ശ്വേതാ മേനോന്റെ പോലീസ് വേഷവുമായി ഒരു തമിഴ് സിനിമ പുറത്തുവരുന്നു. ത്രില്ലർ സിനിമയായ ഇനയതലത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പുതുമുഖങ്ങളായ ശങ്കറും സുരേഷും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗണേഷ് വെങ്കട്ട് രാമനാണ് നായകൻ.
Read MoreCategory: Movies
അരിസ്റ്റോ സുരേഷ് പാടുന്നു ; ഡ്രൈ ഫ്രഷ്ഫീലുമായി ഒരു റിയലിസ്റ്റിക് ചിത്രം
കൊച്ചി നഗരത്തിന്റെ തിരക്കുപിടിച്ച ജീവിതത്തിൽ ജോലി തേടി അലയുന്ന ന്ധഅഭിനവ്’ എന്ന യുവാവിന്റെ കഥ. പോലീസ് കോണ്‍സ്റ്റബിളായിരുന്ന അച്ഛന്റെ മരണശേഷം ജോലിക്കായി വയനാട്ടിൽ നിന്നെത്തിയ അഭിക്ക് പക്ഷേ നേരിടേണ്ടിവന്നത് വൻ പരാജയങ്ങളായിരുന്നു. മകനെ ഒരു എസ്ഐ ആക്കണം എന്നതാണ് അമ്മയുടെ ആഗ്രഹം. അതിന് ആത്മാർത്ഥമായി ശ്രമിക്കുകയാണ് അഭിനവ്. നഗരത്തിലെ ഐ.ടി. സുഹൃത്തുക്കളുമായി അവൻ സ്വതന്ത്രജീവിതം ആഘോഷിക്കുന്നു. സൗഹൃദവും മദ്യലഹരിയും പരസ്പരം അവന്റെ ലക്ഷ്യത്തിനെതിരേ മത്സരിക്കുന്നു. ലക്ഷ്യമാണോ ലഹരിയാണോ ഒടുവിൽ ജയം കാണുന്നതെന്ന് നമുക്ക് കാത്തിരുന്നുകാണാം. വളരെ റിയലിസ്റ്റിക് ആയ രീതിയിൽ, പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ച് പ്രേക്ഷകർക്ക് ഒരു മുഴുനീള ഫ്രഷ് ഫീൽ സമ്മാനിക്കത്തക്കവിധത്തിലാണ് ന്ധഡ്രൈ’ എന്ന ചിത്രം നവാഗതനായ സംവിധായകൻ വിശാഖ് പുന്ന ഒരുക്കിയിരിക്കുന്നത്. ബാനർ-എൻ.എൻ.ജി.ഫിലിംസ്, നിർമാണം-നിരൂപ് ഗുപ്ത, ടൂറിംഗ് സിനിമാസ്, രചന, സംവിധാനം-വിശാഖ് പുന്ന, കാമറ-ഷിനോസ്, പി.ആർ.ഒ-അജയ് തുണ്ടത്തിൽ, എഡിറ്റിംഗ്-അഖിൽ ഏലിയാസ്, ഗാനരചന-പി.ടി.ഇളയപാദം, വി.എസ്.സത്യൻ, സംഗീതം-എം.ടി.വിക്രാന്ത്,…
Read Moreഎസ്ര നായിക ഇനി ദുല്‍ഖറിനൊപ്പം
ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന എസ്ര എന്ന ചിത്രത്തിൽ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആൻ ശീതൾ ഇനി ദുൽഖർ സൽമാന്റെ നായികയാകും. ദുൽഖറിനൊപ്പം വളരെ പ്രധാന്യമുള്ള കഥാപാത്രമായിട്ടാണ് ആൻ എത്തുന്നത്. അനിൽ രാധാകൃഷ്ണ മേനോന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖറും ആനും ഒന്നിക്കുന്നത്. മുംബൈയിലെ പ്രശസ്ത ആക്ടിങ് സ്കൂളിൽ നിന്ന് അഭിനയം പഠിച്ച ശേഷമാണ് ആൻ ശീതൽ സിനിമാ രംഗത്തെത്തുന്നത്. ആനിന്റെ ആദ്യ ചിത്രമാണ് എസ്ര. ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്രയിലെ റോസി. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ദുൽഖറിന്റെ നായികയായി അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വളരെ ഏറെ ഗൗരവത്തോടെയാണ് ഈ വേഷത്തെ കാണുന്നതെന്നും ആൻ ശീതൾ പ്രതികരിച്ചു.…
