തെന്നിന്ത്യൻ ചലച്ചിത്ര ലോകം അടക്കി വാണിരുന്ന താരറാണിയാണ് ഖുശ്ബു. ഒരു കാലത്ത് അന്പലവും ഭക്തരും വരെയുണ്ടായിരുന്ന ഗ്ലാമർ താരം. മലയാളചലച്ചിത്രങ്ങളിലും ചിലപ്പോൾ മുഖം കാണിക്കാറുള്ള ഖുശ്ബുവിന് ഇവിടെയും ആരാധകരുണ്ട്. താരം വീണ്ടും മലയാളത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എന്നാൽ ബിഗ് സ്ക്രീനിൽ അല്ല മിനി സ്ക്രീനിലാണ് എത്തുക എന്ന് മാത്രം. നന്ദിനി എന്ന ഹൊറർ സീരിയലിലാണ് താരം എത്തുക. ചിത്രങ്ങൾ കുറഞ്ഞതോടെ തമിഴ് സീരിയലുകളിൽ ഖുശ്ബു പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിൽ അങ്കിൾ ബണ്, മാനത്തെ കൊട്ടാരം, കൈയൊപ്പ്, ചന്ദ്രോത്സവം, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിനി സ്ക്രീൻ ചരിത്രത്തിലെ ബിഗ് ബജറ്റ് സീരിയലിൽ ഒന്നാണ് നന്ദിനി. ഒരു ദേവിയുടെ വേഷത്തിലാണ് ഇതിൽ ഖുശ്ബു എത്തുന്നത്.
Read MoreCategory: Movies
പ്രഭാസിന്റെ സാഹോയില് നിന്ന് അനുഷ്ക മാറി; കാരണം…
ബാഹുബലി 2 വിനുശേഷം പ്രഭാസ്-അനുഷ്ക ഷെട്ടി ജോഡികളെ സാഹോയിലൂടെ വീണ്ടും കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അനുഷ്ക സാഹോയിൽനിന്നും പിന്മാറിയത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് അനുസൃതമായി ശരീരവണ്ണം കുറയ്ക്കാൻ സാധിക്കാത്തതിനാലാണ് അനുഷ്ക ചിത്രത്തിൽ നിന്നു പിന്മാറിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ വണ്ണം മാത്രമല്ല മറ്റൊരു കാരണം കൊണ്ടു കൂടിയാണ് അനുഷ്ക സാഹോ വേണ്ടെന്നു വച്ചതെന്നാണ് പുതിയ റിപ്പോർട്ട്.സാഹോയ്ക്കുവേണ്ടി അനുഷ്ക കഠിന പരിശീലനത്തിലായിരുന്നു. ഇതിന്റെ ഫലമായി അനുഷ്കയുടെ വണ്ണം കുറയുകയും ചെയ്തു. പക്ഷേ വണ്ണത്തെക്കാൾ അനുഷ്കയെ അലട്ടിയത് മറ്റൊന്നാണ്. അനുഷ്ക കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ബോളിവുഡ് ലൈഫ് ഡോട്കോം റിപ്പോർട്ട് ചെയ്തു. ബാഹുബലി 2 വിലെ പ്രഭാസ്-അനുഷ്ക ജോഡിപ്പൊരുത്തം പ്രേക്ഷഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. സാഹോയിലും പ്രേക്ഷകർ ഇതു പ്രതീക്ഷിക്കും. അവർക്ക് ഇത് നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ അനുഷ്കയ്ക്ക് ഉറപ്പുണ്ടായില്ല. ഇത് താരത്തെ…
Read Moreമൊട്ട തുടങ്ങിയ സിനിമ ക്ലബ് “മൊട്ട സിനിമ ക്ലബ്’
തിരുവനന്തപുരം: തലയിൽ മുടിയില്ലാത്തവരെ കാണുന്പോൾ ’ഡാ മൊട്ടേ’ എന്നു വിളിക്കാത്ത ആരെങ്കിലുമുണ്ടോ? ആരുമുണ്ടാകാൻ വഴിയില്ല. അതേ വിളി തന്നെയാണു ഹരീന്ദ്രൻ എന്ന കലാകാരന്റെ സിനിമ ക്ലബിനു പേരുനൽകിയത്- ’മൊട്ട സിനിമ ക്ലബ്’. ഒരു മൊട്ടത്തലയിലൂടെ കടന്നു പോകുന്ന സിനിമാ റീലും തലയിലെ കാമറയുമെല്ലാം ഉൾപ്പെടുത്തിയ ലോഗോ പേരുപോലെ തന്നെ നമ്മളിൽ കൗതുകമുണർത്തും. നടനും സഹസംവിധായകനുമൊക്കെയായി ബി. ഹരീന്ദ്രകുമാർ എന്ന കലാകാരൻ സിനിമാ മേഖലയിൽ കുട്ടിക്കാലം മുതലേയുണ്ട്. ടെലിവിഷൻ പരിപാടിയായ മുൻഷിയിലെ മൊട്ടയെ അവതരിപ്പിച്ച ഹരീന്ദ്രന്റെ കഥാപാത്രം പ്രശസ്തമായതോടെ ആ മൊട്ടത്തലയും അങ്ങു പ്രശസ്തമായി. പിന്നെ ഹരീന്ദ്രൻ എല്ലാവർക്കും മൊട്ടയായി മാറി. യഥാർഥ പേര് ഇപ്പോൾ ആരും വിളിക്കാറില്ല എന്നാണ് ഹരീന്ദ്രൻ പറയുന്നത്. ക്ലബിന്റെ പേരിട്ടതു വളരെ രസകരമായ ഒരു സംഭവമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ഹരീന്ദ്രൻ പറഞ്ഞു -“”സിനിമയെന്ന കലയെ സാധാരണക്കാരിലേക്ക് എത്തിക്കാൻ ഒരു ക്ലബ് തുടങ്ങണം എന്നതു…
Read Moreറൊമാന്റിക് കോമഡി ചിത്രം! ഷാരൂഖ്-അനുഷ്ക വീണ്ടും
റബ് നെ ബനാദി ജോഡി, ജബ് തക് ഹെ ജാൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാരൂഖ് ഖാനും അനുഷ്ക ശർമയും ഒരുമിക്കുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇംതിയാസ് അലി എഴുതി സംവിധാനം ചെയ്ത ജബ് ഹാരി മെറ്റ് സേജൽ. ഹാരിയുടെയും സേജലിന്റെയും യൂറോപ്പിലൂടെയുള്ള യാത്രയെ ചുറ്റിപ്പറ്റിയാണു ചിത്രം. സേജലിന്റെ എൻഗേജ്മെൻര് മോതിരം തേടിയുള്ള യാത്രയിൽ സ്നേഹത്തെയും ബന്ധങ്ങളെയും ഹാരി കൂടുതൽ അറിയുന്നു. ഹാരിയുടെ സാമീപ്യത്തിൽ സ്വാതന്ത്ര്യം, സുരക്ഷിതത്വം, സാന്ത്വനം തുടങ്ങ്ിയവയുടെ പുത്തൻ മുഖങ്ങൾ സേജൽ അനുഭവിക്കുന്നു. പ്രണയം, ജീവിതം, ഫാന്റസി എന്നിങ്ങനെ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ചിത്രം നാളെ സിനിമാനിയ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.
Read Moreഷൂസ് കച്ചവടക്കാരന്! കാമുകന് സോനം നല്കിയ പിറന്നാള് സമ്മാനം….
സെലിബ്രിറ്റികളുടെ പ്രണയവും വിവാഹ വിശേഷങ്ങളും അവരേക്കാൾ മുന്പേ അറിയുന്നവരാണ് പപ്പരാസികൾ. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നതെന്ന് തോന്നുമെങ്കിലും ചിലപ്പോഴൊക്കെ പപ്പരാസികളുടെ കണ്ടെത്തലുകളും ശരിയാകാറുണ്ട്. അനിൽ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറിനെക്കുറിച്ചു പപ്പരാസികൾ നടത്തിയ വെളിപ്പെടുത്തലാണ് ബി ടൗണിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത. താരത്തിന്റെ കാമുകൻ ഷൂസ് കച്ചവടക്കാരനാണെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ. ഷൂസ് കച്ചവടക്കാരൻ എന്നു പറഞ്ഞെങ്കിലും വെറും ഷൂസ് കച്ചവടക്കാരനല്ല സോനം കപൂറിന്റെ കാമുകൻ. തുകൽ ഉത്പന്നങ്ങളുടെ വ്യവസായത്തിൽ മികച്ച പേരുള്ള ആനന്ദ അഹൂജയാണ്രതേ സോനത്തിന്റെ കാമുകൻ. ദില്ലി സ്വദേശിയാണ് ആനന്ദ്. ആനന്ദ് അഹൂജയ്ക്കും സോനം കപൂറിനും ഇടയിലുള്ള സമാനമായ ഇഷ്ടങ്ങളാണ്രതേ ഇരുവരേയും അടുപ്പിച്ചത്. ബാസ്കറ്റ് ബോളും ജിമ്മും എല്ലാം ഇതിൽ ഉൾപ്പെടും. സോനത്തിന്റെ സുന്ദരനായ ഈ കാമുകന് പിന്നാലെയാണ് പപ്പരാസികൾ. തന്റെ കാമുകനായ ആനന്ദ് അഹൂജയുടെ പിറന്നാൾ ദിനത്തിൽ സോനം കപൂർ അദ്ദേഹത്തിന്…
Read Moreറിമയുടെ പുതിയ ലുക്ക്! ആഫ്രോ-കരീബിയൻ ലുക്കിലുള്ള റീമ കല്ലിങ്കലിന്റെ ചിത്രം വൈറലാകുന്നു
