മലയാളികളുടെ പ്രിയങ്കരനായ നടനും പാർലിമെന്റിയനുമായ ഇന്നസെന്റ് തന്റെ പഴയകാല സുഹൃത്തും നടനുമായ ദിലീപ് മുസ്തഫയും ഒരുമിച്ച് സൂപ്പർസ്റ്റാർ ജയൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. മദ്രാസിൽ നിന്ന് പിരിഞ്ഞശേഷം വളരെ നാളുകൾക്ക് ശേഷമാണ് ദിലീപ്മുസ്തഫ ഇന്നസെന്റിനെ കാണുന്നതും താൻ അഭിനയിക്കുന്നതും ഉടനെ ചിത്രീകരണം ആരംഭിക്കുന്നതുമായ സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നതും. ചെറിയകഥാപാത്രങ്ങൾക്കായി അടുത്തകാലത്തൊന്നും ഇന്നസെന്റ് ഡേറ്റ് കൊടുക്കാറില്ലെങ്കിലും ദിലീപ് മുസ്തഫയ്ക്ക് വേണ്ടി നാലു ദിവസത്തെ ഡേറ്റ് തരാമെന്ന് ഇന്നസെന്റ് സമ്മതിച്ചപ്പോൾ ദിലീപിനും കൂടെയുള്ളവർക്കും സന്തോഷം. വളാഞ്ചേരിക്കാരനായ മുസ്തഫ 14-ാം വയസിലാണ് അഭിനയമോഹവുമായി മദ്രാസിൽ എത്തുന്നത്. അന്നത്തെ സൂപ്പർതാരമായിരുന്ന തിക്കുറിശ്ശിയുടെ ശിപാർശയിൽ കുസൃതിക്കുട്ടൻ എന്ന സിനിമയിൽ നായകന്റെ സുഹൃത്തായി അഭിനയിച്ചു. തിക്കുറിശ്ശി അനുഗ്രഹിച്ച് ദിലീപ് മുസ്തഫ എന്ന് പേരിടുകയും ചെയ്തു. അക്കാലത്ത് മദ്രാസിൽ ഉണ്ടായിരുന്ന എല്ലാ പ്രമുഖ സിനിമക്കാരുടെയും പ്രിയമിത്രമായിത്തീർന്ന ദിലീപ് മുസ്തഫ 25-ൽ പരം സിനിമകളിൽ അഭിനയിച്ച ശേഷം ഗൾഫിലേക്ക്…
Read MoreCategory: Movies
ദീപിക ഓസ്കര് വേദിയില്
കഴിഞ്ഞവർഷം ഓസ്കർ വേദിയിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആയിരുന്നു ശ്രദ്ധാകേന്ദ്രമായിരുന്നതെങ്കിൽ ഇത്തവണ അത് ദീപിക പദുക്കോണ് ആയിരിക്കുമെന്ന് റിപ്പോർട്ട്. 2017ൽ ലോകത്ത് ഏറ്റവും കൂടുതൽ കളക്്ഷൻ നേടിയ സിനിമയായി ദീപിക അഭിനയിച്ച ഹോളിവുഡ് ചിത്രം ട്രിപ്പിൾ എക്സ് റിട്ടേണ് ഓഫ് എക്സെൻഡർ കേജ് മാറിയതിന് പിന്നാലെയാണ് താരത്തിന് പുതിയ അംഗീകാരം. ദീപികയുടെ സ്റ്റൈലിസ്റ്റ് എലിസബത്ത് സാൾസ്മാൻ ആണ് ദീപിക ഓസ്കർ വേദിയിലുണ്ടാകുമെന്ന സൂചന നൽകിയത്. ഓസ്കറുമായി ബന്ധപ്പെട്ട രണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറികൾ എലിസബത്ത് ഷെയർ ചെയ്തിട്ടുണ്ട്. എലിസബത്ത് ലോസ് ആഞ്ചലസിൽ എത്തിയെന്ന് അറിയിച്ചതോടെ ദീപികയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഓസ്കർ വേദിയിൽ ദീപികയെ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്ന് ചില മാധ്യമങ്ങൾ സൂചന നൽകി. ഹോളിവുഡിൽ തരംഗമായി മാറിയ പുതിയ സിനിമ ദീപികയെ ഹോളിവുഡ് ആരാധകർക്കും സുപരിചിതയാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് ദീപിയുടെ ഓസ്കർ അരങ്ങേറ്റത്തിനും കാരണമായിരിക്കുന്നത്.…
Read Moreപത്തുകോടി ബജറ്റിൽ മമ്മൂട്ടി ചിത്രം
