ജെല്ലിക്കെട്ടിനുവേണ്ടി നയന്‍താര

സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തെ ചോദ്യംചെയ്ത് നയന്‍താരയും രംഗത്തെത്തി. തമിഴ്‌നാടിന്‍റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നായ ജെല്ലിക്കെട്ട് നടത്തണമെന്ന യുവജനശബ്ദം രാജ്യമൊട്ടാകെ കേള്‍പ്പിക്കണമെന്നും മലയാളിയായ നയന്‍താര പ്രസ്താവനയില്‍ പറഞ്ഞു. രജനീകാന്ത്, കമല്‍ ഹാസന്‍, വിജയ്, സൂര്യ, ധനുഷ് അടക്കമുള്ളവരും ജെല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജെല്ലിക്കെട്ടിനെ എതിര്‍ത്ത മൃഗസ്‌നേഹികളുടെ സംഘടനയായ ’പെറ്റ’യുടെ അംഗമായ നടി തൃഷയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധപ്രകടനം അരങ്ങേറി. പ്രതിഷേധംമൂലം ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തൃഷ മരവിപ്പിച്ചു.

Read More

ട്രാന്‍സ്‌ജെന്‍ഡര്‍ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

മമ്മൂട്ടി നായകനായെത്തുന്ന പേരന്പ് എന്ന തമിഴ് ചിത്രത്തിലെ നായികയായെത്തുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍

Read More

രേവതി ചിത്രത്തില്‍ അമല പോള്‍

രേവതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തില്‍ നായികയാവാനൊരുങ്ങി അമല പോള്‍. രേവതി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. മലയാളത്തിലെ വിവിധ സംവിധായകരുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ പരീക്ഷണ ചിത്രം കേരള കഫേയിലെ മകള്‍ എന്ന ഭാഗം രേവതി സംവിധാനം ചെയ്തിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായി അഞ്ചോളം സിനിമകള്‍ രേവതി സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായികയെന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും രേവതിയെ തേടിയെത്തിയിട്ടുണ്ട്. അമലയ്ക്ക് നിരവധി പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത തമിഴ് ചിത്രം അമ്മ കണക്കില്‍ രേവതിയും അമലയും ഒരുമിച്ച് അഭിനയിച്ചിരുന്നു.മലയാളത്തില്‍ ജയറാമും ഉണ്ണി മുകുന്ദനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അച്ചായന്‍സിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ വിഐപി 2, തിരുട്ടു പയലേ 2 കൂടാതെ സിന്‍ഡ്രല എന്നിവയാണ് അമലയുടെ പുതിയ ചിത്രങ്ങള്‍. മലയാളം, തമിഴ്,…

Read More

തൃഷയുടെ മാതാവിനെതിരേ അറസ്റ്റ് വാറണ്ട്

തെന്നിന്ത്യന്‍ താരറാണി തൃഷയുടെ അമ്മയ്‌ക്കെതിരേ ചെന്നൈ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതേസമയം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തൃഷയ്ക്ക് എതിരേ അറസ്റ്റ് വാറണ്ട് എന്ന രീതിയിലാണെന്നും എന്നാല്‍ ഇത് തെറ്റാണെന്നും തൃഷയുടെ മാനേജര്‍ വിശദീകരിച്ചു. തൃഷയ്‌ക്കെതിരേ വാറണ്ട് എന്ന വാര്‍ത്ത തെറ്റാണ്. അമ്മ ഉമ കൃഷ്ണനെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി അറസ്റ്റ് വാറണ്ടിന് ബന്ധമില്ലായെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2005ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരേ അമ്മ ഉമ കൃഷ്ണന്‍ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളുകള്‍ക്കിടയില്‍ കേസ് പരിഗണിക്കുന്‌പോള്‍ കോടതിയിലെത്താന്‍ ഉമ കൃഷ്ണന്‍ തയാറായിട്ടില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പല തവണ കോടതി നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിച്ചില്ല. ഇതോടെ കോടതി വാറണ്ട് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി മാനേജര്‍…