ആരാണ് ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്. ഇത്തവണ മലയാള സിനിമാ താരം റിമ കല്ലിങ്കലാണ് പുതിയ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഹെയർ സ്റ്റൈലിൽ വന്പൻ മാറ്റം വരുത്തിയാണ് റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഫ്രോ-കരീബിയൻ സ്ത്രീകളുടെ ശൈലിയിൽ ഇഴകളെടുത്ത് പിരിച്ചുവച്ച ട്വിസ്റ്റ് ശൈലിയിലെ ഹെയർ സ്റ്റൈലിലും സണ് ഗ്ലാസും ധരിച്ച ഫോട്ടോ റിമ തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പടം ഇടാൻ കാത്തിരിക്കുന്നതു പോലെയായിരുന്നു, ലൈക്കുകളുടെയും കമന്റുകളുടെയും വരവ്. ചിലതൊക്കെ പതിവ് രീതിയിലുള്ള പരിധിവിട്ട പരിഹാസവും ചീത്തവിളിയുമൊക്കെയാണെങ്കിലും ചിലതെങ്കിലും രസകരമായവയുമുണ്ട്. മേക്കപ്പിന്റെ പലവിധത്തിലുള്ള ഭാവങ്ങൾ കണ്ടിട്ടുണ്ട്.. ഇത്രയും ഭയാനകമായ വേർഷനിൽ ആദ്യമായിട്ടാണെന്നും കമന്റുണ്ട്. അമല പോളിനെയും സെറീന വില്ല്യംസിനെയുമൊക്കെപ്പോലെയുണ്ടെന്നും പൊളിച്ചുവെന്നും കമന്റു ചെയ്തവരും കുറവല്ല.
Read Moreആദ്യം മുടി; പിന്നീടു കഴുത്ത്..! ഷൂട്ടിംഗിനിടെ തോന്ന്യാസം; നടി കരണം പുകച്ചു
സിനിമാ രംഗത്ത് ഭാഷാ ഭേദമില്ലാതെ പലവിധ തോന്ന്യവാസങ്ങളും നടക്കുന്നുണ്ട് എന്നത് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പലരും പ്രതികരിക്കാനും തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറയാനും ധൈര്യം കാണിക്കുന്നു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ എന്തിനും വഴങ്ങുന്നവരാണ് എന്ന പൊതുബോധത്തിന്റെ മുഖമടച്ചൊരു അടി കൊടുത്തിരിക്കുകയാണ് സ്കാർലെറ്റ് വിൽസണ് എന്ന നടി. ബാഹുബലിയിലെ പ്രശസ്തമായ മനോഹരി എന്ന ഗാനത്തിലൂടെ അറിയപ്പെടുന്ന ഐറ്റം ഡാൻസറാണ് സ്കാർലെറ്റ്. ബോളിവുഡ് ചിത്രമായ ഹൻസ ഏക് സൻയോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം ഉണ്ടായത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഉമാകാന്ത് എന്ന നടൻ സ്കാർലെറ്റിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ആദ്യം മുടിയിലും പിന്നീടു കഴുത്തിലും തൊടാൻ ശ്രമിച്ചതോടെ ക്ഷമ നശിച്ച സ്കാർലെറ്റ് ഉമാകാന്തിന്റെ മുഖമടച്ച് നല്ലൊരു ചൂടൻ അടിവച്ചു കൊടുത്തു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായില്ല. ചിത്രീകരണം നിർത്തിവെച്ച് എല്ലാവരും ഓടിയെത്തി. സ്കാർലെറ്റ് എന്താണ് നടന്നതെന്ന് വിശദീകരിക്കുകയും…
Read Moreകഥാപാത്രത്തിനേക്കാൾ കൂടുതൽ നീ ജീവിച്ചു! സായി പല്ലവിയെ പ്രശംസിച്ചു സാമന്ത
