സായി മാറിയതിനു പിന്നില്‍… പ്രൊജക്ട് പറഞ്ഞ സമയത്ത് തുടങ്ങിയില്ല; നായികയാകുന്നത് തമന

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രത്തിനൊപ്പം സായി പല്ലവി തമിഴില്‍ ചുവടുറപ്പിക്കുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകവൃന്ദങ്ങള്‍. എന്നാല്‍ സായിക്ക് പകരം തമന്നയാണ് വിക്രത്തിനൊപ്പം അഭിനയിക്കുന്നതെന്നാണ്  പുതിയ വാര്‍ത്തകള്‍. വിജയ് ചന്ദര്‍ സംവിധാനം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങിയ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ചിത്രത്തില്‍ തമന്ന നായികയാകുന്നത്. ഇതോടെ സായിയുടെ തമിഴ് അരങ്ങേറ്റത്തിന് ഇനിയും ആരാധകര്‍ കാത്തിരിക്കേണ്ടിവരും. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് സായി ചിത്രത്തില്‍ നിന്ന് ഒഴിവായത്. ചിത്രത്തിനായി കൃത്യമായ ഡേറ്റ് നല്‍കിയിരുന്നതാണ്. എന്നാല്‍ പ്രൊജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതിനാലാണ് സിനിമയില്‍ നിന്നു മാറേണ്ടിവന്നതെന്ന് സായിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റില്‍ റിലീസിനൊരുങ്ങുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന് വിക്രം കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും ഇതിന്‍റെ ഷൂട്ടിംഗ് പകുതി തീര്‍ന്ന ശേഷമേ വിജയ്ചന്ദര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് വിക്രം എത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടു പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തില്‍…

Read More

അന്ന് അമ്മ; ഇന്ന് മരുമകള്‍! നാഗചൈതന്യ സാമന്ത വിവാഹനിശ്ചയം കഴിഞ്ഞ് നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചതിങ്ങനെ…

“ഇനി അത് ഔദ്യോഗികമായിത്തന്നെ പറയാം. എന്‍റെ അമ്മ ഇപ്പോള്‍ എന്‍റെ മരുമകളാണ്.’ നാഗചൈതന്യ സാമന്ത വിവാഹനിശ്ചയം കഴിഞ്ഞ് നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ട്വീറ്റു കണ്ട് ആരും സംശയിക്കണ്ട. മൂന്നു തലമുറകളുടെ കഥ പറഞ്ഞ മനം എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ കഥാപാത്രത്തിന്‍റെ അമ്മയായാണ് സാമന്ത അഭിനയിച്ചത്. അക്കിനേനി കുടുംബം സ്ക്രീനില്‍ ഒരുമിച്ചതും ഈ ചിത്രത്തിനായാണ്. തന്‍റെ സന്തോഷം വാക്കുകളില്‍ ഒതുക്കാനാവില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ നടന്ന സ്വകാര്യചടങ്ങിലാണ് നാഗചൈതന്യയും സാമന്തയും മോതിരം കൈമാറിയത്. സഹോദരന്‍റേതുപോലെ തന്നെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.   വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇരുവര്‍ക്കുമായുള്ള ആശംസകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. തങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്നതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു സാമന്തയുടെ ട്വീറ്റ്.

Read More

ഹൃതിക്കിനെയോര്‍ത്ത് ഞാന്‍ ഇപ്പോഴും നീറുന്നു; എന്നോടു പ്രതികാരം ചെയ്യാന്‍ ചിലര്‍ ഹൃത്വിക്കിനെ ഉപയോഗിച്ചു; കങ്കണ റണൗത്ത്

