ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷം രമ്യ കൃഷ്ണൻ എന്ന താരത്തിന്റെ അഭിനയ മികവ് ഇന്ത്യൻ സിനിമ കണ്ടു. നോട്ടത്തിലും ഭാവത്തിലും രാജമാതാവിന്റെ പ്രൗഢിയുമായി നിന്ന രമ്യ കൃഷ്ണന് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു. അതിനു മുൻപ് പടയപ്പ സിനിമയിലെ നീലാംബരിയാണ് ഇതുപോലെ കൈയടി നേടിയത്. ഇന്ത്യക്കകത്തും പുറത്തുമായി രമ്യക്ക് അഭിനന്ദനങ്ങളെത്തുകയാണ്. എന്നാൽ ശിവഗാമി ദേവിയെ അംഗീകരിക്കുന്നുണ്ടെങ്കിലും വ്യത്യസ്ഥ അഭിപ്രായം പറഞ്ഞത് ഒരേയൊരാൾ മാത്രം, ഭർത്താവും സംവിധായകനുമായ കൃഷ്ണ വംശി.ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നല്ലതായിരുന്നു. പക്ഷേ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമയല്ല ബാഹുബലി. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങൾ കണ്ടാൽ മതി. എന്നാലും രമ്യയെ ഞാനെന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല. എനിക്കവളെ ഒരു നടിയായികാണാൻ പറ്റില്ല. എന്റെ ഒരേയൊരു സിനിമയിലാണ് രമ്യ അഭിനയിച്ചത് പക്ഷേ അത് വിവാഹത്തിന് മുൻപായിരുന്നെന്നും കൃഷ്ണ…
Read MoreCategory: Movies
കള്ളക്കേസിൽ കുടുക്കിയത് എന്റെ കരിയറും ഭാവിയും തകർ ക്കാന്‍; ചാർമി ഹൈക്കോടതിയേക്ക്
സിനിമാ മേഖലയിലുള്ള ചിലർക്കു മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തെലുങ്ക് ഇൻഡസ്ട്രിയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും അടക്കമുള്ളവരെ കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചത്. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനഞ്ചോളം സിനിമാ താരങ്ങൾക്ക് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അക്കൂട്ടത്തിൽ നടി ചാർമിക്കും നോട്ടീസ് ലഭിച്ചിരുന്നു. മയക്കുമരുന്ന് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് തന്റെ കരിയറും ഭാവിയും തകർക്കാനാണെന്ന് നടി ചാർമി കൗർ പ്രതികരിച്ചു. ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിൾ എടുക്കാൻ അധികൃതരെ അനുവദിക്കരുതെന്ന ആവശ്യവുമായാണ് ചാർമി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായി എനിക്കൊരു ബന്ധവുമില്ല. ഞാൻ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസിൽ പെടുത്തിയാൽ എന്റെ ജീവിതം എങ്ങനെയാകുമെന്ന് എല്ലാവർക്കും അറിയാം.എന്റെ കരിയർ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്-ചാർമി പറയുന്നു. സിനിമാ താരങ്ങളിൽ നിന്ന് ബലം പ്രയോഗിച്ചാണ്…
Read Moreആക്ഷൻ ക്രൈം ത്രില്ലർ നിപുണൻ 28 ന്
