പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് “ഉത്തരം പറയാതെ’ എന്ന ചിത്രം. ചെന്പകം സിനിക്രിയേഷൻസിനുവേണ്ടി കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. “മണ്ണിനെയും, വെള്ളത്തെയും സ്നേഹിക്കുക. പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും. സൂക്ഷിച്ചില്ലെങ്കിൽ വരും തലമുറയ്ക്ക് നാപ്കിൻ പേപ്പറിലൂടെ സ്നാനം ചെയ്യേണ്ടുന്ന കാലം വിദൂരമല്ല എന്ന മുന്നറിയിപ്പാണ് ഈ ചിത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്’ സംവിധായകൻ കൊല്ലം കെ. രാജേഷ് പറയുന്നു. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥയെ പശ്ചാത്തലമാക്കിയാണ് “ഉത്തരം പറയാതെ’ എന്ന ചിത്രത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. ചെന്പകം സിനി ക്രിയേഷൻസിന് വേണ്ടി കമാൽ കുറ്റനാട് നിർമ്മിക്കുന്ന ഉത്തരം പറയാതെ കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്നു. സുധീർ കരമന, ഹരി ജി. നായർ, ബൈജു, സാജൻ പള്ളുരുത്തി, രാജേഷ്…
Read MoreCategory: Movies
പാർവതി ബോളിവുഡിലേക്ക്
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുവരെ സ്വന്തമാക്കി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന പാർവതി ബോളിവുഡിലേക്ക്. മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുള്ള താരത്തിന്റെ അരങ്ങേറ്റം അഭിനയ രാജാവ് ഇമ്രാൻ ഖാനോടൊപ്പമാണ്. ഹോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയനായ ഇമ്രാനൊപ്പമുള്ള പാർവതിയുടെ അരങ്ങേറ്റ ചിത്രത്തിന് പേരിട്ടിട്ടില്ല. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി റോഡ് മൂവിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ബിക്കാനീറിൽ ആരംഭിച്ചു. ഉടൻ തന്നെ പാർവ്വതി ചിത്രത്തിൽ ജോയിൻ ചെയ്യും. അപരിചിതരായ രണ്ടു പേർ യാത്രയ്ക്കിടെ കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് കഥ.നായികാ പ്രാധാന്യം ഏറെയുള്ള ചിത്രത്തിലെ അഭിനയ സാധ്യത കണക്കിലെടുത്താണ് പാർവതി ഈ ചിത്രത്തിന് സമ്മതം മൂളിയത്. ബോളിവുഡും ഏറെ പ്രതീക്ഷയോടെ നോക്കുന്ന ചിത്രം പാർവതിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരിക്കുമെന്നാണു സചന.
Read Moreമോഹൻലാൽ സാറിന്റെ സിനിമയായത് കൊണ്ടാണ്… ഒരു തെന്നിന്ത്യൻ താരം കൂടി മലയാളത്തിലേക്ക്
മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മറ്റൊരു തെന്നിന്ത്യൻ താരം കൂടി മലയാള സിനിമയിൽ എത്തുന്നു. മേഘ, ഡാർലിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയായ ഗ്ലാമർ നായിക ശ്രുഷ്ടി ഡാങ്കെയാണ് മലയാളത്തിലെത്തുന്നത്. നിക്കി ഗൽറാണിക്ക് പകരക്കാരിയായാണ് ബിയോണ്ട് ബോർഡേഴ്സിൽ ശ്രുഷ്ടി എത്തുന്നത്. മോഹൻലാൽ സാറിന്റെ സിനിമയായതിനാലാണ് താൻ 1971 ബിയോണ്ട് ബോർഡേഴ്സിൽ അഭിനയിക്കുന്നത് എന്നാണ് ശ്രുഷ്ടി ഡാങ്കെ പറഞ്ഞത്. മേജർ രവിയുടെ സംവിധാനവും നടിയെ ആകർഷിച്ചത്രെ. ഒരു തമിഴ് ഗ്രാമീണ പെണ്കുട്ടിയായിട്ടാണ് ശ്രുഷ്ടി ചിത്രത്തിലെത്തുന്നത്. അല്ലു അർജ്ജുന്റെ സഹോദരൻ, അല്ലു സരീഷിന്റെ നായികയുടെ വേഷമാണ്. ഈ വേഷത്തിനായി ആദ്യം പരിഗണിച്ചത് നിക്കി ഗൽറാണിയെയായിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങൾക്ക് നൽകിയ ഡേറ്റുമായി ക്ലാഷായത് കാരണമാണ് നിക്കി 1971 ബിയോണ്ട് ബോർഡേഴ്സ് ഉപേക്ഷിച്ചത്. തുടർന്ന് ശ്രുഷ്ടി ചിത്രത്തിലേക്കെത്തുകയായിരുന്നു.1971…
