കമലിന്റെ ആമിയാകാന്‍ രണ്ടു പാര്‍വതിമാരും തമ്മില്‍ മത്സരം

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവിക്കുട്ടിയെ അവതരിപ്പിച്ച് പാര്‍വതി ജയറാം മലയാള സിനിമാരംഗത്തേക്കു മടങ്ങിവരുന്നു. മാധവിക്കുട്ടിയുടെ യൗവ്വനം മുതല്‍ 75 വയസ് വരെയുള്ള കാലമാണു സിനിമയില്‍ പറയുന്നത്. ഇതില്‍ മാധവിക്കുട്ടിയുടെ മധ്യവയസു മുതലുള്ള കാലഘട്ടമാണു പാര്‍വതി അവതരിപ്പിക്കുന്നത്. യുവ നായിക പാര്‍വതിയാണ് മാധവിക്കുട്ടിയുടെ ചെറുപ്പവും കൗമാരവും അവതരിപ്പിക്കുന്നത്. എന്നാല്‍, ആമിയിലെ കഥാപാത്രത്തിനായി രണ്ടു പാര്‍വതിമാരും തമ്മില്‍ മത്സരം മുറുകുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. മാധവിക്കുട്ടിയുടെ വേഷം താന്‍ മാത്രം ചെയ്യാമെന്ന നിലപാടിലാണു യുവതാരം പാര്‍വതി. ഈ സിനിമയ്ക്കുവേണ്ടി ഓപ്പണ്‍ ഡേറ്റ് നല്‍കാന്‍ തയാറാ ണെന്നും ഇവര്‍ അറിയിച്ചു. മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലനായിരുന്നു ചിത്രത്തിലേക്കു കരാര്‍ ആയിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനു തൊട്ടുമുന്പ് വിദ്യ ബാലന്‍ സിനിമയില്‍നിന്നും പിന്മാറുകയായിരുന്നു.

Read More

ഷാ​ജി​കൈ​ലാ​സിന്‍റെ “മു​ഖ്യ​ൻ’ വരുന്നു

ശ​ത്രു​ക്ക​ളെ ഉന്മൂല​നം ചെ​യ്യു​ന്ന ഒ​രു എ​ൻ​കൗ​ണ്ട​റു​ടെ ക​ഥ പ​റ​യു​ക​യാ​ണ് “മു​ഖ്യ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ഷാ​ജി​കൈ​ലാ​സ്.  പാ​ദു​വാ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ഈ മാസം ആ​ദ്യം തി​യ​റ്റ​റി​ലെ​ത്തും.സ​ത്യ​സ​ന്ധ​നും ധീ​ര​നു​മാ​യ പോ​ലീ​സ് ഓ​ഫീ​സ​ർ ബ​ല​റാ​മി​ന്‍റെ (ആ​ർ. കെ.) ​ധീ​ര പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് “മു​ഖ്യ​ൻ’ എ​ന്ന ചി​ത്രം.  ഒ​രു ബി​ഗ്ബ​ജ​റ്റ് ആ​ക്ഷ​ൻ മ​ല​യാ​ളം ഫി​ലി​മാ​ണി​ത്. അ​ഴി​മ​തി​ക്കെ​തി​രെ​യും, അ​നീ​തി​ക്കെ​തി​രെ​യും പ​ട​പൊ​രു​തി​യ ബ​ല​റാ​മി​ന് ധാ​രാ​ളം ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു.  അ​വ​രെ​യൊ​ന്നും വ​ക​വയ്ക്കാ​തെ​യാ​ണ് ബ​ല​റാം മു​ന്പോ​ട്ടു നീ​ങ്ങി​യ​ത്.  അ​തു​കൊ​ണ്ടു ത​ന്നെ, ബ​ല​റാ​മി​നെ കു​ടു​ക്കാ​ൻ ശ​ത്രു​ക്ക​ൾ ത​ക്കംപാ​ർ​ത്തി​രു​ന്നു.  ഒ​ടു​വി​ൽ അ​വ​ർ ത​ന്ത്ര​പ​ര​മാ​യി ബ​ല​റാ​മി​നെ ഒ​രു അ​ഴി​മ​തിക്കേ​സി​ൽ പെ​ടു​ത്തി.  ഇ​തി​നി​ട​യി​ൽ ശ​ത്രു​ക്ക​ൾ ബ​ല​റാ​മി​ന്‍റെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.  സ്നേ​ഹ സ​ന്പ​ന്ന​യാ​യ അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട ബ​ല​റാം ഒ​രു ഈ​റ്റ​പ്പു​ലി​യു​ടെ ശൗ​ര്യ​മു​ള്ള​വ​നാ​യി മാ​റി.   ശ​ത്രു​ക്ക​ളെ തി​ര​ഞ്ഞ്പി​ടി​ച്ച്ശി​ക്ഷി​ക്കാ​ൻ ബ​ല​റാം വ്യ​ഗ്ര​ത കാ​ട്ടി.  മു​ന്പ് അ​ഴി​മ​തി​ക്കേ​സി​ൽ കു​ടു​ങ്ങി​യി​രു​ന്ന ബ​ല​റാം ഒ​റ്റ​യ്ക്ക്…