ആക്ഷൻ കിംഗ് അർജുൻ നായകനായ ക്രൈം ത്രില്ലർ സൂപ്പർ ആക്ഷൻ പോലീസ് സ്റ്റോറി നിപുണൻ പ്രദർശനത്തിനെത്തുന്നു. അർജുന്റെ നൂറ്റി അന്‍പതാമത്തെ ചിത്രം കൂടിയാണ്. 28ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ വൈദ്യനാഥനാണ്. അർജുൻ പോലീസ് ഓഫീസറായി എത്തുന്ന ചിത്രം യുവപ്രേക്ഷകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ആക്ഷൻ ത്രില്ലറായ ചിത്രം കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നു. അർജുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ നിപുണനിൽ സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാണ് അർജുൻ എത്തുന്നത്. സത്യസന്ധനും ബുദ്ധിശാലിയുമായ രഞ്ജിത്ത് കാളിദാസ് എന്ന ഡിഎസ്പിയുടെ വേഷത്തിൽ ആക്ഷൻ കിംഗ് എത്തുന്പോൾ നായികയായി എത്തുന്നത് കന്നടയിലെ സൂപ്പർഹിറ്റ് നായിക ശ്രുതി ഹരിഹരനാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവയും അരുണ്‍ വൈദ്യനാഥിന്റേതാണ്. പാഷൻ ഫിലിം ഫാക്ടറി നിർമിച്ച ചിത്രത്തിൽ വരലക്ഷ്മി ശരത്ത് കുമാർ, പ്രസന്ന,…
Read Moreവെളിപാടിന്റെ പുസ്തകം ഓണത്തിന്; രേഷ്മ രാജനടക്കമുള്ള അങ്കമാലി ഡയറീസ് താരങ്ങളും ചിത്രത്തിൽ
മോഹൻലാലും ലാൽജോസും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിനെത്തുന്നു. മോഹൻലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകൻ ലാൽജോസിനും നിർമാതാവ് ആന്റണി പെരുന്പാവൂരിനും ഒപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തതിനൊപ്പമാണ് ലാലിന്റെ വെളിപാടിന്റെ പുസ്തകം ഓണത്തിനു വരവേൽക്കാം എന്ന കുറിപ്പ്. കാന്പസിന്റെ പശ്ചാത്തലത്തിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. പ്രഫ. മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രമായാണു മോഹൻലാൽ എത്തുന്നത്.പ്രത്യേകതരം സ്വഭാവത്തിന് ഉടമയായ മൈക്കിൾ ഇടിക്കുളയെ ഡ്രാക്കുള എന്നാണ് വിളിക്കുന്നത്. മോഹൻലാലിന്റെ ചിത്രത്തിലെ ഗെറ്റപ്പുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.അന്ന രേഷ്മ രാജനാണ് നായിക. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ നടിയാണ് അന്ന. അങ്കമാലി ഡയറീസ് താരം ശരത് കുമാറും അരുണ്‍ കുര്യനും പ്രധാന വേഷത്തിലെത്തുന്നു. ബെന്നി പി. നായരന്പലമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
Read Moreഅഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു; എന്റെ ആ തീരുമാനം മാറ്റിയത്കൂട്ടത്തിലെ ഒരുത്തന്: പ്രിയ ആനന്ദ്
മലയാളത്തിന് വ്യത്യസ്തമായ ദൃശ്യാനുഭവം നൽകിയ എസ്ര എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആനന്ദ് എന്ന നടിയെ മലയാളികൾക്ക് പരിചയം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും പ്രിയ അഭിനയിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ താൻ അഭിനയം പൂർണമായും നിർത്താൻ തീരുമാനിച്ചിരുന്നു എന്ന് പ്രിയ വെളിപ്പെടുത്തുന്നു. കൂട്ടത്തിൽ ഒരുത്തൻ എന്ന പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രിയ ഇക്കാര്യം തുറന്നുപറഞ്ഞത്. പിന്നെ എന്തുകൊണ്ട് മടങ്ങിവന്നു എന്ന് പ്രിയ പറയുന്നു. ഒൗദ്യോഗികപരമായും വ്യക്തിപരമായും ചില സമ്മർദങ്ങളിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരുന്നത്. ആ ഘട്ടത്തിൽ സിനിമ പൂർണമായും ഉപേക്ഷിച്ച് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. കൂട്ടത്തിൽ ഒരുത്തനാണ് എന്റെ ആ തീരുമാനം മാറ്റിയത്. ടിജെ ഗനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂട്ടത്തിൽ ഒരുത്തൻ. ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോൾ ഈ അവസരം ഒഴിവാക്കാൻ തോന്നിയില്ല. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് കൂട്ടത്തിൽ ഒരുത്തൻ. അശോക്…
