സൽമാൻ ഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ദബാംഗിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. ഇതിനെ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സൽമാന്റെ സഹോദരൻ അർബാസ് ഖാൻ നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനെയും നിശ്ചയിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അഭിനയം, നൃത്തം, സംവിധാനം എന്നീ മേഖലകളിൽ മികവു പുലർത്തിയ പ്രഭുദേവയാണ് ദബാംഗ് മൂന്നാം ഭാഗത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ രചനയും പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണെന്നും അടുത്തവർഷം ഏപ്രിലോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അർബാസ് വ്യക്തമാക്കി. ചിത്രത്തിന്റെ മൂന്നു ഭാഗങ്ങളുടെയും നിർമാതാവ് അർബാസാണ്. മാത്രമല്ല ദബാംഗ് രണ്ടാം ഭാഗത്തിന്റെ സംവിധായകനും അർബാസ് ആയിരുന്നു. ടൈഗർ റിട്ടേണ്‍സിന്റെ പ്രമോഷൻ കൂടാതെ മറ്റൊരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൽമാൻ ഖാൻ ഇപ്പോൾ. സൊനാക്ഷി സിൻഹ നായികയാകുന്ന ചിത്രത്തിൽ സണ്ണി ലിയോണും പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. തെരാ ഇൻതസാർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അർബാസ് ഇപ്പോൾ.
Read MoreCategory: Movies
വെളുത്ത നിറത്തിലുള്ള ഗ്ലാമർവേഷം! സൊനാക്ഷിയുടെ സിംഗപ്പൂർ ചിത്രം വൈറലായി
ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ ഇപ്പോൾ സ്വസ്ഥമായി അവധി ആഘോഷിക്കുകയാണ്. സിംഗപ്പൂരിലാണ് താരം അവധി ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം താരമൊരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂർ സണ്‍സെറ്റ് എന്ന തലക്കെട്ടോടെ ഇട്ട ഫോട്ടോ ഇതിനോടകം വൈറലായിട്ടുണ്ട്. കടൽക്കരയിൽ അസ്തമയ സൂര്യന്റെ ശോഭ ആസ്വദിച്ചുനിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഗ്ലാമർവേഷം ധരിച്ചാണ് കടൽക്കരയിൽ നിരത്തിയിട്ടിരിക്കുന്ന കല്ലുകൾക്കമുകളിൽനിന്ന് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സിദ്ധാർഥ് മൽഹോത്ര നായകനായ ഇറ്റെഫാഗ് എന്ന ചിത്രത്തിലാണ് സൊനാക്ഷി അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ഇപ്പോൾ തിയറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ്.
Read Moreധീരയായ ഉമ്മിണിത്തങ്ക! അനുഷ്ക എത്തുമോ ?
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി ഉമ്മിണിത്തങ്കയുടെ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. കെ. മധു സംവിധാനം ചെയ്യുന്ന ചരിത്രസിനിമ മാർത്താണ്ഡവർമയിൽ നായികാ കഥാപാത്രമാണ് ഉമ്മിണിത്തങ്ക. ധീരയായ ഉമ്മിണിത്തങ്കയുടെ കഥാപാത്രം ചെയ്യാൻ അറിയപ്പെടുന്നൊരു നടി വേണം. അതും ആയോധനകലകളൊക്കെ സിനിമയിൽ ചെയ്തു പരിശീലിച്ചയൊരാൾ. അങ്ങനെയാണ് അന്വേഷണം അനുഷ്ക ഷെട്ടിയിൽ എത്തിനിൽക്കുന്നത്. പക്ഷേ അനുഷ്ക ഈ ചിത്രത്തിൽ സഹകരിക്കുമോയെന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബാഹുബലി ഉൾപ്പെടെയുള്ള ചരിത്രസിനിമകളിൽ അഭിനയിച്ചും ആയോധന രംഗങ്ങളിൽ അഭിനയിച്ചും അനുഷ്കയ്ക്ക് പരിചയമുണ്ട്. ചിത്രത്തിൽ മാർത്താണ്ഡവർമയുടെ വേഷം തെലുങ്ക് താരം റാണാ ദഗുപതി ചെയ്യുമെന്ന് ഉറപ്പായി. താരം തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2018 പകുതിയോടെ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനം. പീറ്റർ ഹെയ്ൻ സംഘട്ടനരംഗം സംവിധാനം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ബാഹുബലിയുടെ കലാ സംവിധായകൻ മനു ജഗത് ഈ ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിക്കും. ബിഗ് ബജറ്റ് ചിത്രമായ മാർത്താണ്ഡവർമ…
