്തി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ ചി​ത്രം ര​ജ​പു​ത്ര സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ ഗു​ജ​റാ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി പ​റ​ഞ്ഞി​രു​ന്നു. പ​ദ്മാ​വ​തി​ക്കു പ്ര​ദ​ർ‌​ശ​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ​യി​ന്മേ​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്സി)​അ​ധ്യ​ക്ഷ​ൻ പ്ര​സൂ​ണ്‍ ജോ​ഷി അ​റി​യി​ച്ച​ത്.…

Read More

ബിലാല്‍ വരുന്നു..! മമ്മൂട്ടിയോടൊപ്പം ദുല്‍ഖര്‍ ഇല്ല, പകരം പ്രണവ്‌

മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ സൂ​പ്പ​ർ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ബി​ഗ്ബി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മ​ൽ​നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ലാ​ൽ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം മ​മ്മൂ​ട്ടി​യു​ടെ മ​ക​നും യു​വ​ന​ട​നു​മാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ത്തു​മെ​ന്നാ​യി​രു​ന്നു മു​ന്പ് പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ പ്ര​ണ​വ് ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ദി എ​ന്ന ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ലൂ​ടെ പ്ര​ണ​വ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് നാ​യ​ക​ന​ട​നാ​യി ക​ട​ന്നു​വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മു​ന്പ് ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പ്ര​ണ​വി​ന്‍റെ ആ​ദി​യി​ലെ അ​ഭി​ന​യം സൂ​പ്പ​റാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ഒ​ന്നാ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ​കാ​ലം അ​വ​ത​ര​ിപ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​ണ​വി​ന്‍റെ അ​ര​ങ്ങേ​റ്റം. എ​ന്നാ​ൽ ആ​ദ്യ​മാ​യി മോ​ഹ​ൻ​ലാ​ലി​നേ​യും പ്ര​ണ​വി​നേ​യും ഒ​രു​മി​ച്ച് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​ച്ച​ത് അ​മ​ൽ നീ​ര​ദ് ആ​യി​രു​ന്നു. സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി ആ​യി​രു​ന്നു ആ ​ചി​ത്രം. അ​തു​പോ​ലെ പ്ര​ണ​വി​നെ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​രു സ്ക്രീ​നി​ൽ എ​ത്തി​ക്കാ​നു​ള്ള ഭാ​ഗ്യം അ​മ​ൽ നീ​ര​ദി​ന് ല​ഭി​ക്കു​മോ എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.…

Read More

ഒ​രേ ക​ഥാ​പാ​ത്ര​മാ​യി മോഹൻലാ​ലും അമിതാഭ് ബ​ച്ച​നും

അ​മി​താ​ഭ് ബ​ച്ച​നും മോ​ഹ​ൻ​ലാ​ലും ഒ​രേ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ. ഗു​നാം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഹി​ന്ദി​യി​ൽ അ​മി​താ​ഭ് ബ​ച്ച​നും തെ​ന്നി​ന്ത്യ​യി​ൽ മോ​ഹ​ൻ​ലാ​ലും ഒ​രേ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നെ​ന്ന വി​വ​രം പു​റ​ത്തു വി​ട്ട​ത് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ ജ​യ​ന്ത് ലാ​ൽ ഗ​ഡെ ത​ന്നെ​യാ​ണ്. ചി​ത്ര​ത്തോ​ട് അ​മി​താ​ഭ് ബ​ച്ച​നും മോ​ഹ​ൻ​ലാ​ലും അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മു​ന്പ് മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത രാ​വ​ൺ എ​ന്ന ചിത്രത്തി​ൽ ഹി​ന്ദി​യി​ൽ അ​ഭി​ഷേ​ക് ബ​ച്ച​നും ത​മി​ഴി​ൽ വി​ക്ര​മും ഒ​രേ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Read More

വീണ്ടും തിരിച്ചടി! ‘പദ്മാവതി’ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം

ഭോപ്പാൽ: സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം “പദ്മാവതി’ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം. സം​സ്ഥാ​ന​ത്ത് ചി​ത്രം പ്ര​ദ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന് ഇ​തു​വ​രെ സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി​യി​ട്ടി​ല്ല. ച​രി​ത്രം വ​ള​ച്ചൊ​ടി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും യു​പി സ​ര്‍​ക്കാ​രും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്പു​ത് ക​ർ​ണി സേ​ന റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Read More

പ്രി​യ​ദ​ർ​ശ​ന്‍റെ​ മ​ക​ൾ ക​ല്യാ​ണി നാ​യി​ക​യാ​കു​ന്നു

പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ മ​ക​ൾ ക​ല്യാ​ണി നാ​യി​ക​യാ​കു​ന്നു. വി​ക്രം കു​മാ​ർ തെ​ലു​ങ്കി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ലോ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​ല്യാ​ണി നാ​യി​ക​യാ​കു​ന്ന​ത്. നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ല്‍ അ​ക്കി​നേ​നി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ നാ​ഗാ​ർ​ജു​ന​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ജ​ഗ​പ​തി ബാ​ബു, ര​മ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. അ​നു​പ് റൂ​ബെ​ൻ​സ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം പി.​എ​സ് വി​നോ​ദ്.

