74ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ശരിക്കും തിളങ്ങിയതും താരമായതും ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണെന്നു വേണം പറയാന്‍. സ്വര്‍ണ വര്‍ണത്തില്‍ കുളിച്ചായിരുന്നു പ്രിയങ്കയുടെ വരവ്. ജെ ഡി മോര്‍ഗനും പ്രിയങ്കയും ചേര്‍ന്നായിരുന്നു ടി വി പരമ്പര വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. റാഫ് ലോറെന്‍ ഡിസൈന്‍ ചെയ്ത സ്വര്‍ണനിറമുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക പരിപാടിക്കെത്തിയത്. ലോറൈന്‍ ഷ്വാര്‍ട്‌സിന്റെ നെക്ക്‌ലേസും പെന്‍ഡന്റും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കി. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌നിശയില്‍ ഏത് വസ്ത്രം ധരിക്കുമെന്ന ആശയക്കുഴപ്പത്തിലാണെന്ന് നേരത്തെ ഇസ്റ്റാഗ്രാമിലൂടെ പ്രിയങ്ക ആരാധകരോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണ വര്‍ണ കുപ്പായമണിഞ്ഞെത്തിയ പ്രിയങ്ക ആരാധകരെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല ഫാഷന്‍ നിരൂപകരുടെ പ്രശംസ നേടുകയും ചെയ്തു. ക്വാന്റിക്കോ സീരിസിലൂടെ അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയങ്ക, ബേ വാച്ചിലും അഭിനയിക്കുന്നു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പ്രിയങ്കയുടെ ഈ…
Read MoreCategory: Movies
അനുപമ സിംപിളാണ്
പ്രേമം എന്ന സിനിമ മലയാളികള്‍ക്കു സമ്മാനിച്ചത് മൂന്നു പുതുമുഖ നായികമാരെയാണ്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മേരിയുടെ മുടിയഴകായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ തിരക്കായതോടെ അനുപമയുടെ ലുക്കിലാകെ മാറ്റം വന്നിട്ടുണ്ട്. തെലുങ്കു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അനുപമ എത്തിയത് സ്വന്തമായി ഡിസൈന്‍ ചെയ്ത ഡ്രസില്‍. സിംപിള്‍ ആണ് തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റെന്നാണ് അനുപമ പറയുന്നത്. ‘പൊതുവേ സിംപിള്‍ ഡ്രസും മേക്കപ്പുമാണ് എനിക്കിഷ്ടം. കണ്ണുപോലും ഞാന്‍ എഴുതാറില്ല. സിനിമയ്ക്കു വേണ്ടിയോ ഷൂട്ടുള്ളപ്പോഴുമൊക്കെയാണ് ഞാന്‍ ഒരുങ്ങുന്നത്.’ കൂടുതല്‍ മേക്കപ്പ് ഇടുന്നതല്ല മറിച്ച് നമ്മുടെ ഫീച്ചേഴ്‌സിനു ഭംഗി തോന്നിക്കാനാണ് മേക്കപ്പ് ചെയ്യേണ്ടത്. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന പതിവില്ലെങ്കിലും ചിലപ്പോഴൊക്കെ ഇടാറുണ്ട്. മേക്കപ്പ് ഇഷ്ടമല്ലെങ്കിലും കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ലുക്ക് മാറ്റാന്‍ എനിക്കിഷ്ടമാണ്’ അനുപമ പറയുന്നു. ബ്രാന്‍ ലോയല്‍ അല്ലെങ്കിലും മാക്കിനോടാണ് താത്പര്യം. തിരക്കേറിയ ഷൂട്ടുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും സ്കിന്‍ പതുക്കെ ശരിയാകാറാണ് പതിവെന്നാണ് താരം പറയുന്നു.