Read Moreചട്ടങ്ങൾ ധിക്കരിച്ചു! ‘പദ്മാവതി’ക്കെതിരേ സെൻസർ ബോർഡ്
മുംബൈ: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുംമുന്‍പേ ബോളിവുഡ് ചിത്രം ‘പദ്മാവതി’യുടെ പ്രദർശനം നടത്തിയത് ശരിയായില്ലെന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി)അധ്യക്ഷൻ പ്രസൂൺ ജോഷി. കഴിഞ്ഞ ദിവസമാണു മാധ്യമ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചത്. ചട്ടങ്ങൾ ധിക്കരിച്ചുകൊണ്ടു പ്രദർശനം നടത്തിയത് ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാനായി സിനിമയുടെ നിർമാതാവ് സമർപ്പിച്ച അപേക്ഷ അപൂർണമായതിനാലാണ് ഇതുവരെ പ്രദർശനാനുമതി നൽകാത്തതെന്നും ജോഷി പ്രസ്താവനയിൽ അറിയിച്ചു. ചിത്രം ചരിത്രത്തെ അടിസ്ഥാനമാക്കിയുളളതാണോ അതോ സാങ്കൽപിക കഥയാണോ എന്നത് അപേക്ഷയിൽ വ്യക്തമായിട്ടില്ല. ഇതു വ്യക്തമാക്കാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകാനുമാകില്ല- ജോഷി അറിയിച്ചു. സങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നു പദ്മാവതിയുടെ നിർമാതാവ് പ്രതികരിച്ചു. അപേക്ഷയിലെ സാങ്കേതിക പിഴവുകൾ ആരോപിച്ചു ചിത്രത്തിന്റെ പ്രദർശനം തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം അടുത്ത മാസം ആദ്യം തീയറ്ററുകളിലെത്തുമെന്നാണ്…
Read Moreഗ്രേറ്റ് ഫാദർ തെലുങ്കിലേക്ക്; നായകൻ സൂപ്പർതാരം
മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദ് ഗ്രേറ്റ് ഫാദർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പർ സ്റ്റാർ വെങ്കിടേഷാണ് മമ്മൂട്ടി ചെയ്ത ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തെ സംബന്ധിച്ച ചർച്ചയിലാണ് പിന്നണി പ്രവർത്തകർ. നിവിൻ പോളിയുടെ പ്രേമം, ഒരു വടക്കൻ സെൽഫി, മോഹൻലാലിന്റെ ദൃശ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഇതിനു മുന്‍പ് തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിൽ വെങ്കിടേഷ് ആയിരുന്നു നായകൻ.
Read Moreപ്രിയാരാമൻ തിരിച്ചുവരുന്നു
ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്ന പ്രിയാ രാമൻ ഇപ്പോൾ ബിസിനസ് ജീവിതത്തിലാണ്. നിർമാതാവ് രഞ്ജിത്തുമായുള്ള വിവാഹത്തിനു ശേഷം ജീവിതം സുരക്ഷിതമാക്കുന്നതിനാണ് താൻ ഗ്രാനൈറ്റ് ബിസിനസിലേക്ക് കടന്നതെന്ന് അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. എന്നാൽ താരം ഇപ്പോൾ തിരിച്ചുവരവ് ആഗ്രഹിക്കുകയാണ് . മക്കളോടൊപ്പം സുഗമമായ ജീവിതം യാഥാർത്ഥ്യമാക്കാൻ ബിസിനസിലൂടെ സാധിച്ചു. ഇപ്പോൾ മക്കളെല്ലാം വലുതായ സ്ഥിതിക്ക് സിനിമയിലേക്ക് തിരിച്ചുവരുന്നത് പരിഗണിക്കുന്നുണ്ടെന്നും പ്രിയാ രാമൻ വെളിപ്പെടുത്തി. ജീവിതത്തിൽ ബ്രേക്ക്ഡൗണ്‍ ആയതുപോലെ ഇരിക്കാൻ എനിക്കാവില്ലായിരുന്നു. തലയുയർത്തി നിൽക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടിവന്നു. കുട്ടികൾക്ക് സ്മാർട്ടായി ജീവിക്കാൻ വേണ്ടി പണം വേണം, അതിനു വേണ്ടി ഗ്രാനൈറ്റ് ബിസിനസ് തുടങ്ങി. ബിസിനസ് ആകുന്പോൾ കുട്ടികളോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടുമെന്നും പ്രിയാ രാമൻ പറയുന്നു. സെലിബ്രിറ്റി എന്ന മേൽവിലാസം എനിക്ക് അനുഗ്രഹമായിരുന്നു. പുതിയ അവസരം, ഓടിനടക്കാനുള്ള ഉൗർജം…
Read Moreപുണ്യാളാ… ജോയി പൊളിച്ചൂട്ടാ…!
