കേരളത്തിന്‍റെ ആദ്യത്തെ കപ്പലായ കൈരളിക്ക് എന്തുപറ്റി..‍? ആ കഥ നിവിൻ പോളി പറയും

കേരളത്തിന്‍റെ ആദ്യത്തെ കപ്പലായ എം.വി. കൈരളിയുടെ തിരോധാന കഥ സിനിമയാകുന്നു. നി​വി​ൻ പോ​ളി​ നാ​യ​ക​നാ​കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ ജോ​മോ​ൻ ടി. ​ജോ​ണ്‍ ആണ്. കൈ​ര​ളി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. 1979ൽ 49 ​ക്രൂ അം​ഗ​ങ്ങ​ളു​മാ​യി കാ​ണാ​തെ പോ​യ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ​ത്തെ ക​പ്പ​ൽ എം. ​വി. കൈ​ര​ളി​യു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.​സി​ദ്ധാ​ർ​ഥ് ശി​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. പോ​ളി ജൂ​ണി​യ​ർ പി​ക്ച​ർ, റി​യ​ൽ ലൈ​ഫ് വ​ർ​ക്ക്സ് എ​ന്നീ പ്രോ​ഡ​ക്‌ഷ​ൻ ക​ന്പ​നി​ക​ളാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. നി​വി​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് മു​ഖേ​ന​യാ​ണ് വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

Read More

ഒ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ മ​റ്റൊ​രു സി​നി​മാ​ചി​ത്രീ​ക​ര​ണം

എ.ജെ. വിൽസൺ സി​നി​മ മേ​ഖ​ല​യി​ൽ ഇ​തു​വ​രെ കേ​ട്ടുകേ​ൾ​വി​യി​ല്ലാ​ത്ത ഒ​രു ച​രി​ത്ര സം​ഭ​വ​ത്തി​നു മ​ല​യാ​ള സി​നി​മ സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്നു. ഒ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ മ​റ്റൊ​രു ക​ഥ​യു​മാ​യി ഒ​രു സി​നി​മ ഒ​രു​ങ്ങു​ന്നു. ഹ​ണീ ബീ 2.5 ​എ​ന്ന പു​തു​മു​ഖ​ങ്ങ​ളു​ടെ ചി​ത്ര​മാ​ണ് സി​നി​മാ ലോ​ക​ത്തി​ൽ ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സം​വി​ധാ​യ​ക​നും ന​ട​നും നി​ർ​മാ​താ​വു​മാ​യ ലാ​ലാ​ണ് ഈ ​ആ​ശ​യ​ത്തി​ന്‍റെ പി​ന്നി​ൽ. ത​ന്‍റെ മ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ണീ ബീ 2 ​ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​ണ് ഹ​ണീ ബി 2.5 ​ന്‍റെ ചി​ത്രീ​ക​ര​ണ​വും ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാണ് ലാ​ൽ ഈ ​ആ​ശ​യം തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷൈ​ജു അ​ന്തി​ക്കാ​ടു​മാ​യി പ​ങ്കുവ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ഏ​റെ​ക്കാ​ല​മാ​യി മ​ന​സി​ൽ താ​ലോ​ലി​ക്കു​ന്ന ഹ​ണീ ബീ 2 ​വി​ൽ നി​ന്ന് തി​ക​ച്ചും സ്വ​ത​ന്ത്ര​മാ​യ ഒ​രു ക​ഥ​യും ലാ​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്നാ​യി​രു​ന്നു ഷൈ​ജു​വി​നോ​ട് ലാ​ലി​ന്‍റെ അ​ടു​ത്ത ചോ​ദ്യം.ഇ​തു​വ​രെ​യു​ള്ള ച​ല​ച്ചി​ത്ര…

Read More

പ്രിയങ്കയുടെ വസ്ത്രധാരണം! പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ല്ലാ​ത്ത പ്ര​ശ്ന​മാ​ണ് വി​മ​ർ​ശ​ക​ർ​ക്കെ​ന്ന് അ​മ്മ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ന​ടി പ്രി​യ​ങ്ക ചോ​പ്ര​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ജ​ർ​മ​നി​യി​ൽ വ​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക മോ​ദി​യെ നേ​രി​ട്ട് കാ​ണു​ക​യും കു​റ​ച്ച് നേ​രം സം​സാ​രി​ക്കു​ക​യും ചെ​യ്ത​ത്. ഹോ​ളി​വു​ഡി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ ബേ ​വാ​ച്ചി​ന്‍റെ പ്ര​ച​ാര​ണ​ത്തി​നാ​ണ് പ്രി​യ​ങ്ക ബ​ർ​ലി​നി​ലെ​ത്തി​യ​ത്. ഇ​തേ സ​മ​യ​ത്തു ത​ന്നെ ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ദി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.​പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തു മു​ത​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് പു​റ​മെ വി​ചി​ത്ര​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും പ്രി​യ​ങ്ക​യെ തേ​ടി​യെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യെ​പ്പോ​ലെ രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ കാ​ണു​ന്പോ​ൾ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് മോ​ശ​മാ​ണെ​ന്നും കാ​ലെ​ങ്കി​ലും മ​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു എന്ന ഉ​പ​ദേ​ശ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും വ​ന്നു. ട്രോ​ളു​ക​ൾ​ക്കു​മു​ണ്ടാ​യി​ല്ല പ​ഞ്ഞം.​എ​ന്നാ​ൽ, ഇ​പ്പോ​ൾ ഈ ​ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക​യു​ടെ അ​മ്മ മ​ധു ചോ​പ്ര. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ അ​മ്മ​യു​ടെ മ​റു​പ​ടി. ബേ ​വാ​ച്ചി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് പു​റ​ത്ത് പോ​കാ​ൻ…