Read More

ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ മാ​ത്രം മടങ്ങിവരവ്

ബോ​ളി​വു​ഡ് സു​ന്ദ​രി പ്രീ​തി​സി​ന്‍റ ബോ​ളി​വു​ഡ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​മോ? ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി താ​രം പ​റ​ഞ്ഞി​രി​ക്കു​ന്നു. ബോ​ളി​വു​ഡ് സി​നി​മ​യി​ൽ ഇ​നി തി​രി​ച്ചെ​ത്തി​ല്ലാ​യെ​ന്നാ​ണ് എ​നി​ക്കു പ​റ​യാ​നു​ള്ള​ത്. അ​തേ​സ​മ​യം ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ചാ​ൽ താ​ൻ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്നും പ്രീ​തി വെ​ളി​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​യി​ൽ ബി​സി​ന​സു​കാ​ര​നാ​യ ജെ​നെ ഗു​ഡെ​ന​ഫ് ആ​ണ് പ്രീ​തി​യു​ടെ ഭ​ർ​ത്താ​വ്. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്നും മാ​റിനി​ൽ​ക്കു​ന്ന താ​രം ഇ​പ്പോ​ൾ ഭ​യ്യാ​ജി സൂ​പ്പ​ർ​ഹി​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​നു മു​ന്പേ ക​രാ​റാ​യ ചി​ത്ര​മാ​ണ് ഇ​ത്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം പു​തി​യ സി​നി​മ​യ്ക്കാ​യി താ​രം ഡേ​റ്റ് ന​ൽ​കി​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​യാ​സ​മു​ള്ള ജോ​ലി ഗൃ​ഹ​നാ​ഥ​യു​ടേ​താ​ണെ​ന്നും ആ ​ജീ​വി​തം താ​നി​പ്പോ​ൾ ആ​സ്വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യും താ​രം പ​റ​യു​ന്നു. 2016 ഫെ​ബ്രു​വ​രി 29നാ​യി​രു​ന്നു പ്രീ​തി​യു​ടേ​യും ജെ​നെ​യു​ടെ​യും വി​വാ​ഹം ലോ​സ് ആ​ഞ്ച​ല​സി​ൽ​വ​ച്ച് ന​ട​ന്ന​ത്.

