പ്രണയം എന്നത് ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നാണ്. ഇവൻ മേഘരുപനിലൂടെ മലയാളത്തിലേക്ക് എത്തിയ അനുമോൾക്ക് ഒരാളോട് തോന്നിയ പ്രണയമാണ് ഇപ്പോഴത്തെ ചർച്ച. അനുമോൾ തന്നെയാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. സ്കൂൾ കാലഘട്ടം മുതലേ വായനോട് താല്പര്യം പുലർത്തിയിരുന്നു. എഴുത്തുകാരോട് എനിക്ക് ചെറുപ്പം മുതൽ ആരാധനയായിരുന്നു. എല്ലാ കലാ ആവിഷ്കാരങ്ങൾക്കും സൃഷ്ടിയുടെ അംശം ഉണ്ടെങ്കിലും എഴുത്തുകാരോട് തോന്നിയ ഇഷ്ടം മറ്റാരോടും തോന്നിയിട്ടില്ല. ആ ഇഷ്ടത്തിന് മറ്റുള്ളവരോടുള്ളതിനേക്കാൾ ആഴമുണ്ട്്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയാണ് അനുമോളുടെ പ്രിയപ്പെട്ട നോവൽ. ഒ.ചന്തുമേനോൻ രചിച്ച ഇന്ദുലേഖയിലെ ഇന്ദുലേഖയാണ് ആദ്യമായി ആരാധന തോന്നിയ പെണ്‍ജീവിതം. സൗന്ദര്യം കൊണ്ട് മാത്രമല്ല ഈ ആരാധന. ഇന്ദുലേഖ കാട്ടിത്തരുന്നത് സ്ത്രീയുടെ വ്യക്തിത്വം എത്ര പ്രധാനമാണെന്നതാണ്. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്ന് തന്നെ ചെറുപ്പത്തിൽ പ്രചോദിപ്പിച്ച കഥാപാത്രാണ് ഇന്ദുലേഖ. ഏറെ…
Read MoreCategory: Movies
സിനിമക്കമ്പനിയിലെ നായിക ശ്രുതി ഹരിഹരന്റെ അശ്ലീലഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍
സമൂഹ മാധ്യമങ്ങളില്‍ തന്റെയും മറ്റ് അഭിനേതാക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു വെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന് പോലീസില്‍ പരാതി നല്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷ്ണര്‍ക്ക് വെള്ളിയാഴ്ചയാണ് താരം പരാതി നല്‍കിയത്. ശ്രുതിയുടെ പേരില്‍ വ്യജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. മമ്മാസ് സംവിധാനം ചെയ്ത സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൈബര്‍ലോകത്ത് സജീവമാണ് ശ്രുതി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമലോകത്തിനെതിരേ കടുത്ത വിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയിരുന്നു.
Read Moreആ ചക്കി തന്നെയാണോ ഇത്..? സോഷ്യൽ മീഡിയയിൽ താരമായി ജയറാമിന്റെ മകൾ
ജയറാമിനെയും പാർവതിയെയും പോലെതന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മക്കളായ കണ്ണനെന്നും ചക്കിയെന്നും ഓമനപ്പേരിൽ അറിയപ്പെടുന്ന കാളിദാസനും മാളവികയും. പൂമരത്തിലൂടെ കാളിദാസന്റെ മലയാളസിനിമയിലേക്കുള്ള രംഗപ്രവേശം കാത്തിരിക്കുകയാണ് എല്ലാവരും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് ചക്കിയാണ്. ഒരു പൊതുചടങ്ങിൽ അമ്മ പാർവതിക്കൊപ്പം ചുവന്ന സാരിയുടുത്ത് നില്ക്കുന്ന മാളവികയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താരപുത്രിയുടെ സിനിമാ പ്രവേശനം ഉടനെയുണ്ടാകുമോ എന്നുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയ.