Read Moreസുഹൃത്തായ തിരക്കഥാകൃത്തിന്റെ കഥ; സണ്ണി വെയ്ന്‍ സംവിധായകനാകുന്നു
സണ്ണിവെയ്ന്‍ സംവിധായകനാകുന്നുവെന്നു സൂചനകള്‍. സുഹൃത്തായ തിരക്കഥാകൃത്ത് കഥയൊരുക്കുന്ന ചിത്രത്തിലൂടെയാണു സണ്ണി സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ന്യൂജനറേഷന്‍ രീതിയിലുള്ള കുറേ സിനിമകളില്‍ അഭിനയിച്ചയാളാണു താനെന്നും എന്നാല്‍ സംവിധാനം ചെയ്യുന്നത് ആ രീതിയിലുള്ള സിനിമയാകണമെന്നില്ലെന്നും സണ്ണി പറഞ്ഞു. ലാല്‍ജോസ്, സത്യന്‍ അന്തിക്കാട് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കൊതിയാണെന്നും താരം വ്യക്തമാക്കി. എവിടെയും ഇടിച്ചുകയറുന്ന സ്വഭാവം തനിക്കില്ലാത്തതുകൊണ്ട് താനൊരു ഒറ്റയാനാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. നായകനാവണമെന്നൊന്നും നിര്‍ബന്ധമില്ല. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്നും സണ്ണി പറഞ്ഞു. സുഹൃത്ത് മിഥുന്‍ മാനുവലിന്റെ ‘അലമാര’യില്‍ അഭിനയിക്കുകയാണ് താരം. ഇരുവരും നേരത്തെ ഒന്നിച്ച ‘ആന്‍മരിയ കലിപ്പിലാണ്’ ഹിറ്റായിരുന്നു.
Read Moreസീനിയേഴ്‌സ്, ജൂണിയേഴ്‌സ് ക്ലിക്ഡ്
നായക നിരയില്‍ സീനിയര്‍ താരങ്ങളും യുവനിരയും പുതുമുഖങ്ങളുമെല്ലാം തിളങ്ങിയ വര്‍ഷമാണ് 2016. ഹിറ്റുകളുടെ ഭാഗമാകാന്‍ മിക്ക താരങ്ങള്‍ക്കും കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദീലീപ്, ബിജുമേനോന്‍ തുടങ്ങിയവരുടെ കരിയര്‍ ഈ വര്‍ഷം സേഫ് ആയി. മമ്മൂട്ടിക്ക് നാലുചിത്രങ്ങളുണ്ടായിരുന്നു. പുതിയ നിയമം, കസബ, വൈറ്റ്, തോപ്പില്‍ജോപ്പന്‍. ഇതില്‍ വൈറ്റ് ഒഴികെയുള്ള ചിത്രങ്ങള്‍ മികച്ച വിജയം നേടി. എ.കെ.സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം ആണ് ഈ വര്‍ഷം ആദ്യമെത്തിയ ചിത്രം. അവതരണത്തിലും കഥയിലും പുതുമ കൊണ്ടുവന്ന ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രവും വേറിട്ടു നിന്നു. അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു. രണ്‍ജി പണിക്കരുടെ പുത്രന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത കസബയിലെ പോലീസ് വേഷം ഈ നടന്റെ മറ്റൊരു വ്യത്യസ്തതയായി. മികച്ച ഇനിഷ്യലാണ് ചിത്രം നേടിയത്. ജോണി…
Read Moreജയിലില്‍ പോകാനും എനിക്ക് മടിയില്ല! മകള്‍ സുഹാനയെ ചുംബിക്കാന്‍ ശ്രമിക്കുന്നവന്റെ ചുണ്ട് പറിച്ചെടുക്കുമെന്ന് ഷാറൂഖ് ഖാന്‍
ബോളിവുഡിലെ കിംഗ് ഖാനായ ഷാറൂഖ് ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട ചില തുറന്നു പറച്ചിലുകളാണ് ഷാറൂഖിനെ വീണ്ടും തലക്കെട്ടുകളിലെ താരമാക്കുന്നത്. തന്റെ മകളുടെ കാമുകനെ കുറിച്ച് ഷാറൂഖ് ഖാന്‍ രസകരമായ ചില കാര്യങ്ങള്‍ ഗൗരവത്തോടെ പറഞ്ഞിരിക്കുകയാണ്. മകള്‍ സുഹാനയെ ചുംബിക്കാന്‍ ശ്രമിക്കുന്നവന്റെ ചുണ്ട് പറിച്ചെടുക്കുമെന്ന് കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകളുടെ കാമുകന് വേണ്ടുന്ന യോഗ്യതകള്‍ ഓരോന്നായി പറയുകയാണ് ഷാറൂഖ്. കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഒരു അച്ഛന്റെ സ്‌നേഹവും സ്വാര്‍ത്ഥതയുമെല്ലാം ഇതില്‍ കാണാം. മകളുടെ കാമുകനാകാന്‍ ഒരുങ്ങുന്നയാളോട് ഷാറൂഖ് ഖാന് പറയാനുള്ളത് ഇക്കാര്യങ്ങളാണ്: നല്ലൊരു ജോലി വേണം, ജയിലില്‍ പോകാന്‍ യാതൊരു മടിയുമില്ലാത്തയാളാണ് ഞാന്‍, എല്ലായിടത്തും എന്റെ കണ്ണുകള്‍ ഉണ്ടാകും, ഒരു വക്കീലിനെ ഒപ്പം നിര്‍ത്തണം, എന്റെ രാജകുമാരി നിങ്ങളുടെ അടിമയല്ല, നിങ്ങള്‍ എന്റെ മകളോട്…