Read More

പ​രീ​ത്പ​ണ്ഡാ​രി​യി​ലെ സം​ഗീ​ത​വി​സ്മ​യ​ങ്ങ​ൾ

സു​ബ്ര​ഹ്മ​ണ്യ​പു​രത്തി​ലെ “ക​ണ്‍​ക​ൾ ഇ​ര​ണ്ടാ​ൽ’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​സ്വ​ദി​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ കാ​ണി​ല്ല.  ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ ബെ​ല്ലി രാ​ജാ​ണ് ഈ ​ഗാ​നം പാ​ടി ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​ഗാ​യ​ക​നാ​യി മാ​റി​യ​ത്.  ത​മി​ഴി​ൽ ഗാ​യ​ക​നാ​യാ​ണ് അ​ര​ങ്ങേ​റി​യ​തെ​ങ്കി​ൽ, മ​ല​യാ​ള​ത്തി​ൽ ബെ​ല്ലി​രാ​ജ നി​ർ​മാ​താ​വാ​യി അ​ര​ങ്ങേ​റു​ന്നു.  ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന പ​രീ​ത് പ​ണ്ഡാ​രി എ​ന്ന ചി​ത്ര​മാ​ണ് ബെ​ല്ലി​രാ​ജ നി​ർമി​ക്കു​ന്ന​ത്.  എ​ന്‍റെ മൊ​യ്തീ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ മൊ​യ്തീ​ന്‍റെ നാ​ടാ​യ കോ​ഴി​ക്കോ​ട് മു​ക്ക​ത്തു​നി​ന്ന് സം​വി​ധാ​യ​ക​നാ​കാ​ൻ എ​ത്തി, നി​ർ​മാ​താ​വാ​യി​മാ​റി​യ ഷൈ​ബി​നാ​ണ് ബെ​ല്ലി​രാ​ജി​നെ മ​ല​യാ​ള​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ആ​ന​യി​ച്ച​ത്.  ചെ​ന്നൈ ഫി​ലിം ഫാ​ക്ട​റി​ക്കു​വേ​ണ്ടി ഷൈ​ബി​നും, ബെ​ല്ലി​രാ​ജ​യും ചേ​ർ​ന്നാ​ണ് പ​രീ​ത്പ​ണ്ഡാ​രി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സു​ബ്ര​ഹ്മ​ണ്യ​പു​രത്തി​ന് മി​ക​ച്ച ഗാ​യ​ക​നു​ള്ള ത​മി​ഴ്നാ​ട് സം​സ്ഥാ​ന അ​വാ​ർ​ഡ് ബെ​ല്ലി​രാ​ജ നേ​ടി​യ​പ്പോ​ൾ ആ​ദ്യം അ​ഭി​ന​ന്ദി​ച്ച​ത് ഷൈ​ബി​നാ​യി​രു​ന്നു.  സു​ബ്ര​ഹ്മ​ണ്യ​പു​ര​ത്തി​ന് മു​ന്പേ​ത​ന്നെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​വ​ർ, അ​തോ​ടെ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.  അ​ങ്ങ​നെ​യാ​ണ്, ഷൈ​ബി​ന്‍റെ വ​ലി​യൊ​രു ആ​ഗ്ര​ഹം സാ​ധൂ​ക​രി​ക്കാ​ൻ ബെ​ല്ലി​രാ​ജ് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്.  ഷൈ​ബി​ന്‍റെ മ​ന​സി​ൽ കു​റ​ച്ചു​കാ​ല​മാ​യി മ​ങ്ങാ​തെ കി​ട​ന്ന ക​ഥ​യാ​ണ്…

