മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനും യുവനടനുമായ ദുൽഖർ സൽമാനാണ് നായകനായി കൂടെ അഭിനയിക്കുന്നതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്ന് സോളോ നായിക നേഹ ശർമ്മ. ബിഹാർ സ്വദേശിനിയായ നേഹ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ബോളിവുഡിലും തെലുങ്ക് സിനിമയിലും അഭിനയിച്ചതിന് ശേഷമാണ് താരം മലയാളത്തിൽ തുടക്കം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ സോളോയിൽ നായികയായെത്തി പ്രേക്ഷക മനം കവർന്നിരിക്കുകയാണ് ഈ അഭിനേത്രി. നായകനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി വിക്കിപീഡിയയിൽ തിരഞ്ഞ അനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങൾ വിശദമാക്കിയത്. ബിജോയ് നന്പ്യാർ ചിത്രത്തിലെ നായികാവേഷത്തിനായി തയാറെടുക്കുന്പോഴും നായകനായി അഭിനയിക്കുന്നത് ആരാണെന്നറിയില്ലായിരുന്നു. വിക്കിപീഡിയയിലൂടെയാണ് ദുൽഖർ സൽമാനെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കിയത്. സിനിമയിലേക്കെത്തിയ ദുൽഖർ തുടക്കത്തിൽ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. താരപുത്രൻ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ഈ താരം മുന്നേറുന്നത്.…
Read MoreCategory: Movies
അനിൽ കപൂറും മാധുരിയും ഒന്നിക്കുന്നു
പതിനേഴ് വർഷത്തിനുശേഷം ബോളിവുഡിലെ സൂപ്പർ താരങ്ങളായ അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ടോട്ടൽ ദമാൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.ചിത്രത്തിൽ അജയ് ദേവ്ഗണ്, റിതേഷ് ദേശ്മുഖ്, അർഷദ് വർസി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തിൽ പുറത്തിറങ്ങിയ പുകാർ എന്ന ചിത്രത്തിലാണ് താരജോഡികൾ അവസാനമായി ഒന്നിച്ചത്. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ താരജോഡികളായിരുന്നു അനിലും മാധുരിയും. വർഷങ്ങൾക്കു ശേഷം ഇവർ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. പതിനേഴ് വർഷത്തിനുശേഷം ബോളിവുഡിലെ സൂപ്പർ താരങ്ങളായ അനിൽ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ടോട്ടൽ ദമാൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണ്, റിതേഷ് ദേശ്മുഖ്, അർഷദ് വർസി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തിൽ പുറത്തിറങ്ങിയ പുകാർ എന്ന ചിത്രത്തിലാണ്…
Read Moreഗായിക റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാനായിരുന്നു അപ്പന്റെ പ്ലാനെന്ന് കുഞ്ചാക്കോ ബോബന്! പാലായ്ക്ക് വരാമായിരുന്നില്ലേയെന്ന് റിമി ടോമി; കൗതുകമുണര്‍ത്തുന്ന വീഡിയോ വൈറല്‍
തൊണ്ണൂറുകളില്‍ സിനിമയിലെത്തുകയും മലയാള സിനിമയുടെ ചോക്ലേറ്റ് ബോയിയായി ഇപ്പോഴും അറിയപ്പെടുകയും ചെയ്യുന്ന ചാക്കോച്ചന്, ഒരു ചാനലിലെ അവാര്‍ഡ് വേദിയില്‍ നടത്തിയ രസകരമായ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. പ്രിയയുമായുള്ള വിവാഹത്തിനുമുമ്പ് ഗായിക, റിമി ടോമിയെ ചാക്കോച്ചനെക്കൊണ്ട് കല്യാണം കഴിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ പ്ലാന്‍. ചടങ്ങിനിടെ സ്റ്റേജില്‍, റിമി ടോമിക്കരികില്‍ നിന്ന് ചാക്കോച്ചന് നടത്തിയ ഈ വെളിപ്പെടുത്തല്‍ പ്രേക്ഷകരില്‍ വലിയ കൗതുകമുണര്‍ത്തുകയും സദസ്സിനെ ഇളക്കിമറിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ ഹരമായിരുന്ന ചാക്കോച്ചനോട് തനിക്ക് തോന്നിയിട്ടുള്ള ആരാധനയെക്കുറിച്ചും അസൂയയെക്കുറിച്ചുമൊക്കെ ഗായികയും അവതാരകയുമായ റിമി ടോമി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയെന്നവണ്ണമാണ് ചോക്കോച്ചന് മറ്റൊരു രഹസ്യം തുറന്നു പറഞ്ഞത്. അതാണ് റിമിയെയും മറ്റുള്ളവരെയും ഞെട്ടിച്ചത്. തന്നെ റിമിയെക്കൊണ്ട് കെട്ടിക്കാന്‍ അപ്പച്ചന് പ്ലാനുണ്ടായിരുന്നുവെന്നായിരുന്നു ചാക്കോച്ചന് പറഞ്ഞത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ അപ്പന് ഇഷ്ടമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു റിമി. തന്നെക്കൊണ്ട് റിമിയെ കെട്ടിക്കാനുള്ള…
Read Moreആന്ധ്ര ചലച്ചിത്ര പുരസ്കാരം: മോഹന്‍ലാല്‍ മികച്ച സഹനടന്‍
ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്റെ പുരസ്കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര വിഭാഗം പുരസ്കാരമായ നന്തി അവാർഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയര്‍ എന്‍ടിആറിനും ലഭിച്ചു.
