തള്ളാനും കൊള്ളാനുമുള്ള സംഗതികൾ വേണ്ടുവോളം “വില്ലൻ’ എന്ന ചിത്രത്തിലുണ്ട്. തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതിനെ ഉൾക്കൊണ്ട് മുന്നോട്ടുപോയാൽ നിങ്ങളുടെ ചിന്തകളെ ഉത്തേജിപ്പിക്കാനുള്ള വകയെല്ലാം വില്ലൻ സമ്മാനിക്കും. അപ്രതീക്ഷിതമായ രംഗങ്ങളുടെ കടന്നുവരവാണ് ഒരു ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരിക. ഇവിടെ പക്ഷേ, അപ്രതീക്ഷിതമായതൊന്നും സംഭവിക്കാതെ തന്നെ ചിത്രം ത്രില്ലിംഗ് മൂഡിലേക്ക് എത്തുകയാണ്. അത്തരമൊരു രസക്കൂട്ടിന്റെ രഹസ്യം എന്താണെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണന് മാത്രം അറിയാവുന്ന ഒന്നാണ്. പുതുപരീക്ഷണങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രത്തിൽ മോഹൻലാൽ എന്ന നടനെ സംവിധായകൻ വേണ്ടുവോളം ഉപയോഗപ്പെടുത്തിയതോടെ വില്ലന്‍ പുതിയ മാനം കൈവന്നു. സംഭാഷണങ്ങളുടെ വേലിയേറ്റത്തിൽ അകപ്പെട്ടുപോകണ്ട ചിത്രത്തിന് തന്റെ ചലനങ്ങൾ കൊണ്ട് പുതുജീവൻ നല്കാൻ മോഹൻലാലിന് സാധിച്ചതോടെ വില്ലൻ ആസ്വാദക പ്രതീക്ഷകൾക്കൊത്ത് ഉയരുകയായിരുന്നു. അപ്രതീക്ഷിതം പ്രതീക്ഷിക്കേണ്ട ദാ വരുന്നു ട്വിസ്റ്റെന്ന് മട്ടിലുള്ള സംഭവങ്ങളൊന്നും വില്ലനിൽ ഇല്ല. പതിയെ തുടങ്ങിയ പതിയെ തന്നെ മുന്നോട്ടുപോയി വളരെ പതിയെ തന്നെ…
Read MoreCategory: Movies
സിനിമയിലേക്ക് വരാൻ കാരണം ഹൃത്വിക്: തമന്ന
താൻ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃത്വിക് റോഷനായിരുന്നുവെന്ന് തമന്ന. ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് ഹൃത്വിക്കും തമന്നയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകർക്ക് മനസിലായത്. സോഷ്യൽ മീഡിയയിലൂടെ ഹൃത്വിക് റോഷനും തമന്നയും ഒരുമിച്ചുള്ള ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.തമന്ന തന്നെയാണ് ഹൃത്വിക്കുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ട താരമായ ഹൃത്വിക് റോഷനെ കാണാനുള്ള ഭാഗ്യം അടുത്തിടെയാണ് തമന്നയ്ക്ക് ലഭിച്ചത്. ഫറാ ഖാൻ അവതരിപ്പിക്കുന്ന ലിപ് സിങ്ക് ബാറ്റിൽ ഷോയുടെ റിഹേഴ്സലിനായി യാഷ് രാജ് സ്റ്റുഡിയോയിലേക്ക് പോയപ്പോഴാണ് ആ കൂടിക്കാഴ്ച നടന്നത്.താൻ സിനിമയിലെത്താൻ കാരണക്കാരൻ ഹൃത്വിക്കാണ്. തനിക്ക് എപ്പോഴും പ്രചോദനമായിട്ടുള്ള താരമാണ് ഹൃത്വിക്. അദ്ദേഹത്തെ കണ്ടാണ് സിനിമയിലേക്കു വരണമെന്നു പോലും തോന്നിയതു തന്നെ. തുടക്കം മുതലേ അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ ആത്മാർഥയും സിനിമയോടുള്ള അർപ്പണബോധവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തമന്ന പറയുന്നു.തനിക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് ഹൃത്വിക് റോഷൻ. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താൻ ഇക്കാര്യത്തിലും…
