താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ എന്നും ആരാധകർക്ക് ഏറെ താല്പര്യമുള്ള ഒന്നാണ്. നടിയും അവതാരകയുമായ നൈല ഉഷയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗായിരിക്കുകയാണ്. റേഡിയോ ജോക്കിയായിരുന്ന നൈല ഉഷ മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ 2013ലാണ് സിനിമയിലേക്ക് എത്തുന്നത്. ജയസൂര്യയുടെ നായികയായി എത്തിയ പുണ്യാളൻ അഗർബത്തീസിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോ ഷൂട്ടിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു പ്രമുഖ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഫോട്ടോഗ്രാഫർ ടൂനു സണ്ണി പോസ്റ്റ് ചെയ്തരിക്കുന്ന വീഡിയോ യൂട്യൂബ് ട്രൻഡിംഗ് വീഡിയോസ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.നൈല ഉഷയായിരുന്നു മാഗസിന്റെ കവർ ഗേൾ. ചിത്രങ്ങൾ താരം തന്റെ ഫേസ്ഫുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. കോഴിക്കോട് കളക്ടറായിരുന്ന കളക്ടർബ്രോ എൻ പ്രശാന്ത് തിരക്കഥ എഴുതുന്ന ദിവാൻജി മൂല എന്ന…
Read MoreCategory: Movies
പാര്‍വതി രതീഷ് വിവാഹിതയാകുന്നു, വരന്?
രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണു വരന്. സെപ്റ്റംബര്‍ ആറിനാണു വിവാഹം. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചാകും വിവാഹം നടക്കുക. എന്നാല്‍ വിവാഹത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍വതി പുറത്തു വിട്ടിട്ടില്ല. പാര്‍വതിയടക്കം നാലുമക്കളാണ് നടന് രതിഷിന് ഉള്ളത്. അച്ഛന് രതീഷിന്റെ അമ്മ ഡയാനയുടെയും വേര്‍പാടിനെ തുടര്‍ന്ന് മക്കള്‍ തനിച്ചാകുകയായിരുന്നു. സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും മമ്മൂട്ടിയുമടക്കം സിനിമ മേഖലയിലുള്ള സഹപ്രവര്‍ത്തകരാണു രതീഷിന്റെ മരണ ശേഷം മക്കള്‍ക്കു സഹായമായിരുന്നത്. 2015 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Read Moreവിവാദചിത്രം ഇന്ദു സർക്കാർ വെള്ളിയാഴ്ച തിയറ്ററുകളിൽ
ന്യൂഡൽഹി: മധുർ ഭണ്ഡാർകരുടെ വിവാദചിത്രം ഇന്ദു സർക്കാർ വെള്ളിയാഴ്ച തിയറ്ററുകളിൽ. ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് സിനിമയുടെ റിലീസിന് കളമൊരുങ്ങിയത്. ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും മോശമായി ചിത്രീകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസിനെതിരേ പരാതി ഉയർന്നത്. അടിയന്തരാവസ്ഥയുടെ ചരിത്രം പുതുതലമുറയ്ക്കുമുന്നിൽ അവതരിപ്പിക്കുന്ന സിനിമയാണ് ഇന്ദു സർക്കാർ എന്നാണ് സംവിധായകൻ പറഞ്ഞത്. എന്നാൽ, സെൻസർ ബോർഡ് നിർദേശിച്ച പ്രകാരം 14 കട്ടുകൾക്കുശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നീൽ നിതിൻ മുകേഷ്, കൃതി കുൽഹാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസ് നേതാക്കളും സിനിമയ്ക്കെതിരേ രംഗത്തുവന്നിരുന്നു.
Read Moreവാപ്പച്ചിയുടെ ഇഷ്ടനമ്പർ ഇനി ദുൽഖറിനു സ്വന്തം
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹന പ്രേമവും വാഹന നമ്പർ പ്രേമവും വളരെ പ്രശസ്തമാണ്. അച്ഛനെ പോലെ തന്നെ വാഹനക്കമ്പത്തിന്റെ കാര്യത്തിൽ ദുൽഖറും ഒട്ടും പിന്നിലല്ല. മമ്മൂട്ടിയുടെ ഇഷ്ടനമ്പരാണ് 369. തന്റെ വാഹനങ്ങൾക്കെല്ലാം ഈ നമ്പർ നൽകാൻ ശ്രമിക്കാറുണ്ട്. ഇപ്പൊഴിതാ വാപ്പച്ചിയുടെ ഇഷ്ടനമ്പർ സ്വന്തമാക്കിയാണ് ദുൽഖർ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുന്നത്. നാളുകൾ നീണ്ട കാത്തിരിപ്പിനു ശേഷം ദുൽഖർ തന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. അദ്ദേഹം വാങ്ങിയ ഫോക്സ് വാഗണ്‍ പോളോയ്ക്കാണ് 30,000 രൂപ മുടക്കി കെഎൽ 07 സിഎൽ 369 എന്ന നന്പർ നൽകിയിരിക്കുന്നത്. ഫോക്സ് വാഗണ്‍ കൂടാതെ ദുൽഖറിന് ബിഎംഡ്ബ്ല്യു ആർ 1200 ജിഎസ് അഡ്വഞ്ചർ ടൂറർ ബൈക്കും, മിനി കൂപ്പർ, ബെൻസ് എസ്എൽഎസ് എഎംജി തുടങ്ങിയ കാറുകളുടെ ശേഖരമുണ്ട്. മാത്രമല്ല ബൈക്കുകളോട് കൂടുതൽ പ്രണയമുള്ള അദ്ദേഹത്തിന്റെ പക്കൽ മോഡിഫൈഡ് ട്രയംഫ് ബോണ്വില്ലയും ഉണ്ട്.
