ഇന്ത്യൻ സിനിമാലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുമോ? പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ബാഹുബലിക്ക് മൂന്നാം ഭാഗം വരുമെന്നാണ്. ചിത്രത്തിന്റെ നിർമാതാവ് ഷോബു യർലഗഡ്ഡയാണ് ചിത്രത്തിനു മൂന്നാം ഭാഗം ഉണ്ടാവുമെന്ന തരത്തിൽ സൂചനകൾ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയും മൂന്നാം ഭാഗം വരില്ലായെന്ന് ഇതുവരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുക്കുന്നതിൽ നിർമാതാവിന് താല്പര്യക്കുറവൊന്നും ഇല്ല. പക്ഷേ മികച്ച തിരക്കഥ ലഭിച്ചാലേ താൻ മൂന്നാം ഭാഗം നിർമിക്കാൻ തയാറാകൂവെന്ന നിലപാട് നിർമാതാവ് സ്വീകരിച്ചിട്ടുണ്ട്. ശക്തമായ ഒരു തിരക്കഥ വന്നാൽ ബാഹുബലിക്ക്് മൂന്നാം ഭാഗം വരുമെന്ന തരത്തിലാണ് രാജമൗലിയുടെയും സംസാരം. ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടായാൽ ആ സിനിമ സംവിധാനം ചെയ്യാൻ രാജമൗലിയെപ്പോലെ കഴിവുള്ള മറ്റൊരു സംവിധായകൻ ഇല്ലെന്നാണ് ഷോബു യർലഗഡ്ഡയുടെ അഭിപ്രായം. അതേസമയം, ബാഹുബലിയുടെ മൂന്നാം ഭാഗം എന്നത് ഉടനെയൊന്നും സംഭവിക്കാൻ പോകുന്നില്ലായെന്നും…
Read MoreCategory: Movies
ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ നായകനായി പ്രഭാസ്
ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ നായകനായി പ്രഭാസ് എത്തുന്നു. ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ സൂപ്പർതാരമായി മാറിയ പ്രഭാസ് ഇതാദ്യമായാണ് കത്രീന കെയ്ഫിനൊപ്പം അഭിനയിക്കുന്നത്. കരണ്ജോഹർ ആണ് ചിത്രം ഒരുക്കുന്നത്. സഹോ എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്, പ്രിയങ്ക ചോപ്ര, ആമി ജാക്സണ് എന്നിവർ ചിത്രത്തിൽ നായികമാരാകുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും കത്രീനയ്ക്കാണ് നറുക്കു വീണത്. സൽമാൻഖാൻ നായകനാകുന്ന ടൈഗർ സിന്ദാ ഹൈ എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് കത്രീന ഇപ്പോൾ. സൂപ്പർഹിറ്റ് ചിത്രം ഏക്ത ദ ടൈഗറിന്റെ രണ്ടാം ഭാഗമാണിത്. ഇതോടൊപ്പം രണ്ബീർ കപൂറിന്റെ ജഗ്ഗ ജസൂസ്, ഷാരൂഖ് ഖാൻ ചിത്രം, ആമിർഖാൻ-അമിതാഭ് ബച്ചൻ ചിത്രം എന്നിങ്ങനെ നാലു ചിത്രങ്ങളുടെ തിരക്കിലാണ് കത്രീന ഇപ്പോൾ. സഹോയുടെ ചിത്രീകരണം ജൂണിൽ തുടങ്ങും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി 150കോടി രൂപ മുടക്കിയാണ് സഹോ…
Read Moreരജനിക്ക് ഭീഷണിയുമായി ഹാജി മസ്താന്റെ മകൻ
കുപ്രസിദ്ധ അധോലോക നായകൻ ഹാജി മസ്താനായി രജനീകാന്ത് വെള്ളിത്തിരയിലെത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് അടുത്തയിടെയാണ്. കബാലിക്കു ശേഷം സംവിധായകൻ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിലാണ് ഹാജി മസ്താൻ മിർസയായി രജനി വേഷമിടുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതിനിടെ രജനീകാന്തിന് മുന്നറിയിപ്പുമായി ഹാജി മസ്താന്റെ മകൻ (എടുത്തുവളർത്തിയ മകൻ) സുന്ദർശേഖർ രംഗത്തെത്തിയിരിക്കുന്നു. ഒരു കള്ളക്കടത്തുകാരനായും അധോലോകനായകനായും തന്റെ അച്ഛനെ ചിത്രീകരിക്കരുതെന്നും അങ്ങനെ എന്തെങ്കിലും സിനിമയിൽ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും രജനിക്ക് സുന്ദർശേഖർ കത്തെഴുതി. അങ്ങനെ ചെയ്താൽ അച്ഛനെ അപമാനിക്കുന്നതിന് തുല്യമാകുമെന്നും ഒരുകോടതിയിലും കള്ളക്കടത്തുകാരനാണെന്ന് അച്ഛൻ സമ്മതിച്ചിട്ടില്ലെന്നും സുന്ദർ പറയുന്നു. മുംബൈ അധോലോകത്തിലെ ആദ്യകാലദാദയായിരുന്ന ഹാജി മസ്താൻ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്നു. ദീവാർ, വണ്സ്അപോണ് എ ടൈം ഇൻ മുംബൈ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി എടുത്തവയാണ്.