Read Moreശിൽപയുടെ യോഗ സൂപ്പർ ഹിറ്റ്
പ്രമുഖ ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ പുതിയ യോഗാ-വെൽനസ് പരന്പര ശ്രദ്ധയാകർഷിക്കുന്നു. ശിൽപാ ഷെട്ടിയുടേയും കുടുംബത്തിന്റെയുമൊപ്പം ബോളിവുഡ് നടനും ജാക്കി ഷറോഫിന്റെ മകനുമായ ടൈഗർ ഷറോഫും ചേർന്നാണ് പുതിയ വീഡിയോകൾ പുറത്തിറക്കിയത്. ശിൽപാ ഷെട്ടിയുടെ ഒൗദ്യോഗിക യുട്യൂബ് ചാനലിലും വെബ്സൈറ്റിലുമാണ് വീഡിയോ കാണാനാവുക. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ അഞ്ചു ലക്ഷത്തിലധികം കാണികളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയിൽ ശിൽപയുടെ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര തന്റെ ഭാര്യക്ക് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തു.യുടൂബിൽ ഒന്നാമതായി തുടരുന്ന എന്റെ പ്രിയപ്പെട്ടവളേയോർത്ത് അഭിമാനിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ഇൻസ്റ്റഗ്രാം ലിങ്കും ട്വീറ്റിലുണ്ട്.ശിൽപയുടെ വരും വീഡിയോ പരന്പരകളിൽ യോഗ മാത്രമല്ല, ആരോഗ്യ സംബന്ധിയായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കും. ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്ന വീഡിയോയും ആരാധകർക്ക് പ്രതീക്ഷിക്കാം. ശിൽപ ഇതാദ്യമായല്ല യോഗയിലും വ്യായാമ വീഡിയോകളിലും ശ്രദ്ധ നേടുന്നത്. നേരത്തേ ബാബാ രാംദേവുമൊത്തുള്ള യോഗാ…
Read Moreശ്രുതിഹാസന് ഡേറ്റിംഗില്‍
സിനിമാ ലോകത്ത് ഗോസിപ്പിന് ഒരുകാലത്തും ഒരു പഞ്ഞവും ഉണ്ടാകാറില്ല. ഇപ്പോഴിതാ ഉലകനായകൻ കമലാഹസന്റെ മകളും നടിയുമായ ശ്രുതിഹാസന്റെ പേരാണ് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ശ്രുതിയുടെ കാമുകനെ സംബന്ധിച്ചുള്ളതാണ് ഇപ്പോൾ തമിഴകത്തെ ചൂടുള്ള വാർത്ത. ഒരു ചെറുപ്പക്കാരനുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന ശ്രുതിയുടെ ചില ഫോട്ടോകളുടെയും ഫേസ്ബുക്ക് – ട്വിറ്റർ സ്റ്റാറ്റസുകളുടെയും അടിസ്ഥാനത്തിലാണ് ശ്രുതിയുടെ പ്രണയ ഗോസിപ്പുകൾ പരക്കുന്നത്. മിഷേൽ കോർസലെ എന്ന ബ്രിട്ടീഷ് നാടക നടനാണത്രെ ശ്രുതിയോടൊപ്പമുള്ള ആ ചെറുപ്പക്കാരൻ. ലണ്ടൻകാരനായ മിഷേൽ ചില സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നാണ് പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നത്. തീർന്നില്ല, കഴിഞ്ഞ മൂന്നു മാസമായി മിഷേലും ശ്രുതിയും ഒന്നിച്ചാണ് താമസിക്കുന്നത് എന്നാണ് പപ്പരാസികൾക്കിടയിലെ സംസാരം. ശ്രുതിയുടെ ചില ഫേസ്ബുക്ക് സ്റ്റാറ്റസുകൾ ഈ പ്രണയ ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നതാണെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ. ശ്രുതിഹാസൻ അടിക്കടി വിദേശ യാത്രകൾ നടത്തുന്നതും ഈ പ്രണയ ഗോസിപ്പിന്…
