ഹുമയും രജനീകാന്തും ഒന്നിക്കുന്നു

ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കു​ന്നു. പാ ​ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​യി​രി​ക്കും ഇ​രു​വ​രും ഒ​ന്നി​ക്കു​ക. വി​ദ്യാ ബാ​ല​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കു​മെ​ന്ന് ആ​യി​രു​ന്നു നേ​ര​ത്തേ പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​വ​സാ​ന​നി​മി​ഷം വി​ദ്യാ ബാ​ല​ൻ ചി​ത്ര​ത്തി​ൽ​നി​ന്നും ഒൗ​ട്ടാ​കു​ക​യാ​യി​രു​ന്നു. നാ​യി​ക വേ​ഷം ചെ​യ്യാ​ൻ ഹു​മ ഖു​റേ​ഷി ക​റ​ക്ട് ആ​ണെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ഹു​മ സ​മ്മ​തം മൂ​ളി​യെ​ന്നാ​ണ് വി​വ​രം. പ്ര​ത്യേ​കി​ച്ച് ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​വും താ​രം പ്ര​ക​ടി​പ്പി​ച്ചു​വ​ത്രേ. മേ​യ് 28ന് ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​നും പ്ര​മു​ഖ ന​ട​നു​മാ​യ ധ​നു​ഷ് ആ​യി​രി​ക്കും ചി​ത്രം നി​ർ​മി​ക്കു​ക. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച വൈ​റ്റ് എ​ന്ന ചി​ത്ര​മാ​ണ് ഹു​മ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച തെ​ന്നി​ന്ത്യ​ൻ ചി​ത്രം.

Read More

അവര്‍ പ്രഭാസ് ചിത്രത്തിലില്ല; കാരണം

ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ബോ​ളി​വു​ഡി​ൽ നി​ന്ന് പ്ര​ഭാ​സി​ന് ഓ​ഫ​റു​ക​ൾ വ​ന്നു​തു​ട​ങ്ങി. ബാ​ഹു​ബ​ലി​ക്കാ​യി അ​ഞ്ചു വ​ർ​ഷം മാ​റ്റി​വ​ച്ച പ്ര​ഭാ​സ് സു​ജീ​ത് റെ​ഡി​യു​ടെ പു​തി​യ ആ​ക്ഷ​ൻ ത്രി​ല്ല​റാ​യ സാ​ഹോ​യി​ലാ​കും ഇ​നി അ​ഭി​ന​യി​ക്കു​ക. ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ശ്ര​ദ്ധ ക​പൂ​റും ദി​ഷ പ​ടാ​നി​യു​മാ​ണ് നാ​യി​കാ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ വ​ലി​യ തു​ക പ്ര​തി​ഫ​ല​മാ​യി ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രേ​യും സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന​താ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. സാ​ഹോ​യ്ക്കാ​യി ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ട്ടു കോ​ടി രൂ​പ​യാ​ണ​ത്രേ. ക​ഥ കേ​ട്ട് വ​ള​രെ താ​ത്പ​ര്യ​ത്തോ​ടെ​യാ​യി​രു​ന്നു ശ്ര​ദ്ധ​യു​ടെ സം​സാ​രം. “”ക​ഥ എ​നി​ക്കി​ഷ്ട​മാ​യി, പ്ര​ഭാ​സി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നും താ​ത്പ​ര്യ​മാ​ണ്. പ​ക്ഷേ തു​ക​യി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്താ​ൻ ഞാ​ൻ ത​യാ​റ​ല്ല’’- ഇ​താ​യി​രു​ന്നു ശ്ര​ദ്ധ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. തെ​ലു​ങ്കു ചി​ത്ര​മാ​യ ലോ​ഫ​റി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ദി​ഷ​യു​ടെ പ്ര​തി​ഫ​ലം അ​ഞ്ചു കോ​ടി​യാ​ണ്.