Read Moreആണുങ്ങളുടെ നോട്ടം തെറ്റിയാല്‍ അടിക്കുമെന്ന് ശ്രുതിഹാസന്
കണ്ണുകളില്‍ നോക്കിയാല്‍ ഒരു വ്യക്തി എന്താണ് വിചാരിക്കുന്നതെന്ന് പറയാന്‍ കഴിയുമെന്ന് ശ്രുതി ഹാസന്. നോട്ടത്തിന് അത്രകണ്ട് ശക്തിയാണുള്ളത്. പുരുഷന്മാരും സ്ത്രീകളും പരസ്പരം നോക്കുന്നത് സഹജമാണ്. സൗന്ദര്യമുള്ളവരെ ആരും നോക്കും, പ്രത്യേകിച്ച് സിനിമാ നടിമാരെ. എന്നാല്‍ പുരുഷന്മാരുടെ നോട്ടം ആരാധനയോടെയായിരിക്കണം. തെറ്റായ രീതിയിലാവരുത്. അങ്ങനെ നോക്കുന്നവരെ അടിക്കാനാണ് തോന്നുന്നതെന്നും ശ്രുതിഹാസന് പറഞ്ഞു. നോക്കുന്ന സ്ത്രീകളെ സ്വന്തമാക്കാമെന്ന് ആണുങ്ങള്‍ക്ക് പൊതുവെ ഒരു ധാരണയുണ്ട്. പെണ്ണിന് അയാളെ ഇഷ്ടമാണെങ്കില്‍ ഈ ധാരണ തെറ്റല്ല. അല്ലെങ്കില്‍ തൊഴിച്ച് പുറത്താക്കണമെന്നും താരം പറയുന്നു. പെണ്ണുങ്ങളെ ആണുങ്ങള് മാനിക്കണം. അങ്ങനെ ഒരു സംസ്കാരം നമ്മുടെ രാജ്യത്ത് കൂടിയേ തീരൂ. നിര്‍ഭയ കേസിലും പൂന കേസിലും കോടതികള്‍ എടുത്ത തീരുമാനം മാതൃകാപരമാണ്. ഇത്തരം കേസുകളിലെല്ലാം ഇതേ മാതൃക തുടര്‍ന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരുപരിധിവരെ കുറവുണ്ടാകും. കുറേ നാള് മുമ്പ് തന്നെ ഒരാള്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നത് പതിവായിരുന്നെന്നും താരം…
Read More21 ഡയമണ്ട്സ്! പുതുമയുള്ള അവതരണ രീതി; സസ്പെൻസ് ക്രൈം ത്രില്ലർ
പുതുമയുള്ള അവതരണ രീതിയുമായി എത്തുന്ന സസ്പെൻസ് ക്രൈം ത്രില്ലർ മൂവിയാണ് 21 ഡയമണ്ട ്സ്. കൊലപാതകാധിഷ്ഠിതമല്ലാത്ത മലയാളത്തിലെ ആദ്യ ക്രൈം സിനിമയെന്ന സവിശേഷത ഇനി 21 ഡയമണ്ട ്സിന് സ്വന്തം. കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമത്തിലുള്ള റോയൽ ബാങ്കിന്റെ ശാഖയിൽ നിന്നു പത്തുകോടി വിലമതിപ്പുള്ള ഡയമണ്ട ്സ്, ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് കൊണ്ട ുപോകുന്നു. പക്ഷേ വഴിമദ്ധ്യേ ആ ഡയമണ്ട ്സ് കാണാതാകുന്നു.ശ്യാം ഒരു യാത്രയ്ക്കായി ലക്ഷ്വറി ബസിലേക്ക് കയറുന്നു. നിധിയുടെ തൊട്ടടുത്തുള്ള സീറ്റിലാണ് ശ്യാമിന്റെ ഇരിപ്പിടം. ശ്യാമിന്റെ വരവ് നിധിക്കത്ര സുഖിച്ചമട്ടില്ല. ചില്ലറ സംഗതികളുടെ പേരുപറഞ്ഞ് ഇരുവരും പരസ്പരം കോർക്കാൻ തുടങ്ങി. ഇടയ്ക്കു വീണുകിട്ടിയ ബ്രേക്കിൽ, ചായ കുടിക്കാനായി എല്ലാവരും ബസ്സിൽ നിന്നും പുറത്തിറങ്ങുന്നു. പഴ്സെടുക്കാൻ വിട്ടുപോയ നിധിയുടെ ചായക്കാശ് ശ്യാം നൽകുന്നു. ബസ്സിൽ തിരിച്ചെത്തിയ നിധി, ശ്യാമിന് ആ കാശ് മടക്കി നൽകാനായി ബാഗ്…
Read Moreആരാണ് ഈ സര്! ആളുകള്‍ തിയറ്ററില്‍ വരുന്നത് നായികമാരുടെ നഗ്നത കാണാനോ? മഞ്ജിമ മോഹന്റെ ട്വീറ്റ് വൈറലാകുന്നു
