മക്കൾക്കുവേണ്ടി അവർ വീണ്ടും ഒന്നിക്കുന്നു

ബോ​ളി​വു​ഡ് ഏ​റെ ആ​രാ​ധി​ച്ചി​രു​ന്ന താ​ര ദ​ന്പ​തി​ക​ളാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും സൂ​സൈ​ൻ ഖാ​നും. എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു പ​തി​നാ​ലു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ത്തി​ൽ നിന്ന് ​ഇ​രു​വ​രും മോ​ച​നം നേ​ടി​യ​ത്. വി​വാ​ഹമോചനശേ​ഷ​വും ര​ണ്ടു​പേ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​ർ​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ഒ​രു ശു​ഭവാ​ർ​ത്ത വ​ന്നി​രി​ക്കു​ന്നു. ഹൃ​ത്വി​ക്കും സൂസൈനും ഒ​ന്നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ് പു​തു​താ​യി വ​രു​ന്ന വാ​ർ​ത്ത​ക​ൾ. വി​വാ​ഹ മോ​ച​നം കു​ട്ടി​ക​ളെ ബാ​ധി​ച്ച​തി​നാ​ലാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് ഹൃ​ദാ​നും ഹൃ​ഹാ​നും പ​ഠ​ന​ത്തി​ൽ പി​ന്നോ​ട്ടു പോ​കു​ക​യും പൊ​തുജീ​വി​ത​ത്തി​ൽ നി​ന്നു മാ​റി​ നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സൂസൈ​നി​ൽ നി​ന്ന് അ​ക​ലാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​തി​നാ​ലും എ​പ്പോ​ഴും മ​ക്ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​ന്ന​തി​നാ​യും ഹൃ​ത്വി​ക് സൂ​സൈനും മ​ക്ക​ൾ​ക്കു​മാ​യി ത​ന്‍റെ വീ​ടി​ന​ടു​ത്ത് പു​തി​യ വീ​ട് വാ​ങ്ങി.

Read More

പ്രണവിനായി പ്രാർഥിക്കുന്നു..! സി​നി​മ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ക​ഴി​വു​മാ​ത്രം പോ​രാ ഭാ​ഗ്യ​വും വേ​ണമെന്ന് മോഹൻലാൽ

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് അ​ഭി​നേ​താ​വാ​കാ​ൻ പ്ര​ണ​വ് ഇ​ത്ര വൈ​കി​യ​തെ​ന്ന ചോ​ദ്യ​ത്തി​നു മോ​ഹ​ൻ​ലാ​ൽ ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞി​രി​ക്കു​ന്നു. എ​ന്‍റെ മ​ക​ൻ അ​പ്പു(​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ)​വി​നോ​ട് അ​ഭി​ന​യി​ക്കാ​ൻ പ​ല​രും മു​ന്പ് പ​റ​ഞ്ഞ​താ​ണ്. ഞാ​നും പ​റ​ഞ്ഞി​രു​ന്നു. സി​നി​മ അ​ഭി​ന​യ​ത്തോ​ട് അ​ന്ന് അ​യാ​ൾ​ക്കു താ​ൽ​പ്പ​ര്യം ഇ​ല്ലാ​യി​രു​ന്നു. അ​വ​ന് 26 വ​യ​സാ​യി. അ​വ​ന്‍റെ ഈ ​പ്രാ​യ​ത്തി​ൽ രാ​ജാ​വി​ന്‍റെ മ​ക​ൻ പോ​ലെ​യു​ള്ള വ​ലി​യ സി​നി​മ​ക​ൾ ഞാ​ൻ ചെ​യ്തു ക​ഴി​ഞ്ഞു-​മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള മോ​ഹം ഞാ​ൻ എ​ന്‍റെ അ​ച്ഛ​നെ അ​റി​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ആ​ദ്യം ഡി​ഗ്രി എ​ടു​ക്കാ​നാ​ണ്. ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ഞാ​ൻ സി​നി​മ​യി​ൽ എ​ത്തി​യ​ത്. അ​പ്പു​വി​നോ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​ല​രും പ​റ​ഞ്ഞി​രു​ന്നു. ഞാ​നും പ​റ​ഞ്ഞ​താ​ണ്. സ്കൂ​ളി​ൽ ബെ​സ്റ്റ് ആ​ക്ട​റൊ​ക്കെ ആ​യി​രു​ന്നെ​ങ്കി​ലും സി​നി​മാ​ഭി​ന​യ​ത്തോ​ട് അ​ന്ന് അ​യാ​ൾ​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ര​ണ്ടുസി​നി​മ​യ്ക്ക് അ​സി. ഡ​യ​റ​ക്ട​റാ​യി അ​വ​ൻ വ​ർ​ക്ക് ചെ​യ്തു.…

