സായ്പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. രാജു സിരിഷ് സംവിധാനം ചെയ്യുന്ന ഈ പ്രണയ ചിത്രത്തിൽ വരുണ്‍ തേജാണ് നായകൻ. ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയ്ലർ ഇന്നലെ പുറത്തിറങ്ങി. ആദ്യ ട്രെയ്ലറിനെ പോലെ തന്നെ സായ്പല്ലവിക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ട്രെയ്ലറും തയാറാക്കിയിരിക്കുന്നത്. പ്രേമം എന്ന ചിത്രം ദക്ഷിണേന്ത്യ മുഴുവൻ ചർച്ചയായപ്പോൾ നായകൻ നിവിൻ പോളിയേക്കാൾ ട്രെൻഡ് സെറ്റർ ആയത് മലർ എന്ന കഥാപാത്രമായെത്തിയ സായ് പല്ലവി ആണ്. പ്രേമത്തിന് പിന്നാലെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും സായ് പല്ലവിയെ തേടി ഓഫർ എത്തി. വിജയ്, അജിത് , വിക്രം, സൂര്യ സിനിമകളിൽ സായ് പല്ലവിയുടെ പേര് ഉയർന്നുകേട്ടെങ്കിലും ദുൽഖർ സൽമാനൊപ്പം കലി എന്ന മലയാള ചിത്രമാണ് രണ്ടാമതായി സായ് പല്ലവി ചെയ്തത്. ഇതിന് പിന്നാലെ തമിഴിലും തെലുങ്കിലും സിനിമകൾ ഏറ്റെടുത്തു. തെലുങ്കിൽ…
Read MoreCategory: Movies
മധുബാല മിനിസ്ക്രീനിൽ! എന്തിനാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ…
തൊണ്ണൂറുകളിൽ തമിഴ്-മലയാളം-ഹിന്ദി സിനിമയിലെ താരറാണിയായിരുന്ന മധു എന്ന മധുബാല മിനിസ്ക്രീനിൽ എത്തുന്നു. റോജ നായിക എന്ന് ഇന്നും സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന മധുബാലയെ ഇടക്കാലത്ത് സിനിമാ ലോകത്ത് നിന്നും കാണാതായി. വിവാഹത്തോടെ സിനിമ വിട്ടതാണെന്നാണ് എല്ലാവരും കരുതിയത്. പിന്നീട് ദുൽഖർ സൽമാനും നസ്റിയ നസീമും കേന്ദ്ര കഥാരാത്രങ്ങളായി എത്തിയ വായ് മൂടി പേസുവോം (സംസാരം ആരോഗ്യത്തിന് ഹാനികരം- മലയാളം) എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ മധു തിരിച്ചെത്തി. പക്ഷെ അപ്പോഴും സിനിമയിൽ സജീവമായില്ല. ഇപ്പോഴിതാ ടെലിവിഷൻ സീരിയലിലൂടെ മൂന്നാം ഇന്നിംഗിസിന് ഒരുങ്ങുകയാണ് താരം. എന്തിനാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്ന ചോദ്യത്തിന് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്ന് നടി പറഞ്ഞു. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിൽ ആയാലും സീരിയലിൽ ആയാലും ചെയ്യുമെന്ന് മധു കൂട്ടിച്ചേർത്തു. സ്റ്റാർ പ്ലസിൽ സംപ്രേഷണം…
Read Moreവിംബിൾഡണ്‍ ഗാലറിൽ ഹോട്ട് തെന്നിന്ത്യൻ നായിക!
തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരം കാജൽ അഗർവാൾ ഹോട്ടായി വിംബിൾഡണ്‍ ഗാലറിയിൽ. ലണ്ടനിൽ നടന്ന വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റ് കാണുവാനാണ് ഹോട്ട് ലുക്കിൽ താരസുന്ദരി എത്തിയത്. കുട്ടിക്കാലത്ത് ടെന്നീസ് കളിച്ചതിന്റെ ഓർമ്മകളുമായിട്ടാണ് താരം വിംബിൾഡണ്‍ ഗാലറിയിൽ എത്തിയത്. ലണ്ടനിൽ ടെന്നീസ് ടൂർണമെന്റ് കാണാൻ എത്തിയ താരത്തിന്റെ വിവിധ പോസിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരം ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിത്രങ്ങളെ ഹോട്ട് ആക്കുന്നത്. ആദ്യ കാഴ്ചയിൽ നൈറ്റ് ഗൗണ്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചാണ് താരം വിംബിൾഡണ്‍ ഗാലറിയിൽ എത്തിയത്. ഫുൾ ബാക്ക് ഓപ്പണായ ചുവന്ന ഗൗണ്‍ താരത്തിന്റെ മാറിടവും എക്സ് പോസ് ചെയ്യുന്ന തരത്തിലുള്ളതാണ്. ലണ്ടനിലെ വിവിധ ഭാഗങ്ങളിലും ടെന്നീസ് ഗാലറിയിലുമുള്ള വിവധ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വളരെ മാന്യമായ രീതിയിൽ പൊതുവേദികളിലും സിനിമയിലും പ്രത്യപ്പെട്ടിരുന്ന താരമായിരുന്നു കാജൽ അഗർവാൾ. എന്നാൽ അടുത്ത കാലത്തായി താരം സിനിമകളിലും…
Read Moreസെക്സി ദുർഗ! നായികയ്ക്കു നേരേ സൈബർ ആക്രമണം
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗ ഇതിനകം നിരവധി അന്താരാഷ്ട്ര മേളകളിൽ നിന്ന് നിരവധി പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. രാജശ്രീ ദേശ്പാണ്ഡെ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം പൊതുഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെയാണ് പ്രമേയമാക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേരിനെച്ചൊല്ലി മതവാദികളിൽ നിന്നും സൈബർ സദാചാര വാദികളിൽ നിന്നും കടുത്ത എതിർപ്പ് ചിത്രത്തിന് നേരേ ഉയർന്നിട്ടുണ്ട്. ദുർഗ എന്ന ടൈറ്റിൽ കാരക്ടറിൽ എത്തുന്ന രാജശ്രീക്കെതിരേ നിരവധി അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. ഒരു സ്ത്രീ പൂർണമായും നഗ്നയായി സൈക്കിളിൽ ഇരിക്കുന്ന ചിത്രത്തിന് രാജശ്രീയുടെ മുഖം മോർഫ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു. അശ്ലീലമായ പ്രയോഗങ്ങളും ചിത്രത്തിനൊപ്പം ഞരന്പുരോഗികൾ അയച്ചിട്ടിട്ടുണ്ട്. ആ എഫ്ബി ചാറ്റിന്റെ പൂർണരൂപം സ്ക്രീൻ ഷോട്ടായി പോസ്റ്റ് ചെയ്ത രാജശ്രീ ദേശ്പാണ്ഡെ പറയുന്നതിങ്ങനെ; ഇങ്ങനെ ചില അവാർഡുകളും ചിത്രത്തിന് ഇന്ത്യക്കാരിൽ നിന്ന് എനിക്കു ലഭിക്കുന്നുണ്ട്. ഫേസ് ബുക്കിലൂടെയാണ് രാജശ്രീ ഇക്കാര്യം അറിയിച്ചത്. സനൽകുമാർ…
Read Moreപോയി വല്ലതും കഴിക്കൂ..! സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രത്തിനു ലഭിച്ച കമന്റുകൾ കണ്ടു ദീപിക ഞെട്ടി
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സോഷ്യൽ മീഡിയയിൽ താൻ ഷെയർ ചെയ്ത ചിത്രത്തിനു ലഭിച്ച കമന്റുകൾ കണ്ടു ഞെട്ടിയിരിക്കുകയാണ്. താരത്തിന് വലിയ വിമർശനവും നേരിടേണ്ടി വന്നു. ദീപികയുടെ മെലിഞ്ഞ ശരീരമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നന്നായി ഭക്ഷണം കഴിക്കാനും നഷ്ടപ്പെട്ടു പോയ ന്യൂട്രിഷൻ വീണ്ടെടുക്കാനുമാണ് സോഷ്യൽ മീഡിയ ദീപികയോടു പറയുന്നത്. വാനിറ്റി ഫെയർ മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ദീപിക ആരാധകർക്കായി പങ്കുവച്ചത്. കറുത്ത ഗൗണ്‍ ആണ് ചിത്രത്തിൽ താരം ധരിച്ചിരിക്കുന്നത്. താരം സ്ലിം ആകാനും സൈസ് സീറോ ആകാനും പട്ടിണി കിടക്കുകയാണ് എന്ന വിമർശനം പല കോണിൽ നിന്നും ഉയരുന്നുണ്ട്.