Read Moreമകളെക്കുറിച്ച് വാചാലയായി സണ്ണി
ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇന്ത്യൻ സിനിമയിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരേയും സിനിമ ലോകത്തേയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് താരം. പെണ്‍കുട്ടിയെയാണ് താരം ദത്തെടുത്തത്. ഇതിന് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. സണ്ണിയേയും ഭർത്താവിനേയും ട്വിറ്ററിലൂടെയാണ് താരങ്ങൾ അഭിനന്ദിച്ചത്. അവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മറുപടി ട്വീറ്റും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മകളേക്കുറിച്ചുള്ള സണ്ണിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് രണ്ട് വയസുകാരി നിഷയെ സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വീബറും ചേർന്ന് ദത്തെടുത്തത്. ഞങ്ങൾ നിഷയെ അല്ല നിഷ ഞങ്ങളെയാണ് അച്ഛനമ്മമാരായി തിരഞ്ഞെടുത്തതെന്ന് താരം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനം രണ്ട് വർഷം മുന്‍പെടുത്തതാണ്. മഹാരാഷ്ട്രയിൽ നിന്നു ദത്തെടുത്ത നിഷയ്ക്ക് ആകെ അറിയാവുന്ന ഭാഷ…
Read Moreഅക്ഷയ് കുമാറിന്റെ പുതിയ ചിത്രം റിലീസിനുമുമ്പേ ഇന്റനെറ്റില്‍
മുംബൈ: ഓഗസ്റ്റില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ബോളിവുഡ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു. ദേശീയ അവാര്‍ഡ് ജേതാവ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ടോയ്ലറ്റ്- ഏക് പ്രേം കഥയാണ് ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്. ഓഗസ്റ്റ് 11നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനുമുമ്പുതന്നെ ചിത്രം ചോരുകയായിരുന്നു. ചിത്രത്തിന്റെ കോറിയോഗ്രാഫര്‍ റെമോ ഡിസൂസക്കാണ് ചിത്രം ചോര്‍ന്നത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഇത് ഡിസൂസ ഉടന്‍തന്നെ നിര്‍മാതാക്കള്‍ക്കു കൈമാറി. നിര്‍മാതാക്കള്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ശ്രീ നാരായണ്‍ സിംഗാണ് ചിത്രത്തിന്റെ സംവിധായകന്. ചോര്‍ച്ച വാര്‍ത്തയായതോടെ വ്യാജപതിപ്പുകള്ക്കെതിരായ പോരാട്ടത്തില്‍ പിന്തുണ ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ രംഗത്തെത്തി. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രതികരണം.
Read Moreവരലക്ഷ്മിയും വിശാലും ഒന്നിക്കുന്നു?
