ട്രോളന്മാർക്ക് ട്രോളുണ്ടാക്കാൻ പ്രത്യേകിച്ച് വിഷയമൊന്നും വേണ്ട. കഴിഞ്ഞ ദിവസം നടി ലെന ചില്ലുകഷണം കടിച്ചുമുറിച്ചു തിന്നുന്നു എന്ന പേരിൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇതാണ് ട്രോളന്മാർ ആഘോഷമാക്കിയത്. “ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്’ എന്ന തലക്കെട്ടോടെയാണ് ലെന ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് കമന്റുകളുമായി നൂറുകണക്കിനു പേർ എത്തി. ഇത് ചില്ലുതന്നെയാണോ അതോ ഐസ് കട്ടയാണോ എന്ന് സംശയവും ചിലർ ഉന്നയിച്ചിരുന്നു. ട്രോൾ പെരുകിയപ്പോൾ വീഡിയോയ്ക്ക് വിശദീകരണവുമായി സാക്ഷാൽ ലെന തന്നെ രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ആ സത്യം വെളിപ്പെടുത്തിയത്. ലൊക്കേഷനിൽ വച്ച് താൻ ഷൂട്ട് ചെയ്ത പ്രാങ്ക് വീഡിയോ ആണിതെന്നും. സത്യത്തിൽ ഒരു ഗ്ലാസ് കഷ്ണമല്ല മറിച്ച്, ആക്ഷൻ സീക്വൻസുകളിൽ ഗ്ലാസിനു പകരമായി ഉപയോഗിക്കുന്ന വാക്സ് ആണെന്നും ലെന പറയുന്നു. വീഡിയോ ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ ലെന ഏതാനും ട്രോളുകളും…
Read MoreCategory: Movies
വൈറലായി പ്രണവിന്റെയും കല്യാണിയുടെയും സെൽഫി
ഒന്നിച്ചു പഠിച്ചകാലം മുതൽതന്നെ മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദബന്ധം പ്രസിദ്ധമാണ്. ഇരുവരുമൊന്നച്ചുള്ള സിനിമകളെല്ലാം തന്നെ മലയാളികൾ ഒന്നാകെ നെഞ്ചിലേറ്റിയതുമാണ്. എന്നാൽ ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത് ഇരുവരുടെയും മക്കളാണ്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയുമൊന്നിച്ചുള്ള സെൽഫിയാണ് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയായിരിക്കുന്നത്. മോഹൻലാലിന്റെ ഭാര്യാസഹോദരൻ സുരേഷ് ബാലാജിയുടെ മകളുടെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രമായിരുന്നു ഇത്. ലണ്ടനിലെ പാരാസണ്സ് സ്കൂൾ ഓഫ് ഡിസൈനിൽനിന്നും ബിരുദം കരസ്ഥമാക്കിയ കല്യാണി വിക്രം നായകനായി എത്തിയ ഇരു മുഖനിൽ സഹ കലാസംവിധായികയായിരുന്നു. എന്നാൽ അഭിനയ രംഗത്തേക്കുള്ള കല്യാണിയുടെ വരവിനെക്കുറിച്ച് വ്യക്തതയില്ല. അതേസമയം, ജിത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിക്കാൻ പ്രണവ് മോഹൻലാൽ ഒരുങ്ങുകയാണ്.
Read Moreഏദൻ തോട്ടത്തിലെ കുയിൽ നാദം!