Read More

ആടുതോമാ വീണ്ടുമെത്തുന്നു

മോ​ഹ​ൻ​ലാ​ലിന്‍റെ ക​രി​യ​റി​ലെ വ​ൻ ജ​ന​പ്രീ​തി നേ​ടി​യ ക​ഥാ​പാ​ത്ര​മാ​യ ആ​ടു​തോ​മ വീ​ണ്ടു​മെ​ത്തു​ന്നു. ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത സ്ഫ​ടി​കം ഇ​ന്നും ലാ​ലേ​ട്ട​ൻ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​ണ്. തി​യ​റ്റ​റു​ക​ളി​ൽ സ്ഫ​ടി​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത പു​ത്ത​ൻ ത​ല​മു​റ​യ്ക്കാ​യി സി​നി​മ​യു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ലാ​ൽ ഫാ​ൻ​സ്. ‘ഇ​തെ​ന്‍റെ പു​ത്ത​ൻ റേ​ബാ​ൻ ഗ്ലാ​സ്’, ‘ഓ​ട്ട​ക്കാ​ല​ണ’, ‘എ ​പ്ല​സ് ബി ​ദി ഹോ​ൾ സ്ക്വ​യ​ർ’ തു​ട​ങ്ങി​യ ഡ​യ​ലോ​ഗു​ക​ൾ ഇ​ന്നും മ​ല​യാ​ളി​ക​ൾ ഏ​റ്റു​പ​റ​യു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ പി​റ​ന്നാ​ളാ​യ മേ​യ് 21നാ​ണ് സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക. മു​ന്പ് ന​ര​സിം​ഹ​വും മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് തി​യ​റ്റ​റി​ലെ​ത്തി​ച്ചി​രു​ന്നു.

Read More

വു​മ​ണ്‍ ക​ള​ക്ടീ​വ് ഇ​ൻ സി​നി​മ! മ​ല​യാ​ള സി​നി​മ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി പു​തി​യ സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി പു​തി​യ സം​ഘ​ട​ന. ച​ല​ച്ചി​ത്ര ന​ടി​മാ​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലും ആ​ദ്യ​ത്തെ വ​നി​താ സം​ഘ​ട​ന​യാ​ണ് ഇ​പ്പോ​ൾ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന പു​തി​യ സം​ഘ​ട​ന. ച​ല​ച്ചി​ത്ര രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​കൾ​ക്കും ന​ടി​മാ​ർ​ക്കു​മെ​തി​രെ വ​ർ​ധി​ച്ച് വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സം​ഘ​ട​നയ്​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വു​മ​ണ്‍ ക​ള​ക്ടീ​വ് ഇ​ൻ സി​നി​മ എ​ന്നാ​ണ് സം​ഘ​ട​ന​യ്ക്ക് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ, ബീ​നാ പോ​ൾ, റീ​മ ക​ല്ലി​ങ്ക​ൽ, സ​ജി​ത മ​ഠ​ത്തി​ൽ, വി​ധു വി​ൻ​സ​ന്‍റ്, എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത​ല​ത്തി​ലു​ള്ള​ത്. സം​ഘ​ട​നാ നേ​താ​ക്ക​ൾ ഇ​ന്ന് വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ക്കും.

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലായി നസ്രിയയുടെ മലേഷ്യന്‍ യാത്ര

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായ താരമാണ് നസ്രിയ. വിവാഹ ശേഷം സിനിമയില്‍ നിന്നു മാറിനിന്നിട്ടും ആരാധകരുടെ മനസില്‍ ഇപ്പോഴും നസ്രിയയുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ലക്ഷക്കണക്കിനു പേരാണ് താരത്തെ പിന്തുടരുന്നത്. എപ്പോഴൊക്കെ നസ്രിയ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുവോ പിന്നെ ലൈക്കിന്റേയും ഷെയറിന്റെയും ബഹളമാണ്. സമൂഹമാധ്യമത്തില്‍ നസ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോ ഇപ്പോള്‍ തരംഗമാവുകയാണ്. മലേഷ്യന്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് താരം ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Read More