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമാപ്രേക്ഷകരുടെ മനസിലേക്കു ചേക്കേറിയ നടി സായി പല്ലവി ഫിദ എന്ന ഒറ്റച്ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും മനംകവർന്നിരിക്കുന്നു.സായിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ഫിദ. ഒരു എൻആർഐ ഡോക്ടറുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫിദയിലെ നായകൻ വരുണ് തേജയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് സായ്പല്ലവിയെ പ്രശംസിച്ചു രംഗത്തുവന്നിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. ഫിദയായി നീ നന്നായി അഭിനയിച്ചുവെന്നും കഥാപാത്രത്തിനേക്കാൾ കൂടുതൽ നീ ജീവിച്ചുവെന്നും സാമന്ത പറഞ്ഞു. ശേഖർ കമ്മുലയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Read Moreഇനി ആവർത്തിക്കില്ല: സായി പല്ലവി
പ്രേമത്തിലൂടെ സിനിമയിലെത്തിയ സായി പല്ലവി പിന്നീട് കലി എന്ന മലയാള സിനിമയിലും തിളങ്ങി. മലയാളത്തിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും സായി പല്ലവി ഗ്ലാമർ വേഷത്തിലല്ല എത്തിയത്. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സായി അറങ്ങേറി. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കളക്്ഷനും നേടി. ചിത്രത്തിൽ നാട്ടിൻപുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കിൽക്കൂടെ അല്പം ഗ്ലാമറസായ വേഷങ്ങളാണ് സായി ധരിക്കുന്നത്.ദാവണിയിലും സാരിയിലുമാണ് സായി പല്ലവി ഫിദ എന്ന ചിത്രത്തിൽലും അഭിനയിച്ചത്. എങ്കിൽകൂടെ സാരിയിൽ സായി സെക്സിയായും ഗ്ലാമറായും കാണപ്പെടുന്നു. തുടക്കം മുതലേ പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറുകളിലും സായി പല്ലവിയുടെ മാറ്റം ആരാധകർ ശ്രദ്ധിച്ചിരുന്നു. തനിക്ക് കംഫർട്ടബിൾ അല്ലാത്ത വേഷം സിനിമയിൽ ധരിക്കില്ല എന്ന് സായി പല്ലവി നേരത്തെ വ്യക്തമാക്കിയതാണ്. മോഡേണ് വേഷമാണെങ്കിലും തനിക്ക് കംഫർട്ടബിളായിരിക്കണം എന്നാണ് സായി പറഞ്ഞിട്ടുള്ളത്. സ്ലീവ്ലെസ് വേഷങ്ങൾ ഒട്ടും കംഫർട്ടല്ല എന്നും സായി പറഞ്ഞിരുന്നു. പക്ഷെ, ഫിദ…
Read Moreപരസ്യരംഗത്തും താരം നയൻസ്! പരസ്യചിത്രത്തിലും പ്രതിഫലം ഒട്ടും കുറയ്ക്കാതെ നയൻസ്; പ്രതിഫലം കേട്ടാൽ ഞെട്ടും
പരസ്യചിത്രത്തിലും പ്രതിഫലം ഒട്ടും കുറയ്ക്കാതെ നയൻസ്, പ്രതിഫലം കേട്ടാൽ ഞെട്ടും. തെന്നിന്ത്യയിൽ താരസുന്ദരി നയൻതാരയാണ് ഇപ്പോൾ പരസ്യലോകത്തെ സംസാര വിഷയം. പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ സിനിമയിൽ താരം ഒരു ഹീറോ തന്നെയാണെങ്കിലും ഇപ്പോൾ പരസ്യചിത്രത്തിലും വന്പൻ പ്രതിഫലം വാങ്ങി ഞെട്ടിച്ചിരിക്കുകയാണ് താരം. വെറും 50 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പരസ്യചിത്രത്തിന് നയൻസ് വാങ്ങിയത് അഞ്ച് കോടി രൂപയാണെന്നു റിപ്പോർട്ടുകൾ. രണ്ടു ദിവസത്തെ ഡേറ്റാണ് പരസ്യത്തിനായി കൊടുത്തിരുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളാണ് നയൻതാര. തമിഴ്, തെലുങ്ക് സിനിമയ്ക്കു വേണ്ടി നയൻസ് മൂന്നും നാലും കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. സിനിമയിൽ മാത്രമല്ല, പരസ്യ ചിത്രങ്ങളിലും നയൻസിന്റെ പ്രതിഫലം മോശമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ താരം.
Read More