ദീപിക പദുക്കോണിന് രോഷവും സങ്കടവും അടക്കാനായില്ല. ട്വിറ്ററിലൂടെ അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുക തന്നെ ചെയ്തിരിക്കുന്നു പത്മാവതിയിലെ നായിക. ഗുജറാത്തിൽ കരണ്‍ എന്ന കലാകാരൻ 48 മണിക്കൂർ പണിപ്പെട്ട് ഒരുക്കിയ, താൻ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ കണ്ണിൽ ചോരയില്ലാതെ നശിപ്പിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്. ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശനമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദീപിക ആവശ്യപ്പെട്ടു. ചിത്രത്തിലെ നായികയായ പത്മാവതിയുടെ മുഖമാണ് വർണക്കൂട്ടിൽ കരണ്‍ വരച്ചുണ്ടാക്കിയത്. ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ ഈ കലാരൂപമാണ് നൂറോളം വരുന്ന അക്രമിസംഘം പൂർണമായി നശിപ്പിച്ചത്. കരണിനും അദ്ദേഹത്തിന്റെ കലാസൃഷ്ടിക്കും എതിരെ നടന്ന ആക്രമണത്തിന്റെ കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണ്. മനസിനെ തകർക്കുന്നതാണിത്. ആരാണ് ഇതിന് ഉത്തരവാദികൾ. ഇവർ ആരാണ്. ഇനിയും എത്രകാലം ഇത് തുടരാൻ നമ്മൾ അനവദിക്കും. ഇങ്ങനെ പിന്നെയും പിന്നെയും നിയമം കൈയിലെടുത്ത് നമ്മുടെ വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും…
Read MoreCategory: Movies
ഹണിമൂണ്‍ എപ്പോള്‍? കിടിലന്‍ മറുപടിയുമായി സാമന്ത
തെലുങ്ക് നായകൻ നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി സാമന്ത. വിവാഹം കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം മധ്യമങ്ങളിലും സിനിമയിലും ഒന്നും തന്നെ സാധാരണ താരങ്ങളെ കാണാൻ സാധിക്കില്ല. തെന്നിന്ത്യൻ സുന്ദരി സാമന്ത ഇതിൽ നിന്നു തികച്ചും വ്യത്യസ്തയാണെന്നു കാട്ടിത്തന്നിരിക്കുന്നു.തെലുങ്ക് നായകൻ നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് നടി തിരിച്ചെത്തിയിരിക്കുന്നു. രജു ഗാരി ഗദ്ദി എന്ന സിനിമയുടെ പ്രമോഷനാണ് സാമന്ത വിവാഹ ശേഷം ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. നടൻ നാഗാർജുനയ്ക്കൊപ്പമായിരുന്നു സാമന്തയുടെ അഭിമുഖ പരിപാടി. സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതു പോലെ തന്നെ ആരാധകരുടെ വലിയ സംശയത്തിന് മറുപടിയും താരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായ സാമന്തയോട് നിരവധി ആരാധകർ ഹണിമൂണിനെക്കുറിച്ച് ചോദ്യവുമായി എത്തിയിരുന്നു. താനും നാഗചൈതന്യയും ഷൂട്ടിങ് തിരക്കിലാണെന്നും ഹണിമൂണ്‍ ട്രിപ്പിന് ഇപ്പോൾ പദ്ധതിയില്ലെന്നുമാണ് താരം…
Read Moreവിവാഹം എപ്പോൾ? ആ ചോദ്യം കേട്ട് മടുത്തെന്ന് തബു
വിവാഹം എന്നാണ് എന്ന ചോദ്യം കേട്ട് മടുത്തെന്ന് ബോളിവുഡ് നടി തബു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് താരം കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഇത്തരം ചോദ്യങ്ങൾ കേട്ട് മടുത്തെന്ന് താരം മറുപടി പറഞ്ഞത്. എന്നാൽ തബു അവിവാഹിതയായതിന് പിന്നിൽ അജയ് ദേവ്ഗണ് ആണ് എന്ന വാർത്തയുടെ സത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തബുവിന്റെ പ്രതികരണം ഒരു പൊട്ടിച്ചിരിയായിരുന്നു. അത്തരം തലക്കെട്ട്, വാർത്ത വായിക്കാൻ ആളുകളെ പ്രേരിപ്പിച്ചു എന്നു പറഞ്ഞ തബു താനും അജയും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കി. വാർത്ത മുഴുവൻ വായിച്ച ആളുകൾക്ക് താൻ എന്താണ് പറഞ്ഞതെന്ന് മനസിലായി എന്നും തബു പറഞ്ഞു.തന്റെ ആദ്യ ചിത്രമായ വിജയ്പതിൽ അജയും ഉണ്ടായിരുന്നു. അന്നു മുതൽ തങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഗോൽമാൽ എഗെയ്ൻ ഷൂട്ട് ചെയ്യുന്ന സമയത്ത് താനും അജയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അർഷാദ് വാർസി പറഞ്ഞതും താരം വെളിപ്പെടുത്തി.…
Read Moreഇങ്ങനെയൊക്കെ വിളിക്കാമോ? റിയാലിറ്റി ഷോയ്ക്കിടെ ക്ഷുഭിതയായി സണ്ണി ലിയോണ്‍