Read Moreഇവർ ഒന്നിച്ചു വന്നാൽ…
സിനിമകൾ സൂപ്പർഹിറ്റാകണമെങ്കിൽ മൂന്ന് നടിമാർ ഒരുമിച്ചെത്തിയാൽ മതിയെന്നാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നുള്ള പുതിയ വാർത്ത. സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവരാണ് ആ ഭാഗ്യതാരങ്ങൾ. ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഇളയദളപതി വിജയ്യുടെ മെർസലും മലയാളത്തിലെ സൂപ്പർസ്റ്റാറിനേയും (മോഹൻലാൽ) തെലുങ്കിലെ യുവ സൂപ്പർസ്റ്റാറിനേയും (ജൂനിയർ എൻടിആർ) ഒന്നിപ്പിച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജും സൂപ്പർഹിറ്റായതിന് പിന്നിലും ഈ നടിമാരുടെ പങ്ക് വളരെ വലുതാണ്. ചില നായികമാർ ഒരുമിച്ചെത്തിയാൽ സിനിമ വിജയിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ ഇപ്പോഴത്തെ വിശ്വാസം. ഈ മൂന്ന് നായികമാരെ ഒരു സിനിമയുടെ ഭാഗമാക്കാൻ ചില സംവിധായകർ തത്രപ്പാടിലാണെന്നും വാർത്തകളുണ്ട്. 128.5 കോടി ക്ലബിൽ ജനതാ ഗാരേജ് വിജയം നേടിയിരുന്നുവെങ്കിലും ഈ മൂന്ന് നായികമാർ ചേർന്ന മെർസൽ 200 കോടി കളക്ഷനിൽ കൂടുതലാകുമോയെന്നാണ് സിനിമാ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Read More‘വില്ലന്‍’ വില്ലനായി മൊബൈല്‍; ആരാധകന് പിടിയില്‍
കണ്ണൂർ: ‘വില്ലൻ’ ആദ്യഷോ കാണാനെത്തിയ മോഹൻലാൽ ആരാധകൻ, ചിത്രത്തിലം രംഗങ്ങൾ മൊബൈലിൽ പകർത്തവേ പിടിയിലായി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പോലീസിനെ അറിയിക്കുകയായിരുന്നു.മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വർക്ക്ഷോപ്പ് ജീവനക്കാരനാണു കുടുങ്ങിയത്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘വില്ലൻ’ ഇന്നാണ് റിലീസ് ചെയ്തത്. രാവിലെ എട്ടിനു കണ്ണൂർ സവിത തിയറ്ററിൽ ഫാൻസ് ഷോ ഏർപ്പാടാക്കിയിരുന്നു. നാനൂറോളം സീറ്റുള്ള തിയറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയാണു പ്രദർശനമൊരുക്കിയത്. അതിനിടയിലാണു യുവാവ് സ്റ്റണ്ട് രംഗത്തിൽ ആവേശം മൂത്ത് മൊബൈലിൽ പകർത്തിയത്. പടം വിതരണം ചെയ്യുന്ന മാക്സ് ലാബിന്റെ പ്രതിനിധി കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു.