Read More

ഞ​ങ്ങ​ൾ​ക്കി​ട​യി​ലും ആ ​മാ​ജി​ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്! രണ്‍ബീര്‍ ഇപ്പോഴും എന്റെ ഹീറോ: കത്രീന

ജീ​വി​ത​ത്തി​ലെ പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്നാ​ലും അ​ത് സി​നി​മ​യെ ബാ​ധി​ക്കി​ല്ലെ​ന്ന് ക​ത്രീ​ന കൈ​ഫ്. ജീ​വി​ത​ത്തി​ൽ താ​നും ര​ണ്‍​ബീ​ർ ക​പൂ​റും ത​മ്മി​ലു​ള്ള പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​താ​ണ്. എ​ന്നാ​ൽ ര​ണ്‍​ബീ​റി​നൊ​പ്പം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നെ അ​ത് ബാ​ധി​ക്കി​ല്ലെ​ന്നും ക​ത്രീ​ന വ്യ​ക്ത​മാ​ക്കി.​ ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ജാ​ഗ ജാ​സൂ​സ് നാളെ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ത്രീ​ന. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​ത്ത​ക​ർ​ച്ച ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി​വ​ച്ചി​രു​ന്നു.​വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ ക​ലാ​കാ​ര​ൻ​മാ​രെ സം​ബ​ന്ധി​ച്ച് ര​ണ്ട് വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​രു​മി​ച്ച​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തെ ബാ​ധി​ക്കാ​റി​ല്ല.​ ഞ​ങ്ങ​ൾ​ക്കി​ട​യി​ലും ആ ​മാ​ജി​ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ര​ണ്‍​ബീ​ർ ഇ​പ്പോ​ഴും എ​ന്‍റെ ഹീ​റോ ത​ന്നെ​യാ​ണ്- ക​ത്രീ​ന പ​റ​ഞ്ഞു. അ​ജ​ബ് പ്രേം ​കി ഗ​സ​ബ് ക​ഹാ​നി, രാ​ജ്നീ​തി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ക​ത്രീ​ന- ര​ണ്‍​ബീ​ർ കൂ​ട്ടു​കെ​ട്ടി​ൽ വ​രു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ജാ​ഗാ ജാ​സൂ​സ്. ഈ ​കെ​മി​സ്ട്രി ജാ​ഗാ ജാ​സൂ​സി​ലും വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും…

Read More

മലയാളം മോഹമായിരുന്നു: ഹൻസിക

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ-മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ വി​ല്ല​നി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹ​ൻ​സി​ക മോ​ട്വാ​ണി. ഹ​ൻ​സി​ക ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. അ​ല്ലു അ​ർ​ജു​ൻ ചി​ത്ര​മാ​യ ദേ​ശ​മു​ദ്രു​വി​ലൂ​ടെ​യാ​ണ് ഹ​ൻ​സി​ക സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ മി​ന്നും താ​ര​മാ​യ അ​ല്ലു അ​ർ​ജു​നോ​ടൊ​പ്പം തു​ട​ങ്ങി​യ അ​ഭി​ന​യ ജീ​വി​ത​ത്തി​ന് പ​ത്തു വ​ർ​ഷം തി​ക​ഞ്ഞി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. വി​ല്ല​ൻ, പ്ര​ഭുദേ​വ​യു​ടെ പു​തി​യ സി​നി​മ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യു​മെ​ന്ന് താ​രം പ​റ​യു​ന്നു. പ്ര​മു​ഖ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ൻ​സി​ക കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഒ​രു മ​ല​യാ​ള സി​നി​മ​യി​ൽ വേ​ഷ​മി​ട​ണ​മെ​ന്ന് അ​മ്മ പ​റ​യു​മാ​യി​രു​ന്നു. ആ ​ആ​ഗ്ര​ഹം മ​ന​സി​ലു​ള്ള​പ്പോ​ഴാ​ണ് തി​ര​ക്ക​ഥ​യു​മാ​യി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​മീ​പി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്ത് കേ​ട്ട സ്ക്രി​പ്റ്റു​ക​ളി​ൽ മി​ക​ച്ച ഒ​ന്നാ​യി​രു​ന്നു ഇ​ത്. അ​താ​ണ് ഈ ​സി​നി​മ ഏ​റ്റെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. പൊ​തു​വെ മ​ല​യാ​ളം പ​ഠി​ക്കാ​ൻ വ​ള​രെ​യ​ധി​കം പ്ര​യാ​സ​മാ​ണെ​ന്നാ​ണ് അ​ന്യ​ഭാ​ഷാ താ​ര​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം…