കട്ടപ്പ എന്റെ ബോയ്ഫ്രണ്ട്! എത്രകുറിച്ചിട്ടും മതിവരുന്നില്ല…: ട്വിങ്കിള്‍ ഖന്ന

ട്വി​ങ്കി​ൾ ഖ​ന്ന എ​ന്ന താ​ര​ത്തി​ന്‍റെ അ​ഭി​ന​യം പോ​ലെ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക്് പ്രി​യ​പ്പെ​ട്ട​താ​ണ് അ​വ​രു​ടെ ത​മാ​ശ​ക​ളും. അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ പു​തി​യ ചാ​ന​ലി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തും അ​ക്ഷ​യ്കു​മാ​റി​നെ ട്രോ​ഫി ഭ​ർ​ത്താ​വെ​ന്നു വി​ളി​ച്ച​തു​മെ​ല്ലാം ട്വി​ങ്കി​ളി​ന്‍റെ ചു​രു​ക്കം ത​മാ​ശ​ക​ളി​ൽ ചി​ല​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ട്വി​ങ്കി​ൾ ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം ക​ണ്ട​ത്. സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ക​ട്ട​പ്പ മാ​ത്ര​മാ​ണ് ട്വി​ങ്കി​ളി​ന്‍റെ മ​ന​സി​ൽ. ക​ട്ട​പ്പ​യോ​ടു​ള്ള ആ​രാ​ധ​നയെപ്പറ്റി ട്വി​റ്റ​റി​ൽ എ​ത്ര​കു​റി​ച്ചി​ട്ടും താ​ര​ത്തി​നു മ​തി​വ​രു​ന്നി​ല്ല. സി​നി​മ ക​ണ്ടി​റ​ങ്ങി​യ​തി​നു​ശേ​ഷം ഞാ​ൻ എ​ന്‍റെ മ​ക​ളെ ക​ട്ട​പ്പ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​വ​ളു​ടെ അ​ച്ഛ​നി​ഷ്ടം റൗ​ഡി എ​ന്നു വി​ളി​ക്കു​ന്ന​താ​ണ് തു​ട​ങ്ങി ട്വീ​റ്റു​ക​ളു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹ​മാ​ണ് ട്വി​ങ്കി​ളി​ന്‍റെ വ​ക. ഇ​തൊ​ന്നും അ​ക്ഷ​യ് വ​ലി​യ കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. പ​ക്ഷേ ട്വി​ങ്കി​ൾ ഈ​യ​ടു​ത്ത് ചെ​യ്ത ട്വീ​റ്റ് അ​ക്ഷ​യ്ക്ക് ഒ​ര​ൽ​പ്പം നീ​ര​സ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ക​ട്ട​പ്പ എ​ന്‍റെ ബോ​യ്​ഫ്ര​ണ്ടാ​ണ് എ​ന്ന് ട്വി​ങ്കി​ൾ പോ​സ്റ്റ് ചെ​യ്ത​ത് അ​ക്ഷ​യ്ക്ക് സ​ഹി​ക്കാ​നാ​യി​ല്ല. ’ക​ട്ട​പ്പ എ​ന്നു മൂ​ന്നു പ്രാ​വ​ശ്യം…

Read More

രാ​മ​നാ​യി രാം ​ച​ര​ണ്‍; ഹ​നു​മാ​ൻ അ​ല്ലു അ​ർ​ജു​ൻ

ബാ​ഹു​ബ​ലി​യു​ടെ വി​സ്മ​യ വി​ജ​യം ക​ണ്ട​തോ​ടെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ തി​ര​യു​ക​യാ​ണ് സി​നി​മാ​ലോ​കം. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഡോ. ​ബി. ആ​ർ. ഷെ​ട്ടി​യു​ടെ ആ​യി​രം കോ​ടി മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന മ​ഹാ​ഭാ​ര​തം. മ​ഹാ​ഭാ​ര​ത​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ രാ​മ​ായ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ടോ​ളി​വു​ഡ്. 500​കോ​ടി ബ​ജ​റ്റി​ൽ മൂ​ന്നു നി​ർ​മാ​താ​ക്ക​ൾ ചേ​ർ​ന്നൊ​രു​ക്കു​ന്ന സി​നി​മ​യ്ക്ക് മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ണ്ടാ​കും. ന​മി​ത് മ​ൽ​ഹോ​ത്ര, മ​ധു മ​ണ്ടേ​ന, അ​ല്ലു അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തി​ൽ ആ​കു​ല​പ്പെ​ട്ടി​രി​ക്കു​ന്ന തെ​ലു​ങ്കി​ലെ മെ​ഗാ കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​തെ​ന്നാ​​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ ശ്രീ ​രാ​മ​നാ​യി രാം ​ച​ര​ണും ഹ​നു​മാ​നാ​യി അ​ല്ലു അ​ർ​ജു​നും വേ​ഷ​മി​ടും. ബ​ഹു​ഭാ​ഷ​ക​ളി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ പ്ര​ഗ​ത്ഭ​ർ അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Read More