Read More

ആക്ഷന്‍ രംഗങ്ങള്‍! പ്രണവ് മോഹന്‍ലാല്‍ ഞെട്ടിക്കും

ആ​ദി തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്പോ​ൾ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കു​മെ​ന്നു​റ​പ്പ്. ഡ്യൂ​പ്പി​ല്ലാ​തെ​യാ​ണ​ത്രെ പ്ര​ണ​വ് ഈ ​ചി​ത്ര​ത്തി​ലെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പി​താ​വ് മോ​ഹ​ൻലാ​ൽ ത​ന്നെ​യാ​ണ് പ്ര​ണ​വി​ന്‍റെ മാ​തൃ​ക. ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് ആ​ദി. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ആ​ദ്യ​ചി​ത്ര​മെ​ന്ന ഖ്യാ​തി​യോ​ടു​കൂ​ടി​യാ​ണ് ആ​ദി​യെ​ത്തു​ക. വി​ദേ​ശ ചി​ത്ര​ങ്ങ​ളി​ൽ മാ​ത്രം കാ​ണാ​റു​ള്ള പാ​ർ​ക്ക​ർ അ​ഭ്യാ​സ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​തി​നാ​യി വി​ദേ​ശ​ത്തു നി​ന്ന് ഡ്യൂ​പ്പി​നെ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ക്ക​ർ അ​ഭ്യാ​സ​ങ്ങ​ൾ സ്വ​യം ചെ​യ്യാ​ൻ പ്ര​ണ​വ് തീ​രു​മാ​നി​ക്കു​ക​​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ പ​രി​ശീ​ല​ക​രോ​ട് ചേ​ർ​ന്ന് പ്ര​ണ​വ് പാ​ർ​ക്ക​ർ അ​ഭ്യാ​സ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ആ​ദി​യി​ലെ ആ​ക്‌ഷ​നെ​ന്ന് സം​വി​ധാ​യ​ക​ൻ ജീത്തു ജോ​സ​ഫ് പ​റ​യു​ന്നു. എ​ന്താ​യാ​ലും ജ​നു​വ​രി 26ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്പോ​ൾ പ്ര​ണ​വി​ന്‍റെ ആ​ക്‌ഷ​ൻ വി​സ്മ​യ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​ർ ഉ​റ​പ്പു​പ​റ​യു​ന്ന​ത്.

Read More

പൃഥ്വി- അഞ്ജലി ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

അ​ഞ്ജ​ലി മേ​നോ​ൻ- പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. ഉൗ​ട്ടി​യി​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൃഥ്വി​രാ​ജും ന​സ്രി​യ​യു​മു​ള്ള ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ചാ​ടി​ക്കു​രു​വി​നു ശേ​ഷം അ​ഞ്ജ​ലി മേ​നോ​നും പൃഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ന​സ്രി​യ​യും പാ​ർ​വ​തി​യും നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യും ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. പ​ക്ഷെ അ​തി​നെ​പ്പ​റ്റി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ടൂ ​ക​ണ്‍​ട്രീ​സി​നു ശേ​ഷം ര​ജ​പു​ത്ര ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത്ത് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​തു​ൽ കു​ൽ​ക്ക​ർ​ണി, റോ​ഷ​ൻ മാ​ത്യു, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, വി​ജ​യ​രാ​ഘ​വ​ൻ, മാ​ല പാ​ർ​വ​തി, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. പ​റ​വ​യു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ ലി​റ്റി​ൽ സ്വ​യം​പ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് എം. ​ജ​യ​ച​ന്ദ്ര​നാ​ണ്.

Read More

എല്ലാം ഒടിയനുവേണ്ടി..! കി​ടി​ല​ൻ മേ​ക്ക് ഓ​വറിൽ മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ചിത്രീകരണം മൂ​ന്നാം ഷെ​ഡ്യൂലിലേക്ക് കടക്കുകയാണ്. ഇതിനിടെ, സൂപ്പർതാരത്തിന്‍റെ കിടിലൻ മേക്ക് ഓവറാണ് വാർത്തയായി മാറിയിരിക്കുന്നത്. താ​രം ശ​രീ​ര​ഭാ​രം കു​റ​ച്ച ശേഷമുള്ള ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ്രചരിക്കുന്ന​ത്. ചി​ത്ര​ത്തി​ൽ മു​പ്പ​തു​വ​യ​സു​കാ​ര​നാ​യ ക​ഥാ​പാ​ത്ര​ത്തി​നാ​യി പ​തി​ന​ഞ്ച് കി​ലോ മോ​ഹ​ൻ​ലാ​ൽ കു​റ​യ്ക്കു​മെ​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അ​തി​നാ​യി വി​ദേ​ശ​ത്തു നി​ന്നും മേ​ക്ക് ഓ​വ​ർ സ്പെ​ഷലിസ്റ്റുക​ളും ഇ​വി​ടെ എ​ത്തി​യി​രു​ന്നു. അ​തി​ന് ഫ​ലം വ​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ചി​ത്രം പ്ര​ച​രി​ക്കു​ന്ന​ത്. ഒ​ടി​യ​നി​ൽ മോ​ഹ​ൻ​ലാ​ൽ ര​ണ്ട് ഗെ​റ്റ​പ്പി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഡി​സം​ബ​ർ അ​ഞ്ചി​ന് താ​രം ഷൂ​ട്ടിം​ഗി​ന് ചേ​രു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Read More