Read More

കുട്ടിയുണ്ടാകാന്‍ വേണ്ടി മാത്രമാണ് തനിക്ക് ഭര്‍ത്താവിന്റെ ആവശ്യമുള്ളതെന്ന് പ്രിയങ്കാ ചോപ്ര; പുരുഷ മേധാവിത്വം വച്ചു പൊറുപ്പിക്കില്ലെന്നും നടി

പ്രായം 34 ആയിട്ടും എന്തേ വിവാഹം കഴിക്കാത്തത് എന്നു ചോദിക്കുന്നവരോട് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ഒരു ഉത്തരം മാത്രം.കുട്ടിയുണ്ടാകാന്‍ വേണ്ടി മാത്രമാണ് തനിക്ക് ഭര്‍ത്താവിനെ ആവശ്യമായി വരികയെന്നാണ് നടിയുടെ ഉത്തരം. ജീവിതത്തില്‍ തോല്‍ക്കാനിഷ്ടമില്ലെന്നു പറയുന്ന പ്രിയങ്ക ആരെയും ആശ്രയിക്കാതെ ജീവിക്കുന്നതാണ് തനിക്കിഷ്ടമെന്നും പറയുന്നു. താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഒരു കുട്ടി ജനിക്കാന്‍ വേണ്ടിയായിരിക്കുമെന്നും. ഭര്‍ത്താവിന് അതിനു കഴിഞ്ഞില്ലെങ്കില്‍ അയാളെ ഉപേക്ഷിക്കുമെന്നും നടി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ സ്വകാര്യത പങ്കുവച്ചത്. ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായ പ്രിയങ്ക ഒരു ചിത്രത്തിന് ഒമ്പതുകോടിയാണ് വാങ്ങുന്നത്. ബോളിവുഡ് കടന്ന് ഹോളിവുഡിലെത്തിയതോടെ പ്രിയങ്ക ആഗോള പ്രശസ്തയായിരിക്കുകയാണ്. ഒരു അമേരിക്കന്‍ സീരിയലില്‍ അഭിനയിച്ചതാണ് നടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. നടി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്ിന്റെ അവതാരികയുമായി. മിക്കവാറും സമയവും അമേരിക്കയിലായ താരം ന്യൂഇയര്‍ ആഘോഷിക്കാന്‍…

Read More

ബോ​ളി​വു​ഡ് നി​യ​മ​ങ്ങ​ൾ എ​നി​ക്കി​ഷ്ട​മ​ല്ല: ശ്രു​തി ഹാ​സ​ൻ

താ​ര​പു​ത്രി​യാ​യ ശ്രു​തി​യു​ടെ അ​ര​ങ്ങേ​റ്റം ബോ​ളി​വു​ഡി​ലൂ​ടെ​യാ​യി​രു​ന്നെ​ങ്കി​ലും ശ്രു​തി​യെ ബി​ടൗ​ണി​ൽ അ​ധി​കം ക​ണ്ടി​ട്ടി​

Read More

കാറ്റിലുലഞ്ഞ് വീണ്ടും മെര്‍ലിന്റെ വെള്ളക്കുപ്പായം;ചിത്രീകരണ രംഗങ്ങള്‍ പുറത്ത്‌

ഹോ​ളി​വു​ഡി​ന്‍റെ മാ​ദ​ക സു​ന്ദ​രി മെ​ർ​ലി​ൻ മ​ണ്‍​റോ​യെ ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ഒ​രു ചി​ത്ര​മാ​ണ്.

