അഭിനയിക്കുകയല്ല, ജീവിക്കുകയാണ്! ലാലേട്ടന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍

കാ​മ​റ മി​ഴി തു​റ​ക്കു​ന്പോ​ൾ തു​ട​ങ്ങി ആ ​ക​ണ്ണു​ക​ൾ അ​ട​യ്ക്കു​ന്പോ​ൾ അ​വ​സാ​നി​ക്കു​ന്ന​താ​ണ് ഒ​രു ക​ലാ​കാ​ര​ന്‍റെ അ​ഭി​ന​യം. തീ​വ്ര​ത ഏ​റി​യാ​ൽ​പ്പോ​ലും ക​ട്ട് പ​റ​ഞ്ഞു ക​ഴി​ഞ്ഞാ​ൽ ഏ​ത് അ​ഭി​നേ​താ​വ് ആ​ണെ​ങ്കി​ലും നോ​ർ​മ​ലാ​കും. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് ഒ​രു​ക്കു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം സി​നി​മ ലൊ​ക്കേ​ഷ​നി​ലെ ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത്. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കൈ​യി​ൽ എ​ടു​ത്ത് മോ​ഹ​ൻ​ലാ​ൽ ന​ട​ന്നു​വ​രു​ന്ന രം​ഗ​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. കു​ട്ടി​യെ ത​ന്‍റെ മ​ടി​യി​ൽ വ​ച്ച് മോ​ഹ​ൻ​ലാ​ൽ ഉ​റ​ക്കെ ക​ര​യു​ന്നു. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞി​ട്ടും ലാ​ൽ ക​ര​ച്ചി​ൽ അ​ട​ക്കി​യി​ല്ല. ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നു തി​രി​ച്ചു വ​രാ​ൻ ക​ഴി​യാ​തെ ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ ലാ​ൽ എ​ന്ന ന​ട​ൻ ജീ​വി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഒ​ടു​വി​ൽ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ടു​ത്തെ​ത്തി അ​ദ്ദേഹ​ത്തെ എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. ലാ​ലി​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജോ​സി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണ് വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം. കോള​ജ് അ​ധ്യാ​പ​ക​നാ​യ…

Read More

അവഗണനക്കൊടുവില്‍ ആദിവാസി ബാലന്‍ മണി സിനിമയിലേക്ക്! തിരിച്ചു വരവ് നായകനായി!!

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടും അവഗണനയുടെ ലോകത്ത് പട്ടിണിയും പരിവട്ടവുമായി ഒതുങ്ങി കൂടിയ ഒരു കലാകാരനുണ്ട്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റ സിനിമയിലെ പ്രകടനത്തിനത്തിലുടെ ശ്രദ്ധേയനായ മാസ്റ്റര്‍ മണി. ആദിവാസി കുടുംബത്തില്‍ നിന്നും വന്ന മണി 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അന്ന് കൊച്ചു ബാലനായിരുന്നെങ്കിലും ഇപ്പോള്‍ മണി നായകനാണ്. ഉണ്ണികൃഷ്ണന്‍ ആവല തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന ഉടലാഴം എന്ന ചിത്രത്തിലുടെയാണ് നായകനായി മണിയുടെ തിരിച്ചു വരവ്. ഫീച്ചര്‍ ഫിലിമ്മായി നിര്‍മ്മിക്കുന്ന ചിത്രം ‘ഡോക്ടേഴ്‌സ് ഡിലെമ’ എന്ന മൂവി പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മിക്കുന്നത്. മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അനുമോള്‍ എന്നിങ്ങനെയുള്ള താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read More

തെന്നിന്ത്യൻ നായികമാർക്കൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തിൽ

പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റർപീസിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുതകർത്ത സന്തോഷ് പണ്ഡിറ്റിനെ ഇനി ബഹുഭാഷാ ചിത്രത്തിൽ കാണാം. സന്തോഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അഹല്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. തെന്നിന്ത്യൻ നടിമാരായ സോണിയ അഗർവാൾ, ലീന കപൂർ എന്നിവർ നായകമാരാകുന്നു. ഷിജിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. വർക്കല, ഗോവ, പോണ്ടിച്ചേരി, മുംബൈ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷൻ. നേരത്തെ, വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. സ്വന്തം സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളെക്കുറിച്ചും സന്തോഷ് പോസ്റ്റിൽ പറയുന്നു. തന്‍റെ ഏഴാമത്തെ ചിത്രമായ ഉരുക്കു സതീശൻ ഉടൻ റിലീസ് ചെയ്യുമെന്ന് താരം അറിയിച്ചു. ബ്രോക്കർ പ്രേമചന്ദ്രന്‍റെ ലീലാവിലാസങ്ങൾ എന്ന ചിത്രവും സന്തോഷിന്‍റേതായി ഒരുങ്ങുന്നുണ്ട്.

