അഭിനയത്തിലും ഒരുകൈനോക്കാൻ ഒരുങ്ങുകയാണ് എംജി ശ്രീകുമാർ. എംഎൻ നന്പ്യാർക്ക് ബാലൻ കെ നായരിൽ സംഭവിച്ചത് എന്ന പേരിൽ എത്തുന്ന ഹാസ്യ ഹ്രസ്വചിത്രത്തിലാണ് കിടിലൻ ഗൂണ്ടാ ലുക്കിൽ എംജി ശ്രീകുമാർ എത്തുന്നത്. പുണ്യപുരാതന ഗൂണ്ടാകഥ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് സുഭാഷ് അഞ്ചലാണ്. മേഴ്സി സാമുവൽ നിർമിക്കുന്ന ചിത്രം മാർച്ചോടെ പുറത്തിറക്കാനാണ് ആലോചിക്കുന്നത്.
Read MoreCategory: Movies
പ്രിയങ്കയുടെ അമേരിക്കന്‍ പരമ്പര നിര്‍ത്തുന്നു
പ്രിയങ്ക ചോപ്രയെ ഹോളിവുഡിൽ ശ്രദ്ധേയയാക്കിയ അമേരിക്കൻ ടെലിവിഷൻ പരന്പര ക്വാണ്ടികോ സംപ്രേഷണം അവസാനിപ്പിക്കുന്നു. റേറ്റിംഗ് കുത്തനെ ഇടിയുന്നതാണ് സംപ്രേഷണം നിർത്താൻ എബിസി ചാനലിനെ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകരെ തിരിച്ചുപിടിക്കാൻ പരന്പരയ്ക്ക് പ്രൈംടൈം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് നിരീക്ഷണം. അലക്സ് പാരിഷ് എന്ന എഫ് ബി ഐ ഏജന്റിന്റെ വേഷത്തിലാണ് പരന്പരയിൽ പ്രിയങ്കയെത്തുന്നത്. തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേവാച്ചിന്റെ റിലീസിന് കാത്തിരിക്കുകയാണ് താരം ഇപ്പോൾ.
Read Moreഈ മഹാരാഷ്ട്രക്കാരി മലയാളികൾക്ക് പരിചിത
മലയാള സിനിമയിലേക്കുള്ള അന്യഭാഷക്കാരുടെ ഒഴുക്ക് തുടരുന്നതിനിടെ പൃഥ്വിരാജിന്റെ നായികയായി ഒരു മഹാരാഷ്ട്രക്കാരി കൂടി മലയാള സിനിമയിൽ ഈ വർഷം അരങ്ങേറ്റം കുറിക്കുന്നു. പേര് മൃദുല സതി. മഹാരാഷ്ട്രക്കാരിയായ ഈ നടിയുടെ പേര് പോലും മുൻപ് കേട്ടിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പരിചിതമാണ് ഈ മുഖം. കാരണം നമ്മുടെ സ്വീകരണമുറിയിൽ ഭാഷ മാറി മൃദുല എന്നും എത്താറുണ്ട്. ബാലികാവധു, സുനൈന, ക്യാ മസ്തി ക്യാ ധൂം തുടങ്ങിയ ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയാണ് മൃദുല സതി. ബാലികാവധു എന്ന സീരിയൽ മൊഴിമാറ്റി സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് മൃദുലയുടെ മുഖം… മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ടിയാൻ എന്ന ചിത്രത്തിലൂടെയാണ് മൃദുല മലയാളത്തിലെത്തുന്നത്. മൾട്ടിസ്റ്റാർ ചിത്രമായ ടിയാനിൽ പൃഥ്വിരാജിന്റെ ഭാര്യാ വേഷമാണ്. കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും പുറത്ത് പറയാൻ കഴിയില്ല. പൃഥ്വിരാജിന്റെ ഭാര്യയാണ്. ഞങ്ങൾക്കൊരു…
Read Moreസൊനാക്ഷിയുടെ വിവാഹനിശ്ചയം?
ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹയുടെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡ് മാനേജർ ബണ്ടി സജ്ദേഹ് ആണ് വരനെന്നാണ് സൂചനകൾ. ഇരുവരും പ്രണത്തിലായിരുന്നുവെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം വിവാഹ നിശ്ചയം സംബന്ധിച്ച വാർത്തകൾ ഒൗദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല. പ്രണയ വാർത്തകൾ സൊനാക്ഷിയും ബണ്ടിയും ഇതുവരെ തുറന്ന് പറഞ്ഞിട്ടുമില്ല. സൊനാക്ഷിയും ബണ്ടിയും കൂടുതൽ സമയവും ഒന്നിച്ചാണെന്നാണ് പപ്പരാസികൾ പറയുന്നത്. കൂടാതെ സൊനാക്ഷി അടുത്ത കാലത്തായി സൽമാൻ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയാണെന്നും പപ്പരാസികൾ പറയുന്നു. സൽമാന്റെ സഹോദൻ സൊഹൈലിന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി. ഇവയൊക്കെയാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്നതെന്നാണ് പപ്പരാസികൾ പറയുന്നത്. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2012 മുതലാണ് ബണ്ടിയും സൊനാക്ഷിയും ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. കുറച്ചു മാസം മുതലാണ് ഇരുവരെയും കൂടുതലായി ഒന്നിച്ച് കാണാൻ…
Read Moreഅച്ഛന്റെ മകള്‍! കിംഗ് ഖാന്റെ മകള്‍ അഭിനത്തിലും കൊച്ചുരാജകുമാരിയായി
അച്ഛന് മികച്ച അഭിനേതാവാണെന്നു കരുതി മക്കള്‍ക്കു അഭിനയ പാടവം ഉണ്ടാവണമെന്നു നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖിന്റെ മകള്‍ സുഹാന മികച്ച ഭാവാഭിനയം കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ സ്കൂളില്‍ നടത്തിയ മെലോഡ്രാമയിലാണ് 16 കാരി സുഹാന അഭിനയിച്ചു തകര്‍ത്തത്. സിന്‍ഡ്രല്ല രാജകുമാരിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള നാടകത്തില്‍ സിന്ഡ്രല്ലയായാണ് സുഹാന വേഷമിട്ടത്. യഥാര്‍ഥ കഥയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയ നാടകത്തില്‍ എപ്പോഴും പൊങ്ങച്ചം പറയുന്ന ഒരു തമാശക്കാരിയായാണ് സുഹാനയുടെ സിന്‍ഡ്രല്ല അരങ്ങില്‍ നിറഞ്ഞത്. എന്തായാലും സുഹാനയുടെ ’ന്യൂജനറേഷന് സിന്ഡ്രല്ലെയെ’ എല്ലാവര്ക്കും ഇഷ്ടമായി. തന്റെ മകള്‍ക്കു അഭിനയത്തില്‍ താത്പര്യമുണ്ടെന്ന് ഷാരുഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഈ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നല്ല. എന്തായാലും സുഹാന വെള്ളത്തിരയിലെത്തുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകായാണ് എസ്ആര്‍കെ ആരാധകര്‍.
Read Moreദേ പിന്നേം ആമിര്‍ ലുക്ക് മാറ്റി..! അന്തംവിട്ട് ആരാധകര്‍
ദംഗലിലെ മഹാവീര്‍ സിംഗിന്റെ വേഷപ്പകര്‍ച്ചയ്ക്കായി ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന് നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വലിയ വാര്‍ത്തയായതാണ്. ചിത്രീകരണം കഴിയുന്പോഴേ കഥാപാത്രത്തിന്റെ രൂപവും ഭാവവും ഉപേക്ഷിക്കാറുള്ള ആമിറിന്റെ പുതിയ ലുക്കാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. താടി നീട്ടി മീശ പിരിച്ച് ചുവന്ന തലപ്പാവും ചുറ്റി നില്ക്കുന്ന ആമിറിന്റെ പരുക്കന്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ’തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ’എന്ന തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ’മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്’ താടി വളര്‍ത്തി രൂപം മാറ്റിയത്. ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ ആമിറിനൊപ്പം അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് അമിതാഭും ആമിറും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ’ധൂം 3’ സംവിധാനം ചെയ്ത വിജയ് കൃഷ്ണ ആചാര്യയാണ് ഈ ബിഗ് ബജറ്റ് ചിത്രവും ഒരുക്കുന്നത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
Read Moreലക്ഷ്യം, വണ്ണം കുറയ്ക്കുക! മാസ് ആക്ഷന്‍ ഒരുങ്ങാന്‍ മോഹന്‍ലാല്‍ ആയുര്‍വേദചികിത്സയില്‍