Read More

ജ്യോതികയുടെ ബുള്ളറ്റ് റൈഡിംഗ്

ബുള്ളറ്റില്‍ താരമായി ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം “മഗലിയാര്‍ മട്ടും’ എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ജി. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ഡോക്യുമെന്‍ററി സംവിധായികയുടെ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്. പ്രഭ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് വേണ്ടി ജ്യോതികയെ സൂര്യ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബുള്ളറ്റില്‍ വരുന്ന ജ്യോതികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റര്‍ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.ഭാനുപ്രിയ, ഉര്‍വശി, ശരണ്യ പൊന്‍വര്‍ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Read More

ദീപികയുടെ ലുങ്കിഡാന്‍സ് തരംഗമാകുന്നു

ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് ത്രീയുടെ മുംബൈയിലെ പ്രചാരണപരിപാടിക്കിടെ ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ മുണ്ടുടുത്തു ചെയ്ത ഡാന്‍സ് കൗതുകമായി. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമാണ് ട്രിപ്പിള്‍ എക്‌സ്. ഇന്ത്യയിലെ പ്രചാരണത്തിനായി നായകന്‍ വിന്‍ഡീസലും എത്തിയിട്ടുണ്ട്. ഹോട്ട് ലുക്കിലെത്തിയ ദീപിക മുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ് വച്ച് ചുവടുവച്ചതോടെ ദസാകെ ഇളകിമറിഞ്ഞു. ഡിജെയായ ന്യൂക്ലിയയുടെ സംഗീതത്തിനൊപ്പമായിരുന്നു ദീപികയുടെ നൃത്തം. ദീപികയുടെ കാമുകനായ രണ്‍വീര്‍ സിംഗും കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ലുങ്കി ഡാന്‍സിനു ശേഷം വിന്‍ഡീസലിനൊപ്പം റെഡ് കാര്‍പ്പറ്റിലും ദീപിക തിളങ്ങി. ട്രിപ്പിള്‍ എക്‌സിന്‍റെ പ്രചാരണത്തിനായ വിന്‍ഡിസല്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യ തന്നെ ത്രില്ലടിപ്പിച്ചു എന്നാണ് വിന്‍ഡീസല്‍ അഭിപ്രായപ്പെട്ടത്.

Read More

മുംബൈയുടെ പശ്ചാത്തലത്തില്‍ വീണ്ടും രജനി ചിത്രം

മുംബൈയുടെ പശ്ചാത്തലത്തില്‍ രജനീകാന്തിന്റെ മറ്റൊരു സിനിമ കൂടി വരും.രജനീകാന്തിന്റെ  പുതിയ സിനിമയുടെ കഥ പറയുന്നത് മുംബൈയുടെ പശ്ചാത്തലത്തിലാവും. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയാണ് മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്നത്. 21 വര്‍ഷം മുന്പ് പുറത്തിറങ്ങിയ, രജനീകാന്തിന്റെ  സൂപ്പര്‍ഹിറ്റ് സിനിമ ബാഷയും മുംബൈയുടെ പശ്ചാത്തലത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം കബാലിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രം രജനീകാന്തിന് സമ്മാനിച്ച സംവിധായകനാണ് പാ രഞ്ജിത്. സിനിമയില്‍ മലേഷ്യയില്‍ ജീവിക്കുന്ന തമിഴനായിട്ടായിരുന്നു രജനീകാന്ത് അഭിനയിച്ചത്. രജനീകാന്തിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുമ്പോള്‍ മുംബൈയിലെ ചേരി പ്രദേശത്തിന്റെ  പശ്ചാത്തലത്തിലുള്ള പ്രമേയം അവതരിപ്പിക്കാനാണ് പാ രഞ്ജിത് ആലോചിക്കുന്നത്. സിനിമയുടെ തിരക്കഥ പാ രഞ്ജിത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലൊക്കേഷന്‍ കാണുന്നതിനായി രജനീകാന്തും അണിയറപ്രവര്‍ത്തകരും അടുത്തിടെ മുംബൈ സന്ദര്‍ശിച്ചിരുന്നു. സിനിമ ചിത്രീകരിക്കാനുദ്ദേശിക്കുന്ന ലൊക്കേഷന്റെയും കഥാപാത്രത്തിന്റെയും കാര്യത്തില്‍ രജനീകാന്ത് പാ രഞ്ജിത്തിനെ സംതൃപ്തി അറിയിക്കുകയും ചെയ്തു. രജനീകാന്തിന്റെ  മരുമകനും നടനുമായ ധനുഷ് ആണ് സിനിമ…

Read More