Read More

ചെറുതാണെങ്കിലും പ്രധാന റോളില്‍…! ഹന്‍സിക മലയാളത്തില്‍

തെ​ന്നി​ന്ത്യ​ൻ നാ​യി​ക ഹ​ൻ​സി​ക മ​ല​യാ​ള​ത്തി​ലേ​ക്ക്.  മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ൻ​സി​ക മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ചെ​റു​താ​ണെ​ങ്കി​ലും പ്ര​ധാ​ന റോ​ളി​ലാ​ണ് ഹ​ൻ​സി​ക​യെ​ത്തു​ന്ന​തെ​ന്നു സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. ത​മി​ഴ് താ​രം വി​ശാ​ൽ, തെ​ലു​ങ്ക് താ​രം ശ്രീ​കാ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. 30 കോ​ടി രൂ​പ ബ​ജ​റ്റി​ൽ റോ​ക്ലി​ൻ വെ​ങ്കി​ടേ​ഷാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പോ​ള​ണ്ട് ആ​സ്ഥാ​ന​മാ​യു​ള​ള ക​ന്പ​നി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സ് കൈ​കാ​ര്യം ചെ​യ്യു​ക. മി​സ്റ്റ​ർ ഫ്രോ​ഡി​നു ശേ​ഷം ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. വിണ്ണൈ താ​ണ്ടി വ​രു​വാ​യ, ന​ൻ​പ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു കാ​മ​റ ച​ലി​പ്പി​ച്ച മ​നോ​ജ് പ​ര​മ​ഹം​സ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. ഗോ​കു​ൽ ദാ​സാ​ണ് ക​ലാ​സം​വി​ധാ​നം. മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി ഹ​ൻ​സി​ക മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു എ​ന്ന് കേ​ട്ട​പ്പോ​ൾ ചി​ല​ർ ന​ടി​യു​ടെ ച​രി​ത്രം ചി​ക​ഞ്ഞു​പോ​യ​ി രുന്നു.  ഇ​പ്പോ​ൾ ഹ​ൻ​സി​ക​യു​ടെ ഒ​രു​പ​ഴ​യ വീ​ഡി​യോ വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​കയാണ്. 2015 ൽ ​ലീ​ക്കാ​യ വീ​ഡി​യോ​യാ​ണ്…

Read More

ത​രാ​ത്ത​ത​ല്ല; ചോ​ദി​ക്കാ​ൻ മ​ടി​യാ​യി​രു​ന്നു

ഉ​സ്താ​ദ് ഹോ​ട്ട​ലി​ൽ അ​വ​ത​രി​പ്പി​ച്ച ഫൈ​സി എ​ന്ന ക​ഥാ​പാ​ത്ര​വു​മാ​യി ത​നി​ക്ക് ചെ​റി​യ തോ​തി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് ദു​ൽ​ഖ​ർ പ​റ​യു​ന്നു.  എ​ല്ലാ​വി​ധ സൗ​ഭാ​ഗ്യ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും ഈ ​താ​ര​പു​ത്ര​ൻ ഫു​ഡ് കോ​ർ​ട്ടി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. കോ​ള​ജി​ൽ ഇ​ല്ലാ​ത്ത പ​ണ​മു​ണ്ടാ​ക്കി കു​ട്ടി​ക​ൾ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്പോ​ഴും ദു​ൽ​ഖ​ർ ന​യി​ച്ച​ത് ഏ​റ്റ​വും ല​ളി​ത​മാ​യ ജീ​വി​തം. വി​ദേ​ശ​ത്താ​യി​രു​ന്നു ദു​ൽ​ഖ​റി​ന്‍റെ കോ​ള​ജ് പ​ഠ​നം. താ​ൻ ലോ ​ബ​ജ​റ്റി​ൽ ജീ​വി​ച്ച​ത് ആ  ​കാ​ല​ത്താ​ണെ​ന്നാ​ണ് ദു​ൽ​ഖ​ർ പ​റ​യു​ന്ന​ത്.​ “”അ​ന്നു ഡോ​ള​റി​നു 4647 രു​പ​യോ​ള​മാ​ണ് മൂ​ല്യം. വീ​ട്ടി​ൽ നി​ന്നു പ​ണം ന​ൽ​കാ​ഞ്ഞി​ട്ട​ല്ല, മ​റി​ച്ച് എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടാ​യി​രു ന്നു. ​ദു​ര​ഭി​മാ​ന​മെ​ന്നോ മ​ടി​യെ​ന്നോ വേ​ണ​മെ​ങ്കി​ൽ പ​റ​യാം’’​ആ​രാ​ധ​ക​രു​ടെ സ്വ​ന്തം ഡി​ക്യു വെ​ളി​പ്പെ​ടു​ത്തി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ൾ ഏ​തു ബ​ജ​റ്റി​ലും ജീ​വി​ക്കു​ക വ​ള​രെ എ​ളു​പ്പ​മാ​ണെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