Read Moreകത്രീന പറഞ്ഞത് നുണയെന്ന്
കത്രീന കെയ്ഫിനെ പിന്തുടർന്ന ആരാധകനെ താരത്തിന്റെ ബോഡിഗാർഡ് അടിച്ചു എന്ന വാർത്ത നടി തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ നടിയുടെ വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന പ്രതികരണവുമായി ആരാധകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പിന്നെ എന്തിനാണ് നടിയുടെ ബോഡിഗാർഡ് ആരാധകനെ അടിച്ചതെന്നും, കത്രീന എന്തിന് നുണ പറഞ്ഞതെന്നുമുള്ള ചോദ്യങ്ങളാണ് ഇപ്പോൾ നടിക്ക് നേരെ ഉയരുന്നത്. തന്റെ വാഹനത്തെ പിന്തുടർന്ന് വന്ന ആരാധകൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ച അകത്തേക്ക് പ്രവേശിക്കുകയായിരുന്നെന്നാണ് നടി പറഞ്ഞിരുന്നത്. എന്റെ സുരക്ഷ ചൂണ്ടി കാണിച്ച് ആരാധകനെ അകറ്റി നിർത്താൻ ശ്രമിച്ചത് ഡ്രൈവറായിരുന്നു. ഡ്രൈവർ അദ്ദേഹത്തോട് അപേക്ഷയോടെയാണ് കാര്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ അയാൾ അതൊന്നും ചെവിക്കൊണ്ടില്ലായിരുന്നു എന്നുമാണ് കത്രീന പറഞ്ഞിരുന്നത്. നടിയുടെ വിശദീകരണത്തോടെയാണ് ആരാധകൻ മറുപടിയുമായി രംഗത്തെത്തിയത്. താൻ കത്രീനയുടെ വലിയ ഫാനാണെന്നും അന്ന് താൻ കത്രീനയുടെ കാർ കണ്ടപ്പോൾ ബൈക്കിൽപിന്തുടർന്നിരുന്നു. എന്നാൽ നടി വീട്ടിലേക്ക് പോവുകയായിരുന്നെന്ന് തനിക്ക്…
Read Moreബിക്കിനിയിൽ വീണ്ടും ഞെട്ടിച്ച് നവ്യ നവേലി
ബോളിവുഡ് താരങ്ങളുടെ മക്കളിലും കൊച്ചുമക്കളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ് നവ്യ നവേലി. ബച്ചൻ കുടുംബത്തിലെ യുവറാണി. ബച്ചൻ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഏറ്റവും പ്രശസ്തയായ പെണ്കുട്ടി നവ്യ നവേലി നന്ദയാണ്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകളാണ് നവ്യ.നവ്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ അത് തരംഗമാകും. നവ്യയുടെ ബിക്കിനി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ പ്രചരിക്കുന്നത്. നവ്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്ത ചിത്രമാണിത്. നേരത്തെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നവ്യയും ഒന്നിച്ചുള്ള ചിത്രങ്ങളും ഇവരുടേതെന്ന് പറയപ്പെടുന്ന ചൂടൻ വീഡിയോ ദൃശ്യങ്ങളും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ലണ്ടനിലെ സെവനോക്സ് സ്കൂളിൽ സഹപാഠികളാണ് ആര്യനും നവ്യയും. സൗന്ദര്യത്തിനൊപ്പം അഭിനയപാരന്പര്യവും കിട്ടിയിട്ടുള്ള നവ്യ ബോളിവുഡിൽ ചുവടുവയ്ക്കുമോ എന്നതാണ് ബി ടൗണ് ഉറ്റുനോക്കുന്നത്. പ്രശസ്ത നടൻ രാജ് കപൂറിന്റെ ചെറുമകൾ എന്ന പാരന്പര്യവും…