Read More

‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് ’

നാ​ല്പ​തു​കാ​രാ​യ റി​ട്ട. മേ​ജ​ർ സ​ക്ക​റി​യാ പോ​ത്ത​ന്‍റെ​യും ഭാ​ര്യ മ​രി​യ​യു​ടെ​യും ദു​രൂ​ഹ​ത നി​റ​ഞ്ഞ ജീ​വി​ത​ക​ഥ ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ‘സ​ക്ക​റി​യാ പോ​ത്ത​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്’ എ​ന്ന ചി​ത്രം.  ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ഉ​ല്ലാ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.  അ​മേ​സിം​ഗ് സി​നി​മാ​സി​നു​വേ​ണ്ടി മു​ഹ​മ്മ​ദ് ആ​സീ​ഫ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – അ​ൻ​സാ​രി കെ. ​എ​സ്, കാ​മ​റ – പാ​പ്പി​നു, ര​ച​ന – മ​നോ​ജ് നാ​യ​ർ, എ​ഡി​റ്റ​ർ – അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​ൻ, ഗാ​ന​ങ്ങ​ൾ – ഹ​രി നാ​രാ​യ​ണ​ൻ, ഡേ​വി​ഡ്, സം​ഗീ​തം – ദി​ബു,  ആ​ലാ​പ​നം – വി​ജ​യ് യേ​ശു​ദാ​സ്, കെ. ​എ​സ്. ചി​ത്ര, ശ്രേ​യാ ഘോ​ഷാ​ൽ, ഹ​രി​ച​ര​ണ്‍, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ബാ​ദു​ഷ, കോ​സ്റ്റ്യൂ​മ​ർ – ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, മേ​ക്ക​പ്പ് – റ​ഹീം കൊ​ടു​ങ്ങ​ല്ലൂ​ർ, സ്റ്റി​ൽ – പ്രേം ​ലാ​ൽ, പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ,…

Read More

ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘​ഒ​രു​വാ​തി​ൽ കോ​ട്ട’