മുന്‍ കാമുകന്‍ ഹൃത്വിക് റോഷനെയോര്‍ത്ത് ഇപ്പോഴും തന്റെ ഹൃദയം നീറുന്നെന്ന് ബോളിവുഡ് നടി കങ്കണാ റണൗത്ത്. ഹൃത്വിക്കിനെ ചിലര്‍ തന്നെ അടിക്കാനുള്ള വടിയാക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു. ന്യൂയോര്‍ക്ക് ഫിലിം സിറ്റിയില്‍ നിന്നു തിരക്കഥാ പഠനം പൂര്‍ത്തിയാക്കിയ തനിക്ക് ഇത്തരക്കാരോടു പ്രതികരിക്കാനുള്ള വൃത്തികെട്ട ഭാഷ വശമില്ലെന്നും കങ്കണ പറഞ്ഞു. ഹൃത്വിക്കുമായുണ്ടായ പ്രണയത്തകര്‍ച്ചയും തുടര്‍ന്നുണ്ടായ നിയമപ്പോരാട്ടങ്ങളും തന്നെ ഇപ്പോഴും വേദനിപ്പിക്കുവെന്നാണ് കങ്കണ പറയുന്നത്. തന്റെ ജീവിതം താനാണ് തീരുമാനിക്കേണ്ടതെന്നും തന്നെ മനപ്പൂര്‍വം കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും കങ്കണ വ്യക്തമാക്കുന്നു.എഴുതിയിട്ടു പോലുമില്ലാത്ത ഇമെയിലുകളുടെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് നടി പറയുന്നു. തന്റെ നേര്‍ക്ക് ചൂണ്ടിയ ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ താന്‍ മാപ്പു പറയാമെന്നും കങ്കണ വ്യക്തമാക്കി. താന്‍ ഹൃത്വിക്കിന്റെ കാമുകിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഹൃത്വിക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ വിവാദം ബോളിവുഡിലാകെ കത്തിപ്പടര്‍ന്നു ഹൃത്വിക് ആദ്യ…

Read More

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു; ആരാണ് വധുവെന്നറിയേണ്ടേ ?

ശ്രീനിവാസനും മക്കളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്. ശ്രീനിവാസന്റെ ഇളയമകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ധ്യാന്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വാരത്ത കേട്ട നേരം മുതല്‍ ആരാണ് വധുവെന്ന് ആളുകള്‍ അന്വേഷിച്ചു തുടങ്ങിയതാണ്. ആരോ ഇതിനിടയ്ക്ക് നടി നമിതാ പ്രമോദിന്റെ പേരൊന്നു പറഞ്ഞു. അതോടെ നമിതയാണ് ധ്യാന്റെ വധുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. വാട്‌സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പറന്നു കളിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നമിതയുടെ അച്ഛന്‍ പ്രതികരിച്ചതോടെ ആ വാര്‍ത്തയുടെ ഗ്യാസു പോയി. ധ്യാന്‍ മറ്റൊരു പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്യുന്നതെന്നും നമിതയുടെ പേര് ഇതില്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നുമായിരുന്നു നമിതയുടെ അച്ഛന്‍ പ്രമോദ് പ്രതികരിച്ചത്. മുമ്പും ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതായി നമിതയുടെ അച്ഛന്‍ പറഞ്ഞു. എന്തായാലും ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം…