Read Moreഅന്ന് ദിലീപിനൊപ്പം, ഇന്ന്..! മഞ്ജുവിനൊപ്പം മന്യ
രണ്ടായിരം കാലഘട്ടത്തിൽ മലയാളസിനിമയിൽ തിളങ്ങിനിന്ന താരമായിരുന്നു മന്യ. വികൃതിക്കാരിയായ പെണ്‍കുട്ടിയെ അവതരിപ്പിക്കാൻ മലയാള സംവിധായകരുടെ മനസിൽ ആദ്യമെത്തുന്ന മുഖം നടി മന്യയുടേതായിരുന്നു. വിവാഹ ശേഷം മറ്റു നായികമാരെപ്പോലെ മന്യയും ഈ രംഗം വിട്ടു. എന്നാൽ മന്യയുടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാകുകയാണ്. ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ മന്യ, മഞ്ജു വാര്യർക്കൊപ്പം നിൽക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് സ്വീകരിക്കാൻ മഞ്ജു എത്തിയപ്പോഴാണ് ഈ ഫോട്ടോ എടുത്തത്. മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ്. അമേരിക്കയിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മഞ്ജു വാര്യർക്കൊപ്പം ഗീതു മോഹൻദാസും പങ്കെടുത്തിരുന്നു. ഗീതുവിനും മഞ്ജുവിനുമൊപ്പമാണ് മന്യയുടെ ഫോട്ടോ. മാസങ്ങൾക്ക് മുൻപ് ദിലീപ് ഷോ 2017 ന്റെ ഭാഗമായി കാവ്യ മാധവനും ദിലീപും വന്നപ്പോഴും മന്യ ഉണ്ടായിരുന്നു. താരദന്പതികളെ സ്വീകരിച്ച മന്യ അവർക്കൊപ്പം നിന്നും ഫോട്ടോ…
Read Moreആ വീഡിയോ എന്റേതല്ല! തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരേ നടി ജ്യോതികൃഷ്ണ
തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്കെതിരേ നടി ജ്യോതികൃഷ്ണ രംഗത്ത്. നടൻ ദിലീപിനെതിരേ ജ്യോതികൃഷ്ണ പറഞ്ഞുവെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ അത് വ്യാജമാണെന്നും ദിലീപിനെതിരേ താൻ മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതി കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജ്യോതി കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ; പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്നം അതിനെതിരേ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വീഡിയോ വന്നിട്ടുണ്ട് എന്ന്. ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ ഞാൻ നന്നായി പ്രതികരിച്ചിരുന്നു, സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി…
Read Moreമലയാളം എങ്ങനെ പഠിച്ചു…? തീരത്തിലെ സുഹറ, പൂനെ സുന്ദരി മരിയ
ഞാനും നീയും രാവിൻ കനവിൽ… എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രേക്ഷകരുടെ കാത്തിരിപ്പിനു മധുരം പകർന്ന സഹീദ് അറാഫത്ത് ചിത്രം തീരം തിയറ്ററുകളിലേക്ക്. നടൻ രതീഷിന്റെ മകൻ പ്രണവിന്റെ ആദ്യ റിലീസാണു തീരം. പൂനെയിൽ സ്ഥിരതാമസമാക്കിയ മലയാളി മോഡൽ മറിയ യോഹന്നാനാണ് തീരത്തിൽ പ്രണവിന്റെ നായിക. മോഹൻലാൽ-ഫഹദ് ചിത്രം റെഡ് വൈനാണ് മറിയയുടെ ആദ്യചിത്രം. 2011 ലെ മിസ് കേരള റണ്ണർ അപ്പായ മറിയ മോഡലിംഗിലും സജീവം. എൽഎൽബി പൂർത്തിയാക്കി പൂനെയിൽ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന മറിയ തിരക്കഥാരചനയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. പ്രിനീഷ് പ്രഭാകരൻ, അൻസാർ താജുദീൻ എന്നിവരുടെ രചനയിൽ ഷെയ്ക് അഫ്സൽ നിർമിച്ച തീരത്തിൽ സുഹറയായി വേഷമിട്ട മരിയ യോഹന്നാൻ സംസാരിക്കുന്നു… സിനിമയിലേക്ക് എത്തിയത്.. എൽഎൽബി സെക്കൻഡ് ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ വന്നത്. മത്സരത്തിൽ ഞാൻ റണ്ണർ അപ്പ് ആയി. അങ്ങനെയാണ് സിനിമാക്കാർ…
Read Moreഐമയ്ക്ക് മാംഗല്യം; വരൻ നിർമാതാവിന്റെ മകൻ