‘ഒ​രു​വാ​തി​ൽ കോ​ട്ട’ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. ​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി ​ഫു​ട്ട് ലൂ​സേ​ഴ്സ് ഡാ​ൻ​സ് സ്കൂ​ളാ​ണ് ‘ഒ​രു​വാ​തി​ൽ കോ​ട്ട’ നി​ർ​മ്മി​ക്കു​ന്ന​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടായി ​നി​ല​കൊ​ള്ളു​ന്ന ഡാ​ൻ​സ് സ്കൂ​ൾ, ദ​ക്ഷി​ണേ​ന്ത്യ​യി​ൽ അ​ന​വ​ധി ഡാ​ൻ​സ് ക​ലാ​കാ​ന്മാരെ വാ​ർ​ത്തെ​ടു​ത്തി​ട്ടു​ണ്ട്. പ്രേ​ക്ഷ​ക​രെ ഭ​യ​പ്പെ​ടു​ത്താ​നാ​യി മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ മ​സാ​ല ചേ​ർ​ക്കു​ന്ന പ​തി​വു​രീ​തി​വി​ട്ട്, തീ​ർ​ത്തും ലോ​ജി​ക്ക​ലാ​യും സ്വാ​ഭാ​വി​ക​മാ​യു​മാ​ണ് രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ സ​ന്നി​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​അ​ർ​ജു​ൻ കോ​ളേ​ജി​ലെ ഹീ​റോ​യാ​ണ്. എ​ല്ലാ കാ​ര്യ​ത്തി​ലും സ്മാ​ർ​ട്ടാ​യ അ​ർ​ജ​നോ​ട് പ്രൊ​ഫ​സ​ർ ശ്രീ​റാ​മി​ന് ഒ​രു പ്ര​ത്യേ​ക താ​ല്പ​ര്യം ത​ന്നെ​യു​ണ്ട ്. അ​ർ​ജു​നെ​തി​രെ ഒ​രു ശ​ത്രു​പ​ക്ഷം കോ​ളേ​ജി​ലു​ട​ലെ​ടു​ക്കു​ന്നു. പ്ര​ശ്ന​ത്തി​ലാ​യ അ​ർ​ജു​നെ പ്രൊ​ഫ.​ശ്രീ​റാം ത​ന്‍റെ ഒ​ഴി​ഞ്ഞ ബം​ഗ്ലാ​വി​ലേ​ക്ക് ത​ത്കാ​ല​ത്തേ​ക്ക് മാ​റ്റു​ന്നു. വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തെ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വ​ലി​യ ബം​ഗ്ലാ​വി​ൽ എ​ത്തു​ന്ന​തോ​ടെ അ​ർ​ജു​ന് ദു​രൂ​ഹ​മാ​യ ചി​ല മു​ഹൂ​ർ​ത്ത​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടിവ​രു​ന്നു.സീ​മ,സോ​നാ​നാ​യ​ർ, ശ​ങ്ക​ർ, ജ​യ​കു​മാ​ർ, ര​മ്യാ പ​ണി​ക്ക​ർ, റോ​ഷ്ണ, സോ​ണി​യ മ​ൽ​ഹാ​ർ, ഇ​ന്ദ്ര​ൻ​സ്, ശെ​ന്തി​ൽ (ത​മി​ഴ് ഹാ​സ്യ​താ​രം),…

Read More

സം​ഘ​മി​ത്ര​യു​ടെ പോ​സ്റ്റ​ർ എ​ത്തി

കാ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ ത​ന്‍റെ അ​ര​ങ്ങേ​റ്റം ശ്രു​തി ഹാ​സ​ൻ ഗം​ഭീ​ര​മാ​ക്കി. ശ്രു​തി ഹാ​സ​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഘ​മി​ത്ര എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത് കാ​ൻ ഫെ​സ്റ്റി​നി​ട​യ്ക്ക് സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ൽ. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ സി., ​നി​ർ​മാ​താ​ക്ക​ളാ​യ നാ​രാ​യ​ണ്‍ രാ​മ​സ്വാ​മി, ഹേ​മ രു​ക്മി​ണി, അ​ഭി​നേ​താ​ക്ക​ളാ​യ ആ​ര്യ, ജ​യം ര​വി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ റ​ഹ്മാ​ൻ തു​ട​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​രി​ത്ര​ക​ഥ പ​റ​യു​ന്ന സം​ഘ​മി​ത്ര ത​മി​ഴ് സി​നി​മ​യി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നാ​ണ് ശ്രു​തി ഹാ​സ​ൻ പ​റ​യു​ന്ന​ത്. സി​നി​മ​യി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ സം​ഘ​മി​ത്ര​യാ​യാ​ണ് ശ്രു​തി ഹാ​സ​ൻ വേ​ഷ​മി​ടു​ന്ന​ത്. എ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ജീ​വി​ച്ചി​രു​ന്ന ധീ​ര​വ​നി​ത​താ​യി​രു​ന്നു സം​ഘ​മി​ത്ര.  ഇ​വ​രു​ടെ ജീ​വി​ത ക​ഥ​യി​ലൂ​ടെ ഭാ​ര​ത​ത്തി​ലെ സ്ത്രീ​ക​ൾ അ​നു​ഭ​വി​ച്ച സം​ഘ​ർ​ഷ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളു​മെ​ല്ലാം ബി​ഗ് സ്ക്രീ​നി​ൽ എ​ത്തി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്ര​മി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന ആ​യോ​ധ​ന​പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​ണ് ശ്രു​തി സം​ഘ​മി​ത്ര​യാ​കാ​ൻ എ​ത്തി​യ​ത്.