വരുന്നുലോകമാസകലം തരംഗം സൃഷ്ടിച്ച പുലിമുരുകനുശേഷം മമ്മൂട്ടി-ഉദയകൃഷ്ണ ടീം ഒന്നിക്കുന്നുവെന്ന വാർത്തയാണ് ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുന്നത്. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ബജറ്റ് പത്തുകോടിയാണ്. മമ്മൂട്ടി പ്രഫസറായി എത്തുന്ന ഈ ചിത്രം കാമ്പസിൽ ഉണ്ടാകുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദൻ, സലിംകുമാർ, ഷാജോണ്, കൈലാഷ്, മഖ്ബൂൽ സൽമാൻ, ജോണ്, അർജുൻ നന്ദകുമാർ തുടങ്ങി നാൽപതോളം നടീനടൻന്മാരാണ് അഭിനയിക്കുന്നത്. നായികയും ചിത്രത്തിന്റെ പേരും ഇതുവരെ നിശ്ചയിച്ചിട്ടില്ല. മമ്മൂട്ടി-ഉദയകൃഷ്ണ ടീം ഒന്നിക്കുമ്പോൾ വീണ്ടും ഒരു തരംഗവിസ്മയമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read Moreസ്വാമി 2 വിൽ വിക്രവും തൃഷയും
സിങ്കം 3യുടെ മികച്ച വിജയത്തിനുശേഷം ഹരിയും വിക്രമും കൈകോർക്കുന്നു. 2003ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തിനായാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ നായികയായി തൃഷയുമുണ്ടാകും. താനും സാമി 2ന്റെ ഭാഗമാണെന്ന വാർത്ത തൃഷ തന്നെയാണ് തന്റെ ട്വിറ്റർ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രത്തിലെ നായികയെക്കുറിച്ച് താൻ ആലോചിക്കുന്നതേയുള്ളു എന്ന് ഹരി മുമ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എത്തിയ തൃഷയുടെ പോസ്റ്റിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. ഇപ്പോൾ വിക്രം ധ്രുവനച്ചത്തിരത്തിന്റെയും തൃഷ ഗർജനിയുടെയും ചിത്രീകരണത്തിലാണ്. ഹിന്ദി, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലും സാമി പുറത്തിറങ്ങിയിരുന്നു.
Read Moreപൃഥ്വി രാജ് ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയിട്ടില്ലെന്നു സംവിധായകൻ
പൃഥ്വി രാജ് നായകനാകുന്ന ’ആദം’ എന്ന ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയതായുള്ള വാർത്തകൾ നിഷേധിച്ച് സംവിധായകൻ ജിനു എബ്രഹാം. താൻ മുൻപ് പ്രഖ്യാപിച്ച അഭിനേതാക്കൾക്കു മാറ്റമൊന്നുമില്ലെന്നും സിനിമയുടെ ഷൂട്ടിംഗ് അടുത്ത ആഴ്ച തന്നെ തുടങ്ങുമെന്നും ജിനു പറഞ്ഞു. രണ്ടു യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നരേനാണ് പൃഥ്വിരാജിന്റെ സൃഹൃത്തായി എത്തുന്നത്. ജോഷി സംവിധാനം ചെയ്ത ’റോബിൻ ഹുഡാണ്’ പൃഥ്വിയും നരേനും ഭാവനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയെന്നുള്ള വിവരം നേരത്തെ പൃഥ്വി രാജ് തന്റെ ഫേസ് ബുക്കിൽ പോസ്റ്റിൽ പങ്കുവച്ചിരുന്നു.