Read Moreവീണ്ടും പേടിപ്പിക്കാൻ നയൻതാര
നയൻതാര വീണ്ടും ഹൊറർ സിനിമയിൽ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സിനിമയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തന്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരും സിനിമയിലുണ്ട്. വടകറി ഫെയിം മെർവിൻ, വിവേക് എന്നിവരാണ് സിനിമയുടെ സംഗീത സംവിധായകർ. ഏപ്രിൽ 11ന് നിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പവിഴക്കൊടി എന്ന കഥാപാത്രമായാണ് നയൻസ് എത്തുന്നത്. ടിക് ടിക് ടിക് എന്നായിരുന്നു ആദ്യം ഈ ചിത്രത്തിന് നൽകിയിരുന്ന പേര്.
Read Moreശ്രദ്ധാ കപൂര്‍ ഗര്‍ഭിണിയോ ? നടി ഇപ്പോള്‍ ഗര്‍ഭിണികളുടെ വീഡിയോകള്‍ കാണുന്നതിന്റെ തിരക്കിലെന്നു വിവരം
ബോളിവുഡ് സുന്ദരി ശ്രദ്ധാ കപൂര്‍ ഇപ്പോള്‍ ഗര്‍ഭിണിയായ സ്ത്രീകളുടെ വീഡിയോകള്‍ കാണുന്ന തിരക്കിലാണ്. ഇത് കേട്ട് ചിലര്‍ നെറ്റിചുളിക്കുമെങ്കിലും കാര്യം അതല്ല. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കമാണിത്. ഹസീനയുടെ കൗമാരകാലം മുതലുള്ള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ശ്രദ്ധ ഹസീനയുടെ ജീവിതത്തിന്റെ വിവിധ ഘട്ടം അഭിനയിക്കുന്നത്. കൗമാര കാലം അഭിനയിക്കുന്നതിനു മുന്നൊരുക്കമായി കൗമാരക്കാരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് നടി എന്നും കേള്‍ക്കുന്നു. കൂടാതെ ഹസീന ജനിച്ചു വളര്‍ന്ന മുംബൈയിലെ ഡോംഗ്രിയില്‍ പോയി അവിടുത്തെ കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ജീവിതം നിരീക്ഷിക്കാനും പദ്ധതിയുണ്ട്. സിനിമയുടെ ഒരു ഘട്ടത്തില്‍ ശ്രദ്ധയുടെ കഥാപാത്രത്തിന് അമ്മയാകേണ്ടി വരുന്നുണ്ട്. ഈ ഭാഗം മികവുറ്റതാക്കാന്‍ വേണ്ടിയാണ് ശ്രദ്ധ ഇപ്പോള്‍ ഗര്‍ഭിണികളുടെ വീഡിയോകള്‍ കാണുന്നത്. മാത്രമല്ല ഒരു കൗമാരക്കാരിയില്‍ നിന്നും മുതിര്‍ന്ന വനിതയിലേക്കുള്ള ഹസീനയുടെ ജീവിത വഴിത്താരകളേക്കുറിച്ച്…
Read Moreആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്…