സിനിമയിലെ പ്രണയം തകരുന്നതും വീണ്ടും പ്രണയത്തിലകുന്നതും മറ്റു പ്രണയമുണ്ടാകുന്നതും പുതുമയുള്ള കാര്യമല്ല. തെന്നിന്ത്യൻ നടൻ വിശാലും നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം അവസാനിച്ചതും പെട്ടെന്നായിരുന്നു. എന്നാൽ ഇപ്പോൾ താൻ വിവാഹം കഴിക്കാൻ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നടൻ വിശാൽ. ഒന്നും രണ്ടുമല്ല, ഏഴ് വർഷങ്ങൾ നീണ്ട ഇരുവരുടെയും പ്രണയം അവസാനിച്ചത് കോളിവുഡിൽ വലിയ ചർച്ചയായിരുന്നു. ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും സ്നേഹം എവിടെയാണെന്നുമായിരുന്നു വരലക്ഷ്മി പ്രണയത്തകർച്ചയെപ്പറ്റി തന്റെ ട്വിറ്ററിൽ കുറിച്ചത്. പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്ന ചടങ്ങിനിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് വിശാൽ തുറന്നുപറഞ്ഞത്. എനിക്കും കല്യാണം കഴിക്കണം. പക്ഷെ ഈ കാര്യം പറഞ്ഞാൽ ഒരു വശത്ത് നിന്ന് അച്ഛനും മറ്റൊരു ഭാഗത്ത് നിന്ന് ലക്ഷ്മിമാരും, അല്ല ഒരു ലക്ഷ്മി തന്നോട് ദേഷ്യപ്പെടുമെന്നുമായിരുന്നു വിശാൽ പറഞ്ഞത്. വിശാൽ അർത്ഥം വച്ച് പറഞ്ഞതാണെങ്കിലും അത് വരലക്ഷ്മിയെ കുറിച്ചാണെന്ന്…
Read Moreമാതൃകയായി സണ്ണി ലിയോണ്‍! സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ചേർന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു
ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്്ട്രയിലെ ലാത്തൂരിൽ നിന്നുള്ള നിഷ കൗർ എന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇരുവരും ദത്തെടുത്തത്. മൂന്ന് മാസം കൊണ്ടാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.നിഷയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി പ്രതികരിച്ചു. രണ്ടു വർഷം മുൻപ് ലാത്തൂരിലെ അനാഥാലയത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ദത്തെടുക്കലിന് അപേക്ഷ നൽകിയത്. അനാഥാലയ സന്ദർശനം തങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചെന്നും സണ്ണി പറഞ്ഞു.യഥാർഥത്തിൽ നിഷ തങ്ങളെയാണ് തെരഞ്ഞെടുത്തതെന്നും, തങ്ങൾ അവളെയല്ലെന്നും സണ്ണി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read Moreജിമ്മിൽ പോകുന്നതു സൈസ് സീറോ ആകാനല്ല… പൊട്ടിത്തെറിച്ചു കരീന
കുഞ്ഞുണ്ടായപ്പോൾ മുതൽ കരീനയ്ക്ക് ചുറ്റും വിമർശകരാണ്. എങ്ങോട്ട് തിരിഞ്ഞാലും എന്തു ചെയ്താലും വിമർശനം. ഇപ്പോൾ ഇതാ താരത്തെ വിമർശിക്കാനായി പുതിയൊരു കാര്യം കൂടി കണ്ടെത്തിരിക്കുകയാണ് ആരാധകർ. മറ്റൊന്നുമല്ല കരീന മകൻ തൈമൂറിനെ വീട്ടിൽ തനിച്ചാക്കി അമ്മയായ കരീന ജിമ്മിൽ പോകുന്നു എന്നതാണു വിഷയം. കുഞ്ഞുണ്ടായ ശേഷം നന്നായി വണ്ണം വച്ച കരീന ശരീരം പഴയ രീതിയിൽ ആകുന്നതിനു വേണ്ടിയാണു ജിമ്മിൽ പോകുന്നത്. മകനെ തനിച്ചാക്കി ജിമ്മിൽ പോകുന്നു എന്ന ആരാധകരുടെ വിമർശനത്തിന് കരീന പറഞ്ഞ മറുപടി ഇങ്ങനെ; ഞാൻ പോകുന്നുണ്ടെങ്കിൽ അതു സൈസ് സീറോ ആയിരിക്കാൻ വേണ്ടിയല്ല. ആ കുഞ്ഞിനെ വിട്ട് അവൾ എന്തിനാണ് ജിമ്മിൽ പോകുന്നതെന്ന തരത്തിലുള്ള കമന്റുകൾ ഞാൻ വായിച്ചിരുന്നു. ഒരു കുഞ്ഞുണ്ടാകുന്പോൾ നിങ്ങൾ ഇത്തരം സന്തോഷങ്ങൾ ഉപേക്ഷിക്കണമെന്നില്ല. നിങ്ങൾ സന്തോഷത്തോടെയിരുന്നാൽ, നിങ്ങളുടെ മനസ് ആരോഗ്യത്തോടെയിരുന്നാൽ കുഞ്ഞിനും അതിന്റെ ഗുണങ്ങൾ കിട്ടും. ഒരു കുഞ്ഞിനെ…
Read More