അപരിചിത ദേശങ്ങളിലെ മലയാളി ജീവിതത്തിന്റെ വേറിട്ടഭാവങ്ങളുമായി ഒരു മലയാള സിനിമ, നവൽ എന്ന ജുവൽ. രഞ്ജിലാൽ ദാമോദരൻ എന്ന നവാഗത സംവിധായകൻ സംവിധാനം നിർവഹിച്ച ഈ സിനിമ കേരളത്തിന്റെയും ഇറാന്റെയും സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള കഥയാണ് പറയുന്നത്. ചിത്രം 11നു തിയറ്ററുകളിൽ എത്തും. ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടൻ ആദിൽ ഹുസൈനുമൊപ്പം മലയാളത്തിൽ നിന്നു ശ്വേത മേനോനും പ്രധാന കഥാപാത്രമാവുന്നു. ശ്വേത കഥാപാത്രത്തിന്റെ മേക് ഓവർ ചിത്രത്തിന്റെ സസ്പെൻസുകളിൽ ഒന്നാണ്. സംവിധായകൻ രഞ്ജിലാലിന്റെ കഥയ്ക്ക് അധ്യാപകനായ വി. കെ. അജിത്കുമാറും രഞ്ജിലാലും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചെറിയാൻ മാത്യു ആലഞ്ചേരിൽ നിർമാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജയിംസും എഡിറ്റ് ചെയ്യുന്നത് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം 15 വയസുകാരിയായ കാവ്യമയിയും ഗാനരചയിതാവായ ചിത്രത്തിന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഹോളിവുഡ്…
Read MoreCategory: Movies
ഞാന്‍ അറിഞ്ഞില്ല; ആരും ഒന്നും പറഞ്ഞില്ല: ശ്വേത
ഒാണത്തോടനുബന്ധിച്ചു സിനിമാതാരങ്ങൾ ടെലിവിഷൻ ചാനലുകളെ ബഹിഷ്കരിക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും ആരുടെ ഭാഗത്തു നിന്നും ലഭിച്ചില്ലെന്നു നടി ശ്വേത മേനോൻ. സമീപകാലത്തെ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ടെലിവഷൻ ഷോകളിൽനിന്നു മലയാള നടീനടന്മാർ വിട്ടുനിൽക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു ശ്വേത. അത്തരം നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒൗദ്യോഗികമായി അറിയിപ്പു ലഭിക്കുന്പോൾമാത്രം അക്കാര്യം ചർച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. പുതിയ ചിത്രം നവൽ എന്ന ജുവലിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ചിത്രം രഞ്ജിലാൽ ദാമോദരനാണു സംവിധാനം ചെയ്തത്. ആണ്‍വേഷത്തിലും ശ്വേത മേനോൻ എത്തുന്ന ചിത്രത്തിൽ ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയാണ് നായിക. ലൈഫ് ഓഫ് പൈയിലൂടെ ആഗോള ശ്രദ്ധനേടിയ ആദിൽ ഹുസൈൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 11 ന്…
Read More“അമ്മ’യില്‍ നേതൃത്വമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്
കൊച്ചി: താരസംഘടനയായ “അമ്മ’യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. നേതൃമാറ്റം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ പൃഥ്വി മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യക്തമാക്കി. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. എന്നാല്‍ അതിനർഥം നേതൃമാറ്റം വെണമെന്നല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് പൃഥ്വി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Read More“ചങ്ക്സ്’ സഹിക്കാൻ പറ്റില്ല! ഇതൊക്കെ കാണാൻ മലയാളികളുടെ ജീവിതം ഇനിയും ബാക്കി