Read Moreതരംഗമായി ക്ലാസിക്കൽ ജിമിക്കി കമ്മലും; ക്ലാസിക്കൽ വേർഷനെക്കുറിച്ച് സംഗീത സംവിധായകൻ സുനിൽ പള്ളിപ്പുറം രാഷ്ട്രദീപികയോട്…
ആലപ്പുഴ: മലയാളക്കരയാകെ പാടിയും ആടിയും നടക്കുന്ന ജിമിക്കി കമ്മലിന് ക്ലാസിക്കൽ വേർഷനുമായി സംഗീതസംവിധായകനും ഗായകനുമായ സുനിൽ പള്ളിപ്പുറം. ഫേസ്ബുക്കിലും യൂട്യൂബിലുമായി അഞ്ചുലക്ഷത്തിലധികം പേർ ക്ലാസിക്കൽ വേർഷൻ ഇതുവരെയായി കേട്ടുകഴിഞ്ഞു. പാട്ട് ഹിറ്റായ സന്തോഷത്തിലാണ് ഇത്തരമൊരു വേർഷൻ ഇറക്കിയാലോയെന്ന് ആലോചിച്ചതെന്ന് സുനിൽ രാഷ്ട്രദീപികയോടു പറഞ്ഞു. കൂടാതെഎല്ലാവരും ഡാൻസ് കളിച്ചല്ലേ ഹിറ്റാക്കിയത്. ഡാൻസ് കളിക്കാനറിയാത്തതു കാരണം അറിയാവുന്ന സംഗീതത്തിലൂടെ ഒരു ശ്രമം നടത്തിയെന്നു മാത്രം. പന്തുവരാളി, ഷണ്മുഖപ്രിയ എന്നീ രാഗങ്ങളെ ആധാരമാക്കി രാഗമാലികയായാണ് ക്ലാസിക്കൽ വേർഷൻ ചെയ്തിരിക്കുന്നത്. 25നു വൈകുന്നേരം അഞ്ചരയോടെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ സുനിൽ പാട്ട് അപ്് ലോഡ് ചെയ്തത്. അതു ഷെയർ ചെയ്യപ്പെട്ട് വെറൈറ്റി മീഡിയ, മിമിക്രി മീഡിയ തുടങ്ങി അറിയാവുന്നതും അറിയാത്തതുമായ നിരവധി പേജുകളിലേക്കും പലരുടെയും വാട്ട്സ് ആപ്പ് അക്കൗണ്ടുകളിലേക്കും പകർത്തപ്പെട്ടു. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വിദേശരാഷ്ട്രങ്ങളിൽ നിന്നടക്കം അഭിനന്ദിച്ചു കൊണ്ടുള്ള മെസേജുകൾ ലഭിച്ചതായി…
Read Moreപാര്‍വതി ഒരു രക്ഷയും ഇല്ലാത്ത നടി : ഇര്ഫാന് ഖാന്
നടി പാര്‍വതിയെ പ്രശംസ കൊണ്ട് മൂടി ബോളിവുഡ് ചാരം ഇര്ഫാന് ഖാന്. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ‘ഖരിബ് ഖരിഖ് സിങ് ലെ’ എന്ന ചിത്രം. ഇര്ഫാന് ഖാന് നായകനാകുന്ന ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. തനൂജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം.ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഇര്ഫാന് ഖാന് പാര്‍വതിയെ കുറിച്ച് ഒരുപാടുണ്ട് പാര്‍വതിയെ കുറിച്ച് പറയാന്‍. അഭിനയം കൊണ്ട് പാര്‍വതി തന്നെ ഒരുപാടു ഞെട്ടിച്ചിരിക്കുകയാണെന്നു ഇര്ഫാന് പറയുന്നു. പാര്‍വതിക്ക് നല്ല ക്രെഡിറ്റ് നല്കാന് താരം മടി കാണിച്ചില്ല. പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്ക്കിവതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ചു സങ്കീര്‍ണ്ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപെടുമോ എന്ന് പോലും ഞാന്‍ സംശയിക്കുന്നു. അവര്‍ അത്രയും നല്ല നടിയല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നുവെന്ന് ഇര്ഫാന് പറയുന്നു.