Read More

അ​വാ​ർ​ഡി​നാ​യി വാശിപി​ടി​ക്കാ​ൻ ഞാ​നി​ല്ല

ഈ ​വ​ർ​ഷ​ത്തെ ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ് സോ​നം ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഹ​ർ​ഷ്വ​ർ​ദ്ധ​ൻ്. മി​ക​ച്ച പു​തു​മു​ഖ ന​ട​നു​ള്ള അ​വാ​ർ​ഡ് ത​നി​ക്കു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഹ​ർ​ഷ്വ​ർ​ദ്ധ​ൻ. എ​ന്നാ​ൽ അ​വാ​ർ​ഡ് ദി​ൽ​ജി​ത്ത് സ്വ​ന്ത​മാ​ക്കി. ഇ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധം ഹ​ർ​ഷ് ത​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. സോ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മ​റ്റൊ​രു​ത​ര​ത്തി​ലാ​യി​രു​ന്നു. അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​തി​ൽ ത​നി​ക്ക് വി​ഷ​മ​മൊ​ന്നു​മി​ല്ലെ​ന്നും നോ​മി​നേ​റ്റ​ഡ് ആ​യ​തി​ൽ താ​ൻ ഹാ​പ്പി​യാ​ണെ​ന്നു​മാ​ണ് സോ​നം പ​റ​യു​ന്ന​ത്. ആ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ എ​ന്തു തോ​ന്നു​ന്നു എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ജ​ന​ങ്ങ​ളാ​ണ്. അ​തി​ൽ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. കാ​ര​ണം അ​താ​ണ് ഏ​തൊ​രു അ​ഭി​നേ​താ​വും ആ​ഗ്ര​ഹി​ക്കു​ന്നത്. മാ​ത്ര​മ​ല്ല ചി​ല​രെ​യെ​ങ്കി​ലും​പോ​ലെ എ​നി​ക്ക് അ​വാ​ർ​ഡ് ത​ന്നേ പ​റ്റൂ എ​ന്ന് എ​ങ്ങ​നെ​യാ​ണ് വാ​ശിപി​ടി​ക്കു​ക. എ​ന്‍റെ വ്യ​ക്തി​ത്വം എ​ന്നെ അ​തി​ന​നു​വ​ദി​ക്കി​ല്ല. ഒരു അവാർഡിനു വേണ്ടി സ്വയം മാറാനും ഞാൻ തയാറല്ല- സോനം പറയുന്നു. ഉ​ഡ്ത പ​ഞ്ചാ​ബി​ലെ   അ​ഭി​ന​യ​ത്തി​നാ​ണ് ആ​ലി​യയ്ക്കും   ദി​ൽ​ജി​ത്തി​നും അ​വാ​ർ​ഡു​ക​ൾ…

Read More

ഞ​ങ്ങ​ൾ പി​രി​യാ​ൻ കാ​ര​ണം മ​ക്ക​ള​ല്ല: ഗൗ​ത​മി

സി​നി​മാ ലോ​കം ഏ​റ്റ​വു​മ​ധി​കം സ്നേ​ഹി​ക്കു​ക​യും ഒ​ന്നി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത താ​ര​ജോ​ഡി​യാ​ണ് ക​മ​ലഹാ​സ​ൻ-​ഗൗ​ത​മി. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി ഈ​യ​ടു​ത്ത് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. ഇ​പ്പോ​ഴി​താ ഇ​നി​യൊ​രി​ക്ക​ലും ത​ങ്ങ​ൾ ഒ​ന്നാ​വി​ല്ല എ​ന്നും ഗൗ​ത​മി പ​റ​ഞ്ഞുക​ഴി​ഞ്ഞു. ത​ന്‍റേയും ക​മ​ല​ഹാ​സ​നന്‍റേയും വ​ഴി​ക​ൾ ഒ​ന്ന​ല്ലാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ ഇ​നി അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​ണ്ടെ​ന്നും ഈ​യി​ടെ ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം പ​റ​ഞ്ഞു.  ത​ന്‍റെ ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു ഭാ​ഗം ജീ​വി​ച്ചു തു​ട​ങ്ങു​ക​യാ​ണെ​ന്നും ഇ​നി​യു​ള്ള ജീ​വി​തം മ​ക​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.  ഇ​രു​വ​രും പി​രി​യാ​നു​ള്ള കാ​ര​ണം ക​മ​ലഹാ​സ​ന്‍റെ മ​ക്ക​ളാ​യ ശ്രു​തി​യും അ​ക്ഷ​ര​യു​മാ​ണെ​ന്ന് ഗോ​സി​പ്പു​ക​ൾ പ​ര​ന്നി​രു​ന്നെ​ങ്കി​ലും അ​ത് അ​ങ്ങ​നെ​യ​ല്ല എ​ന്ന് ഗൗ​ത​മി തി​രുത്തി.