Read More

ചോദ്യത്തിന് ഉത്തരമായി… എനിക്ക് പ്രണയവും കാമുകനുമില്ലെന്ന് കാജൽ

പ​ല​പ്പോ​ഴും ന​ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട ചോ​ദ്യ​മാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്നി​ല്ലേ, പ്ര​ണ​യ​മു​ണ്ടോ എ​ന്നൊ​ക്കെ. ഇ​താ ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി കാ​ജ​ൽ അ​ഗ​ർ​വാ​ളും ഇ​ത്ത​ര​ത്തി​ലു​ള​ള ചോ​ദ്യം അ​ഭി​മു​ഖീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സു​തു​റ​ന്ന​ത്. 30 വ​യ​സാ​യി, ഇ​നി​യും വി​വാ​ഹം ക​ഴി​ക്കു​ന്നി​ല്ലേ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. എ​നി​ക്ക് നി​ങ്ങ​ൾ എ​ത്ര വ​ർ​ഷം ത​രും എ​ന്ന് മ​റു​ചോ​ദ്യം ചോ​ദി​ച്ച ശേ​ഷം കാ​ജ​ൽ പ​റ​ഞ്ഞു, ഞാ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്‍​റെ അ​ച്ഛ​നെ പ​രി​ച​യ​പ്പെ​ടു​ത്തി ത​രാം എ​ന്ന്. ഇ​പ്പോ​ൾ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ തീ​ർ​ച്ച​യാ​യും വി​വാ​ഹം ക​ഴി​ക്കു​മെ​ന്നു​മാ​യി​രു​ന്നു താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രെ​യെ​ങ്കി​ലും പ്ര​ണ​യി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​രെ​യും പ്ര​ണ​യി​ക്കു​ന്നി​ല്ലെ​ന്നും ത​നി​ക്ക് കാ​മു​ക​ൻ ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു കാ​ജ​ലി​ന്‍​റെ മ​റു​പ​ടി. അ​ജി​ത്തി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന കാ​ജ​ൽ ഉ​ട​ൻ ത​ന്നെ എ.​ആ​ർ മു​രു​ഗ​ദോ​സ് സം​വി​ധാ​നം ചെ​യ്ത് വി​ജ​യ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കും.

Read More

ബോ​ക്സോ​ഫീ​സി​ൽ ഹി​റ്റു​ക​ൾ തീ​ർ​ക്കാ​ൻ ഖാ​ൻ​മാ​ർ ഒ​ന്നി​ക്കു​ന്നു?

ബോ​ക്സോ​ഫീ​സി​ൽ ഹി​റ്റു​ക​ൾ തീ​ർ​ക്കാ​ൻ ഖാ​ൻ​മാ​ർ ഒ​ന്നി​ക്കു​ന്ന​തും നോ​ക്കി ഇ​രി​ക്കു​ക​യാ​ണ് ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​ർ. ക​ബീ​ർ ഖാ​നും സ​ൽ​മാ​ൻ ഖാ​നും ഒ​ന്നി​ക്കു​ന്ന ട്യൂ​ബ്‌‌​ലൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ കിം​ഗ് ഖാ​ൻ ഷാ​രൂ​ഖ് അ​ഭി​ന​യി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ട​ർ​ന്നി​രു​ന്നു. ഇ​പ്പോ​ൾ വാ​ർ​ത്ത​യ്ക്ക് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ ഷാ​രൂ​ഖി​ന്‍​റെ സാ​ന്നി​ദ്ധ്യം മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം ചെ​യ്യു​ന്ന വേ​ഷ​വും വെ​ളി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​വാ​ർ​ത്ത​വ​ന്ന​തോ​ടെ ഷാ​രൂ​ഖും ഇ​തി​നോ​ട് പോ​സി​റ്റീ​വാ​യി​ട്ടിാ​ണ് പ്രി​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍​റെ സം​വി​ധാ​യ​ക​ൻ ക​ബീ​ർ ഖാ​ൻ ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‘ട്യൂ​ബ്‌‌​ലൈ​റ്റി​ൽ ഷാ​രൂ​ഖും ഉ​ണ്ടാ​വും. പ​ക്ഷേ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍​റെ വേ​ഷ​ത്തെ​പ്പ​റ്റി കൂ​ടു​ത​ൽ പ​റ​യാ​നാ​വി​ല്ല’ ക​ബീ​ർ പ​റ​ഞ്ഞു. 1962ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തി​ന്‍​റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്യൂ​ബ്‌‌​ലൈ​റ്റ് ഒ​രു​ങ്ങു​ന്ന​ത്. ചൈ​ന​ക്കാ​രി​യാ​യ ന​ടി​യാ​ണ് ചി​ത്ര​ത്തി​ൽ സ​ൽ​മാ​ന്‍​റെ നാ​യി​ക. നേ​ര​ത്തെ സ​ൽ​മാ​ൻ ഷാ​റൂ​ഖി​നൊ​പ്പം ഓം ​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ൽ മു​ഖം കാ​ണി​ച്ചി​രു​ന്നു. സ​ൽ​മാ​നും ക​ബീ​റും ചേ​ർ​ന്നാ​ണ് ട്യൂ​ബ്‌‌​ലൈ​റ്റ് നി​ർ​മി​ക്കു​ന്ന​ത്.