Read Moreനടൻ ജിത്ത് പിരപ്പൻകോട് വിവാഹിതനായി
വെഞ്ഞാറമൂട് : ചലച്ചിത്ര പ്രോഡക്ഷന്‍ കണ്ട്രോളറും ചലച്ചിത്ര നടനുമായ ജിത്ത് പിരപ്പന്‍കോട് വിവാഹിതനായി.ചലചിത്ര താരങ്ങളായ മഞ്ജു വാര്യര്‍,മണിയന്‍പിള്ള രാജു ,ഡി.കെ മുരളി എം.എല്‍ .എ,വിജി തമ്പി ,തുളസി ദാസ്,ചിപ്പി,മണികുട്ടന്,പിരപ്പന്‍കോട് മുരളി തുടങ്ങി ചലചിത്ര സീരിയല്‍ താരങ്ങള്‍,രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു
Read Moreഭരതം അടിച്ചുമാറ്റി ഹിറ്റാക്കിയ ചിത്രമോ? മോഹന്‍ലാല്‍ അനശ്വരമാക്കിയ ചിത്രത്തിനെതിരായ ആരോപണത്തിനെതിരേ സിബി മലയില്‍ രംഗത്ത്, വിവാദം കനക്കുന്നു
അടുത്തിടെയാണ് ആ ആരോപണവുമായി സൈനു പള്ളിത്താഴത്ത് രംഗത്തെത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ഭരതം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കഥ തന്റേതാണെന്നും അത് അടിച്ചുമാറ്റിയാണ് മോഹന്‍ലാലും സംവിധായകന് സിബി മലയിലും സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയതെന്നുമായിരുന്നു ആരോപണം. സൈനുവിന്റെ ആരോപണം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെയാണ് സിബി വിവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ കുടുംബത്തില്‍ നടന്ന അടുത്തറിയാവുന്ന ഒരു സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥയാണ് ഭരതമെന്നാണ് സിബിയുടെ വിശദീകരണം. സൈനുവിന്റെ കഥയായിരുന്നുവെങ്കില്‍ ഇത്രനാള്‍ അയാള്‍ എവിടെയായിരുന്നുവെന്ന് സിബി ചോദിക്കുന്നു. എനിക്കറിയാവുന്ന സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിന്റെ കഥ എങ്ങനെ സൈനുവിന്റേതാകും? സിനിമ പുറത്തിറങ്ങി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഭരതത്തിന്റെ കഥ തന്റേതാണെന്നു പറഞ്ഞ് ഒരാള്‍ രംഗത്തു വന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളിലൊന്നും സത്യമില്ല. മോഹന്‍ലാലിനു അദ്ദേഹത്തിന്റെ കഥ മോഷ്ടിക്കേണ്ട ആവശ്യമില്ല. പ്രചരിക്കുന്നതെല്ലാം അവാസ്തവമായ കാര്യങ്ങളാണ്. സൈനു സംവിധാനം ചെയ്ത ചിത്രത്തിന്റെ നിലവാരവും ഭരതത്തിന്റെ…
Read Moreവീരം കാണാൻ കൊതിച്ചു ഹൃതിക് റോഷനും
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയരാജ് ചിത്രം ’വീരം’ കാണാൻ അക്ഷമ പ്രകടിപ്പിച്ച് ബോളിവൂഡ് താരം ഹൃതിക്റോഷൻ. ട്വിറ്ററിലൂടെയാണ് താരം മലയാള ചിത്രത്തെക്കുറിച്ചു പരാമർശിച്ചത്. വീരത്തിലെ മൂഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം കുനാൽ കപൂറുമായുള്ള ട്വിറ്റർ സംഭാഷണത്തിനിടയിലാണ് ഹൃതിക് വീരം കാണാനുള്ള ആഗ്രഹം തുറന്നു പറഞ്ഞത്. ഷാരുഖ് ചിത്രം ഡിയർ സിന്ദഗിയിലെ കഥാപാത്രത്തിൽ നിന്നും വീരത്തിലെ പോരാളിയിലേക്കുള്ള കുനാലിന്റെ മേക്ക് ഓവർ ഗംഭീരമാണെന്നും വീരം കാണാൻ താൻ കാത്തിരിക്കുകയാണെന്നുമാണ് ഹൃതിക് ട്വീറ്റ് ചെയ്തത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ അടിസ്ഥാനമാക്കിയുള്ള വീരം ഈ മാസം 24നു തിയറ്ററുകളിലെത്തും. 35 കോടി മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന ചിത്രം ജയരാജിന്റെ നവരസ പരന്പരയിലെ അഞ്ചാമത്തെ ചിത്രമാണ്.
