ഫ്ളാഷ് ബാക്കുകൾ ചിലപ്പോഴൊക്കെ അപകടകാരികളാകാറുണ്ട്… പക്ഷേ, അത് ഒരു സിനിമയുടെ മുഴുവൻ താളം തെറ്റിക്കുമെന്ന് “ടിയാൻ’ തെളിയിച്ചു. എന്തിനാണ് ഇത്രമാത്രം കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ തിരുകിക്കയറ്റിയതെന്നു തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് പറയേണ്ടത്. ഇതൊരു സീരിയസ് പടമല്ലേ അപ്പോൾ പിന്നെ ആൾക്കാർക്ക് പെട്ടെന്ന് കാര്യങ്ങളൊന്നും മനസിലാകരുതല്ലോ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. ലളിതമായി പറയാവുന്ന കാര്യങ്ങളെ വളച്ചൊടിച്ച് മതവും ജാതിയുമെല്ലാം തിരുകിക്കയറ്റി ഊതി വീർപ്പിച്ച് എന്തോ വലിയ സംഭവമാണെന്ന് തോന്നിപ്പിക്കാനുള്ള ശ്രമമാണ് ആകെ മൊത്തം പൊട്ടി പാളീസായി പോയത്. വിഷയങ്ങളുടെ ധാരാളിത്തമാണ് ടിയാനെ സാധാരണ പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്തുന്നത്. ദൈവം, മേൽജാതി കീഴ്ജാതി, സംസ്കൃതത്തിന്റെ പ്രാധാന്യം, ഇസ്ലാം മതത്തിന്റെ മഹത്വം… ചിത്രത്തിൽ കടന്നു വരുന്ന വിഷയങ്ങളുടെ കണക്കെടുത്താൽ എണ്ണിയാൽ ഒടുങ്ങില്ല. എന്തിനാണ് ഇത്രയധികം വിഷയങ്ങൾ ഇതിൽ തിരുകി പിടിപ്പിച്ചത്. അല്പം റിലാക്സേഷനു വേണ്ടി സിനിമ കാണാൻ വരുന്നവർ…
Read MoreCategory: Movies
മേക്കപ്പില്ലാതെയും സുന്ദരിയാണ്
സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവർക്ക് ഒഴിച്ചു കൂട്ടാൻ കഴിയാത്ത കാര്യമാണ് മേക്കപ്പ്. നടിമാരുടെ കാര്യം പറയുകയാണെങ്കിൽ മേക്കപ്പില്ലാതെ ഒരു കാര്യവും നടക്കുകയില്ല. എന്നാൽ മേക്കപ്പില്ലാതെ സുന്ദരിയായിരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടി സുസ്മിത സെൻ. ഇൻസ്റ്റാഗ്രാമിലുടെ നടി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായിയിൽ അവധി ആഘോഷിക്കുന്ന തിരക്കുകളിലാണ് നടി. അവിടെ നിന്നുമാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം നീന്തൽ, ഡാൻസ്, വർക്ക് ഒൗട്ട് എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ ആരാണെന്നറിഞ്ഞു കൊണ്ടാണ് നിങ്ങൾ എന്നെ സ്നേഹിക്കുന്നതെന്നും നടി പറയുന്നു. മാത്രമല്ല എല്ലാവരെയും താൻ സ്നേഹിക്കുന്നുണ്ടെന്നും ദുബായിലെ അവധി ആഘോഷങ്ങൾ കഴിഞ്ഞുകാണമെന്നും സുസ്മിത പോസ്റ്റിൽ പറയുന്നു.