എഫ്ബിയിൽ ആദ്യമായി ലൈവ് പോയതിന്റെ പ്രസരിപ്പിൽ ഇരിക്കേയാണ് ഗായിക രാജലക്ഷ്മിയുടെ പുതിയ പാട്ടിന്റെ വിശേഷങ്ങൾ ചോദിച്ചറിയാനായി ചെന്നു കയറിയത്. സോഷ്യൽ മീഡിയയിൽ ലൈവായി ആസ്വാദകർ ആവശ്യപ്പെട്ട പാട്ടുകൾ അത്രയും പാടി പുത്തൻ അനുഭവത്തിന്റെ തുടിപ്പ് മുഖത്ത് പ്രസരിച്ചപ്പോൾ രാമന്റെ ഏദൻതോട്ടത്തിലെ മാവിലക്കുടിൽ പൈങ്കിളി കോകിലക്കിളി പാടടി… എന്ന പാട്ട് വീണ്ടും രാജലക്ഷ്മിയുടെ ചുണ്ടുകളിൽ തത്തിക്കളിച്ചു. “ഏദൻതോട്ടത്തിലെ പാട്ട് പരിചയപ്പെടുത്താനാണ് എഫ്ബിയിൽ ലൈവ് പോയത്. ഒരു മണിക്കൂറിലേറെ ഒരുപാട് പേരുടെ കമന്റുകളിലൂടെ ഞാൻ ഒരുപാട് പേരുടെ മനസുകളിൽ ഇന്നും ഉണ്ടെന്ന് മനസിലായി. ഇത്തരം പോസിറ്റിവിറ്റി ചുറ്റും ഉണ്ടാകുന്പോഴാണ് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഉൗർജം കിട്ടുക. ഈ എഫ്ബി ലൈവൊക്കെ ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പോഴാണ് മനസിലായത്. എത്ര പേരാണ് എന്റെ പാട്ടുകളെല്ലാം ഓർത്തുവച്ചിരിക്കുന്നത്. അവരെല്ലാം അത് ഒന്നുകൂടി പാടണമെന്ന് പറയുകയും പാടുകയുമെല്ലാം ചെയ്തപ്പോൾ കടന്നുവന്ന വഴികൾ അത്രയും…
Read More“ഗോദ’ കിടുക്കി തിമിർത്തു പൊളിച്ചു…!
കുഞ്ഞുമനസുകളിൽ ഉദയംകൊണ്ട ഒരു വലിയ സിനിമയാണ് ഗോദ. പൊടിപാറിയ ഗോദയ്ക്കുള്ളിൽ ചിരി വാരി വിതറി ബേസിൽ ജോസഫ് തന്റെ രണ്ടാം അങ്കത്തിലും വിജയകാഹളം മുഴക്കി. അജു വർഗീസ് എന്ന നടനെ കൃത്യമായി പ്ലേസ് ചെയ്ത് സിനിമയിൽ ചിരി ഉണർത്താനുള്ള ചുക്കാൻ ഏൽപ്പിക്കുന്നതിനോടൊപ്പം തനിക്കാവശ്യമുള്ള ചേരുവകൾ കൃത്യമായി ചേർക്കാനും സംവിധായകൻ മറന്നില്ല. ബാലൻസിംഗിന്റെ നൂൽപ്പാലം പലപ്പോഴും തെറ്റുമെന്ന് തോന്നിപ്പിച്ച് അതെ നൂൽപ്പാലത്തിലൂടെ ഒരു നാടിന് അന്യമായ ആവേശം തിരികെ കൊടുക്കാനുള്ള ശ്രമമാണ് രണ്‍ജി പണിക്കരും കൂട്ടരും നടത്തുന്നത്. അതെ, ഈ അവധിക്കാലത്ത് മതിമറന്ന് ചിരിച്ച് തിമിർക്കാനുള്ള വകയെല്ലാം ഗോദയിൽ ബേസിൽ ഒരുക്കിയിട്ടുണ്ട്. മടിയും ലക്ഷ്യവും ഒന്നിച്ചാൽ എങ്ങനെയുണ്ടാവും. ഗോദയിൽ ഇത് രണ്ടും ദൃശ്യമാകുന്നുണ്ട്. മടി ആർക്കാണെന്നും ലക്ഷ്യം ആരുടേതാണെന്നുമെല്ലാമുള്ള ചിന്ന ചിന്ന സസ്പെൻസുകളാണ് ചിത്രത്തിന്റെ വേഗം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നത്. തന്നിൽ മികച്ചൊരു നടനുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആഞ്ജനയ…
Read Moreബോളിവുഡ് സുന്ദരി ആലിയ ഭട്ടിന് ഒരു മോഹമുണ്ട്; നടക്കുമോ ?
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന് ഒരു മോഹ മുണ്ട്. സീതാ ദേവിയുടെ വേഷത്തിൽ അഭിനയി ക്കുക എന്നതാണ് ആലിയയുടെ ഏറ്റവും വലിയ സ്വപ്നം. അമിഷ് ത്രിപതിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘സീത- വാരിയർ ഓഫ് മിഥില’യുടെ പ്രകാശന ചടങ്ങിലാണ് ആലിയ തന്റെ ആഗ്രഹം പുറത്തുവിട്ടത്. “ഈ പുസ്തകം എന്നെങ്കിലും സിനിമയാകുകയാണെങ്കിൽ എനിക്ക് സീതയാകണം. ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്ന സീതയെ അധികം ആർക്കും പരിചയമുണ്ടാകില്ല’’- ആലിയ പറഞ്ഞു.