Read More

ത​ബു​വി​ന്‍​റെ ത​മാ​ശ​ക​ൾ; ആഗ്രഹം സഫലമാകുന്ന സന്തോഷത്തിൽ താരം

സി​നി​മാ ലോ​ക​ത്തെ എ​ന്നും വി​സ്മ​യി​പ്പി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ത​ബു. ചെ​യ്യു​ന്ന വേ​ഷം ചെ​റു​തോ വ​ലു​തോ എ​ന്ന​ത​ല്ല. ആ​രാ​ധ​ക​രു​ടെ മ​ന​സു കീ​ഴ​ട​ക്കു​ക​യാ​ണ് ത​ബു​വി​ന്‍​റെ ല​ക്ഷ്യം. ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് ആ​രാ​യാ​ലും ത​ന്നി​ലേ​ക്ക് ആ​സ്വാ​ദ​ക​രു​ടെ ശ്ര​ദ്ധ കൊ​ണ്ടു​വ​രാ​നും ത​ബു​വി​നു ക​ഴി​യു​മെ​ന്ന​ത് മ​റ്റു താ​ര​ങ്ങ​ൾ സ​മ്മ​തി​ച്ച​താ​ണ്. എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും കൈ​കാ​ര്യം ചെ​യ്യാ​നാ​കു​ന്ന ത​ബു​വി​ന്‍​റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന​താ​ണ്. ഇ​ക്കാ​ര്യം പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും താ​രം ത​ന്നെ നേ​രി​ട്ടു പ​റ​ഞ്ഞി​ട്ടു​ള്ള​തു​മാ​ണ്. ഇ​പ്പോ​ഴി​താ ഹാ​സ്യ​ചി​ത്ര​മാ​യ ഗോ​ൽ​മാ​ലി​ന്‍​റെ നാ​ലാം ഭാ​ഗ​ത്തി​നാ​യി അ​ജ​യ് ദേ​വ്ഗ​ണും ത​ബു​വും ഒ​ന്നി​ക്കു​ക​യാ​ണ്. ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​നാ​യാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്. പ​രി​ണീ​തി ചോ​പ്ര, തു​ഷാ​ർ ക​പൂ​ർ, അ​ർ​ഷാ​ദ് വാ​ർ​സി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.​ചി​ത്ര​ത്തി​ൽ ക​രീ​ന​യും ഉ​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​ത് ഉ​റ​പ്പി​ച്ചി​ട്ടി​ല്ല.

Read More

ജി​പി​യു​മാ​യി അ​ക​ലം പാലിച്ചതിന്‍റെ കാരണം വ്യക്തമാക്കി പ്രിയാമണി

സി​നി​മ​യി​ലും റി​യാ​ലി​റ്റി ഷോ​യി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് പ്രി​യാ​മ​ണി. ഇ​ത്ത​ര​ത്തി​ൽ റി​യാ​ലി​റ്റി ഷോ​യി​ൽ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്  പ്രി​യ​യും ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും. എ​ന്നാ​ൽ ഒ​രി​ക്ക​ൽ ഇ​രു​വ​രും ചേ​ർ​ന്നെ​ടു​ത്ത സെ​ൽ​ഫി ഗോ​സി​പ്പി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ജി​പി​യു​മാ​യി അ​ക​ലം പാ​ലി​ച്ചി​രു​ന്ന​താ​യി താ​ര​സു​ന്ദ​രി തു​റ​ന്നു പ​റ​യു​ന്നു. ഈ ​ചി​ത്രം വൈ​റ​ലാ​കു​ക​യും ജി​പി പ്രി​യാ​മ​ണി​യു​ടെ അ​ജ്ഞാ​ത കാ​മു​ക​നാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. റി​യാ​ലി​റ്റി ഷോ​യു​ടെ എ​പ്പി​സോ​ഡി​ൽ പ​ര​ന്പ​രാ​ഗ​ത വേ​ഷ​മി​ട്ടാ​ണ് ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും എ​ത്തി​യ​ത്. അ​വി​ടെ​വ​ച്ച് എ​ടു​ത്ത ഫോ​ട്ടോ ജി​പി ട്വി​റ്റ​റി​ലും ഇ​ട്ടു. ആ ​ഫോ​ട്ടോ​യ്ക്കൊ​പ്പം ജി​പി ‘ദി​സ് ഈ​സ് ഗു​ഡ് പി​ക്ച​ർ ’ എ​ന്നോ മ​റ്റോ എ​ഴു​തി. അ​തി​നു താ​ഴെ ‘യാ, ​വി നോ ​വീ ലു​ക്ക് ഗു​ഡ് ’ എ​ന്നു ഞാ​ൻ അ​തി​ന് ക​മ​ൻ​റ് ഇ​ട്ടു. ഇ​തി​നു​ശേ​ഷം വ​ൻ ഗോ​സി​പ്പു​ക​ളാ​ണ് ഇ​തി​നു​പി​ന്നി​ൽ ഉ​ണ്ടാ​യ​ത്. ക​ന്ന​ട​യി​ലും മ​ല​യാ​ള​ത്തി​ലു​മൊ​ക്കെ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ എ​ന്‍​റെ കാ​മു​ക​ൻ എ​ന്ന ത​ര​ത്തി​ലു​ള്ള…