ന്യൂജൻ പിള്ളേരുടെ പോക്കറ്റിലെ ചിക്കിലി മനസിൽ കണ്ട് തൊടുത്തുവിട്ട ഡയലോഗുകളും കൗണ്ടറുകളുമെല്ലാം സംവിധായകൻ ഒമർ ലുലുവിനെ തിരിഞ്ഞുകൊത്തി. ബ്രോ… ഞങ്ങൾ അത്ര മോശക്കാരല്ലായെന്ന് ചുള്ളന്മാർ കൂക്കിവിളിച്ച് അറിയിച്ചപ്പോൾ അലിഞ്ഞില്ലാതെപോയത് അവിടിവിടായി അശരീരി പോലെ കേട്ട ചിരികളാണ്. എങ്ങനെയൊക്കെയോ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയ “ഹാപ്പി വെഡിംഗ്’ എന്ന ചിത്രത്തിന്റെ വിജയത്തേരിലേറിയായിരുന്നു ചങ്ക്സിന്റെ വരവ്. പക്ഷേ, ഇത്തവണ അവർ പൊട്ടിച്ച ചിരിപ്പടക്കങ്ങളെല്ലാം ചീറ്റിപ്പോയി. വേറൊന്നും പ്രതീക്ഷിക്കണ്ട ചിരിമാത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് വന്നാൽ മതിയെന്നുള്ള മുന്നറിയിപ്പിൽ ഇത്രയ്ക്കും തത്തറയായ ദ്വയാർഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതിയില്ല. ചുരുക്കത്തിൽ എന്ത് ഉൗളത്തരവും വർണക്കടലാസിൽ പൊതിഞ്ഞ് കൊടുത്താൽ സ്വീകരിച്ചോളുമെന്നുള്ള വിശ്വാസത്തിൽ നിന്നും പിറവികൊണ്ട ചിത്രമാണ് ചങ്ക്സ്. ബാലു വർഗീസ്, വിശാഖ് നായർ, ഗണപതി, ധർമജൻ ബോൾഗാട്ടി പിന്നെ ഹണി റോസ് ഇവരെ മുന്നിൽ നിർത്തികൊണ്ടുള്ള കോമഡിക്കളി ശരിക്കും പരമ ബോറാണ്. തമിഴിൽ കണ്ടുവരാറുള്ള ഒരു നുറുക്കുവിദ്യ ചങ്ക്സിൽ…
Read Moreഅനുഷ്കയുടെ മനം കവർന്ന മലയാള ഗാനം
ബാഹുബലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുഷ്ക ഷെട്ടി. തെന്നിന്ത്യയുടെ സ്വീറ്റി ഷെട്ടി എന്നറിയപ്പെടുന്ന അനുഷ്കയുടെ ഹൃദയം കവർന്നിരിക്കുകയാണ് ഒരു മലയാള ഗാനം. യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി അധികം വൈകാതെയായിരുന്നു ഗാനം ആലപിച്ച ശ്വേത മോഹന്റെ ഫേസ്ബുക്ക് പേജിൽ അനുഷ്കയുടെ കമന്റ് എത്തിയത്. നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജും മിയയും നായികനായകന്മാരായി എത്തുന്ന ചിത്രമാണ് ബോബി. ബോബിയിലെ പതിയെ പതിയെ… എന്ന് തുടങ്ങുന്ന ഗാനമാണ് അനുഷ്ക ഷെട്ടിയുടെ മനം കവർന്നിരിക്കുന്നത്. ഷെബി തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ബോബിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് റോണി റാഫേലാണ്. ഗാനത്തെ മുക്തകണ്ഠം പ്രശംസിക്കുന്ന കമന്റ് ആണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. വരികളേയും സംഗീതത്തേയും ഗായകരേയും പ്രശംസിച്ച അനുഷ്ക ഗാനരംഗത്ത് അഭിനയിച്ച നടീനടന്മാരേയും പ്രശംസിക്കുന്നുണ്ട്. ഹരിശങ്കറും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിശങ്കറിന്റെ…
Read Moreപ്രണയവും പ്രണയ തകര്‍ച്ചയും മാനസികമായി തളര്‍ത്തി! പുതിയ പ്രണയവുമായി തൃഷ