Read Moreദുൽഖർ സൽമാൻ ഇരട്ടവേഷത്തിൽ
നവാഗതനായ സെബി സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ഇരട്ടവേഷത്തിലെത്തുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ “കട്ടക്കലിപ്പ്’ ഇരട്ടസഹോദരങ്ങളായാണ് ദുൽഖർ എത്തുകയെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കിടിലൻ ആക്ഷൻ മാസ് ഗെറ്റപ്പിൽ ഒരു കഥാപാത്രം എത്തുന്പോൾ കോളജ് വിദ്യാർഥിയുടെ വേഷത്തിലാണു രണ്ടാമത്തെ കഥാപാത്രം എത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത “ഞാൻ’ എന്ന ചിത്രത്തിൽ വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളായി ദുൽഖർ എത്തിയിരുന്നെങ്കിലും ഇരട്ടകളായി അഭിനയിക്കുന്നത് ആദ്യമായാണ്. മലയാളിയായ ബോളിവുഡ് സംവിധായകൻ ബിജോയ് നന്പ്യാർ സംവിധാനം ചെയ്യുന്ന സോളോയാണ് ദുൽഖറിന്റെ പ്രതീക്ഷ നല്കുന്ന അടുത്ത ചിത്രം.
Read Moreമാലിനിയുടെ ഫിലോസഫികൾ…
നായികയെ പരിചയപ്പെടുത്താനായി ഒരു ടീസർ… ആ ടീസറിന് കിട്ടിയ സ്വീകാര്യത…സിനിമാ പ്രേമികളുടെ നാവിൻതുന്പിലൂടെ ഈ നായിക സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. ആസ്വാദകരുടെ മനസിൽ വർഷങ്ങൾക്കു മുന്നേ ഇടംപിടിച്ച ക്ലാരയെപ്പോലെ ഇപ്പോൾ മാലിനിയും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു. തൂവാനത്തുന്പികളിൽ മഴയ്ക്കൊപ്പം എത്തുന്ന ക്ലാരയെ ഏവരും ഇഷ്ടപ്പെട്ടപോലെ പാട്ടിനൊപ്പം ഒഴുകിയെത്തിയ മാലിനിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രം ഇറങ്ങും മുൻപേ മിന്നായം പോലെ മാലിനി ടീസറിന്റെ രൂപത്തിലാണ് പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടിയത്. രാമന്റെ ഏദൻതോട്ടത്തിലെ നായികയെ പരിചയപ്പെടുത്താൻ സംവിധായകൻ കാട്ടിയ നുണുക്കു വിദ്യ എല്ലാവർക്കും നന്നേ ബോധിച്ചു. കുഞ്ഞുകുഞ്ഞു ഫിലോസഫികൾ പറഞ്ഞ് ഇളംചിരിയോടെ മാലിനി പ്രേക്ഷകർക്കിടയിലേക്ക് പൂർണമായി ഇറങ്ങിച്ചെല്ലാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ജീവിതത്തിലും സിനിമയിലും ടേണിംഗ് പോയിന്റുകൾ ഉണ്ടാവാം. അത്തരമൊരു പോയിന്റിന്റെ വക്കിലാണ് അനു സിത്താര ഇപ്പോൾ. രാമന്റെ ഏദൻതോട്ടം തിയറ്ററിൽ എത്തുന്നതിന് മുന്നേ മാലിനിക്ക് കിട്ടിയ സ്വീകാര്യതയെക്കുറിച്ച് അനു സിത്താര വാചാലയാകുന്നു.…
Read Moreവൃദ്ധസദനത്തില് നിന്ന് ഏലിയാമ്മച്ചി ജർമനിയിലേക്ക്