Read More

റായിസിന്റെ വിജയമാഘോഷിച്ച് ഷാരൂഖ് കൂടെ സണ്ണിയും; സുതാര്യമായ വസ്ത്രമണിഞ്ഞുള്ള സണ്ണി ലിയോണിന്റെ പാര്‍ട്ടി ഫോട്ടോകള്‍ വൈറലാവുന്നു…

ഷാരൂഖ് ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം  റായിസ് കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ചു കൊണ്ടു കുതിക്കുകയാണ്. റായിസിന്റെ വിജയമാഘോഷിക്കാന്‍ കിംഗ് ഖാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി താരപ്പൊലിമ കൊണ്ട് ശ്രദ്ധേയമായി. ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ ധോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവാസുദ്ദീന്‍ സിദ്ധിക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം ഇവരൊന്നുമായിരുന്നില്ല. ഇലയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞെത്തിയ മാദക സുന്ദരി സണ്ണി ലിയോണിലായിരുന്നു ഏവരുടെയും കണ്ണ്. റായിസില്‍ ലൈലാ ഓ ലൈല എന്ന പഴയ സൂപ്പര്‍ഹിറ്റ് ഐറ്റം സോങിന്റെ റീമിക്‌സിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. 1980ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കുര്‍ബാനിയില്‍ സീനത്ത് അമന്‍ ആടിത്തിമിര്‍ത്ത പാട്ടായിരുന്നു ഇത്. സണ്ണിയുടെ ലൈലാ ഓ ലൈല ഇതിനകം ഒമ്പതുകോടിയിലധികം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്. റായിസിന്റെ വിജയാഘോഷച്ചടങ്ങില്‍ സണ്ണി അണിഞ്ഞിരുന്ന വസ്ത്രവും ഏവരുടെയും…

Read More

അച്ഛന്‍റെ വഴിയേ മകളും! പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ മകള്‍ ആലിയ കശ്യപ് സംവിധാനത്തിലേക്ക്

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ മകള്‍ ആലിയ കശ്യപ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയാണ് ആലിയയുടെ ആദ്യ ഡോക്യുമെന്‍ററി. തന്‍റെ സ്കൂളിനായാണ് ആലിയ ഈ ഡോക്യുമെന്‍ററി ഒരുക്കുന്നത്. മകളേയും മകളുടെ ആദ്യ  സംവിധാനത്തേയും കുറിച്ചുള്ള വിശേഷങ്ങള്‍ അനുരാഗ് കശ്യപ് തന്‍റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ആസ്വാദകരുമായി പങ്കുവച്ചത്. ഒപ്പം ഡോക്യുമെന്‍ററിയുടെ യുട്യൂബ് ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മകളെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നുവെന്നും അനുരാഗ് തന്‍റെ ട്വീറ്റില്‍ കുറിച്ചു.

Read More