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് തൃഷ. ഇടക്കാലത്ത് സിനിമകളിൽ നിന്ന് അല്പം അകന്നു നിന്ന തൃഷ ഇപ്പോൾ വീണ്ടും തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരിക്കുകയാണ്. ചിത്രീകരണത്തിലിരിക്കുന്നതടക്കം ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റെ കൈവശമുള്ളത്. പ്രണയവും പ്രണയ തകർച്ചയും തൃഷയെ മാനസികമായി തളർത്തിയിരുന്നു. അതിൽ നിന്നും പൂർവാധികം കരുത്തോടെ തരികെ എത്തിയിരിക്കുന്ന താരത്തിന് ഇപ്പോൾ മറ്റൊരു പ്രണയമുണ്ട്. എന്റെ ഇപ്പോഴത്തെ പ്രണയം എന്ന ഹാഷ് ടാഗിൽ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ്. തൃഷയുടെ ഇപ്പോഴത്തെ പ്രണയം ബോക്സിംഗിനോടാണ്. ബോക്സിംഗ് പരിശീലിക്കുന്നതിന്റെ വീഡിയോയാണ് മൈ കറന്റ് ലൗ എന്ന ഹാഷ് ടാഗോടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിവാഹത്തോളമെത്തിയ പ്രണയമായിരുന്നു തൃഷയും നിർമാതാവും ബിസിനസുകാരനുമായ വരുണ്‍ മാനിയയും തമ്മിൽ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ ഈ വിവാഹം നടക്കില്ലെന്നും തങ്ങൾ പിരിയുകയാണെന്നും പിന്നീട് താരം…
Read Moreയോഗയും കായിക അധ്വാനങ്ങളും! ഐശ്വര്യ കഠിനാധ്വാനത്തില്‍
വിവാഹശേഷം സിനിമയിൽ മടങ്ങിയെത്തിയ ഐശ്വര്യ റായ് പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏയ് ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിലെ അഭിനയം ഐശ്വര്യയെ വിവാദത്തിലാക്കിയിരുന്നു.ഫന്നെ ഖാൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി ഇനി അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഐശ്വര്യ. ധൂം 2 എന്ന സിനിമയിലെ പോലെ തന്നെ പുതിയ സിനിമയിൽ ഹോട്ട് സുന്ദരിയായിട്ടാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്. അതിനു വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് ലോക സുന്ദരിയിപ്പോൾ. അതിനായി യോഗയും മറ്റുമായി കായിക അധ്വാനങ്ങളുമായി നടി തിരക്കിലാണ്. ഐശ്വര്യയുടെ പുതിയ കഥാപാത്രം സ്റ്റൈലിഷ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. സാധാരണ നായികമാരിൽ നിന്നു വ്യത്യസ്ത തലങ്ങളിൽ നിന്നുമാണ് ഐശ്വര്യയുടെ കഥാപാത്രം എന്നാണ് പറയുന്നത്. പണ്ട് നിരവധി സിനിമകളിൽ അനിൽ കപൂറും ഐശ്വര്യ റായിയും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും വർഷങ്ങൾക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്.
Read Moreഅടിവസ്ത്രം വരെ കാണാൻ കഴിയുന്ന അവസ്ഥ! പ്രിയങ്കയുടെ വസ്ത്രം; ആരാധകര്‍ ഞെട്ടി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി എന്നതിന്റെ പേരിൽ വിവാദങ്ങളിൽ കുടുങ്ങിയ പ്രിയങ്കയുടെ പുതിയ ചിത്രങ്ങൾ വീണ്ടും പേരുദോഷം കേൾപ്പിച്ചിരിക്കുന്നു. പീച്ച് കളറിലുള്ള ഗൗണിലാണ് കഴിഞ്ഞ ദിവസം നടി പ്രത്യക്ഷപ്പെട്ടത്. ഒരു സ്വകാര്യചടങ്ങിനെത്തിയതായിരുന്നു പ്രിയങ്ക. ഈ വസ്ത്രത്തിൽ നടി ഹോട്ടായിട്ടുണ്ടെങ്കിലും വസ്ത്രത്തിന് എന്തോ ഒരു അപാകത എല്ലാവർക്കും തോന്നിയിരുന്നു. വലതു കാലിനോട് ചേർന്ന് സൈഡ് ഓപ്പണ്‍ ഉള്ളതിനാൽ പ്രിയങ്ക മുന്നോട്ട് കാലു വയ്ക്കുന്നതിനനുസരിച്ച് അടിവസ്ത്രം വരെ കാണാൻ കഴിയുന്ന അവസ്ഥയായിരുന്നു.ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ പ്രിയങ്ക ആരാധകരുള്ളതിനാൽ പുറത്ത് വന്ന ചിത്രങ്ങൾ ഉടനടി തന്നെ ഇന്റർനെറ്റിലുടെ വൈറലായിമാറിയിരുന്നു. ബോളി വുഡിലും ഓസ്കർ വേദിയിലും പിന്നീട് ഹോളിവുഡിലും അരങ്ങ് തകർത്തു കൊണ്ടിരിക്കുന്ന പ്രിയങ്ക മലയാളത്തിലും സാന്നിധ്യം ഉറപ്പിക്കാൻ പോവുകയാണ്. ദേശീയ പുരസ്കാരം നേടിയ വെന്റിലേറ്റർ എന്ന ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാൻ പോവുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്നതിനൊപ്പം…
Read More“ദൈവ’മായി മോഹൻലാൽ; ഒപ്പം കമൽഹാസൻ
എട്ടു വർഷത്തിനുശേഷം കമൽഹാസനും മോഹൻലാലും ഒന്നിക്കുന്നു. അക്ഷയ് കുമാർ നായകനായി എത്തിയ ഒഎംജി ഓ മൈ ഗോഡ് എന്ന ചിത്രം കമൽഹാസന്റെ നിർമാണ കന്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണു തെലുങ്കിലും തമിഴിലുമായി ഒരുക്കുന്നത്. ദൈവങ്ങളുടെ പ്രതിമ വിൽക്കുന്ന കച്ചവടക്കാരനായി കമൽഹാസൻ വേഷമിടുന്പോൾ ദൈവമായാണു മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. രചനയും സംവിധാനവും നിർമാണവും മാത്രമല്ല ചിത്രം തമിഴിലേക്കു മാറ്റി എഴുതുന്നതും കമൽ തന്നെയാണ്. തമിഴ്, തെലുങ്ക് റിമേക്കിൽ കഥാപത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും. 2009ൽ പുറത്തിറങ്ങിയ ഉന്നൈപ്പോൽ ഒരുവൻ എന്ന ചിത്രത്തിലാണ് കമലും ലാലും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്. വിശ്വരൂപമായിരുന്നു കമൽ രചനയും സംവിധാനവും നിർവഹിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Read Moreദാ ഇങ്ങനെയിരിക്കും നിവിന്റെ കായംകുളം കൊച്ചുണ്ണി
ചരിത്രകഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ തിരശീലയിൽ അവതരിപ്പിക്കാൻ നിവിനെ തെരഞ്ഞെടുത്ത വാർത്ത കേട്ടതു മുതൽ ആകാംക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെ പ്രതീക്ഷകൾ വാനോളമുയർത്തി കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് കാരക്ടർ സ്കെച്ച് പുറത്തിറങ്ങി. സംവിധായകൻ റോഷൻ ആൻഡ്രൂസാണ് ഫേസ്ബുക്കിലുടെ ചിത്രം പുറത്തുവിട്ടത്. മുടി പറ്റെ വെട്ടി മീശ പിരിച്ച ലുക്കിലുള്ള കൊച്ചുണ്ണിയുടെ നെഞ്ചിലും അരയിലും കത്തിയും തോളിൽ തോക്കും തിരകളുമുണ്ട്. എന്തായാലും നിവിൻ പോളിയുടെ അഭിനയജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാകുമിത് എന്നതിൽ സംശയമില്ല. ചിത്രത്തിനായി അദ്ദേഹം ശരീര ഭാരം കുറയ്ക്കുമെന്നും ആയോധന കലയായ കളരിപ്പയറ്റ് അഭ്യസിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ പഴയ ഭാഷാ ശൈലിയാകും ചിത്രത്തിൽ ഉപയോഗിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണി എന്ന കഥയെ അടിസ്ഥാനമാക്കി ബോബി- സഞ്ജയ് എന്നിവരാണ് തിരക്കഥ രചിക്കുന്നത്. അമല പോളാണ് നായിക. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോഗുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
Read More