Read Moreദോശക്കൊതിയന്മാര് സന്തോഷിക്കാന്‍ വരട്ടെ! സൂര്യയുടെ ’ദോശ ചലഞ്ച്’ ഏറ്റെടുക്കാന്‍ തയാറാണോ?
ലോകം മുഴുവന്‍ ഹിറ്റായ ഐസ്ബക്കറ്റ് ചലഞ്ചിനു ശേഷം രൂചിയുള്ള ദോശ ചലഞ്ചുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ സൂര്യ. പുരുഷ കേസരികളെ ഉദ്ദേശിച്ചാണ് സൂര്യ ഈ വെറൈറ്റി ചലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. ദോശകൊണ്ടോരു തീറ്റ മത്സരമാണ് സൂര്യ ഉദ്ദേശിക്കുന്നതെന്നു കരുതി ദോശക്കൊതിയന്മാര് സന്തോഷിക്കാന്‍ വരട്ടെ. സംഭവം അതല്ല. നിങ്ങളുടെ പ്രിയതമയ്ക്ക് അടുക്കളയില്‍ കയറി ഒരു ദോശ ഉണ്ടാക്കി കൊടുക്കണം. എന്നിട്ട് അതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുകയും വേണം.ഇതാണ് ദോശ ചലഞ്ച്. ജ്യോതികയ്ക്കു ദോശയുണ്ടാക്കി നല്‍കിയതിന്റെ ചിത്രം സൂര്യ ട്വിറ്ററില്‍ ഇട്ടതോടെ മാധവന്, വെങ്കട്പ്രഭു, ജയ് തുടങ്ങിയ തമിഴ് ചലച്ചിത്ര താരങ്ങളും ദോശയുണ്ടാക്കാന്‍ അടുക്കളില്‍ കയറി. ഒരിടവേളയ്ക്കു ശേഷം ജ്യോതിക മുഖ്യവേഷത്തിലെത്തുന്ന ’മഗളിര്‍ മട്ടുമിന്’ എന്ന ചിത്രത്തിന്റെ ടീസറാണ് സൂര്യയ്ക്കു ദോശചലഞ്ചിനു പ്രോരണയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറില്‍, വീട്ടമ്മാര്‍ ഇതുവരെയുണ്ടാക്കിയ ദോശയുടെ കണക്കു പറഞ്ഞു പരിതപിക്കുന്ന രംഗങ്ങളാണ് കാണിക്കുന്നത്.…
Read Moreസ്ത്രീ സൗന്ദര്യസങ്കല്പങ്ങൾ ഹാസ്യാത്മകമായി നോക്കിക്കാണാനും, വിമർശിക്കാനും! മുല്ലപ്പൂ പൊട്ട്
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ കൂടുതലായി നടക്കുന്നത് കേരളത്തിലാണ്. പക്ഷേ മലയാളിയുടെ സ്ത്രീ സൗന്ദര്യസങ്കല്പങ്ങൾ വിചിത്രമാണ്. ഇതിനെ ഹാസ്യാത്മകമായി നോക്കിക്കാണാനും, വിമർശിക്കാനും ശ്രമിക്കുകയാണ് “മുല്ലപ്പൂ പൊട്ട്’ എന്ന ചിത്രം. പ്രശസ്ത ചെറുകഥാകൃത്തും, സാഹിത്യകാരനും ആയ ശ്രീകാന്ത് പാങ്ങപ്പാട്ട് രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. സംസ്ഥാന ഫിലിം അവാർഡ് ജേതാവ് പ്രിയങ്കാനായർ, ധനം കണ്ണൻ, ബിനു അടിമാലി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നോണ്‍ സ്റ്റോപ്പ് സിനിമാസിനു വേണ്ടി ഗ്രിഗറി വർഗീസാണ് ചിത്രം നിർമിക്കുന്നത്. പകൽ വെളിച്ചത്തിലും, രാത്രി സമയത്തും മാറിമറയുന്ന ശരാശരി കേരളീയന്റെ സ്ത്രീകളെക്കുറിച്ചും അവരുടെ വസ്ത്രധാരണാ രീതികളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ മേന്പൊടിയോടെ അണിയിച്ചൊരുക്കുകയാണ് “മുല്ലപ്പൂ പൊട്ട്’ എന്ന ചിത്രത്തിലൂടെ സംവിധായകൻ ശ്രീകാന്ത് പാങ്ങപ്പാട്ട്. നോണ്‍ സ്റ്റോപ്പ് സിനിമാസിനു വേണ്ടി ഗ്രിഗറി വർഗീസ് നിർമ്മിക്കുന്ന ’മുല്ലപ്പു പൊട്ട്’ രചനയും, സംവിധാനവും ശ്രീകാന്ത് പാങ്ങപ്പാട്ട്് നിർവ്വഹിക്കുന്നു. …