Read More

മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും വീ​ണ്ടും

മോ​ഹ​ൻ​ലാ​ലി​നെ മ​ല​യാ​ള സി​നി​മ​യു​ടെ താ​ര​രാ​ജാ​വാ​യി വാ​ഴ്ത്ത​പ്പെ​ട്ട​തി​ന് പി​ന്നി​ൽ നി​ര​വ​ധി സി​നി​മ​ക​ളു​ണ്ട്. എ​ന്നാ​ൽ അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട സി​നി​മ​ക​ൾ ന​ര​സിം​ഹം, ആ​റാം ത​ന്പു​രാ​ൻ എ​ന്നീ ഷാ​ജി കൈ​ലാ​സ് ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ഇ​ന്നും ലാ​ലേ​ട്ട​ന്‍റെ ആ​രാ​ധ​ക​ർ നെ​ഞ്ചോ​ട് ചേ​ർ​ത്തു വ​ച്ച ചി​ത്ര​ങ്ങ​ളാ​ണി​വ.​വീ​ണ്ടും ഷാ​ജി കൈ​ലാ​സും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് നേ​ര​ത്തെ പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. മ​റ്റ് പ​ല സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ലാ​ണെ​ങ്കി​ലും മോ​ഹ​ൻ​ലാ​ൽ-ഷാ​ജി കൈ​ലാ​സ് കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. ചി​ത്രം 2018 ജ​നു​വ​രി 26 ന് ​റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ ​ദി​വ​സം സി​നി​മ റി​ലീ​സി​നെ​ത്തി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മു​ണ്ടെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. 2000 ജ​നു​വ​രി 26ന് ​ആ​യി​രു​ന്നു ന​ര​സിം​ഹം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. 2018 ആ​വു​ന്പോ​ൾ ചി​ത്രം പ​തി​നെ​ട്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​ക​യാ​ണ്. ആ ​ദി​വ​സം ത​ന്നെ പു​തി​യ ചി​ത്രം റി​ലീ​സി​നെ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ്…

Read More

വെ​ല്ലു​വി​ളി നി​റ​ഞ്ഞ വേ​ഷം

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​രം ജ​യ​സൂ​ര്യ​യു​ടെ പു​തി​യ ചി​ത്ര​മാ​യ ക്യാ​പ്റ്റ​ൻ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്. ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​രം വി​.പി. സ​ത്യ​ന്‍റെ ജീ​വി​ത​ക​ഥ​യാ​ണ് ക്യാ​പ്റ്റ​ൻ. കേ​ര​ള പോ​ലീ​സ് ടീ​മി​ന്‍റെ ജേ​ഴ്സി​യി​ൽ നി​ന്ന് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി എ​ത്തി​യ വി​.പി. സ​ത്യ​നാ​യി വേ​ഷ​മി​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് ജ​യ​സൂ​ര്യ. സ്പോ​ർ​ട്സ് താ​ര​ങ്ങ​ളു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ഒ​രൊ​റ്റ സി​നി​മ​യും മ​ല​യാ​ള​ത്തി​ൽ ഇ​ന്നു​വ​രെ ഇ​റ​ങ്ങി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​ജേ​ഷ് സെ​ൻ സംവിധാ നം ചെയ്യുന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഥാ​പാ​ത്ര​ത്തെ മി​ക​ച്ച രീ​തി​യി​ൽ അവതരിപ്പി ക്കു​ന്ന​തി​നാ​യി അ​ങ്ങേ​യ​റ്റം ശ്ര​ദ്ധി​ക്കു​ന്ന ജ​യ​സൂ​ര്യ ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വി​.പി. സ​ത്യ​നെ​ക്കു​റി​ച്ച് കേ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ക​ഥ​ക​ളെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യു​ന്ന​ത് ഇ​പ്പോ​ഴാ​യി​രു​ന്നു. ക​ഥ മു​ഴു​വ​ൻ കേ​ൾ​ക്കു​ന്ന​തി​ന് മു​ൻ​പു ത​ന്നെ ഈ ​ചി​ത്രം ചെ​യ്യ​ണ​മെ​ന്ന് സം​വി​ധാ​യ​ക​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യ​സൂ​ര്യ പ​റ​യു​ന്നു. വി​പി സ​ത്യ​നെ​ന്ന ക്യാ​പ്റ്റ​നാ​യി മാ​റു​ന്ന​തി​ന് മു​ൻ​പ്…