Read More

മൂ​ന്നു നാ​യി​ക​മാ​രു​മാ​യി വി​ജ​യ്

ത​മി​ഴി​ലെ ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സാ​മ​ന്ത, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, ജ്യോ​തി​ക എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്നു.    വി​ജ​യ് നാ​യ​ക​നാ​കു​ന്ന 61-ാമ​ത്തെ ചി​ത്ര​മാ​യി​രി​ക്കും ഇ​ത്. ആ​റ്റ് ലീ ​സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം യു​എ​സി​ലും യൂ​റോ​പ്പി​ലും ഇ​ന്ത്യ​യി​ലു​മാ​യി ചി​ത്രീ​ക​രി​ക്കും. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​റ്റ് ലി വി​ജ​യ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഇ​രു​വ​രും തെ​രി എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് മു​ന്പ് ഒ​ന്നി​ച്ചി​ട്ടു​ള്ള​ത്. തെ​രി വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ജ്യോ​തി​ക വി​ജ​യ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ്. 2003ൽ ​ആ​ക്ഷ​ൻ ചി​ത്ര​മാ​യ തി​രു​മ​ലൈ​യി​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്. എ ​ആ​ർ മു​രു​ഗ​ദോ​സി​ന്‍റെ ക​ത്തി​യി​ൽ സാ​മ​ന്ത വി​ജ​യ്യു​ടെ നാ​യി​ക​യാ​യി​രു​ന്നു. ജി​ല്ല എ​ന്ന ചി​ത്ര​ത്തി​ൽ കാ​ജ​ലും നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളി​ൽ വി​ജ​യ്യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച മൂ​ന്നു സു​ന്ദ​രി​ക​ൾ പു​തി​യ വി​ജ​യ് ചി​ത്ര​ത്തി​ൽ ഒ​ന്നി​ക്കു​ന്നു​വെ​ന്ന​തു ത​ന്നെ പു​തു​മ​യാ​ണ്. മൂ​ന്നു​പേ​ർ​ക്കും ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ത​ന്നെ​യാ​യി​രി​ക്കും. എ ​ആ​ർ റ​ഹ്മാ​ൻ…

Read More

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍… തമിഴില്‍ മോഹന്‍ലാലിന് പകരം രജനികാന്ത്

തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്ന മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുന്‌പോള്‍ തമിഴിലും തെലുങ്കിലും റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജിബു ജേക്കബ്  തന്നെയാണ്. ഈ വിവരം ഒരു അഭിമുഖത്തില്‍ പറഞ്ഞത് സിനിമയുടെ തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. തെലുങ്കില്‍ സൂപ്പര്‍സ്റ്റാര്‍ വെങ്കടേഷാകും നായക കഥാപാത്രത്തെ അവതരിപ്പിക്കുക. വെങ്കടേഷിന്‍റെ പ്രൊഡക്ഷന്‍ കന്പനി തന്നെ നിര്‍മാണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സംവിധായകന്‍ അറിയിച്ചു. തമിഴിലും താന്‍ തന്നെ സംവിധാനം ചെയ്യുന്നതിനാണ് ഒരുങ്ങുന്നത്. നായകവേഷത്തിനായി താന്‍ മനസില്‍ കാണുന്നത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയാണെന്നും മറ്റു വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More