Read Moreഎബിക്കൊപ്പം കണ്ണുമടച്ച് പറക്കാം…
അനുഭവ സന്പത്തിന് മുന്നിൽ പ്രതിസന്ധികൾക്ക് എന്തു സ്ഥാനം… തടസങ്ങൾക്ക് മേൽ ആഗ്രഹങ്ങൾക്ക് എന്തു സ്ഥാനം… ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരം എബി കണ്ടിറങ്ങിയാൽ മനസിൽ മിന്നിമായും. നിരവധി സിനിമകളിൽ സഹസംവിധായകന്റെ കുപ്പായം അണിഞ്ഞട്ടുള്ള ശ്രീകാന്ത് മുരളിയുടെ ആദ്യ സ്വതന്ത്ര സംവിധായക ചുവടുവയ്പ്പാണ് എബി. തന്റെ കന്നി ശ്രമം തന്നെ ശ്രീകാന്ത് അവിസ്മരണീയമാക്കി. എബിയെ പറക്കാൻ സമ്മതിക്കുമോയെന്നുള്ള ആശങ്കകൾ നിയമം വഴി നേരിട്ട് വന്നതായതുകൊണ്ടു തന്നെ ഈ പറക്കലിന്റെ ശക്തിക്ക് ആക്കം കൂടുമെന്നു പറയേണ്ട തില്ലല്ലോ. പ്രതീക്ഷകളും സങ്കൽപ്പങ്ങളും മാറ്റിവച്ച് മനസിനെ അതിന്റെ പാട്ടിന് വിട്ട് ചുമ്മാ ഒരു രസത്തിന് എബിക്ക് ടിക്കറ്റെടുത്തോളു വിനീത് ശ്രീനിവാസനും കൂട്ടരും നിങ്ങളെ നിരാശപ്പെടുത്തില്ല. എബി ജനിച്ചു വീണത് തന്നെ പറക്കാൻ വേണ്ടിയാണെന്നാണ് മരിയാപുരത്തുകാരുടെ പറച്ചിൽ. ഇത് യാഥാർഥ്യമാകുമോ, ഇല്ലയോ എന്നാണ് സിനിമ പറയുന്നത്. വലിയ സ്വപ്നങ്ങൾ മനസിലൊളിപ്പിച്ച് കഴിയുന്നവർക്ക് തീർച്ചയായും എബി…
Read Moreആണ്കുട്ടികളുടെ നടുവിൽ ഹണിറോസ് ഒറ്റയ്ക്ക്
സൂപ്പർ ഹിറ്റായ ഹാപ്പിവെഡ്ഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ ഷൂട്ടിംഗിലാണ് നടി ഹണിറോസ് ഇപ്പോൾ. ഒരു മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായാണ് താരം എത്തുന്നത്. ബാച്ചിലെ ഏക പെണ്കുട്ടിയായിട്ടാണ് താരത്തിന്റെ രംഗപ്രവേശം എന്നാണ് അറിയുന്നത്. ബാലു വർഗീസ്, വിശാഖ് നായർ, ഗണപതി, ധർമജൻ എന്നിവരെല്ലാം പ്രധാന വേഷങ്ങളെത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ഹണിറോസിന്റെ വേറിട്ട രംഗപ്രവേശമാണ് സിനിമയുടെ സവിശേഷത.