Read Moreഅഭിഷേകും ആഷും പിൻമാറിയതിനു പിന്നിൽ?
നിരവധി ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. ഇരുവരും അനുരാഗ് കശ്യപ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. രണ്ടുപേരും വെള്ളിത്തിരയിൽ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് പുതിയ വാർത്തകൾ. സർവേഷ് മെവാര സംവിധാനം ചെയ്യുന്ന ഗുലാബ് ജാമിൽനിന്ന് രണ്ടുപേരും പിന്മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ. കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് സിനിമയിൽനിന്ന് പിന്മാറുന്നതെന്ന് ഇവർ അറിയിച്ചു. ബച്ചൻ ദന്പതികൾക്കു മുന്‍പ് ഹുമ ഖുറേഷിയേയാണ് സംവിധായകൻ സമീപിച്ചത്. ചിത്രീകരണം തുടങ്ങാൻ വൈകിയതിനാൽ ഹുമ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതായി ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ജൂണിൽ ചിത്രീകരണം ആരംഭിക്കേണ്ട സിനിമയിൽ നായകനെപ്പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Read Moreഞാന്‍ തനിച്ചാണ്; ആരുമായും ഡേറ്റിംഗിലല്ല; ബോളിവുഡ് നടി ക്രിതി സനോണ്‍
ഞാൻ തനിച്ചാണ്. ഞാൻ ആരുമായും ഡേറ്റിംഗിലല്ല- ബോളിവുഡ് നടി ക്രിതി സനോണ്‍ പറയുന്നു. ബോളിവുഡ് നടൻ സുശന്ത് സിംഗ് രജ്പുത്തുമായി ക്രിതി ഡേറ്റിംഗിലാണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രിതി വിശദീകരണവുമായി എത്തിയത്. സുശന്ത് സിംഗ് രജ്പുത്തും ക്രിതിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ഇപ്പോൾ പണിപ്പുരയിലാണ്. ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി മികച്ചതാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു. ഞങ്ങളുടെ സ്ക്രീൻ കെമിസ്ട്രി മനോഹരമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവാം ചിലയാളുകൾ ഞങ്ങളെ ചേർത്ത് ഗോസിപ്പുണ്ടാക്കുന്നത്. ഞാനും സുശന്തും നല്ല സുഹൃത്തുക്കളാണ്. ഇതിനർഥം ഞങ്ങൾ തമ്മിൽ ഡേറ്റിംഗിലാണ് എന്നല്ല. ഞാനിപ്പോഴും തനിച്ചാണ്. സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നവരെ ചേർത്ത് ഗോസിപ്പുകൾ വരുന്നത് സ്വാഭാവികമാണ്. അതൊന്നും സത്യമാവണമെന്നില്ല- ക്രിതി പറയുന്നു.
Read Moreലക്ഷ്മി മേനോൻ ഭരതനാട്യം പഠിച്ചത് വെറുതെയായില്ല
ലക്ഷ്മി മേനോൻ നർത്തകിയുടെ വേഷത്തിലെത്തുന്നു. പ്രഭുദേവ നായകനാകുന്ന യങ് മങ് സങ് എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ലക്ഷ്മി ഭരതനാട്യം നർത്തകിയുടെ വേഷത്തിൽ അഭിനയിക്കുന്നത്. ലക്ഷ്മി ഒരു പ്രഫഷണൽ നർത്തകിയാണ്. ഭരതനാട്യത്തിൽ വർഷങ്ങളായി പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ ഈ കഴിവുകൾ കണ്ടാണ് പുതിയ ചിത്രത്തിലേക്ക് ലക്ഷ്മിയെ തെരഞ്ഞെടുത്തതെന്ന് ചിത്രത്തിന്റെ സംവിധായകൻ എം. എസ് അർജുൻ പറഞ്ഞു. 1987കാലഘട്ടത്തിൽ ജീവിച്ചിരുന്ന നാട്ടിൻപുറത്തുകാരിയായ ഗ്രാമീണ പെണ്കുട്ടിയായിട്ടാണ് ലക്ഷ്മി അഭിനയിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്മി ഇപ്പോൾ.
