ചെറിയൊരു ഇടവേളയ് ക്കു ശേഷം നടി ഉർവശി മലയാളത്തിൽ തിരിച്ചെത്തുന്നു. മലയാളം വിട്ട് തമിഴിൽ സജീവമായിരുന്ന ഉർവശി വിനീത് ശ്രീനിവാസൻ നായകനാകുന്ന അരവിന്ദിന്റെ അതിഥികൾ എന്ന പുതിയ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘കഥ പറയുന്പോൾ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ എം മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശാന്തി കൃഷ്ണയും അരവിന്ദന്റെ അതിഥികളിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസൻ, അജു വർഗീസ്, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഉർവശിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ദിലീപ് ചിത്രം ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നിഖില വിമലാണ് ചിത്രത്തിലെ നായിക. അരങ്ങേറ്റം…
Read MoreCategory: Movies
മഡോണ വീണ്ടും മലയാളത്തിൽ
പ്രേമം, കിങ് ലയർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ മഡോണ സെബാസ്റ്റ്യൻ ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തെലുങ്കിലും തമിഴിലും സജീവമായ മഡോണ, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികയാകുന്നത്. ആസിഫലിയാണ് ചിത്രത്തിലെ നായകൻ. ഇബ്ലീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സമീർ അബ്ദുള്ളയാണ് തിരക്കഥ ഒരുക്കുന്നത്. ലാലും സിദ്ദിഖും പ്രധാന വേഷങ്ങളിലുണ്ട്.
Read Moreആ വാര്ത്ത തെറ്റാണ്! വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല: മേഘ്ന
തെന്നിന്ത്യൻ താരസുന്ദരി മേഘ്നാ രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നാലെ ഡിസംബർ ആറിനാണു വിവാഹമെന്നു പല വെബ്സൈറ്റുകളി ലും വാർത്ത വന്നു. എന്നാലിതു തെറ്റാ ണെന്നു മേഘ്ന രാഷ്ട്രദീപികയോടു പറഞ്ഞു. കന്നട നടൻ ചിരഞ്ജീവി സർജയാണ് വരൻ, പത്തുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. രണ്ടു പേർക്കും കരാറൊപ്പിട്ട ഒന്നിലധി കം ചിത്രങ്ങൾ ചെയ്തു തീർക്കാ നുണ്ട്. അതു തീർത്ത ശേഷം മാത്രമേ വിവാഹത്തീയതി തീരുമാനിക്കൂ- മേഘ്ന പറഞ്ഞു. തമിഴ് നടൻ അർജുന്റെ സഹോദരീപുത്രനാണ് ചിരഞ്ജീവി. ബംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയിൽ വച്ചായിരുന്നു വിവാഹനിശ്ചയ ച്ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് ഹോട്ടൽ ലീലാ പാലസിൽ സൽക്കാരം നടന്നു. ആട്ടഗര എന്ന സിനിമയിൽ ഒരുമിച്ചെത്തിയ മേഘ്നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.കന്നട നടൻ സുന്ദർ രാജിന്റെയും പ്രമീള…
Read Moreഅനുഷ്കയുടെ വണ്ണം: അണിയറക്കാര് കുഴങ്ങി
ബാഹുബലിക്ക് ശേഷം തിയറ്ററിലെത്തുന്ന അനുഷ്കയുടെ ചിത്രമാണ് ഭഗന്മതി. ബാഹുബലിയിലെ സുന്ദരിയായ ദേവസേനയ്ക്ക് പിന്നാലെയെത്തുന്ന ഭഗന്മതിയും അതേ മികവോടെയാകണമെന്ന് അണിയറക്കാർക്കു നിർബന്ധമാണ്. എന്നാൽ സൈസ് സീറോ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗന്മതിയുടെ കുറേ ഷെഡ്യൂൾ. അതിനാൽ തന്നെ വണ്ണമുള്ള അനുഷ്കയെയാണ് കാണാനാവുന്നത്. എന്നാൽ ഇതിൽ സംവിധായകൻ തൃപ്തനല്ല. മെലിഞ്ഞു സുന്ദരിയായ അനുഷ്ക വേണമെന്ന നിർബന്ധത്താൽ ഗ്രാഫിക്സ് ഉപയോഗിച്ച് മിനുക്കി എടുക്കുകയാണ്. ഇതിനുള്ള ചെലവാണ് പക്ഷേ ഞെട്ടിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഇതിനു മാത്രമായി ചെലവാകുന്നത്. നാലു കോടി രൂപയാണ് അനുഷ്കയുടെ പ്രതിഫലം. അതിനാൽ തന്നെ ഇത് അധികച്ചെലവാണ്. ബാഹുബലിയുടെ ചില ഭാഗങ്ങളിൽ അനുഷ്കയ്ക്ക് വണ്ണം തോന്നിച്ചതും വിമർശനത്തിന് കാരണമായിരുന്നു. ഇത് ഭഗന്മതിയിൽ ആവർത്തിക്കരുതെന്നും അണിയറ പ്രവർത്തകർക്ക് നിർബന്ധമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് സിനിമയുടെ റിലീസ് വൈകുന്നതും. അടുത്ത വർഷം ആദ്യത്തോടെ ചിത്രം തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ, ആശാ ശരത്, ജയറാം…