Read More

ശി​വ​കാ​മി​യാ​കാ​ൻ ശ്രീദേവിയെ ഭ​ർ​ത്താ​വ് തടഞ്ഞതെന്തിന്

ബാ​ഹു​ബ​ലി​യി​ൽ ര​മ്യാ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​പ്പി​ച്ച ശി​വ​കാ​മി എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ ആ​ദ്യം ക്ഷ​ണം കി​ട്ടി​യ​ത് ശ്രീ​ദേ​വി​ക്കാ​യി​രു​ന്നു. എ​ന്നാ​ൽ താ​രം ആ ​അ​വ​സ​രം വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഫ​ല​ത്തി​ന്‍റെ പേ​രി​ലാ​ണ് ചി​ത്ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യ​ത് എ​ന്ന വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ വ​ന്നി​രു​ന്നു. ശ്രീ​ദേ​വി​യെ സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സ​മീ​പി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ വ​ലി​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ശ്രീ​ദേ​വി ബാ​ഹു​ബ​ലി​യി​ൽ നി​ന്നു പു​റ​ത്താ​കാ​ൻ കാ​ര​ണ​മെ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ ലാ​ഭ​ത്തി​ന്‍റെ ഒ​രു വി​ഹി​ത​വും ബോ​ണി ക​പൂ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു.

Read More

ത​ല്ലി​പ്പൊ​ളി അ​ച്ചാ​യ​ൻ​സ്..!

യൂ​ത്തന്മാരെ കൈ​യി​ലെ​ടു​ക്കാ​ൻ എ​ന്ത​രൊ​ക്കെ​യോ വി​ദ്യ​ക​ളു​മാ​യി അ​ച്ചാ​യ​ൻ​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ കാ​ട്ടു​ന്ന കോ​പ്രാ​യ​ങ്ങ​ൾ ക​ണ്ടാ​ൽ യൂ​ത്തന്മാർ വ​രെ ചി​ല​പ്പോ​ൾ ക​ണ്ണു​രു​ട്ടി​യെ​ന്നു വ​രും.​ലോ​ജി​ക്കി​ല്ലാ​യ്മ​യു​ടെ പു​റ​ത്ത് ദ്വ​യാ​ർ​ഥ​ങ്ങ​ളു​ടെ കു​ത്ത​ഴി​ച്ച് വി​ടു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ളം അ​ച്ചാ​യ​ൻ​സി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു പ​ടം വി​ജ​യി​പ്പി​ച്ചെ​ടു​ക്കാ​ൻ മി​നി​മം വേ​ണ്ട​ത് ക​ള്ളു​കു​ടി​യും പി​ന്നെ കു​റ​ച്ച് പോ​ക്കി​രി​ത്ത​ര​ങ്ങ​ളും അ​തി​നെ​യെ​ല്ലാം ന്യാ​യീ​ക​രി​ക്കാ​ൻ ത​ക്ക​വ​ണ്ണ​മു​ള്ള ബി​ൽ​ഡ​പ്പു​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട സം​വി​ധാ​യ​ക​ന്‍റെ ഒ​രു അ​റു​ന്പോ​റ​ൻ സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണ് അ​ച്ചാ​യ​ൻ​സ്. ത്രി​ല്ലെ​ന്നെ​ല്ലാം ചു​മ്മാ പ​റ​ഞ്ഞ​താ.. പ​റ​യ​ത്ത​ക്ക ഒ​രു ത്രി​ല്ലും ചി​ത്രം ന​ല്കു​ന്നി​ല്ല. ജ​യ​റാ​മി​നെ പോ​ലൊ​രു ന​ട​ൻ ഇ​നി​യെ​ങ്കി​ലും ഈ ​സ്റ്റൈ​ലി​ഷ് ഗെ​റ്റ​പ്പി​നാ​യു​ള്ള കാ​ട്ടി​ക്കൂ​ട്ട​ൽ ഒ​ഴു​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​രി​ക്കും പാ​ടു​പെ​ടും. ഒ​രു കി​ടി​ല​ൻ കുടും​ബ പ​ശ്ചാ​ത്ത​ല​മെ​ല്ലാം ഒ​രു​ക്കി കു​ടും​ബ​പ്രേ​ക്ഷ​ക​രെ കൂ​ടി ആ​ക​ർ​ഷി​ക്കാ​ൻ അ​ച്ചാ​യ​ൻ​സ് ടീം ​ഒ​രു ശ്ര​മ​മൊ​ക്കെ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ത് എ​ത്രക​ണ്ട് ഏ​ശു​മെ​ന്ന് ക​ണ്ടു ത​ന്നെ അ​റി​യാം. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ, ആ​ടുപു​ലി​യാ​ട്ടം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷ​മു​ള്ള ക​ണ്ണ​ൻ…