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആർ. ശരത്ത് സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും ഒരു ഓർമപ്പെടുത്തലാണ്. ഓട്ടിസം ബാധിച്ച ഒരു പത്തുവയസുകാരനും അവന്റെ അമ്മയും നടത്തുന്ന പോരാട്ടങ്ങളുടെ കഥ. ഓട്ടിസമുള്ള ഒരു കുഞ്ഞു ജനിച്ചാൽ അവനെന്നും അവഗണന മാത്രമാണ് ലഭിക്കുന്നത്. ചിലപ്പോൾ എല്ലാ ഭാരവും അമ്മയെ ഏൽപ്പിച്ച് അച്ഛൻ പോലും അവനെ ഉപേക്ഷിച്ചു പോയെന്നുവരാം. അത്തരത്തിലുള്ള ഒരു കുട്ടിയെയും കൊണ്ട് അമ്മ നടത്തുന്ന ജീവിത പോരാട്ടം… അവനിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരിക… അതിൽ ഒരമ്മ നേടുന്ന വിജയമാണ് സ്വയം എന്ന ചിത്രം. സ്വയം എന്ന ചിത്രത്തിലെ ഓട്ടിസം ബാധിതനായ പത്തുവയസുകാരന്റെ അമ്മയായ ആഗ്നസ് എന്ന അമ്മ കേന്ദ്രകഥാപാത്രത്തിൽ മുഴുവൻ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് ലക്ഷ്മിപ്രിയ മേനോൻ എന്ന നടി. മകനു വേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മയുടെ ആത്മസംഘർഷത്തിന്റെയും ആത്മത്യാഗത്തിന്റെയും…
Read Moreസാമന്തയുടെ വാലന്റൈന്‍ ചിത്രം! ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ…
വാലന്റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്നും എന്നു പറഞ്ഞ് ഒരു ഹൃദയചിഹ്നം കൂടി ചേര്‍ത്താണ് സാമന്തയുടെ പോസ്റ്റ്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും അടുത്തുതന്നെ വിവാഹം കഴിക്കാനിരിക്കെയാണ് വാലന്റൈന്‍ ദിനം കടന്നുപോയത്.
Read Moreറിലീസിനൊരുങ്ങി സച്ചിന്; ചിത്രം മേയ് 26ന് തിയറ്ററുകളില്‍
ക്രിക്കറ്റ് ദൈവത്തിന്റെ ആത്മകഥയ്ക്കു നല്കിയ അതേ സ്വീകരണമാണ് സച്ചിന്റെ ജീവിത ചിത്രത്തിനും ആരാധകര്‍ നല്‍കുന്നത്. “സച്ചിന്: എ ബില്ല്യണ്‍ ഡ്രീംസ്’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം മേയ് 26ന് തീയറ്ററുകളിലെത്തും. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തിയതിയും മറ്റു വിശേഷങ്ങളും സച്ചിന് ആരാധകരെ അറിയിച്ചത്. “എന്നോട് എല്ലാവരും ചോദിച്ചിരുന്ന ചോദ്യത്തിന്റെ മറുപടി ഒരുങ്ങിക്കഴിഞ്ഞു. സച്ചിന് മേയ് 26ന് തിയറ്ററുകളിലെത്തും.’ ഇതായിരുന്നു സച്ചിന്റെ ട്വിറ്റര്ക്കുറിപ്പ്. സച്ചിന് തന്റെ ചെറുപ്പകാലത്തെക്കുറിച്ച് പറയുന്ന ട്രെയിലര്‍ 2016 ഏപ്രിലില്‍ പുറത്തിരങ്ങിയിരുന്നു. സച്ചിന്റെ ജീവിതവും ക്രിക്കറ്റ് കരിയറുമാണ് ചിത്രം പറയുന്നത്. സച്ചിനും അദ്ദേഹത്തിന്റെ മകന് അര്‍ജുനും ചിത്രത്തില്‍ വേഷമിടും. പ്രശസ്ത ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന് ജയിംസ് എര്സ്കിന് ഒരുക്കുന്ന ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത് എ.ആര്. റഹ്മാനാണ്. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും രവി ഭാക്ചന്ദ്കായുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അസറിനും എം.എസ്.ദോണിക്കു ശേഷം ജീവിതം…
Read More