നടി മഞ്ജിമ മോഹൻ ട്വിറ്ററിൽ കുറിച്ച വാക്കുകയാണിപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. യാതൊരു പ്രകോപനവും ഇല്ലാതെ മഞ്ജിമ ഇങ്ങനെ കുറിപ്പെഴുതുമോ… തന്റെ ട്വിറ്ററിൽ എഴുതിയ വാക്കുകൾ കാണുന്പോൾ എന്തോ ദുരനുഭവം നടിക്കുണ്ടായിട്ടുണ്ട് എന്ന് ആരും ചിന്തിച്ചുപോകും. മഞ്ജിമ മോഹന്റെ ട്വീറ്റ് ഇങ്ങനെയാണ്, നായികമാരുടെ നഗ്നത കാണാനാണ് ആളുകൾ തിയറ്ററിൽ വരുന്നത് എന്ന് സർ നിങ്ങൾ കരുതുന്നുണ്ടോ. വസ്ത്രം കുറഞ്ഞത് കാണാനല്ല, നല്ല സിനിമകൾ കാണാനാണ് ആളുകൾ വരുന്നത്. ഏതോ സിനിമയിൽ അഭിനയിക്കാൻ സംവിധായകൻ മഞ്ജിമയോട് ഗ്ലാമറാകാൻ ആവശ്യപ്പെട്ടിരിക്കാം… ചെയ്യില്ല എന്ന് പറഞ്ഞതിനെ തുടർന്ന് സിനിമയിൽ നിന്ന് ഒഴിവാക്കിയിരിക്കാം. അതിന്റെ പ്രതികരണമാവാം ഈ ട്വീറ്റ് എന്നാണ് പലരും പറയുന്നത്. എന്തായാലും മഞ്ജിമയുടെ ട്വീറ്റിന് നല്ല നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞത് വളരെ ശരിയാണ്, കഥാപാത്രങ്ങളുടെ പ്രാധാന്യാവും ആഴവുമാണ് പ്രേക്ഷകർ അളക്കുന്നത്. അഭിനയമാണ് കാര്യം എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.…
Read Moreപ്രിയങ്ക ചോപ്രയുടെ പേരിൽ നിയമസഭയിൽ വാക്കേറ്റം; സംഭവം ഇങ്ങനെ…
നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത് സാധാരണ വിഷയമാണ്. എന്നാൽ അതൊരു നടിയുടെ പേരിൽ നടക്കുന്നത് ആദ്യസംഭവമായിരിക്കും. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് കഥയിലെ നായിക. ആസാം നിയമസഭയിലാണ് പ്രിയങ്ക ചോപ്ര വില്ലത്തിയായത്. സംഭവം ഇങ്ങനെയാണ്, നടി പ്രിയങ്ക ചോപ്ര ആസാം ടൂറിസം ബോർഡിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ആസാമിന്റെ വിനോദസഞ്ചാരരംഗത്തെ പ്രമോഷന് വേണ്ടി പ്രിയങ്കയുടെ പർപ്പിൾ പെപ്പിൾ പിക്ചേഴ്സുമായാണ് ടൂറിസം ബോർഡ് കരാർ ഒപ്പിട്ടത്. പ്രമോഷൻ പരിപാടിയുടെ ഭാഗമായി ഓസം ആസാം എന്ന പേരിൽ ഒരു വീഡിയോയും പ്രിയങ്കയും സംഘവും പുറത്തിറക്കി. ഇതാണ് സകല പൊല്ലാപ്പിനും കാരണമായത്. പ്രതീക്ഷിച്ച പോലെ ഈ വീഡിയോ ക്ലിക്കായില്ല.ഫ്ളോപ്പാവുകയും ചെയ്തു. പ്രിയങ്കയുടെ കന്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാറിനെ നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രിയങ്കയുമായി രണ്ട് വർഷത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ സഭയിൽ വിശദീകരിച്ചു.…
Read Moreഐശ്വര്യക്ക് സ്വപ്നസാഫല്യം! സഫലമാകുന്നത് തന്റെ രണ്ട് ആഗ്രഹങ്ങള്‍
കാക്കമുട്ടൈ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷം, സഖാവ് എന്നീ മലയാള സിനിമ അടക്കം നിരവധി സിനിമകളിൽ ഐശ്വര്യ രാജേഷ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. തന്റെ രണ്ട് ആഗ്രഹങ്ങൾ സഫലമാകുന്ന സന്തോഷത്തിലാണ് ഐശ്വര്യ ഇപ്പോൾ. ധനുഷിന്റെയും വിക്രമിന്റെയും നായികയായി അഭിനയിക്കാനുള്ള അവസരമാണ് ഐശ്വര്യാ രാജേഷിന് ലഭിച്ചിരിക്കുന്നത്. വാടാ ചെന്നൈയിലാണ് ഐശ്വര്യ രാജേഷ് ധനുഷിന്റെ നായികയാകുന്നത്. നേരത്തെ അമല പോളിനെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റു തിരക്കുകളെ തുടർന്ന് അമല പോൾ പിൻമാറുകയും ഐശ്വര്യ രാജേഷിന് അവസരം ലഭിക്കുകയും ചെയ്യുകയായിരുന്നു. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്റെ ധ്രുവ നച്ചിത്രത്തിലാണ് വിക്രമിന്റെ നായികയായി ഐശ്വര്യ അഭിനയിക്കുന്നത്.