Read Moreഷാരൂഖ് ചിത്രത്തിൽ നിന്ന് കങ്കണ ഒൗട്ട്
ബോളിവുഡ് താരസുന്ദരി കങ്കണയ്ക്ക്്് ഇപ്പോൾ സമയം തീരെ ശരിയല്ലെന്നു തോന്നുന്നു. താരം വാർത്തകളിൽ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ്. പുതിയതായി ലഭിക്കുന്ന വാർത്ത അനുസരിച്ച് താരം ഷാരൂഖ് ചിത്രത്തിൽ നിന്നു പുറത്തായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, നാവ് തന്നെയാണ് വിനയായത്. ഒരു ടിവി പരിപാടിക്കിടെ നടത്തിയ വിവാദപരമായ പ്രസ്താവനയാണ് കങ്കണയ്ക്ക് തിരിച്ചടിയായത്. ബോളിവുഡിൽ ഖാൻമാരുടെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നാണ് താരം പറഞ്ഞത്. തുല്യപങ്ക് ലഭിക്കില്ല എന്നതാണ് ഖാന്മാരുടെ കൂടെ വർക്ക് ചെയ്യാൻ താത്പര്യമില്ലെന്ന് പറയാൻ കങ്കണയെ പ്രേരിപ്പിച്ചത്. കങ്കണയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സഞ്ജയ് ലീല ബൻസാലി പ്രതികരിച്ചത് തന്റെ ചിത്രത്തിൽ നിന്നും കങ്കണയെ പുറത്താക്കിക്കൊണ്ടായിരുന്നു. കങ്കണ പുറത്തായതോടെ ഷാരുഖ് ഖാന് പുതിയ നായികയെ തേടുകയാണ് സഞ്ജയ് ലീല ബൻസാലി. ജസ്നീറ്റ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കഥ തനിക്ക് ഒരുപാട് ഇഷ്ടമായി എങ്കിലും അത് ഉറപ്പിച്ചില്ലായിരുന്നു. റയീസിന് ശേഷമാണ് തങ്ങൾ കണ്ടുമുട്ടിയതെന്ന്…
Read Moreരജനികാന്തിനൊപ്പം വിദ്യ
ബോളിവുഡ് സുന്ദരി വിദ്യാബാലൻ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ നായികയായേക്കുമെന്ന് റിപ്പോർട്ട്. തമിഴിൽ ആദ്യമായിട്ടാണ് വിദ്യാ ബാലൻ അഭിനയിക്കാൻ തയാറെടുക്കുന്നത്. പാ രഞ്ജിത് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ നായികയായി തന്നെ തമിഴിൽ ആദ്യമായി അരങ്ങേറ്റം കുറിക്കാനാവുന്നുവെന്നത് വിദ്യാബാലനെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണ്. താരം ചിത്രത്തിനായി ഡേറ്റ് നൽകിയതായിട്ടാണ് വിവരം. മാത്രവുമല്ല, ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നതിന്റെ ത്രില്ലിലുമാണ് വിദ്യ ഇപ്പോൾ. ഇതു രണ്ടാം തവണയാണ് പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്നത്. 2016ലെ ബിഗ് ബജറ്റ് ചിത്രമായ കബാലിയിലാണ് ഇരുവരും മുന്പ് ഒന്നിച്ചത്. രജനീകാന്തിന്റെ മരുമകനും തമിഴിലെ സൂപ്പർനായകനുമായ ധനുഷ് ഈ ചിത്രത്തിനു വേണ്ടി പണം മുടക്കുമെന്നാണ് കേൾക്കുന്നത്. 350കോടി രൂപ മുടക്കി നിർമിക്കുന്ന ചിത്രം വരുന്ന ദീപാവലിക്ക് പ്രദർശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
Read Moreകാടു കയറാൻ മംമ്തയെത്തുന്നു
മുന്നറിയിപ്പിന്റെ സംവിധായകൻ വേണു ഒരുക്കുന്ന ചിത്രത്തിൽ മംമ്ത നായികയാകുന്നു. ഫഹദ് ഫാസിൽ നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം കാട്ടിനുള്ളിലെ സാഹസികത നിറഞ്ഞ ചിത്രമായിരിക്കും. യാഥാർഥ്യത്തോടെ അടുത്തു നിൽക്കുന്ന ചിത്രത്തിനായി തൽസമയ ശബ്ദലേഖനം ഒരുക്കും. താൻ ഇതിന് മുന്പ് ചെയ്യാത്തൊരു കഥാപാത്രമാണ് ഇതെന്ന് മംമ്ത പറഞ്ഞു. കാടിനുള്ളിലുള്ള ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയിരിക്കുമെന്നു മംമ്ത പറഞ്ഞു. വേണുവിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന മംമ്തയുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് വേണു ഒടുവിൽ സംവിധാനം ചെയ്ത മുന്നറിയിപ്പാണ്. അണിയറ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മയൂഖത്തിലൂടെ മലയാളത്തിലെത്തിയ മംമ്ത മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ആദ്യമായാണ് മംമ്ത ഫഹദിന്റെ നായികയാകുന്നത്. ഒടുവിലിറങ്ങിയ തോപ്പിൽ ജോപ്പനിൽ മമ്മുട്ടിയുടെ നായികയായിരുന്നു മംമ്ത. മലയാളത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായ മംമ്ത മോഹൻദാസ്…
Read More