Read Moreപി.സി. ജോർജ് ഇനി “മുഖ്യമന്ത്രി’
പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് മുഖ്യമന്ത്രിയാകുന്നു. കറുത്ത ജൂതനു ശേഷം സലീം കുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന “ദൈവമേ കൈതൊഴാം കെ.കുമാറാകണം’ എന്ന ചിത്രത്തിലാണ് പി.സി ജോർജ് കേരള മുഖ്യമന്ത്രിയുടെ വേഷം അണിയുന്നത്. ജയറാം നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ ഈരാറ്റുപേട്ടയും സമീപപ്രദേശങ്ങളുമാണ്. നേരത്തെ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസിൽ പി.സി ജോർജ് അതിഥി വേഷത്തിൽ എത്തിയിരുന്നു. വില്ലേജ് ഓഫീസറായ കെ. കുമാറിന്റെയും ഭാര്യ വിമലയുടെയും കഥയാണ് ഈ ചിത്രത്തിൽ. വിമലയുടെ വേഷം അവതരിപ്പിക്കുന്നത് അനുശ്രീയാണ്. നെടുമുടി വേണു, ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നവർ. ശ്രീജിത്ത് രാമചന്ദ്രൻ, ഡോ. സഖറിയ തോമസ്, ആൽവിൻ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Read Moreആമിർ പറഞ്ഞു: രജനിക്കേ അത് കഴിയൂ…
രജനീകാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. അടുത്തവർഷം എത്തുന്ന ചിത്രം 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ്. എന്നാൽ ഈ ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കുന്ന വേഷം ചെയ്യാൻ രജനിതന്നെ ആമിർ ഖാനോട് ആവശ്യപ്പെട്ടിരുന്നതായി ആമിർ വെളിപ്പെടുത്തി. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ചിത്രത്തിലെ പ്രധാന വേഷം ആമിർ ചെയ്യണമെന്നുമായിരുന്നു രജനിയുടെ ആവശ്യം. സിനിമയുടെ സ്ക്രിപ്റ്റും ആമിറിനു വായിക്കാൻ നൽകിയിരുന്നു. എന്നാൽ ആമിർ ഈ വേഷം ഏറ്റെടുക്കാൻ തയാറായിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ 2.0 ഇതുവരെയുള്ള സിനിമ റിക്കാർഡുകളെയെല്ലാം തകർക്കുമെന്ന് ആമിറിന് ഉറപ്പായത്രേ. പക്ഷേ അതിലെ പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ രജനീകാന്തിനു മാത്രമേ സാധിക്കൂ എന്ന് ആമിറിന് തോന്നി. സിനിമയെക്കുറിച്ച് ആലോചിച്ച് ഓരോ തവണയും കണ്ണടയ്ക്കുന്പോൾ ആ കഥാപാത്രമായി രജനീകാന്തിനെ മാത്രമേ ആമിറിന് കാണാൻ കഴിയുന്നുള്ളൂ. അതുകൊണ്ട് രജനീകാന്തിന്റെ അഭ്യർഥന ആമിർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
Read Moreനയൻസ് രഹസ്യവിവാഹത്തിന് ? ചീറ്റിപ്പോകുമെന്ന് ആരാധകര്
തെന്നിന്ത്യൻ താരസുന്ദരി നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വരുന്നു. കാമുകനും യുവ സംവിധായകനുമായ വിഘ്നേഷ് ശിവനുമായിട്ടാണ് നയൻസിന്റെ രഹസ്യവിവാഹം നടക്കുക. ഏറെ നാളായി വിഘ്നേഷ് ശിവനുമായി താരം ഡേറ്റിംഗിലാണ്. തമിഴ് നായകൻ ചിന്പുവുമായിട്ടായിരുന്നു നയൻസിന്റെ ആദ്യ പ്രണയം. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്തു. പിന്നീട് ഇവർ പിരിഞ്ഞു. ഇതിനുശേഷം നയൻസ് പ്രമുഖ നർത്തകനും നടനും സംവിധായകനുമൊക്കെയായ പ്രഭുദേവയുമായി അടുത്തു. ഈ ബന്ധവും വിവാഹത്തിൽ കലാശിക്കുന്നതു വരെയെത്തി. എന്നാൽ ഇവർക്ക് ഒന്നിക്കാനായില്ല. തുടർന്നാണ് വിഘ്നേഷ് ശിവനുമായി നയൻസ് അടുക്കുന്നത്. വിഘ്നേഷ് സംവിധാനം ചെയ്ത നാൻ റൗഡി താൻ എന്ന ചിത്രത്തിൽ അഭിനയിച്ചുവരവേയാണ് നയൻസും വിഘ്നേഷും പ്രണയത്തിലായത്. ഈ ബന്ധമാണ് ഇപ്പോൾ രഹസ്യവിവാഹത്തിലേക്ക് നീങ്ങുന്നതായി ചില ഓണ്ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പ്രണയവും മുൻ അനുഭവങ്ങൾപോലെ ചീറ്റിപ്പോകുമെന്നാണ് നയൻസിന്റെ ആരാധകർ കരുതുന്നത്.