കാ​നിൽ തി​ള​ങ്ങാൻ ദീ​പി​ക

താ​ര​സു​ന്ദ​രി​മാ​രു​ടെ വ​ര​വി​നാ​യി ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ച് 70-ാം കാ​ൻ​ ച​ല​ച്ചി​ത്ര​മേ​ള ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണ്‍, സോ​നം ക​പൂ​ർ, ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ൻ എ​ന്നി​വ​ർ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ ചു​വ​ടു​വ​യ്ക്കും. ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ലെ എ​ല്ലാ ക​ണ്ണു​ക​ളും ദീ​പികയി​ലാ​ണ്. 2010ലാ​ണ് ദീ​പി​ക ആ​ദ്യ​മാ​യി കാ​നിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Read More

നസ്രിയ ഇന്‍ മലേഷ്യ! ചിത്രം വൈറലാകുന്നു

ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പ്രേ​ക്ഷ​ക​ർ​ക്കു പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ന​സ്രി​യ. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നു മാ​റി​നി​ന്നി​ട്ടും ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴും ന​സ്രി​യ​യു​ണ്ട്. ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​മെ​ല്ലാം ല​ക്ഷ​ക്ക​ണക്കി​നു പേ​രാ​ണ് താ​ര​ത്തെ പി​ന്തു​ട​രു​ന്ന​ത്. എ​പ്പോ​ഴൊ​ക്കെ ന​സ്രി​യ ത​ന്‍റെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്യു​ന്നു​വോ പി​ന്നെ ലൈ​ക്കി​ന്‍റേയും ഷെ​യ​റി​ന്‍റെ​യും ബ​ഹ​ള​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ന​സ്രി​യ പോ​സ്റ്റ് ചെ​യ്ത ഫോ​ട്ടോ ഇപ്പോൾ ത​രം​ഗ​മാ​വു​ക​യാ​ണ്. മ​ലേ​ഷ്യ​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് താ​രം ആ​രാ​ധ​ക​ർ​ക്കാ​യി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

കെആർകെ “ജോക്സ്’ ! ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം ഒ​ന്നി​നും കൊള്ളില്ല

മ​ന​സി​ൽ തോ​ന്നു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ളൊ​ക്കെ വി​ളി​ച്ചു​പ​റ​യു​ക. പി​ന്നെ അ​തി​നൊ​ക്കെ മാ​പ്പു പ​റ​യു​ക. ഇ​താ​ണ് കെ​ആ​ർ​കെ എ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ക​മാ​ൽ ആ​ർ ഖാ​ൻ എ​ന്ന ബോ​ളി​വു​ഡ് അ​ഭി​നേ​താ​വി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഹോ​ബി. നേ​ര​ത്തെ മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ ഛോട്ടാ​ബീ​മി​നെ​പ്പോ​ലെ​യാ​ണി​രിക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ​ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. അ​ന്ന് മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ന​ട​ത്തി​യ ട്രോ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കെ​ആ​ർ​കെ ത​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ​ക്കു മാ​പ്പു പ​റ​ഞ്ഞി​രു​ന്നു. അതിനുശേഷം മമ്മൂട്ടിക്കെതി രേയും കെആർകെ രംഗത്തുവന്നു. മമ്മൂട്ടി സി ക്ലാസ് നടനാണെന്ന തരത്തി ലായിരുന്നു പ്രസ്താവന. ഇപ്പോഴിതാ ബാ​ഹു​ബ​ലി​യെ കു​റ്റ​പ്പെ​ടു​ത്തി കെ​ആ​ർ​കെ രം​ഗ​ത്തെ​ത്തി​യ​ിരിക്കുന്നു. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്നും സി​നി​മ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ ക​ണ്ടാ​ലും ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടി​ലെ​ന്നു​മാ​യി​രു​ന്നു കെ​ആ​ർ​കെ​യു​ടെ ക​മ​ന്‍റ്. എ​ന്നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ മാ​ത്രം സി​നി​മ നേ​ടി​യ​ത് 400 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്. ഇ​തോ​ടെ ത​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മാ​പ്പു​ചോ​ദി​ക്കു​ക​യാ​ണെ​ന്ന് കെ​ആ​ർ​കെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More