Read Moreആരും ഏറ്റെടുക്കാതിരുന്ന ചിത്രം ! നയൻതാര ഇനി തലൈവിയും
തെന്നിന്ത്യൻ സിനിമയിലെ നന്പർ വണ്‍ താരമായി മാറിയ നയൻതാരയുടെ പുതിയ ചിത്രമായ അരത്തിന് മികച്ച സ്വീകാര്യത. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് നയൻതാര. ആരും ഏറ്റെടുക്കാതിരുന്ന ചിത്രം ഏറ്റെടുത്ത് വിജയിപ്പിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ഡോക്യുമെന്ററിക്ക് പറ്റിയ വിഷയമാണെന്ന് പറഞ്ഞ് നിരവധി പേർ ഒഴിവാക്കിയ ചിത്രമാണ് താരം ഏറ്റെടുത്തത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണൽ പരിപാടികളിലൊന്നും പങ്കെടുക്കാത്ത താരം ഈ ചിത്രത്തിന് വേണ്ടി ആ പതിവും തെറ്റിച്ചു. താരത്തിന്റെ നിലപാടിനെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാൽ സംവിധായകർ ഇത്തരം പരിപാടികൾക്ക് നയൻസിനെ വിളിക്കാറില്ല. അരത്തിന് വേണ്ടി സ്വന്തം നിലപാട് തന്നെ മാറ്റിയിരിക്കുകയാണ് നയൻസ്. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് താൻ അർഹയാണെന്ന് താരം ശരിക്കും തെളിയിക്കുകയായിരുന്നു പുതിയ ചിത്രത്തിലൂടെ. അരമിന്റെ പ്രമോഷണൽ പരിപാടിക്കിടയിൽ ചെന്നൈയിലെത്തിയപ്പോൾ എങ്കൾ തലൈവി നയൻതാര എന്ന് വിളിച്ചാണ് ആരാധകർ താരത്തെ വരവേറ്റത്. സാരിയണിഞ്ഞാണ് താരം പരിപാടിക്കെത്തിയത്.…
Read Moreപ്രമുഖ സംവിധായകന്റെ സിനിമ വേണ്ടെന്നുവച്ചു; പ്രിയങ്കയ്ക്ക് നഷ്ടപ്പെട്ടത് 10 സിനിമകൾ
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റിനെതിരേ ലൈംഗിക ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ ഒന്നല്ല ധാരാളം ഹാർവി വെയ്ൻസ്റ്റിൻമാരുണ്ടെന്നും അവർ എല്ലായിടത്തും ഉണ്ടെന്നുമായിരുന്നു പ്രിയങ്ക ചോപ്രയുടെ പ്രതികരണം. ഈ പ്രതികരണത്തിന് കൂടുതൽ ശക്തി നൽകുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പുതിയ വെളുപ്പെടുത്തൽ. ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനിടെ വളരെ മോശമായ ഒരു വസ്ത്രം ധരിക്കാൻ പ്രിയങ്കയോട് ഒരു പ്രമുഖ സംവിധായകൻ ആവശ്യപ്പെട്ടു.ലോകസുന്ദരിയെ കാമറയിലൂടെ കാണിക്കുന്പോൾ അവളുടെ ശരിക്കുള്ള ഭംഗി പുറത്തുകാണിച്ചില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം എന്നായിരുന്നു സംവിധായകന്റെ ചോദ്യം. എന്നാൽ ആ വസ്ത്രം ധരിക്കാൻ വിസമ്മതിച്ച പ്രിയങ്കയ്ക്ക് ആ കാരണത്താൽ സിനിമ ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടിയും വന്നു. ഇതിന്റെ നഷ്ടപരിഹാരവും നൽകിയാണ് അന്ന് പ്രിയങ്ക ലൊക്കേഷൻ വിട്ടത്. എന്നാൽ പിന്നീട് ഈ സംവിധായകന്റെ ഇടപെടലിനെത്തുടർന്ന് പ്രിയങ്കയ്ക്ക് വന്ന 10 അവസരങ്ങൾ ബോളിവുഡിൽ നഷ്ടമായെന്ന് മധു ചോപ്ര പറയുന്നു. 17വയസുള്ളപ്പോഴാണ് പ്രിയങ്ക സിനിമയിൽ…
Read Moreഅനുഷ്കയെ ഞെട്ടിച്ച് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം!