Read Moreആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞു; കമൽഹാസനെതിരെ കേസ്
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച നടൻ കമൽഹാസനെതിരെ പോലീസ് കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്ഹാസന് നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. നേരത്തെ സംഭവത്തിൽ കമല്ഹാസന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
Read Moreഇരട്ടക്കുട്ടികളുമായി ബിയോണ്‍സ്; ചിത്രം വൈറൽ
പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സ് തന്റെ ഇരട്ടക്കുട്ടികളുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നു. കാർട്ടർ, റുമി എന്നാണ് കുട്ടികളുടെ പേര്. വ്യത്യസ്ത നിറങ്ങളാൽ മനോഹരമായി ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇവർ ധരിച്ചിരിക്കുന്നത്. ആരാധകർ ഇവരെ അഭിനന്ദനം കൊണ്ട് സോഷ്യൽ മീഡിയായിൽ മൂടുകയാണ്. പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 70 ലക്ഷം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. മുൻപ് താൻ ഗർഭിണിയായ വാർത്ത ചിത്രമുൾപ്പടെ ആരാധകരുമായി ഇവർ പങ്കുവച്ചിരുന്നു.
Read Moreകല്യാണത്തിന് മുമ്പേ സാമന്തയുടെ ഹോട്ട് ഫോട്ടോ ഷൂട്ട്!
തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ ക്യൂട്ട് നായികമാരിൽ ഒരാളായ സാമന്തയുടെ ഹോട്ട് ഫോട്ടോഷൂട്ട് വൈറൽ. തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായ സാമന്ത ഒരു പരിധിവിട്ടുള്ള ഗ്ലാമറിലേക്ക് ഒരിക്കലും പോയിട്ടില്ല. എന്നാൽ താരത്തേക്കുറിച്ചുള്ള ആ പ്രതീക്ഷകൾ തെറ്റിക്കുന്നതാണ് ജസ്റ്റ് ഫോർ വിമൻ എന്ന മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ട്.ശരീരം പരമാവധി എക്സ്പോസ് ചെയ്യുന്ന തരത്തിലുള്ളതാണ് മാഗസിന് വേണ്ടിയുള്ള ചിത്രങ്ങൾ. സാമന്തയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാഗസിന്റെ ജൂലൈ ലക്കം കവർ ചിത്രം സാമന്തയുടേതാണ്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളും ഷൂട്ടിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. സാമന്തയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഫോട്ടോഷൂട്ടിലെ ഒരു ചിത്രം പോലും പോസ്റ്റ് ചെയ്തിട്ടില്ല. ഇതേ പേരിലുള്ള മറ്റൊരു അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പബ്ലിഷ്…
Read Moreസാമന്ത-ചൈതു കല്യാണം: നാഗചൈതന്യ വാക്കു മാറ്റുന്നു
തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന ഒന്നാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. ഗോവയിൽ രണ്ട് ദിവസങ്ങളിലായി ആർഭാടപൂർവ്വമാണു വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ചെലവുകൾ നാഗചൈതന്യയും സാമന്തയും ചേർന്നു വഹിക്കും എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. എന്നാൽ ഇതു നിഷേധിച്ചിരിക്കുകയാണ് നാഗ ചൈതന്യ ഇപ്പോൾ. വിവാഹത്തിന്റെ ചെലവ് മാതാപിതാക്കൾ വഹിക്കും എന്നാണ് നാഗ ചൈതന്യ ഇപ്പോൾ പറയുന്നത്. കല്യാണത്തിനുള്ള ചെലവുകൾ സ്വയം വഹിച്ചാൽ അത് തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നാണ് നാഗ ചൈതന്യ പറയുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടേയും കുടുംബങ്ങൾ തകൃതിയായി നടത്തിക്കൊ ണ്ടിരിക്കുകയാണ്. തന്നെ സംബന്ധിച്ച് വിവാഹം നേരത്തെ കഴിഞ്ഞതാണ്. തങ്ങളേക്കാൾ മറ്റുള്ളവരാണ് ഇക്കാര്യത്തിൽ ഏറെ ആകാംക്ഷയുള്ളവരെന്ന് സാമന്ത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
Read Moreമുകേഷിന്റെ മകൻ ശ്രാവണ്‍! മലയാളസിനിമയിലേക്ക് ഒരു താരപുത്രൻ കൂടി
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ പ്രിയ നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ശ്രാവണ്‍ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കല്യാണം എന്നാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഞായറാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിശിഷ്ടാതിഥി. കെ. കെ. രാധാ മോഹൻ, ഡോ. ടി. കെ. ഉദയ ഭാനു, രാജേഷ് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മുകേഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടിയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്.
Read More