Read Moreഎന്ന് മമ്മാലി എന്ന ഇന്ത്യക്കാരൻ
ക്ഷേത്രകലകൾ അഭ്യസിക്കുകയും ക്ഷേത്രങ്ങളിലും മറ്റിതര വേദികളിലും ക്ഷേത്രകലകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരിൽ മതയാഥാസ്ഥിതികരുടെ വിലക്കുകൾക്ക് മുൻപിൽ പതറാതെയും ഒരു ചുവടു പോലും പിന്നോട്ട് വയ്ക്കാതെയും തന്റെ കലാപഠനവും കലാജീവിതവും തുടരുന്ന ധീരവനിത മൻസിയ സിനിമയിൽ നായികയാവുന്നു. കാർത്തിക് മീഡിയയുടെ ബാനറിൽ അരുണ്‍ എൻ. ശിവൻ സംവിധാനം ചെയ്യുന്ന എന്ന് മമ്മാലി എന്ന ഇന്ത്യക്കാരനിലാണ് മൻസിയ നായികയാവുന്നത്.മൻസിയയ്ക്കും കുടുംബത്തിനും സമൂഹം നൽകിയ പീഡനങ്ങളെ അധികരിച്ച് റാബിയ എന്ന പേരിൽ നാടകം എഴുതി അവതരിപ്പിക്കുകയും മതയാഥാസ്ഥിതികരുടെ പ്രതിഷേധങ്ങൾക്ക് വിധേയനാവുകയും ചെയ്ത റഫീക്ക് മംഗലശേരിയുടെ തിരക്കഥയാണ് എന്ന് മമ്മാലി എന്ന ഇന്ത്യക്കാരൻ. ആത്മാർപ്പണത്തോടെയാണ് മൻസിയ ഈ സിനിമയിൽ നായികയാകുന്നത്. മമ്മാലി എന്ന സാധാരണ മുസ്ലിംകുടുംബനാഥന്റെ യാതനകൾ നിറഞ്ഞ ജീവിതം അവതരിപ്പിക്കുന്നത് കാർത്തിക് കെ. നഗരമാണ്.ഗൾഫിൽ തൊഴിൽ തേടി പോവുകയും അവിടെ വച്ച് എങ്ങനെയോ ഐഎസിൽ ചേരുകയും അവരുടെ ചാവേറായി കൊല്ലപ്പെടുകയും ചെയ്ത…
Read Moreമുഹമ്മദ് റഫിയുടെ ആരാധകനായി ശ്രീനിവാസൻ
നഗരത്തിലെ ആരവങ്ങൾക്കിടയിലും സിലോണ്‍ ബാപ്പു തന്റെ ഇഷ്ടഗായകന്റെ പാട്ടിൽ എല്ലാം മറന്ന് ലയിച്ചിരിക്കുകയാണ്. ഒരു കോഴിക്കോട്ടുകാരന്റെ സ്നേഹവും നന്മയും ഉള്ളിലുള്ള മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനാണ് സിലോണ്‍ ബാപ്പു. ഉൗണിലും ഉറക്കത്തിലും ബാപ്പുവിന് റഫി മാത്രം. മകൻ റഫി മുഹമ്മദ് ഉപ്പയെപ്പോലെയല്ല. അവൻ പുതു തലമുറയിലെ കണ്ണിയാണ്. അതുകൊണ്ടുതന്നെ അവർക്കിടയിൽ എന്നും അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു.സിലോണ്‍ ബാപ്പുവിന്റെയും മകന്റെയും രസകരമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന കുടുംബചിത്രമായ കല്ലായി എഫ്.എമ്മിന്റെ ചിത്രീകരണം കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. മുംബൈ, അബൂദാബി എന്നിവിടങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിൽ സിലോണ്‍ ബാപ്പുവിന് ജീവൻ നൽകുന്നത് ശ്രീനിവാസനാണ്. മകനായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു. കോഴിക്കോട്ടുകാരൻ വിനീഷ് മില്ലേനിയമാണ് ചിത്രത്തിന്റെ സംവിധായകൻ. ഒയാസിസ് ഗ്രൂപ്പിന്റെ ബാനറിൽ ഷാജഹാൻ ഒയാസിസ് നിർമിക്കുന്ന ചിത്രത്തിൽ മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയും ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുഹമ്മദ് റഫിയുടെ പ്രസിദ്ധമായ…
Read Moreതൃഷയുടെ മലയാളചിത്രം തുടങ്ങി
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരി തൃഷയുടെ ആദ്യ മലയാള ചിത്രമായ ഹേയ് ജൂഡിന് തുടക്കമായി. വളരെ മുന്‍പുതന്നെ താരം മലയാളത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായിരുന്നു അതെല്ലാം. നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡ് ശ്യാമപ്രസാദാണ് സംവിധാനം ചെയ്യുന്നത്. യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ നിവിനും തൃഷയും നല്ല സുഹൃത്തുക്കളാണ് . ഫിലിം ഫെയർ പുരസ്കാര ചടങ്ങിൽ നിവിന്‍ കൂട്ടായെത്തിയതും തൃഷയായിരുന്നു. 15 ദിവസമാണ് തൃഷ തന്റെ മലയാള ചിത്രത്തിനായി മാറ്റി വച്ചിട്ടുള്ളത്. സിനിമയുടെ പൂജ വ്യാഴാഴ്ച നടന്നു. തൃഷയും നിവിൻ പോളിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംവിധായകൻ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. തെന്നിന്ത്യൻ താരറാണിക്കൊപ്പം യുവതാരം നിവിൻ പോളിയും തകർപ്പൻ പ്രകടനം…