Read More

പ​ക​ൽ മാ​ന്യന്മാ​രെ ഭ​യ​ന്ന്..! ര​ണ്ടു വ​ർ​ഷ​മാ​യി താ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഇ​ല്ലെ​ന്നും അ​തു​കൊ​ണ്ട് സ​മാ​ധാ​ന​മു​ണ്ടെ​ന്നും ര​ജി​ഷ

സി​നി​മാ താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​ൻ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ്. അ​വ​യി​ൽ ത​ന്നെ​യും ഫേ​സ്ബു​ക്കാ​ണ് കൂ​ടു​ത​ൽ പേ​രും തെ​ര​ഞ്ഞെ​ടു​ക്കു​ക. എ​ന്നാ​ൽ ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ ഒ​ഴി​വാ​യി നി​ൽ​ക്കു​ന്ന​വ​രു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് ന​ടി​മാ​ർ. അ​വ​രി​ലൊ​രാ​ളാ​ണ് അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ര​ജി​ഷാ വി​ജ​യ​ൻ. ര​ണ്ടു വ​ർ​ഷ​മാ​യി താ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഇ​ല്ലെ​ന്നും അ​തു​കൊ​ണ്ട് സ​മാ​ധാ​ന​മു​ണ്ടെ​ന്നും ര​ജി​ഷ പ​റ​യു​ന്നു. പ​ക​ൽ മാ​ന്യന്മാ​രാ​യ​വ​ർ ഉ​ള്ളി​ട​ത്ത് തു​ട​രാ​ൻ താ​ത്പ​ര്യം ഇ​ല്ലാ എ​ന്ന​താ​ണ് സ​ത്യം. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും വ്യാ​ജന്മാ​ർ​ക്ക് എ​ന്തു കാ​ണി​ക്കാ​നു​മു​ള്ള ഇ​ട​മാ​യി​ട്ടാ​ണ് ഫേ​സ്ബു​ക്കി​നെ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. ഒ​രു സ്ത്രീ​ക്ക് ഒ​രാ​പ​ത്ത് സം​ഭ​വി​ച്ചെ​ന്ന​റി​ഞ്ഞാ​ൽ​പ്പോ​ലും അ​വ​രു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം വ​ള​രെ മോ​ശ​മാ​യി​രി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ ആ ​ക​ൾ​ച്ച​റി​നോ​ട് യോ​ജി​ക്കാ​ൻ എ​നി​ക്കാ​വി​ല്ല’ – ര​ജി​ഷ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ ധാ​രാ​ളം സ​മ​യം കി​ട്ടു​ന്ന​തി​ന്‍റെ​യും പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ലാ​ണ് ര​ജി​ഷ ഇ​പ്പോ​ൾ.…

Read More

അ​ട് പെ​ണ്ണെ..! സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി​യു​ടെ വീ​ഡി​യോ ആ​ൽ​ബം