Read Moreഗൗതമി വീണ്ടും മലയാളത്തിൽ
കമലഹാസനുമായുള്ള ദാന്പത്യബന്ധം അവസനിപ്പിച്ചതോടെ സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടി ഗൗതമി. നേരത്തെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ഗൗതമി വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണ്. കമലഹാസനുമായുള്ള ബന്ധം തുടങ്ങിയതിന് ശേഷം അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും സിനിമ മേഖലയിൽ സജീവമായി തന്നെയുണ്ടായിരുന്നു. കോസ്റ്റ്യൂം ഡിസൈനറായിട്ടായിരുന്നു ഗൗതമി സിനിമയിൽ തന്നെ തുടർന്നു വന്നിരുന്നത്. കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഇ എന്ന സിനിമയിലാണ് ഗൗതമി വീണ്ടും അഭിനയിക്കുന്നത്. ത്രില്ലർ സിനിമയായി നിർമിക്കുന്ന ചിത്രത്തിൽ മ്യൂസിക് ടീച്ചറുടെ വേഷത്തിലാണ് ഗൗതമി അഭിനയിക്കുന്നത്. ഗൗതമി അവതരിപ്പിക്കുന്ന മാലതി മേനോൻ എന്ന സംഗീതാധ്യാപിക അൽസ്ഹൈമേഴ്സ് രോഗിയാണ്. 14 വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നതിനാൽ നടി വ്യത്യസ്ത സിനിമയായിട്ടാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. മാലതി മേനോനെ വേഗം ഉൾകൊള്ളാൻ കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രമായ മാലതി മേനോനെ തികഞ്ഞ ആവേശത്തോടെ കൈകാര്യം ചെയ്യാൻ തനിക്ക് കഴിഞ്ഞെന്നാണ് ഗൗതമി പറയുന്നത്.…
Read Moreചുവന്നതെരുവുകൾ വേണം! സാന്ദ്രയുടെ പ്രസ്താവന വിവാദത്തിൽ
ചുവന്നതെരുവുകൾ വേണമെന്ന ആവശ്യവുമായി സിനിമാ നടി സാന്ദ്ര. മലയാള ടിവി പരന്പരകളിലൂടെയും ചെറിയ സിനിമാ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ നടി സാന്ദ്ര തന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് അഭിപ്രായം തുറന്നുപറഞ്ഞത്. സെവപ്പ് എനക്ക് പുടിക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഒടുവിൽ തമിഴിൽ റിലീസായത്. ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സാന്ദ്ര അവതരിപ്പിക്കുന്നത്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ചുവന്ന തെരുവുകളുടെ ആവശ്യകതയെക്കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഒപ്പം ഈ പ്രസ്താവന വിവാദവുമാവുക യാണ്. ഞാനും ഭർത്താവും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രസക്തമായ ഈ വിഷയം ചർച്ച ചെയ്യുന്ന സിനിമയാണിത്. എന്റെ അഭിപ്രായത്തിൽ ചെന്നൈ നഗരത്തിൽ ചുവന്ന തെരുവുകൾ ആവശ്യമാണ്. സാഹചര്യങ്ങൾ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകൾ ഉണ്ടാകുന്നു. അതൊരു…
Read More