Read Moreനടി സോണിക ചൗഹാന്റെ മരണം: നടന് വിക്രം അറസ്റ്റില്‍
കോൽക്കത്ത: ബംഗാളി അഭിനേത്രിയും അവതാരകയുമായ സോണിക സിംഗ് ചൗഹാൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ. ടോളിഗഞ്ച് പോലീസാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ കാറോടിച്ചത് വിക്രമായിരുന്നു. കഴിഞ്ഞ ഏപ്രിൽ കോൽക്കത്തയിലെ റാഷ്ബെഹാരി അവന്യുവിലുണ്ടായ കാറപകടത്തിലാണ് സോണിക മരിച്ചത്. മദ്യലഹരിയിൽ വിക്രം അമിത വേഗത്തിൽ കാറോടിച്ചതാണ് അപകടത്തിൽ എത്തിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ വിക്രം അറസ്റ്റിലായെങ്കിലും മേയ് അഞ്ചിന് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. സോണികയുടെ മരണം ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ കലഹത്തിന് കാരണമാക്കിയിരുന്നു. മന്ത്രി അരുപ് ബിശ്വാസ് വിക്രത്തെ സംരക്ഷിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം.കോൽക്കത്ത: ബംഗാളി അഭിനേത്രിയും അവതാരകയുമായ സോണിക സിംഗ് ചൗഹാൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ. ടോളിഗഞ്ച് പോലീസാണ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടമുണ്ടാക്കിയ കാറോടിച്ചത് വിക്രമായിരുന്നു.…
Read Moreഇടുക്കിയുടെ വന്യതയുമായി ടിനി ടോമിന്റെ കാലിയന് 21ന് തിയറ്ററുകളില്‍
വ്യത്യസ്ത കഥാപാത്രങ്ങളുമായി ടിനി ടോമും, മേഘനാഥനും. ഇടുക്കിയുടെ ഗ്രാമീണ അന്തരീക്ഷത്തില്‍ ചിത്രീകരിച്ച കാലിയന് എന്ന സിനിമ ഈ മാസം 21 നു തീയറ്ററുകളില്‍ എത്തുന്നു. രാഘവനാശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ അഭിനയത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മേഘനാഥന് നാച്ചിമുത്തുവായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വ്യത്യസ്ത ഗറ്റപ്പിലാണ് ടിനിയും, മേഘനാഥനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആരും ഇറങ്ങാത്ത ഇടുക്കിയുടെ അപകടകാരിയായ പെരിയാറിലെ കരിമ്പന്‍ കുത്തില്‍ വടത്തില്‍ ക്യാമറ കെട്ടിത്തുക്കി ഇങ്ങിയപ്പോള്‍ ആരും കാണാത്ത ദ്യശ്യങ്ങള്‍ ജീവന് പണയം വച്ചു ചിത്രികരിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ജിജോ പാങ്കോടിന്റെ സംവിധാനത്തില്‍ പ്രേംജി ഛായാഗ്രഹണം ചെയ്ത കാലിയന് ടിനി ടോമിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, തമിഴ് നടന് നിതിന്‍ ജോര്‍ജ്ജ്, കോട്ടയം പുരുഷന്, കുലപ്പുള്ളി ലീല,…
Read Moreഇടുക്കിയുടെ വന്യതയുമായി ടിനി ടോമിന്റെ കാലിയന് 21ന്