മ​ല​രാ​യി എ​ത്തി യു​വ​ത​ല​മു​റ​യു​ടെ മ​ന​സി​ൽ ക​യ​റി​പ്പ​റ്റി​യ സാ​യ് പ​ല്ല​വി​യു​ടെ അ​നി​യ​ത്തി പൂ​ജ അ​ഭി​ന​യി​ച്ച മ്യൂ​സി​ക്ക് വീ​ഡി​യോ എ​ത്തു​ന്നു. മ​ദ​ൻ എ​ന്ന പ​ര​സ്യ ചി​ത്ര സം​വി​ധാ​യ​ക​ൻ ഒ​രു​ക്കു​ന്ന അ​ട് പെ​ണ്ണെ എ​ന്ന ആ​ൽ​ബ​ത്തി​ൽ പൂ​ജ​യും അ​ഖി​ല​ൻ എ​ന്ന മോ​ഡ​ലു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സാ​യ് പ​ല്ല​വി​യു​ടേ​തു പോ​ല​ത്തെ നി​ശ്ക്ക​ള​ങ്ക​ത​യു​ള്ള പു​തു​മു​ഖ​ത്തെ തേ​ടി ന​ട​ന്ന​പ്പോ​ഴാ​ണ് പൂ​ജ​യാ​യാ​ലോ എ​ന്ന ചി​ന്ത വ​ന്ന​തെ​ന്ന് മ​ദ​ൻ പ​റ​യു​ന്നു.

Read More

ബോ​ളി​വു​ഡ് സു​ന്ദ​രി ദേ​ഷ്യ​ത്തി​ലാ​ണ്

ബോ​ളി​വു​ഡ് സു​ന്ദ​രി ശ്ര​ദ്ധ ക​പൂ​ർ അ​ല്പം ദേ​ഷ്യ​ത്തി​ലാ​ണ്. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മൊ​ക്കെ​യാ​യ ഫ​ർ​ഹാ​ൻ അ​ക്ത​റു​മാ​യി താ​രം ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. ഇ​താ​ണ് ശ്ര​ദ്ധ​യെ ചൊ​ടി​പ്പി​ച്ച​ത്. ഫ​ർ​ഹാ​ൻ അ​ക്ത​ർ അ​ദു​നാ ബ​ബാ​നി​യു​മാ​യു​ള്ള ദാ​ന്പ​ത്യ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ശ്ര​ദ്ധ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത ശ്ര​ദ്ധ കു​റേ​യൊ​ക്കെ ക​ണ്ടി​ല്ല, കേ​ട്ടി​ല്ലാ​യെ​ന്ന ന​ടി​ച്ചു. ഇ​പ്പോ​ഴി​താ ഗോ​സി​പ്പു​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട ഘ​ട്ടം വ​ന്നി​രി​ക്കു​ന്നു. ഇ​തോ​ടെ​യാ​ണ് ശ്ര​ദ്ധ മ​ന​സു തു​റ​ന്ന​ത്. താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വാ​സ്ത​വ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന സ്വാ​ഭാ​വി​ക​മാ​ണ്. ഇ​തൊ​ക്കെ അ​വ​ഗ​ണി​ച്ചു മു​ന്നോ​ട്ടു പോ​കാ​നേ ക​ഴി​യൂ. അ​ല്ലാ​തെ ഇ​തൊ​ക്കെ പ​ട​ച്ചു​വി​ടു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ എ​നി​ക്കു ക​ഴി​യി​ല്ല. ഇ​ത്ത​രം ഗോ​സി​പ്പു​ക​ൾ കേ​ൾ​ക്കു​ന്പോ​ൾ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ക്കാ​ർ എ​ത്ര​ത്തോ​ളം വേ​ദ​നി​ക്കു​ന്നു​ണ്ടെ​ന്ന് നി​ങ്ങ​ൾ ചി​ന്തി​ക്ക​ണം. ക​രി​യ​റി​ലാ​ണ് ഇ​പ്പോ​ൾ ഞാ​ൻ ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ല്ല അ​ഭി​ന​യം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടു​ക​യാ​ണ് ഞാ​ൻ. ഇ​തി​നി​ട​യി​ലാ​ണ് ഇ​ത്ത​രം ഗോ​സി​പ്പു​ക​ൾ ഇ​റ​ങ്ങു​ന്ന​ത്- ശ്ര​ദ്ധ പ​റ​യു​ന്നു.…

Read More