Read More

ഞാ​ൻ ഇ​നി ദി​ലീ​ഷി​ന്‍റെ ഫാ​ൻ: ലാ​ൽ ജോ​സ്

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം ചെ​യ്ത സം​വി​ധാ​യ​ക​ന്‍റെ ര​ണ്ടാം ചി​ത്ര​മെ​ന്ന നി​ല​യി​ൽ സി​നി​മാ പ്രേ​ക്ഷ​ക​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് തൊ​ണ്ടിമു​ത​ലും ദൃ​ക്സാ​ക്ഷി​യും കാ​ത്തി​രു​ന്ന​ത്. പ്രേ​ക്ഷ​ക​രു​ടെ വി​ശ്വാ​സം പൂ​ർ​ണ​മാ​യി കാ​ക്കു​ന്ന വി​ധ​മാ​ണ് ദി​ലീ​ഷ് പോ​ത്ത​ൻ തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും ഒ​രു​ക്കി​യ​ത്.സാ​ധാ​ര​ണ പ്രേ​ക്ഷ​ക​ർ​ക്ക് പു​റ​മെ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രും തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ്. സി​നി​മ​യി​ൽ നി​ന്നും ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്ത് വ​രു​ന്ന ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ വ്യ​ക്തി​യാ​ണ് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. ആ​ദ്യ ചി​ത്രം വി​ജ​യി​പ്പി​ച്ച ഒ​രു സം​വി​ധാ​യ​ക​ന് ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്രം വെ​ല്ലു​വി​ളി​യാ​ണ് ദി​ലീ​ഷ് അ​തി​ലും വി​ജ​യി​ച്ചു. താ​ൻ ദി​ലീ​ഷി​ന്‍റെ ഫാ​ൻ ക്ല​ബി​ൽ അം​ഗ​ത്വം എ​ടു​ത്തു​വെ​ന്നും ലാ​ൽ ജോ​സ് പ​റ​ഞ്ഞു.

Read More

ഹോട്ട് ലുക്കില്‍ യോഗയുമായി യാമി; വീഡിയോ വൈറല്‍

സി​നി​മാ​താ​ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും യോ​ഗ ചെ​യ്യു​ന്ന​വ​രാ​ണ്. പ്ര​ത്യേ​കി​ച്ച് ന​ടി​മാ​ർ. താ​ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ ര​ഹ​സ്യ​ത്തി​ലെ പ്ര​ധാ​നി ഈ ​യോ​ഗ ആ​ണ് എ​ന്നാ​ണു പ​ല​രും പ​റ​യു​ന്ന​തു പോ​ലും. അ​തു​കൊ​ണ്ട് അ​ത് അ​സാ​ധാ​ര​ണ കാ​ര്യ​മൊ​ന്നു​മ​ല്ല. പ​ക്ഷേ ഈ ​യാ​മി ഗൗ​ത​മി​ന്‍റെ കാ​ര്യം അ​തു​പോ​ലെ​യ​ല്ല. താ​രം യോ​ഗ ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​ണ്. കാ​ര​ണം ര​സ​ക​ര​മാ​ണ്. വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ് താ​ര​ത്തി​ന്‍റെ യോ​ഗാ​ഭ്യാ​സം. ക​റു​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് സ്റ്റൈ​ല​നാ​യി ത​ല​മു​ടി​യൊ​ക്കെ കെ​ട്ടി​വ​ച്ച് ഹോ​ട്ട് ലു​ക്കി​ലാ​ണ് താ​രം. യോ​ഗ ട്രെ​യി​ന​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ചാ​ണ് താ​ര​ത്തി​ന്‍റെ യോ​ഗ. പ​ല​പ്പോ​ഴും അ​ത് അ​തേ​പ​ടി അ​നു​ക​രി​ക്കാ​ൻ യാ​മി പാ​ടു​പെ​ടു​ന്നു​ണ്ട്. എ​ന്താ​യാ​ലും താ​രം ഇ​ത് ഏ​റെ ആ​സ്വ​ദി​ച്ചു ചെ​യ്യു​ന്നു​വെ​ന്ന് വീഡി​യോ​യി​ൽ വ്യ​ക്തം. താ​ര​ങ്ങ​ൾ യോ​ഗ ചെ​യ്യു​ന്ന വീഡി​യോ​ക​ളും ദൃ​ശ്യ​ങ്ങ​ളും പ​ല​പ്പോ​ഴും വൈ​റ​ലാ​കാ​റു​ണ്ടെ​ങ്കി​ലും യാ​മി​യു​ടെ ഈ ​പ്ര​വൃ​ത്തി ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്നു.​ ഹീ​റോ എ​ന്ന മ​ല​യാ​ളം ചി​ത്ര​ത്തി​ലു​ൾ​പ്പെ​ടെ നാ​യി​ക​യാ​യ താ​ര​മാ​ണ് യാ​മി. ഹൃ​തി​ക് റോ​ഷ​ന്‍റെ കാ​ബി​ലി​ലെ നാ​യി​ക വേ​ഷം…