Read More

പിറന്നാളാഘോഷിക്കാന്‍ പ്രിയങ്ക വിദേശത്ത്…

ബോ​ളി​വു​ഡി​ന്‍റെ താ​ര സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് നാ​ളെ 36-ാം പി​റ​ന്നാ​ൾ. സി​നി​മാ തി​ര​ക്കു​ക​ളി​ൽ നി​ന്നും ആ​രാ​ധ​ക​രി​ൽ​നി​ന്നു​മൊ​ക്കെ ഒ​ഴി​വാ​യി പി​റ​ന്നാ​ൾ ദി​നം അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം ആ​ഘോ​ഷി​ക്കാ​നാ​ണ് പ്രി​യ​ങ്ക​യു​ടെ തീ​രു​മാ​നം. വി​ദേ​ശ​ത്താ​ണ് ആ​ഘോ​ഷ​ങ്ങ​ൾ.പി​റ​ന്നാ​ളാ​ഘോ​ഷം എ​വി​ടെ​യാ​ണെ​ന്ന് പ​റ​യാ​തെ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യു​ടെ ചി​ത്ര​ങ്ങ​ൾ താ​രം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം അ​ടി​ച്ചുപൊ​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന അ​ടി​ക്കു​റിപ്പോ​ടെ​യാ​ണ് പ്രി​യ​ങ്ക ചി​ത്ര​ങ്ങൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മ മ​ധു ചോ​പ്ര​യു​ടേ​യും സ​ഹോ​ദ​ര​ൻ സി​ദ്ധാ​ർഥി​ന്‍റെ​യും ഒ​പ്പ​മു​ള്ള സെ​ൽ​ഫി​യും മൂ​ന്നു പേ​രു​ടെ​യും പാ​സ്പോ​ർ​ട്ടി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.ബോ​ളി​വു​ഡ് താ​ര​ങ്ങ​ളൊ​ക്കെ 18ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന്‍റെ വേ​ദി​യി​ൽ ചു​റ്റി​ത്തി​രി​യു​ന്പോ​ഴാ​ണ് പ്രി​യ​ങ്ക​യു​ടെ പി​റ​ന്നാ​ൾ ക​റ​ക്കം. ഏ​താ​യാ​ലും പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ സൂ​ഷ്മനി​രീ​ക്ഷ​ണം ന​ട​ത്തി പ്രി​യ​ങ്ക​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം എ​വി​ടെ​യാ​ണെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രാ​ധ​ക​രി​പ്പോ​ൾ.

Read More

നടി കങ്കണയ്ക്കു വെട്ടേറ്റു!

വാള്‍പയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് നടി കങ്കണ റാണോത്തിന്റെ മുഖത്ത് വെട്ടേറ്റു. സ്വാതന്ത്രസമരസേനാനി റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക, റാണി ഓഫ് ഝാന്‍സി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ച കങ്കണയ്ക്ക് അടിയന്തിര ചികിസ്ത നല്‍കി. പുരികത്തിനിടയില്‍ 15 തുന്നലിട്ടതിനാല്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് ആദ്യം സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നു. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്ന ചിത്രീകരിച്ചുകൊണ്ടിരുന്നത്.

Read More

ജ​യ​പ്ര​ദ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ

പ്ര​ണ​യ​ത്തി​നു ശേ​ഷം ഫ്രാ​ഗ​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ജീ​വ് പി.​കെ., ആ​ൻ സ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന കി​ണ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ജ​യ​പ്ര​ദ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. എം.​എ. നി​ഷാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു. കാ​ലി​ക​വും സാ​മൂ​ഹ്യ​വും രാ​ഷ്ട്രീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ ചു​റ്റു​പാ​ടു​മു​ള്ള ജ​ന​ജീ​വി​ത​ത്തി​ന് സം​ഭ​വ​ബ​ഹു​ല​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ വ​ള​രെ റി​യ​ലി​സ്റ്റി​ക്കാ​യി ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന സം​വി​ധാ​യ​ക​ൻ എം.​എ. നി​ഷാ​ദ്, ഇ​ക്കു​റി ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന ഒ​രു ദു​ര​ന്ത​ത്തെ ഓ​ർ​മി​പ്പി​ക്കാ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് കി​ണ​ർ.ജ​ല​ദൗ​ർ​ല​ഭ്യം വി​ഷ​യ​മാ​യ ഈ ​ചി​ത്ര​ത്തി​ൽ ജ​യ​പ്ര​ദ​യ്ക്കു പു​റ​മേ രേ​വ​തി, അ​ർ​ച്ച​ന എ​ന്നി​വ​ർ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ണ​യ​ത്തി​നു ശേ​ഷം ഏ​ക​ദേ​ശം നാ​ല​ര​വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ജ​യ​പ്ര​ദ മ​റ്റൊ​രു ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​ത്തു കൊ​ല്ല​ത്തി​നു ശേ​ഷ​മാ​ണ് ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ അ​ർ​ച്ച​ന എ​ത്തു​ന്ന​ത്. നാ​ലു​വ​ർ​ഷ​ത്തി​നു ശേ​ഷം രേ​വ​തി​യും നി​ഷാ​ദി​ന്‍റെ കി​ണ​ർ എ​ന്ന ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു.പ​ശു​പ​തി, ര​ഞ്ജി പ​ണി​ക്ക​ർ,…