Read Moreതാരനിരയുടെ അകന്പടിയോടെ വില്ലൻ നാളെ വരുന്നു…
താരനിരയുടെ അകന്പടിയോടെ ബി. ഉണ്ണിക്കൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വില്ലൻ എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രംനാളെ മാക്സ്ലിബ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.റോക്ക് ലൈൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ റോക്ക് ലൈൻ വെങ്കിടേഷ് നിർമിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. പ്രശസ്ത തമിഴ് നടൻ വിശാൽ തെന്നിന്ത്യൻ നായിക ഹൻസിക, മഞ്ജുവാര്യർ എന്നിവരും പ്രധാന താരങ്ങളാണ്.സിദ്ദിഖ്, രൺജി പണിക്കർ, ചെന്പൻ വിനോദ്, ജോസ്, ശ്രീകാന്ത്, (കന്നഡ) ഇർഷാദ്, ബിലാജി, സഞ്ജു, റാസി ഖന്ന, ഷഫീഖ്, അനസ്, ആതിര പട്ടേൽ എന്നിവരും പ്രധാന താരങ്ങളാണ്.ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ ഗാനങ്ങൾക്ക് ഫോർഫ്രെയിംസ് ഈണം പകരുന്നു.മനോജ് പരമഹംസ, ഏകാംബരം എന്നിവരാണു ഛായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
Read Moreറോഡിയോ ജോക്കിയായി വിദ്യാ ബാലൻ
ബോളിവുഡ് നടി വിദ്യ ബാലൻ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് തുമാരി സുലു. ചിത്രത്തിൽ റോഡിയോ ജോക്കി ആവുന്നതിനു വേണ്ടി വളരെയധികം കഷ്ടപ്പെടുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്യുന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. സുരേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. ഒരു കോമഡി ഡ്രാമയായി നിർമിക്കുന്ന ചിത്രത്തിൽ നാരങ്ങയും സ്പൂണും കടിച്ചുപിടിച്ച് നിൽക്കുന്ന വിദ്യയുടെ ചിത്രമടക്കമാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. അതിൽ നിന്നുതന്നെ നാരങ്ങ സ്പൂണ്‍ റേസിൽ പങ്കെടുക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിൽ വിദ്യക്കൊപ്പം നേഹ ധൂപിയ, മാനവ് കൗൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ നവംബർ 17 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റർ വിദ്യ ബാലൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
Read Moreകോഹ്ലി-അനുഷ്ക വിവാഹം ഉടൻ?
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും തമ്മിലുള്ള വിവാഹം ഡിസംബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തിൽ സൂചനകൾ നൽകിയത്. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അടുത്തമാസം ശ്രീലങ്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരന്പരയ്ക്ക് ശേഷം കോഹ്ലി വിശ്രമം എടുക്കുന്നുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുന്നതിനാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ പുതിയ ചിത്രങ്ങൾക്ക് ഉടൻ ഡേറ്റ് കൊടുക്കേണ്ട എന്ന നിലപാടിലാണ് അനുഷ്കയുമെന്നു സ്ഥിരീകരിക്കാത്ത വാർത്തയും പുറത്തുവരുന്നുണ്ട്.അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തിൽ കോഹ്ലിയോ അനുഷ്കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Read Moreമടുത്തു! ഇനി സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നു നടി റിച്ച
തനിക്ക് ഇനി സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്നു നടി റിച്ച ഗംഗോപാധ്യായ. 2013 ൽ പുറത്തിറങ്ങിയ മിർച്ചി എന്ന പ്രഭാസ് ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ റിച്ച അഭിനയിച്ചത്. അഞ്ച് വർഷമായി തെന്നിന്ത്യൻ ഗ്ലാമർ നായിക റിച്ച സിനിമാഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. 2013 മുതൽ ഇപ്പോഴും ആളുകൾ എന്നോട് ഏതാണ് അടുത്ത ചിത്രം എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. ഇനി അഭിനയിക്കുന്നില്ല എന്നാണ് ഞാനവരോടൊക്കെ മറുപടി പറയാറുള്ളത്. അതെ അത് സത്യമാണ്.. എനിക്കിനി അഭിനയിക്കാൻ താത്പര്യമില്ല. അഭിനയിക്കാൻ ഇഷ്ടമില്ല എന്ന് പറഞ്ഞാലും, ഞാൻ ഇനിയും അഭിനയിക്കും എന്ന് ചിലർ കരുതുന്നു. സത്യസന്ധമായി പറഞ്ഞാൽ അഭിനയത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടു- റിച്ച വ്യക്തമാക്കി. ഇപ്പോൾ പഠനത്തിലാണ് റിച്ചയുടെ ശ്രദ്ധ. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒലിൻ സ്കൂൾ ഓഫ് ബിസിനസിൽ എംബിഎ ചെയിതുകൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം. ലീഡർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റിച്ചയുടെ അരങ്ങേറ്റം. മയക്കം എന്ന എന്ന ചിത്രത്തിലൂടെ…
Read More