Read Moreകുറഞ്ഞകാലംകൊണ്ടു പ്രേക്ഷക ഹൃദയം കീഴടക്കിയ ബാലതാരം! തമിഴിലെ സൂപ്പര്‍ സ്റ്റാറുകളെ കാത്ത് മീനാക്ഷി
കുറഞ്ഞകാലംകൊണ്ടു പ്രേക്ഷക ഹൃദയം കീഴടക്കിയ ബാലതാരമാണു ബേബി മീനാക്ഷി. 2016 പോലെ 2017ഉം ഭാഗ്യവര്ഷമാകണമെന്ന് ആഗ്രഹിക്കുന്ന മീനാക്ഷി മലയാളത്തിനു പുറമേ തമിഴിലും ചേക്കേറാനുള്ള ഒരുക്കത്തിലാണ്. നാദിര്‍ഷയുടെ ആദ്യചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുകുട്ടിയെന്ന കഥാപാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം മീനാക്ഷിക്കു ലഭിച്ച ആദ്യത്തെ ശക്തമായ കഥാപാത്രം. പിന്നീട് ഒപ്പത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം നന്ദിനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടിനേടി. ആറോളം സിനിമകളിലാണു പത്തുവയസുമാത്രം പ്രായമുള്ള ഈ കൊച്ചു മിടുക്കി കഴിഞ്ഞ വര്‍ഷം അഭിനയിച്ചത്. ഇതില്‍ പലതും സൂപ്പര്‍ ഹിറ്റുകളും. നിരവധി പുതിയ സിനിമകളില്‍ അഭിനയിച്ചുവരുന്ന മീനാക്ഷി കൂടുതല്‍ മികവാര്‍ന്ന വേഷപ്പകര്ച്ചയ്ക്കായുള്ള ഓട്ടത്തിലാണ്. മൂന്നര വയസില്‍ കാമറക്കു മുന്നില്‍ മൂന്നര വയസില്‍ അഖില്‍ എസ്. കിരണിന്റെ മധുരം നൊമ്പരം എന്ന ആല്‍ബത്തിലൂടെ കാമറക്കു മുന്നിലേക്ക്. അതു യൂ ട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലും വന്‍ ഹിറ്റായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു…
Read Moreഅവർ എന്നോട് കലിപ്പിലാണെന്ന് തോന്നുന്നു: ചാക്കോച്ചൻ
മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ ഇമേജ് ഒന്ന് മാറ്റിപ്പിടിക്കുകയാണ്. നായക വേഷത്തിൽ എത്തിയിരുന്ന ചാക്കോച്ചൻ ഇപ്പോൾ വില്ലൻ റോളുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ കുഞ്ചാക്കോ ചിത്രമായ രാമന്റെ ഏദൻതോട്ടം തിയറ്ററുകളിൽ തകർത്തോടുന്പോൾ രാമനോടുള്ള ആരാധന സ്ത്രീകൾക്ക് നിറഞ്ഞുകവിയുകയാണ്. എന്നാൽ പുരുഷന്മാർക്കോ? അവർക്കിത് തീരെ രസിച്ചിട്ടില്ലെന്നും അവർ തന്നോട് കലിപ്പിലാണെന്നും ചാക്കോച്ചൻ പറയുന്നു. രാമന്റെ ഏദൻതോട്ടത്തിനു മുന്‍പ് ഇറങ്ങിയ ഹൗ ഓൾഡ് ആർ യൂവിൽ താരം ചെയ്ത നെഗറ്റീവ് കഥാപാത്രം സ്ത്രീ പ്രേക്ഷകരെ ഏറെ വെറുപ്പിച്ചിരുന്നു. പ്രേക്ഷകരിൽ നിന്നു കിട്ടുന്ന ഈ പ്രതികരണങ്ങൾ തന്റെ കഥാപാത്രങ്ങളുടെ വിജയമാണെന്നും അതിന് സംവിധായകരോടും അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും ചാക്കോച്ചൻ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യവേഷത്തിലെത്തിയ രാമന്റെ ഏദൻതോട്ടം മുന്നു ദിവസത്തിനുള്ളിൽ നേടിയത് 2.25 കോടി രൂപയാണ്. ബാഹുബലി, സിഐഎ തുടങ്ങിയ…
Read More