Read Moreഅഞ്ജലി-ജയ് പ്രണയം: സ്ഥിരീകരണമായി
ഏറെനാളായി കോടന്പക്കത്ത് പാറിപ്പറന്ന് നടക്കുകയായിരുന്ന ഒരു പ്രണയകഥയുടെ കാര്യത്തിൽ തീരുമാനമായി. എങ്കേയും എപ്പോതും എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച കാലത്താണ് ഇരുവരും പ്രണയത്തിലായത്. ജയ്യും അഞ്ജലിയും പ്രണയത്തിലാണെന്ന വാർത്ത ഏറെ നാളായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ടായിരുന്നു. ജ്യോതികയുടെ “ദോശചാലഞ്ചിലൂടെ’യാണ് അക്കാര്യത്തിൽ തീരുമാനമായത്. തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് എത്രപുരുഷന്മാർ ദോശ ഉണ്ടാക്കി കൊടുത്തു എന്നതയിരുന്നു ജ്യോതികയുടെ വെല്ലുവിളി. വെല്ലുവിളി സ്വീകരിച്ച നടൻ സൂര്യ ഉൾപ്പടെയുള്ളവർ തങ്ങളുടെ പ്രിയതമയ്ക്ക് ദോശ ഉണ്ടാക്കിക്കൊടുത്തു. ആ വെല്ലുവിളി ജയ്യും സ്വീകരിച്ചു. തന്റെ പ്രിയപ്പെട്ടവളായ അഞ്ജലിക്ക് ദോശ ചുട്ടു കൊടുക്കുന്ന ഫോട്ടോ ജയ് ട്വിറ്ററിൽ ഇട്ടു. ഏറ്റവും പ്രിയപ്പെട്ടയാൾ നമുക്ക് വേണ്ടി പാകം ചെയ്യുന്നത് മധുരമായ കാഴ്ചയാണെന്ന് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് അഞ്ജലിയും പറഞ്ഞു. ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് അഞ്ജലിയും ജയ്യും പ്രണയത്തിലാണെന്ന വാർത്ത ആരാധകർ സ്ഥിരീകരിച്ചത്. ഏറെ നാളായി…
Read Moreഎസ്ര നായിക ചോറ്റാനിക്കരയിൽ
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജെയ് സംവിധാനം ചെയ്ത ഹൊറർ ചിത്രം എസ്രയിലെ നായിക പ്രിയാ ആനന്ദ് ചോറ്റാനിക്കരയിൽ ദർശനം നടത്തി. ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ പ്രേതബാധയുണ്ടെന്നും ചില അദൃശ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ നായകനായ പൃഥ്വിരാജ് ഇതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായിക പ്രിയാ ആനന്ദ് ഇത് ശരിവെക്കുകയാണ് ചെയ്തത്. ഹൊറർ ത്രില്ലറായ എസ്രയിൽ അഭിനയിക്കുന്ന സമയത്ത് പ്രിയ ആനന്ദിന് പ്രേതത്തിലോ അദൃശ്യ ശക്തിയിലോ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ സെറ്റിൽ അരങ്ങേറിയ ചില കാര്യങ്ങളെത്തുടർന്ന് പ്രിയയുടെ കാഴ്ചപ്പാട് മാറുകയായിരുന്നു. എല്ലാം വിശ്വസിക്കേണ്ടി വന്നു. എസ്രയുടെ ചിത്രീകരണ സമയത്ത് നടന്ന ചില അനിഷ്ട സംഭവങ്ങളെത്തുടർന്നാണ് പ്രിയ ഇത്തരം അദൃശ്യ ശക്തികളിൽ വിശ്വസിച്ചു തുടങ്ങിയത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാ ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെറ്റിലുണ്ടായ അനുഭവങ്ങളെത്തുടർന്ന് താൻ…
Read More