‘അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ആ​ക്ഷ​ന്‍ രം​ഗം ചെ​യ്യാ​ന്‍ പ​റ​ഞ്ഞു’: ദു​ര​നു​ഭ​വം പ​റ​ഞ്ഞ് രാ​ധി​ക ആ​പ്‌​തെ

മു​ന്പ് ചി​ല സി​നി​മ​ക​ളി​ല്‍ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​ഥ​യ്ക്ക് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും ത​ന്നോ​ട് അ​ത്ത​രം രം​ഗ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് രാ​ധി​ക ആ​പ്‌​തെ. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചി​ല സി​നി​മ​ക​ളി​ൽ ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​തി​നാ​ൽ ത​നി​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​കി​ല്ലെ​ന്നാ​ണ് പ​ല​രു​ടേ​യും ധാ​ര​ണ​യെ​ന്നും രാ​ധി​ക പ​റ​ഞ്ഞു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ദു​ര​നു​ഭ​വ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

”തു​ട​ക്ക​ത്തി​ല്‍ നാ​ലോ അ​ഞ്ചോ സി​നി​മ​ക​ളി​ല്‍ ഞാ​ന്‍ ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തു​കാ​ര​ണം അ​വ​ള്‍ ചെ​യ്‌​തോ​ളും എ​ന്നാ​ണ് അ​യാ​ള്‍ പ​റ​ഞ്ഞ​ത്. മു​മ്പ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ക​രു​തി ഇ​പ്പോ​ള്‍ ചെ​യ്യ​ണ​മെ​ന്നി​ല്ല എ​ന്ന് അ​വ​രോ​ട് എ​നി​ക്ക് പ​റ​യേ​ണ്ടി വ​ന്നു. ഇ​പ്പോ​ള്‍ ഞാ​ന്‍ അ​വ​രോ​ട് വി​ശ​ദീ​ക​രി​ക്കാ​ന്‍ പ​റ​യും. എ​ന്തി​നാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്? ഞാ​ന്‍ എ​ന്തി​നാ​ണ് അ​യാ​ളെ ചും​ബി​ക്കു​ന്ന​ത്? എ​ന്ന് ചോ​ദി​ക്കും” താ​രം പ​റ​യു​ന്നു.

”കു​റ​ച്ച് കി​സിം​ഗ് ആ​യി​ക്കൂ​ടേ എ​ന്നാ​കും അ​വ​ര്‍ പ​റ​യു​ക. 15 സെ​ക്ക​ൻ​ഡ് മാ​ത്രം മ​തി​യെ​ന്ന് വ​രെ പ​റ​യും. ‘ഒ​രു കി​സ് അ​ല്ലേ, ഒ​രു 15 സെ​ക്ക​ൻ​ഡ് ഇം​പ്രൊ​വൈ​സേ​ഷ​ൻ’, എ​ന്നൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു. ഞാ​ൻ ‘സോ​റി, പ​റ്റി​ല്ല’ എ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​വാ​കും’, ന​ടി പ​റ​ഞ്ഞു. അ​വ​ര്‍ ഇ​ങ്ങ​നൊ​ക്കെ പ​റ​യു​ന്ന​ത് കേ​ള്‍​ക്കു​മ്പോ​ള്‍ ചി​രി​യാ​ണ് വ​രു​ന്ന​ത്” രാ​ധി​ക പ​റ​യു​ന്നു.

”ഒ​രി​ക്ക​ല്‍ ഒ​രു സെ​റ്റി​ല്‍ വ​ച്ച് നി​ങ്ങ​ള്‍​ക്ക് ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍ ചെ​യ്യാ​നാ​കു​മോ എ​ന്ന് ചോ​ദി​ച്ചു. ഷ​ര്‍​ട്ടി​ന്‍റെ ബ​ട്ട​ണ്‍​സ് ഇ​ടാ​തെ ചെ​യ്താ​ലോ എ​ന്ന് ചോ​ദി​ച്ചു. ഇ​തൊ​രു ആ​ക്ഷ​ന്‍ രം​ഗ​മാ​ണ്. ഷ​ര്‍​ട്ടി​ന്‍റെ സ്ഥാ​നം മാ​റി​പ്പോ​കും, ബേ​സി​ക് ഫി​സി​ക്‌​സ് ആ​ണെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. അ​ടി​വ​സ്ത്ര​വും ബ്രാ​യും മാ​ത്രം ധ​രി​ച്ച് ആ​ക്ഷ​ന്‍ ചെ​യ്യാ​മോ എ​ന്ന് ചോ​ദി​ച്ചു. നി​ങ്ങ​ള്‍ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഞാ​ന്‍ തി​രി​ച്ച് ചോ​ദി​ച്ചു. മു​മ്പ് അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പേ​ര് പ​റ​യു​ന്നി​ല്ല. പ​റ​ഞ്ഞാ​ല്‍ ഞെ​ട്ടി​പ്പോ​കും. അ​തു​പോ​ലെ ഒ​രി​ട​ത്തു നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നി​ല്ല. ഞാ​ന്‍ അ​ത് ചെ​യ്തി​ല്ല” രാ​ധി​ക പ​റ​യു​ന്നു.

Related posts

Leave a Comment