വ്യത്യസ്ത കഥാപാത്രങ്ങളുമായി ടിനി ടോമും, മേഘനാഥനും. ഇടുക്കിയുടെ ഗ്രാമീണ അന്തരീക്ഷത്തില്‍ ചിത്രീകരിച്ച കാലിയന് എന്ന സിനിമ ഈ മാസം 21 നു തീയറ്ററുകളില്‍ എത്തുന്നു. രാഘവനാശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ അഭിനയത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മേഘനാഥന് നാച്ചിമുത്തുവായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വ്യത്യസ്ത ഗറ്റപ്പിലാണ് ടിനിയും, മേഘനാഥനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആരും ഇറങ്ങാത്ത ഇടുക്കിയുടെ അപകടകാരിയായ പെരിയാറിലെ കരിമ്പന്‍ കുത്തില്‍ വടത്തില്‍ ക്യാമറ കെട്ടിത്തുക്കി ഇങ്ങിയപ്പോള്‍ ആരും കാണാത്ത ദ്യശ്യങ്ങള്‍ ജീവന് പണയം വച്ചു ചിത്രികരിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ജിജോ പാങ്കോടിന്റെ സംവിധാനത്തില്‍ പ്രേംജി ഛായാഗ്രഹണം ചെയ്ത കാലിയന് ടിനി ടോമിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, തമിഴ് നടന് നിതിന്‍ ജോര്‍ജ്ജ്, കോട്ടയം പുരുഷന്, കുലപ്പുള്ളി ലീല,…
Read Moreപോലീസ് ആക്ഷൻ സ്റ്റോറിയുമായി ‘നിപുണൻ’
ഒരേതരത്തിലുള്ള കൊലപാതകങ്ങൾ. പതിനഞ്ചാമത്തെ കൊലയും നടന്നതോടെ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിളിച്ചുകൂട്ടിയ ചർച്ചയിൽ ഒരു സ്പെഷൽ പോലീസ് ഓഫീസറെയും അദ്ദേഹം ആവശ്യപ്പെടുന്ന സംഘത്തെയും അന്വേഷണത്തിന് നിയോഗിക്കാൻ തീരുമാനിക്കപ്പെടുകയും സ്പെഷൽ സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസറായി അർജുൻ ചാർജെടുക്കുകയും ചെയ്യുന്നു. അതിനിടയിൽ ഓഫീസറുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു. ഈ സംഭവം കൊലയാളിയോടുള്ള പ്രതികാരത്തിന് ശക്തികൂട്ടി. അർജുൻ നായകനായി അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ 14 ന് കാളിമലർകാവിലമ്മ ഫിലിംസ് റിലീസ് ചെയ്യും.അഹല്യ അനുശ്രീ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി അരുണ്‍ വൈദ്യനാഥ് സംവിധാനവും നിർമാണവും നിർവഹിക്കുന്നു.അർജുൻ, പ്രസന്ന, വരലക്ഷ്മി, സുമൻ, സുഹാസിനി തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാണ് സുമൻ അവതരിപ്പിക്കുന്നത്.
Read Moreഐശ്വര്യറായിയുമൊത്ത്..! പ്രിയങ്കയ്ക്ക് അനിഷ്ടം; അഭിഷേക് ബച്ചൻ പുറത്ത് ?
പത്മാവതിക്കുശേഷം സഞ്ജയ് ലീല ബൻസാലി ഷാരൂഖ് ഖാനെയും പ്രിയങ്ക ചോപ്രയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഗസ്തഖിയാൻ.ഈ ചിത്രത്തിൽ ആദ്യം അഭിഷേക് ബച്ചനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്ര അനിഷ്ടം പ്രകടിപ്പിച്ചതിനെത്തുടർന്ന് ചിത്രത്തിൽനിന്നും അഭിഷേക് ബച്ചനെ ഒഴിവാക്കുകയായിരുന്നുവത്രേ. ഐശ്വര്യറായിയുമൊത്ത് അഭിഷേക് മുന്‍പ് അഭിനയിച്ചുവെന്നതാണ് പ്രിയങ്കയുടെ അനിഷ്ടത്തിന് ഇടയാക്കിയത്. പുതിയ ചിത്രത്തിൽ ചരിത്രസിനിമകളിലൊന്നും ഇതുവരെ അഭിനയിക്കാത്ത നായകനടനെ പ്രിയങ്കയ്ക്കുവേണം. നടി ഇങ്ങനെ ഒരാവശ്യം മുന്നോട്ടുവച്ചതാണ് അഭിഷേകിന്റെ ചിത്രത്തിലെ സാധ്യത നശിപ്പിച്ചത്. 2006ൽ ഉംറാവു ജാൻ എന്ന സിനിമയിൽ ഐശ്വര്യറായിയുടെ നായകനായി അഭിഷേക് ബച്ചൻ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയങ്കയുടെ തിരക്ക് അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗും നീണ്ടുപോയേക്കാം. രണ്ടാമത്തെ ഹോളിവുഡ് സിനിമയുടെ തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ. ഈ ചിത്രത്തിനുശേഷമാവും ഗസ്തഖിയാനുമായി പ്രിയങ്ക സഹകരിക്കുക.
Read More