ഭർത്താവിന്റെ മരണശേഷം ഏലിയാമ്മച്ചി താമസിച്ചിരുന്ന സദനത്തിൽനിന്ന് ഏലിയാമ്മച്ചി യാത്രയാകുന്നു. ജർമനിയിലുള്ള മകളുടെ അടുത്തേക്ക്. ലണ്ട നിലുള്ള ബാബുവിനെയും ഇറ്റലിയിലുള്ള സൂസിമോളെയും കാണണം. സൂസി ഒരു ഓഫർ നൽകിയിട്ടുണ്ട്. ഇക്കുറി മാർപാപ്പയിൽനിന്നു കുർബാന വാങ്ങി നൽകാം. ഈ ഒറ്റ ഓഫറിലാണ് ഏലിയാമ്മച്ചി വിദേശയാത്രയ്ക്കു സമ്മതംമൂളിയത്. കടുത്ത കമ്യൂണിസ്റ്റായിരുന്നു ഭർത്താവ് ഈപ്പച്ചൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ടായിരുന്നു. അവസാനകാലം തങ്ങൾ പണിയിച്ചുനൽകിയ വൃദ്ധസദനത്തിൽ മറ്റ് അനാഥർക്കൊപ്പം കഴിയണം. പക്ഷേ കൂദാശയ്ക്കു മുന്പ് ഈപ്പച്ചൻ പോയി. ഏലിയാമ്മച്ചി പത്ത് ഏക്കറും വലിയ വീടും വിട്ട് സദനത്തിൽ താമസമാക്കി. കെപിഎസി ലളിതയാണ് ഏലിയാമ്മച്ചി. ഈപ്പച്ചൻ മധുവും. ചിത്രത്തിന്റെ അവസാന ചിത്രീകരണത്തിനായി സംഘം ഈ മാസം ഒടുവിൽ ജർമനിയിലേക്കു പോകും. റോമിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. ഉത്തരചെമ്മീനിന്റെ വിജയത്തിനുശേഷം ഹരിദാസ് ഹൈദരാബാദ് നിർമിക്കുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസിന്റെ രചന, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ ബെന്നി…
Read Moreവടക്കൻ സെൽഫിയുടെ തെലുങ്കിൽ നിഖില
നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ഒരു വടക്കൻ സെൽഫി സംവിധാനം ചെയ്ത ജി. പ്രജിത് തന്നെയാണ് തെലുങ്കിലും സിനിമ ഒരുക്കുന്നത്. മലയാളത്തിൽ മഞ്ജിമ ഗംഭീരമാക്കിയ വേഷം തെലുങ്കിൽ ചെയ്യുന്നത് നിഖിലയാണ്. അല്ലരി നരേഷ് ആണ് നിവിൻ പോളി അവതരിപ്പിച്ച വേഷത്തിൽ തെലുങ്കിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Moreഅഞ്ജലി മേനോൻ ചിത്രത്തിൽ പൃഥ്വി
ബാംഗളൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. അഞ്ജലി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യപനം ഉടൻ ഉണ്ടാകും. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് ആദ്യമായാണ് അഞ്ജലിയുടെ ചിത്രത്തിൽ പൃഥി നായകനാകുന്നത്. ബാംഗളൂർ ഡേയ്സിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പ്രതാപ് പോത്തൻ ചിത്രമാണ് അഞ്ജലി ചെയ്യാനിരുന്നത്. ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിൽ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. യുവ താരങ്ങളെ അണിനിരത്തിയ മൂന്നാമത്തെ ചിത്രമായ ബാംഗളൂർ ഡേയ്സ് വൻ വിജയമായിരുന്നു.
Read More