സാധാരണക്കാരന്റെ ഉള്ളിലെ രോഷം കത്തിക്കാനുള്ള മരുന്നുമായാണ് ഇത്തവണ ജോയി താക്കോൽക്കാരന്റെ വരവ്. വളരെ സിന്പിളായിട്ടുള്ള വില കൊടുക്കേണ്ടാത്തതായ ഒരു മരുന്ന്. “പ്രതികരണ ശേഷി’ എന്നാണ് ആ മരുന്നിന്റെ പേര്. അവശ്യസമയത്ത് ആവശ്യാനുസരണം ഉപയോഗിച്ചാൽ മാത്രമേ ഈ മരുന്നുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയുള്ളൂ എന്നു മാത്രം. പലതും കണ്ടിട്ടും, കണ്ടില്ലായെന്ന് നടിച്ച് പോകുന്നവർക്ക് നേരെയുള്ള കണ്ണാടിയാകുകയാണ് സംവിധായകൻ രഞ്ജിത് ശങ്കറും കൂട്ടരും “പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ചിത്രത്തിലൂടെ. പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു സിനിമയിലൂടെ എല്ലാവർക്കും വേണ്ടി തുറന്നു പറയുക. ഈ ഒരു പണി നല്ല വൃത്തിക്ക് ജോയി താക്കോൽക്കാരൻ (ജയസൂര്യ) ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയ ഒന്നാന്തരം പൊളിറ്റിക്കൽ എന്റർടെയ്നറാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. സാധാരണക്കാരുടെ രാജാവ് ആരാണ് രാജാവ്…? ഭരണാധികാരികളോ അതോ പ്രജകളോ… ഈ ചോദ്യത്തിനുള്ള…
Read Moreആ സംഭവം മാനസികമായി തളർത്തി: ധൻസികയുടെ വെളിപ്പെടുത്തൽ
രജനീകാന്ത് ചിത്രമായ കബാലിയിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടിയാണ് ധൻസിക. സോളോ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി മലയാളത്തിലും ധൻസിക അരങ്ങേറിയിരുന്നു. അടുത്തിടെ സംവിധായകൻ ടി രാജേന്ദ്രർ താരത്തെ പൊതുവേദിയിൽ വച്ച് വഴക്ക് പറഞ്ഞതും താരം പൊട്ടിക്കരഞ്ഞതുമൊക്കെ വലിയ വാർത്തയായിരുന്നു. താരം തന്നെ ബഹുമാനിച്ചില്ലെന്നാരോപിച്ചായിരുന്നു സംവിധായകൻ രോഷാകുലനായത്. തെറ്റ് മനസിലാക്കിയ ധൻസിക ക്ഷമ ചോദിച്ചുവെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ പൊതുവേദിയിൽ വച്ചുള്ള വഴക്ക് തുടരുകയായിരുന്നു. വഴിത്തിര എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ചായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്. കൃഷ്ണ കുലശേഖരനും ധൻസികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അന്ന് നടന്ന സംഭവത്തെക്കുറിച്ച് ഇനി സംസാരിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇപ്പോഴും തുടരുന്നതിനാലാണ് താൻ ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നതെന്ന് താരം പറയുന്നു.…
Read Moreനയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെ…
തെന്നിന്ത്യൻ താരസുന്ദരി നയൻതാര താനൊരു ലേഡി സൂപ്പർസ്റ്റാറാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം അറാം ഇപ്പോൾ സൂപ്പർഹിറ്റിലേക്ക് നീങ്ങുന്നു. മുന്‍പ് മായ, ഡോറ എന്നീ ചിത്രങ്ങളിലൂടെ സൂപ്പർ താരങ്ങൾ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് നയൻസ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അറാം എന്ന ചിത്രവും അതിന് തെളിവാണ്. മതിവദനി ഐഎഎസ് എന്ന ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയൻസ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ വേഷം നയൻസ് അവിസ്മരണീയമാക്കി. ഈ ചിത്രത്തിന്റെ വിജയത്തോടെ രണ്ടാം ഭാഗം ഒരുക്കുന്ന തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ എന്നു റിപ്പോർട്ടുകൾ വരുന്നു. രണ്ടാം ഭാഗം ഒരുക്കാവുന്ന തരത്തിലുള്ള ക്ലൈമാക്സാണ് ചിത്രത്തിനുള്ളത്. ചിത്രീകരണം പൂർത്തിയാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. താൻ അഭിനയിക്കുന്ന സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ സാധാരണ നയൻസ് പങ്കെടുക്കാറില്ല. പക്ഷേ അറാമിനുവേണ്ടി നയൻസ് വേദികളിൽ…
Read Moreകങ്കണയുടെ വാക്കുകള്‍..! ‘ ഇതു തന്നെയല്ലേ അത്’ എന്ന സംശയവുമായി മലയാളികള്‍
നടന് ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്തു വന്നു. ഹൃതിക്കുമായി അടുപ്പതിലായിരുന്ന സമയത്ത് കങ്കണ നടന് അയച്ച മെയിലുകള്‍ ഇരുവരും പിരിഞ്ഞതിനു ശേഷം ഹൃത്വിക് പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കങ്കണയുടെ വിമര്‍ശനം. തന്റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഈ സാഹചര്യത്തില്‍ താനൊരുപാട് അസ്വസ്ഥയായിരുന്നെന്നും ജീവിതത്തെക്കുറിച്ച് തന്നെ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്റെ സഹോദരിയെപ്പോലും സുരക്ഷിതമായി നോക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി. വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ഉദാഹരണം. മലയാളം കേസ് നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ വിഡിയോസ് പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ…
Read More