Read Moreഅക്ഷരയ്ക്കു സമയമില്ല; മിഷ്‌കിനും വിശാലും ഒന്നിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ നായിക
വിശാല്‍ നായകനാകുന്ന പുതിയ ചിത്രമായ തുപ്പരിവാളനില്‍ അഭിനയിക്കുന്നതില്‍ നിന്നും അക്ഷരാ ഹാസന്‍ പിണങ്ങിപ്പോയതായി വാര്‍ത്ത. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് അക്ഷര ഹാസനെയാണ്. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് എത്താന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞാണ് അക്ഷര ചിത്രത്തില്‍ നിന്ന് പിന്മാറിയത്. പോലീസ് ഓഫീസറുടെ വേഷമായിരുന്നു അക്ഷരയ്ക്ക് സിനിമയിലുണ്ടായിരുന്നത്. ആ വേഷത്തില്‍ അക്ഷരയ്ക്കു പകരം ആന്‍ഡ്രിയ ജെറമിയ അഭിനയിക്കും എന്നാണ കേള്‍ക്കുന്നത്്. വിനയ്, പ്രസന്ന, കെ. ഭാഗ്യരാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് തുപ്പരിവാളന്‍.ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന രണ്ടാംഘട്ട ചിത്രീകരണത്തില്‍ ആന്‍ഡ്രിയ ചേരും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പിതാവ് കമലഹാസന്‍ നായകനാകുന്ന സബാഷ് നായിഡു എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണ് അക്ഷര. ചിത്രീകരണത്തിനിടെ പടിക്കെട്ടില്‍ നിന്ന് വീണ് കമലിന്റെ കാലിന് പരിക്കേറ്റതിനാല്‍ ചിത്രം നീണ്ടു പോയതാണ്…
Read Moreസസ്‌പെന്‍സുമായി ‘എസ്ര’ റിലീസ് ചെയ്യാനൊരുങ്ങുന്നു ! റിലീസ് ചെയ്യുന്നത് 200ല്‍ അധികം തീയറ്ററുകളില്‍
കൊച്ചി: ആളുകളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പൃഥ്വിരാജ് നായകനാകുന്ന എസ്ര റിലീസ് ചെയ്യാനൊരുങ്ങുന്നു. സിനിമ സമരം ശക്തമായി തുടരുന്നതിനിടെയാണ് ‘എസ്ര’ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. സിനി എക്‌സിബിറ്റേഴ്‌സിന്റേയും മള്‍ട്ടിപ്ലക്‌സുകളിലും സര്‍ക്കാര്‍ തീയേറ്ററുകളും അടക്കമുള്ള 200 ഓളം ഇടങ്ങളിലാണ് റിലീസ് ചെയ്യുക. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീയറ്ററുകളില്‍ റിലീസിംഗ് ഇല്ല. തീയേറ്ററര്‍ ഉടമകളുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കില്‍ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.ഈ മാസം 19തിനാണ് സിനിമ റിലീസ് ചെയ്യുക. വിനീതിന്റെ കാംബോജി 12ന് തീയേറ്റുകളിലെത്തും.
Read Moreസല്‍മാനെ കാണാന്‍ കത്രീനയെത്തി
പ്രണയപരാജയത്തിനു ശേഷം ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫും സല്മാന് ഖാനും വീണ്ടും കണ്ടുമുട്ടി. വളരെ രഹസ്യ..
Read More“സാരമില്ല സര്‍, അഭിനയമല്ലേ…’ ധനുഷ് മടിച്ചു; ധൈര്യം കൊടുത്തു പുതുമുഖ നായിക
ലിപ്‌ലോക്ക് ചെയ്യാന്‍ നായകന്മാര്‍ മടിച്ചാലും നായികമാര്‍ വിടില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് കോടമ്പാക്കത്തു നിന്നു വരുന്നത്. രംഗത്തിന്റെ
Read Moreനിലപാടുമാറ്റി വിദ്യ; ആമി പ്രതിസന്ധിയില്‍
കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ആമി പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ടുകള്‍. നായിക
Read More