തെന്നിന്ത്യൻ സിനിമയിലെ മികച്ച താര ജോഡികളാണ് പ്രഭാസും അനുഷ്കയും. സ്ക്രീനിൽ മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന ചിത്രത്തോടെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. പ്രഭാസിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അനുഷ്ക പരിചയപ്പെടുത്തിയിട്ടുള്ളത്. വിവാഹ വാർത്തകളേയും ഗോസിപ്പുകളേയും അനുഷ്കയും പ്രഭാസും നിരവധി തവണ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്കയുടെ പിറന്നാളിന് പ്രഭാസ് നൽകിയ വിലയേറിയ സമ്മാനമാണ് ചർച്ചാവിഷയമാകുന്നത്. നവംബർ ആറിന് തെന്നിന്ത്യൻ താരറാണിയായ അനുഷ്കയുടെ പിറന്നാളായിരുന്നു .സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാൾ ആശംസയുമായി എത്തി. അപ്പോഴെല്ലാം ആരാധകർ കാത്തിരുന്നത് പ്രഭാസ് അനുഷ്കയ്ക്ക് നൽകുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു. ആരാധകർ കാത്തിരുന്നതുപോലെ തന്നെ പ്രഭാസ് തന്റെ പ്രിയ സുഹൃത്തിന് ഏറ്റവും വിലയേറിയ സമ്മാനമാണ് നൽകിയതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം പ്രഭാസ് ഒരു ബിഎംഡബ്ല്യു കാറാണത്രേ…
Read Moreതടിച്ചിയെന്ന് വിളിച്ച് മാധ്യമ പ്രവര്ത്തകന്; വിദ്യാ ബാലന്റെ കിടിലന്‍ മറുപടി
പരസ്യമായി തടിച്ചിയെന്ന് വിളിച്ച മാധ്യമപ്രവര്ത്തകന് ചുട്ടമറുപടി നല്കി വിദ്യാ ബാലന്. മുംബൈയില്‍ ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. തുമാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് കൂട്ടത്തിലൊരാള്‍ ചോദ്യം ചോദിച്ചത്. വിദ്യ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതുകേട്ട വിദ്യ മാത്രമല്ല മറ്റ് മാധ്യമപ്രവര്‍ത്തകരും അത്ഭുതപ്പെട്ടു.ഞാന്‍ ചെയ്യുന്ന ജോലിയില്‍ വളരെ സന്തുഷ്ടയാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം? നിങ്ങളെ പോലുള്ളവരുടെ മാനസിക അവസ്ഥ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു’ ഇതാണ് വിദ്യാ ബാലന് നല്കിയ മറുപടി.
Read Moreപുരുഷന്മാരോടുള്ള വിശ്വാസം എനിക്ക് തിരികെ തന്നത് അദ്ദേഹം! പ്രണയം തുറന്നുപറഞ്ഞ് നമിത
ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ ആരാധകരെ പുളകം കൊള്ളിച്ചിരുന്ന നമിത വിവാഹിതയാകാൻ പോവുന്ന വിവരം നടി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ വീർ ആണ് നമിതയെ വിവാഹം കഴിക്കുന്നത്. അതിനിടെ തനിക്ക് പുരുഷന്മാരിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നതടക്കം തന്റെ പ്രണയത്തെ കുറിച്ച് നമിത തുറന്ന് സംസാരിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾ വഴിയാണ് ഞങ്ങൾ പരിചയത്തിലായതെന്നും തനിക്ക് മുൻഗണന നൽകുന്ന ഒരാളാണെന്നും നമിത പറയുന്നു. ഏറെ കാലമായി നമിതയുടെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും താൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും കഴിഞ്ഞ ദിവസമായിരുന്നു നടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നവംബർ 24ന് ഞാനും സുഹൃത്തായ വീരുവും(വീരേന്ദ്ര ചൗധരി) വിവാഹിതരാ കാൻ പോവുകയാണ്. എനിക്ക് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും വേണമെന്നും നടി സുഹൃത്തുക്കൾക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പറഞ്ഞിരിക്കുന്നത്. ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. ഞങ്ങളുടെ രണ്ടുപേരുടെയും…
Read Moreഅഞ്ജലി മേനോൻ ചിത്രത്തിൽ നിവിൻ പോളിയും..?
അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രത്തിൽ യുവതാരം നിവിൻ പോളിയുമുണ്ടെന്ന് സൂചന. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഒൗദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ പൃഥ്വിരാജ്-നസ്രിയ സഹോദരങ്ങളുടെ അച്ഛന്റെ വേഷത്തിലാണ് രഞ്ജിത്ത് എത്തുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ബാംഗ്ലൂർ ഡേയ്സിലെ ദുൽഖർ-നവിൻ പോളി- നസ്രിയ ജോഡി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു അതിനു പിന്നാലെയാണ് പൃഥ്വിരാജ്-നിവിൻ പോളി- നസ്രിയ ജോഡി ഒരുങ്ങുന്നത്. അൽത്താഫ് സലീം ഒരുക്കിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ വിജയത്തിനു ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡാണ് നിവിൻ പോളിയുട റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം. കോളിവുഡ് താരം തൃഷ അഭിനയിക്കുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Read More