കഴിഞ്ഞ ദിവസം നടന്ന ഒരു പ്രമുഖമാസികയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനു വേണ്ടി അവാര്‍ഡ് വാങ്ങാനെത്തിയത് സംവിധായകന് വൈശാഖ് ആയിരുന്നു. അന്നുതൊട്ട് മോഹന്‍ലാല്‍ എവിടെ എന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസില്‍. എന്നാല്‍, പുതിയ ചിത്രത്തിനു വേണ്ടി തയാറാകാന്‍ ആയുര്‍വേദ ചികിത്സയിലാണ് താരമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി വണ്ണം കുറയ്ക്കുന്നതിനായാണ് മോഹന്‍ലാല്‍ പൂമുള്ളിയില്‍ ആയുര്‍വേദ ചികിത്സ ചെയ്യുന്നത്. അവാര്‍ഡ് ദാനചടങ്ങിനിടെ സംവിധായകന് ജിത്തു ജോസഫ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. മുപ്പതു കോടിയോളം മുടക്കി നിര്‍മിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. വിദേശത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിലെ വിഎഫ്എക്സ്, സ്പെഷല്‍ ഇഫക്ട് ജോലികള്‍ ചെയ്യുന്നത്. തമിഴ് നടന് വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, തെന്നിന്ത്യന്‍ നടി ഹന്‍സിക എന്നിവരും ചിത്രത്തിലുണ്ട്.…
Read Moreസുസൈൻ നല്ല സുഹൃത്ത്! “”ഞാൻ സുസൈനെ സ്നേഹിക്കുന്നു, അവർ തിരിച്ചും”
ദാന്പത്യജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്നവരാണ് ഹൃത്വിക് റോഷനും സുസൈനും. യാത്രകളോ പിറന്നാൾ പാർട്ടികളോ അങ്ങനെ എന്തായാലും ഹൃത്വിക്കിനൊപ്പം സുസൈനുമുണ്ടാകും എപ്പോഴും. തന്റെ പുതിയ ചിത്രമായ കാബിലിന്റെ പ്രിവ്യൂവിന് ഹൃത്വിക് സുസൈനെ ക്ഷണിച്ചതും ചിത്രം കണ്ട സുസൈൻ ഹൃത്വിക്കിനെ അഭിനന്ദിച്ചതും നേരത്തെ വാർത്തകളായിരുന്നു. എന്നാൽ ഇരുവരേയും ഒരുമിച്ചു കാണുന്പോൾ വീണ്ടും ഒന്നിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. എന്നാൽ എല്ലാവരുടെയും സംശയത്തിന് മറുപടി നൽകി ഹൃത്വിക് തന്നെ നേരിട്ട് രംഗത്തു വന്നരിക്കുകയാണിപ്പോൾ. “”ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞാൻ സുസൈനെ സ്നേഹിക്കുന്നു. അവർ തിരിച്ചും. അതിൽ കൂടുതലൊന്നും പറയാനില്ല”- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹൃത്വിക് പറഞ്ഞു.
Read More“ഉത്തരം പറയാതെ’ പ്രകൃതിയെക്കുറിച്ച് ഒരു മുന്നറിയിപ്പ്
പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് “ഉത്തരം പറയാതെ’ എന്ന ചിത്രം. ചെന്പകം സിനിക്രിയേഷൻസിനുവേണ്ടി കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. “മണ്ണിനെയും, വെള്ളത്തെയും സ്നേഹിക്കുക. പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും. സൂക്ഷിച്ചില്ലെങ്കിൽ വരും തലമുറയ്ക്ക് നാപ്കിൻ പേപ്പറിലൂടെ സ്നാനം ചെയ്യേണ്ടുന്ന കാലം വിദൂരമല്ല എന്ന മുന്നറിയിപ്പാണ് ഈ ചിത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്’ സംവിധായകൻ കൊല്ലം കെ. രാജേഷ് പറയുന്നു. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥയെ പശ്ചാത്തലമാക്കിയാണ് “ഉത്തരം പറയാതെ’ എന്ന ചിത്രത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. ചെന്പകം സിനി ക്രിയേഷൻസിന് വേണ്ടി കമാൽ കുറ്റനാട് നിർമ്മിക്കുന്ന ഉത്തരം പറയാതെ കൊല്ലം കെ. രാജേഷ് സംവിധാനം ചെയ്യുന്നു. സുധീർ കരമന, ഹരി ജി. നായർ, ബൈജു, സാജൻ പള്ളുരുത്തി, രാജേഷ്…
Read Moreപാർവതി ബോളിവുഡിലേക്ക്
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുവരെ സ്വന്തമാക്കി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന പാർവതി ബോളിവുഡിലേക്ക്. മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുള്ള താരത്തിന്റെ അരങ്ങേറ്റം അഭിനയ രാജാവ് ഇമ്രാൻ ഖാനോടൊപ്പമാണ്. ഹോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയനായ ഇമ്രാനൊപ്പമുള്ള പാർവതിയുടെ അരങ്ങേറ്റ ചിത്രത്തിന് പേരിട്ടിട്ടില്ല. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി റോഡ് മൂവിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ബിക്കാനീറിൽ ആരംഭിച്ചു. ഉടൻ തന്നെ പാർവ്വതി ചിത്രത്തിൽ ജോയിൻ ചെയ്യും. അപരിചിതരായ രണ്ടു പേർ യാത്രയ്ക്കിടെ കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് കഥ.നായികാ പ്രാധാന്യം ഏറെയുള്ള ചിത്രത്തിലെ അഭിനയ സാധ്യത കണക്കിലെടുത്താണ് പാർവതി ഈ ചിത്രത്തിന് സമ്മതം മൂളിയത്. ബോളിവുഡും ഏറെ പ്രതീക്ഷയോടെ നോക്കുന്ന ചിത്രം പാർവതിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരിക്കുമെന്നാണു സചന.
Read More