Read More

സം​ഘ​മി​ത്ര ചി​ല പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചെ​ന്ന് ശ്രു​തി ഹാ​സ​ൻ

സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സം​ഘ​മി​ത്ര​യി​ലെ ടൈ​റ്റി​ൽ വേ​ഷ​ത്തി​ൽ നി​ന്നു പിന്മാ​റി​യ​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് ശ്രു​തി ഹാ​സ​ൻ. എ​ന്തു​കൊ​ണ്ടാ​ണ് ചി​ത്രം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പ​റ​യാ​ൻ പോ​ലും താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ശ്രു​തി പ​റ​ഞ്ഞു. സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ല പാ​ഠ​ങ്ങ​ൾ ഇ​തി​ലൂ​ടെ ല​ഭി​ച്ചു. ഭാ​വി​യി​ൽ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​മെ​ന്നും താ​രം പ​റ​ഞ്ഞു.​സ്വ​ന്ത​മാ​യി നി​ല​പാ​ടു​ള്ള​വ​ർ​ക്ക് സി​നി​മ​യി​ൽ നി​ല​നി​ന്നു​പോ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്.​ഏ​ഴു വ​ർ​ഷ​ത്തെ സി​നി​മാ ജീ​വി​ത​ത്തി​നി​ട​യി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞു. തി​ര​ക്ക​ഥ​യും ക​ഥ​യും ഇ​ഷ്ട​പ്പെ​ട്ടാ​ൽ മാ​ത്ര​മേ സി​നി​മ ഏ​റ്റെ​ടു​ക്കു​ക​യു​ള്ളു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ലി​ച്ചി

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തിവ​രു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം രേ​ഷ്മ രാ​ജ​നും സീ​രി​യ​ൽ-​സി​നി​മാ ന​ടി സ്നേ​ഹ​യും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ലി​ച്ചി സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്പു ന​ഴ്സാ​യി​രു​ന്നു. മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ മി​ന്നും താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ മ​ണ്ഡോ​ദ​രി​യോ​ടൊ​പ്പ​മാ​ണ് ലി​ച്ചി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്. സ​മ​ര​പ്പ​ന്ത​ലി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വം ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ന്ന വ​ഴി മ​റ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു നി​ര​വ​ധി പേ​ർ ലി​ച്ചി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധേ​യ​യാ​യ താ​ര​ത്തി​ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ക്കാ​രി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യ​​മാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലും ലാ​ൽ​ജോ​സും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് ലി​ച്ചി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട ഷൂ​ട്ടി​ങ്ങാ​ണ് ഇ​പ്പോ​ൾ…

Read More

പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് അ​ഭി​ന​യരം​ഗ​ത്തേക്കു വ​ന്ന​തി​നു പി​ന്നാ​ലെ, ലാ​ലി​ന്‍റെ ആ​ത്മസു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ൾ ക​ല്യാ​ണി​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണു ക​ല്യാ​ണി വെള്ളിത്തിരയിലേക്കു കട ന്നുവരുന്നത്. ചി​ത്ര​ത്തി​ൽ നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ൽ അ​ക്കിനേ​നി​യാ​ണു നാ​യ​ക​ൻ. വി​ക്രം കു​മാ​റാ​ണു സംവിധാ യകൻ. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണു ക​ല്യാ​ണി ന്യൂ​യോ​ർ​ക്കി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​ തിരിച്ചെത്തിയത്. വി​ക്ര​മും ന​യ​ൻ​താ​ര​യും അ​ഭി​ന​യി​ച്ച ഇ​രു​മു​ഖ​ന്‍റെ സ​ഹ​സം​വി​ധാ​യി​ക​യാ​യി​രു​ന്നു ക​ല്യാ​ണി.

Read More