നിഷ്ക്കളങ്കമായ അഭിനയത്താൽ മലയാളി മനസുകളുടെ ഹൃദയം കവർന്ന യുവനടി ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. പ്രമുഖ നിർമാതാവായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. ഡിസംബറിൽ വിവാഹ നിശ്ചയം നടക്കും. അടുത്ത ജനുവരിയിലാണ് വിവാഹം. യുഎഇയിൽ ജനിച്ചു വളർന്ന് ഷാർജയിൽ താമസിക്കുന്ന ഐമ ദുബായ് മണിപ്പാൽ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണ്. 2013ൽ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിൽ ഐമയുടെ ഇരട്ടസഹോദരി ഐനയും അഭിനയിച്ചിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയിലാണ് ഐമ അവസാനം അഭിനയിച്ചത്. ഈ ചിത്രം നിർമിച്ചത് സോഫിയ പോളിന്റെ നിർമാണകന്പനിയായ വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്. കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുന്പോൾ എന്നീ ചിത്രങ്ങൾ സ്വന്തമായി നിർമിച്ച വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സ് കന്പനി അൻവർ റഷീദിനൊപ്പം ബാംഗ്ലൂർ…
Read Moreരാജമൗലി ചിത്രത്തിൽ ശ്രീദേവി എത്തുന്നു; നായകൻ മോഹൻലാൽ
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കും വിധം ഇന്ത്യൻ സിനിമകൾ നിർമിക്കാൻ സാധിക്കും എന്നതിനു തെളിവായിരുന്നു എസ് എസ് രാജമൗലി ആരാധകർക്കായി സമർപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ഇന്ത്യ മുഴുവൻ ഇളക്കി മറിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തതിന്റെ പിന്നാലെ ചിത്രത്തെ കുറിച്ച് പല വിവാദങ്ങളും ഉയർന്നിരുന്നു. ചിത്രത്തിൽ അഭിനയിക്കാനായി രാജമൗലി പല പ്രമുഖ താരങ്ങളെ സമീപിച്ചെങ്കിലും അവർ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നുമാണ് കേട്ടത്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് പ്രശസ്ത നടി ശ്രീദേവിയുടെ പേരായിരുന്നു. ബാഹുബലിയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയുടെ വേഷം അവതരിപ്പിക്കാൻ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാൽ അവർ അത് നിരസിച്ചു. പക്ഷെ ചിത്രം റിലീസ് ചെയ്തതിന് ശേഷം ശ്രീദേവി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് രാജമൗലി രംഗത്തെത്തിയതാണ് ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ടത്. ഉയർന്ന പ്രതിഫലമാണ് ശ്രീദേവി ആവശ്യപ്പെട്ടതെന്നും നിരവധി വിമാന ടിക്കറ്റുകൾ…
Read Moreകാശില്ലാതെ നട്ടംതിരിഞ്ഞ് വിനയ് ഫോർട്ടും ജോജുവും
കൈയിൽ നയാപൈസയില്ലാത്തവന്റെ കാര്യം പരിതാപകരമാണ്. ജീവിക്കാൻ ഒരു മാർഗവുമില്ലാത്ത അവസ്ഥ. നാരങ്ങാവെള്ളം കുടിക്കാൻപോലും ചില്ലിക്കാശില്ല. ഒാട്ടക്കീശയുമായി ജീവിതം. ഉള്ളവന് ഇല്ലാത്തവന്റെ വ്യഥ മനസിലാകണമെങ്കിൽ ഈ അവസ്ഥയിലാവണം. വിനയ് ഫോർട്ടും ജോജുവും ഈ അവസ്ഥയിലാണ്. ഇതു കേട്ടു ഞെട്ടണ്ട. സംഭവം സിനിമയിലാണ്. വിനയ് ഫോർട്ടിനെയും ജോജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സെന്തിൽ രാജ് സംവിധാനം ചെയ്യുന്ന കടംകഥ ഈ മാസം 28നു തിയറ്ററുകളിലെത്തും. കടം കയറിയവരുടെയും കാശില്ലാത്തവരുടെയും കഥ കൊച്ചിയുടെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ ട്രെയ്ലറുകളും ഗാനങ്ങളും ഇതിനകംതന്നെ ഹിറ്റായിരുന്നു. റോഷൻ മാത്യു, ഹരീഷ് കണാരൻ, നന്ദു, മണികണ്ഠൻ പട്ടാന്പി തുടങ്ങിയ താരനിരയും ഉൾപ്പെടുന്നു. ഫിലിപ്പ് സിജിയാണു കഥയും തിരക്കഥയും ഒരുക്കിയിരി ക്കുന്നത്. ഛായാഗ്രഹണം ഫൈസൽ അലി. നിർമാണം സാദിഖ് അലി.
Read More