Read Moreസായ് പല്ലവി പ്രണയത്തിൽ…?
സായ് പല്ലവി പ്രണയത്തിലെന്ന് ഗോസിപ്പ്. വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് സായ്പല്ലവി. പ്രേമം വൻ ഹിറ്റായി മാറിയതോടെ തെന്നിന്ത്യയിൽ നിന്ന് നിരവധി അവസരങ്ങളാണ് സായ് പല്ലവിയെത്തേടി എത്തിയത്. തമിഴിലെ അരങ്ങേറ്റചിത്രം പുറത്തിറങ്ങുന്നതിനു മുന്പേ തന്നെ ഇത്തരം ഗോസിപ്പുകൾ വന്നത് സായ് പല്ലവിയേയും ഞെട്ടിച്ചതായിട്ടാണ് വിവരം. ഒരു തമിഴ് മാസികയാണ് ആദ്യമായി സായ് വിവാഹിതനായ നടനുമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ കൊടുത്തത്. പിന്നീട് മറ്റു മാധ്യമങ്ങൾ ഇതേറ്റു പിടിക്കുകയായിരുന്നു. അതേസമയം, ഏതു നടനുമായിട്ടാണ് സായ് പ്രണയത്തിലെന്ന് ആരും പറയുന്നില്ല. സായ് പല്ലവിയെക്കുറിച്ച് ഇത്തരത്തിലൊരു ഗോസിപ്പ് വന്നത് തമിഴ് സിനിമാലോകത്തും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. എന്നാൽ ഗോസിപ്പിനെക്കുറിച്ച് സായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreഅഭിനന്ദനങ്ങൾ മെർസൽ ടീം… മൗനം വെടിഞ്ഞ് രജനീകാന്ത്
ചെന്നൈ: മെർസൽ വിവാദത്തിൽ പ്രതികരിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. സിനിമ പ്രാധാന്യമുള്ള വിഷയത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നു ട്വിറ്ററിൽ കുറിച്ച രജനീകാന്ത്, മെർസലിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, നടൻ വിജയ്ക്കെതിരേയും സിനിമയ്ക്കെതിരേയും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. മാത്രമല്ല, വിവാദം ആളിപ്പടർന്നു ദിവസങ്ങൾക്കുശേഷമാണ് അദ്ദേഹം പ്രതികരിക്കാൻ തയാറാകുന്നതും. അടുത്ത കാലത്തായി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടു കൂട്ടുചേരുമെന്ന സൂചനയാണ് അദ്ദേഹം ഇതുവരെ നൽകിപ്പോന്നതും. എന്നാൽ മെർസൽ വിവാദത്തിൽ ബിജെപി ഉയർത്തുന്ന വാദങ്ങളെ അവഗണിക്കുന്നതാണ് സ്റ്റൈൽമന്നന്റെ ട്വീറ്റ്. രജനീകാന്തിനൊപ്പം രാഷ്ട്രീയ പ്രവേശനം നടത്തുമെന്നു കരുതപ്പെടുന്ന കമൽഹാസനാകട്ടെ സിനിമയ്ക്കു ശക്തമായ പിന്തുണയുമായി തുടക്കത്തിൽത്തന്നെ രംഗത്തെത്തിയിരുന്നു. മെർസലിൽ താരങ്ങൾ നടത്തുന്ന പരാമർശങ്ങൾക്കെതിരേ ബിജെപി നേതൃത്വം നടത്തിയ പ്രസ്താവനകൾ വിവാദം വലിച്ചുപിടിച്ചിരുന്നു. വിജയ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെർസലിൽ ഹാസ്യനടൻ വടിവേലു…
Read Moreകാത്തിരിപ്പിനു വിരാമം; പൂമരം തിയറ്ററുകളിലേക്ക്
കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന പൂമരം തിയറ്ററുകളിലേക്ക്. ചിത്രം ക്രിസ്മസിനു റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. അടുത്തിടെ നടന്നൊരു ചാനൽ പരിപാടിക്കിടെ നടൻ ജയറാമും പൂമരത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈനുമാണ് ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഹിറ്റായിരുന്നു. അതിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം വൈറലായി മാറിയിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാത്രം നീളുകയായിരുന്നു. ഇതോടെ ചിത്രത്തിനെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കാളിദാസിനെ കൂടാതെ കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എബ്രിഡ് ഷൈൻ തിരക്കഥ തയാറാക്കിയ ചിത്രം നിർമിക്കുന്നത് ലൈം ലൈറ്റ് സിനിമാസിനു വേണ്ടി എബ്രിഡ് ഷൈനും ഡോ. പോൾ വർഗീസും ചേർന്നാണ്.
Read More