പോണ് സിനിമകളിലെ താരമായി തുടങ്ങി ബോളിവുഡിന്റെ താരസുന്ദരിയായിമാറിയ സണ്ണി എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നയാളാണ്. എന്നാലും എപ്പോഴും ചിരിച്ച് മാത്രമേ താരത്തെ കണ്ടിട്ടുളളൂ. എന്നാൽ ആദ്യമായി താരം പൊട്ടിത്തെറിച്ചിരിക്കുന്നു. സണ്ണി അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടയാണ് ക്ഷുഭിതയായത്. ഷോയിലെ മത്സരാർഥിയായ ഒരു സ്ത്രീ മറ്റൊരു മത്സരാർഥിയായ യുവാവിനെ സ്ത്രീ എന്ന് വിളിച്ചു. കാരണം അയാൾ നന്നായി പരദൂഷണം പറയുമെന്നായിരുന്നു യുവതിയുടെ വാദം. ഇതാണ് സണ്ണിയെ ചൊടിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശമാണിതെന്നും, സ്ത്രീകളെക്കുറിച്ച് ഇത്തരത്തിലുളള കാഴ്ചപ്പാടുകൾ മാറണമെന്നും താരം തുറന്നടിച്ചു. ഒടുവിൽ മത്സരാർഥി താരത്തോട് ക്ഷമാപണം നടത്തി.
Read Moreവൻ തുക പ്രതിഫലം ! വേണ്ടെന്നു വച്ച് ബിപാഷ; കാരണം…
ശീതള പാനീയ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ തയാറല്ലെന്ന് നടി ബിപാഷ. താൻ ഉപയോഗിക്കാത്ത കാര്യങ്ങൾ പരസ്യം ചെയ്യാനില്ലെന്നാണ് ബിപാഷ പറയുന്നത്. വൻതുകയുടെ പ്രതിഫലമാണ് ബിപാഷ ഇത്തരത്തിൽ വേണ്ടെന്നുവച്ചത്.ഞാൻ ഇത്തരം ശീതളപാനീയങ്ങൾ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കാൻ മറ്റുള്ളവരോട് പറയാൻ എനിക്ക് ആകില്ല. ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും യുവാക്കളെ ബോധവത്കരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്-ബിപാഷ പറഞ്ഞു.നേരത്തെ പി.ഗോപിചന്ദും വിരാട് കോഹ്ലിയും ഇങ്ങനെ ശീതളപാനീയത്തിന്റെ പരസ്യത്തിന്റെ മോഡലാകാനുള്ള അവസരം നിരസിച്ചിട്ടുണ്ട്.
Read Moreകാസ്റ്റിംഗ് കൗച്ച് ഞാന്‍ ഇരയല്ല: പദ്മപ്രിയ
സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ചു താൻ പറഞ്ഞുവെന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നു നടി പത്മപ്രിയ. കേരളവും മലയാള സിനിമാരംഗവും എനിക്കു സ്വന്തം വീട് പോലെയാണ്. പ്രേക്ഷകരും സർക്കാരും സിനിമാരംഗത്തുള്ള സഹപ്രവർത്തകരുമെല്ലാം എന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന് എനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഞാൻ പറഞ്ഞതായി മാധ്യമങ്ങളിൽ വരുന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. ഒരു നടി എന്ന നിലയിൽ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവർത്തകരിൽ നിന്നുള്ള ബഹുമാനം കൊണ്ടും മാത്രമാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത്. ഇത്തരം മാപ്പർഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവർ ആരായാലും ഇതിനെതിരേ ശബ്ദമുയർത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാൻ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താൻ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ പ്രതിഫലിച്ചത് വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ അതിൽ നിന്ന് പിന്തിരിയണം- പദ്മപ്രിയ പറയുന്നു.…
Read Moreമെര്‍സലിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി! പഞ്ച് ഡയലോഗുകളുടെ വീഡിയോയുമായി ആരാധകർ
മെർസലിനെ വിമർശിച്ച് രംഗത്തിയവർക്കെതിരേ വിജയ് ആരാധകർ. വിജയ് അഭിനയിച്ച ’കത്തി’യിലേയും മെർസലിലേയും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാക്കി വ്യാപകമായി പ്രചരിപ്പിച്ചാണ് തിരിച്ചടി. ’കത്തി’ സിനിമയിൽ മദ്യരാജാവ് വിജയ് മല്യയെ പിടികൂടാത്ത കേന്ദ്ര നടപടിയെ വിമർശിച്ച് ’ 5000 കോടി കടം വാങ്ങിയ ബിയർ ഫാക്ടറി ഓണറെ പിടികൂടാത്തതും 5000 രൂപ കടം വാങ്ങിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതും’ ചുണ്ടിക്കാട്ടിയ വിജയ് ഡയലോഗോടുകൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്. പിന്നീട് മെർസലിലെ ആശുപത്രിക്കൾക്കെതിരേയും ജിഎസ്ടിക്കെതിരേയുമുള്ള ഡയലോഗുകളാണ് ചേർത്തിരിക്കുന്നത്.