Read More

മോ​ഹ​ൻ​രാ​ജ​യു​ടെ മൂ​ന്നാം ചി​ത്ര​ത്തി​ലും ന​യ​ൻ​സ്

ന​യ​ൻ​താ​ര​യെ വി​ടാ​ൻ ഒ​രു​ക്ക​മ​ല്ലാ​തെ ഒ​രു സം​വി​ധാ​യ​ക​ൻ. തെ​ന്നി​ന്ത്യയി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന പ​ദ​വി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​യ താ​രങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ഇ​പ്പോ​ൾ ന​യ​ൻ​താ​ര. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ന​യ​ൻ​താ​ര ഇ​പ്പോ​ൾ. ത​നി ഒ​രു​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ​രാ​ജ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട നാ​യി​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. ത​നി ഒ​രു​വ​ന് ശേ​ഷം മോ​ഹ​ൻ​രാ​ജ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യ വേ​ല​ക്കാ​ര​നി​ലും ന​യ​ൻ​താ​ര​യാ​യി​രു​ന്നു നാ​യി​ക. ഇ​പ്പോ​ഴി​താ ന​യ​ൻ​താ​ര​യെ നാ​യി​ക​യാ​ക്കി നാ​യി​കാപ്രാ​ധാ​ന്യ​മു​ള്ള സി​നി​മ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മോ​ഹ​ൻ​രാ​ജ. ത​നി ഒ​രു​വ​ന് ശേ​ഷം മോ​ഹ​ൻ രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യി വേ​ല​ക്കാ​ര​ൻ സെ​പ്റ്റം​ബ​ർ 29ന് ​തി​യ​റ്റ​റി​ലെ​ത്തും. ശി​വ​കാ​ർ​ത്തി​കേ​യ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി ന​യ​ൻ​താ​ര​യു​മു​ണ്ട്. വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ത​നി ഒ​രു​വ​ൻ ത​മി​ഴ​ക​ത്ത് ശ്ര​ദ്ധേ​യ വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു. വി​ല്ല​ൻ വേ​ഷ​ത്തി​ലും പ്രേ​ക്ഷ​ക മ​ന​സി​ൽ അ​ര​വി​ന്ദ് സ്വാ​മി​ക്ക് ഒ​രു…

Read More

സംസ്കൃ​തി​ക്കു പ്ര​ണ​യ​സാ​ഫ​ല്യം

അ​നാ​ർ​ക്ക​ലി​യി​ലെ ഉ​മ്മ​ച്ചി​ക്കു​ട്ടി​യാ​യി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന യു​വ​ന​ടി സം​സ്കൃ​തി ഷേ​ണാ​യി വി​വാ​ഹി​ത​യാ​കു​ന്നു. ദീ​ർ​ഘ​കാ​ല സു​ഹൃ​ത്താ​യ വി​ഷ്ണു നാ​യ​രാ​ണ് വ​ര​ൻ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ഞാ​യ​റാ​ഴ്ച ന​ട​ന്നു. കൊ​ച്ചി വൈ​റ്റി​ല​യി​ലെ സ്റ്റാ​ർ ചോ​യ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. സം​സ്കൃ​തി ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ഠ​നം പൂ​ർ​ത്തി​യാ​കാ​നു​ള്ള​തി​നാ​ൽ വി​വാ​ഹ​ത്തീ​യ​തി പി​ന്നീ​ടു മാ​ത്ര​മേ നി​ശ്ച​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും ന​ടി ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​റ​ഞ്ഞു.ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ളൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​സ്കൃ​തി മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തു​ന്ന​ത്. വേ​ഗം, മ​രു​ഭൂ​മി​യി​ലെ ആ​ന എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സം​സ്കൃ​തി വേ​ഷ​മി​ട്ടു.

Read More