Read Moreനമിത തമിഴ് നടന് ശരതുമായി പ്രണയത്തില്‍?
തമിഴ് നടന് ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും ഉടന്‍തന്നെ ഇവര്‍ വിവാഹിതരാകുമെന്നും തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ നമിത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ശരത് ബാബുവും നമിതയും തമ്മില്‍ പ്രണയമാണെന്നും, ഇരുവരും ഇപ്പോള്‍ ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകും എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് നമിത പറയുന്നത്. അങ്ങനെ ഒരു നടന് ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു വാര്‍ത്തയോടുള്ള നമിതയുടെ പ്രതികരണം.
Read Moreആലിയയും സിദ്ധാർഥും വീണ്ടും ഒന്നിച്ചു ?
കൂട്ടുകൂടുക പിന്നെ അടിച്ചു പിരിയുക. പിന്നെയും കൂട്ടുകൂടുക പിന്നെയും അടിച്ചു പിരിയുക. കുറച്ചു നാളായി ആലിയയുടേയും സിദ്ധാർഥിന്റെയും ലെെൻ.ബോളിവുഡ് സുന്ദരി ആലിയ ഭട്ടും ബോളിവുഡിലെ യുവനായകൻ സിദ്ധാർഥ് മൽഹോത്രയും തമ്മിൽ പ്രണയം അവസാനിപ്പിച്ചുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. ആലിയയും സിദ്ധാർഥും ഏക്ത കപൂർ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന് ഒരുമിച്ച് എത്തിയതാണ് പുതിയൊരു ഗോസിപ്പിന് കളമൊരുക്കിയിരിക്കുന്നത്. പരന്പരാഗത രീതിയിലുള്ള അടിപൊളി വേഷത്തിലാണ് ആലിയ ചടങ്ങിനെത്തിയത്. സിദ്ധാർഥ് ആവട്ടെ ചുവപ്പ് കുർത്തയും വെള്ള പൈജാമയും ധരിച്ചും. രണ്ടുപേരും അതീവ സന്തോഷത്തിൽ തമാശയൊക്കെ പറഞ്ഞാണ് ചടങ്ങിനെത്തിയത്. ഇതുകൊണ്ടു മാത്രം തീർന്നില്ല സഞ്ജയ് കപൂറിന്റെ ബർത്ത് ഡേ, ദീപാവലി ആഘോഷത്തിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തുവത്രേ. ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നതോടെ പപ്പരാസികൾ ഇവരുടെ പിന്നാലെ നടക്കാതെ ഇവരെ ഉപേക്ഷിച്ചതുപോലെയായി രുന്നു…
Read Moreഒടുവിൽ ആ സംഗീത സംവിധായകനെ കണ്ടെത്തി
ചിത്രം പുറത്തിറങ്ങുംമുന്‍പേ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗാനമാണ് മറുവാർത്തൈ പേസാതെ…. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിലാണ് ഈ പാട്ട്. പുറത്തുവന്നിട്ടും ഇതിന്റെ സംഗീത സംവിധായകൻ ആരാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. ആ അജ്ഞാത സംഗീത സംവിധായകന്റെ പേര് മിസ്റ്റർ എക്സെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്. എന്നാൽ ഒടുവിൽ ആ അജ്ഞാതന്റെ പേര് ഗൗതം മേനോൻ പുറത്തുവിട്ടു. ആരാധകർ പ്രവചിച്ചതു പോലെ എ.ആർ റഹ്മാനോ ഹാരിസ് ജയരാജോ ഇളയരാജയോ അല്ല മിസ്റ്റർ എക്സ്. ശശി കുമാറിന്റെ കിടാരി എന്ന ഒറ്റ ചിത്രത്തിനുമാത്രം സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ദാർബുക ശിവയാണ് ആൾ. നടൻ കൂടിയായ ദാർബുക ധനുഷ് ചിത്രം തൊടരി യിൽ അഭിനയിച്ചിട്ടുമുണ്ട്.ഗാനം പുറത്തിറങ്ങി ഇതുവരെ രണ്ടുകോടിയിലധികമാളുകളാണ് ഇത് യൂട്യൂബിൽ കണ്ടത്.
Read More