മലയാള സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നു താരാകല്യാണ്‍ ; കാരണം ഞെട്ടിക്കുന്നത്

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാ സിനിമാ താരങ്ങളും. എന്നാല്‍ തനിക്ക് സിനിമാ അഭിനയം സമ്മാനിച്ചത് മടുപ്പാണെന്നാണ് താരാകല്യാണ്‍ പറയുന്നത്. തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മവേഷം തുടര്‍ച്ചയായി ചെയ്യേണ്ടി വന്നതാണ് തന്നെ മടുപ്പിച്ചതെന്ന് താര പറയുന്നു. തന്റെ ഇരുപതുകളില്‍ പോലും മൂന്ന് മടങ്ങ് പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മയാകേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോഴും അതു തുടരുകയാണെന്നും താര പറയുന്നു. സിനിമാജീവിതത്തിലെ ഏറ്റവും മികച്ച  കഥാപാത്രം എന്നു ചൂണ്ടിക്കാണിക്കപ്പെടേണ്ട റോള്‍ ഇതുവരെ ചെയ്തതിലൊന്നുമല്ലെന്നും ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരാ പറഞ്ഞു. ഇതുവരെ റോളുകള്‍ക്ക് വേണ്ടി പിന്നാലെ പോയിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രത്തോട് 100 ശതമാനം സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും താര പറയുന്നു. സീരിയലില്‍ തന്നെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും മാറ്റിയത് ഹലോ കുട്ടിച്ചാത്തനിലെ വില്ലത്തി കഥാപാത്രമാണ്. കൃഷ്ണതുളസിയിലെ പാവമായ മല്ലികയും ഹലോ കുട്ടിച്ചാത്തനിലെ പാപ്പമ്മാളും തമ്മില്‍ ഏറെ വ്യത്യസമുണ്ട്.…

Read More

വിജയ്-ജ്യോതിക വീണ്ടും! സിനിമയുടെ ചിത്രീകരണം അമേരിക്കയില്‍

വിജയ്- ജ്യോതിക-എസ്. ജെ. സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഖുഷിയുണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷക മനസിലുണ്ട്. ഇപ്പോളിതാ ആ…

Read More

മീഡിയകളുടെ അകമഴിഞ്ഞ പ്രശംസകള്‍ ഏറ്റുവാങ്ങി ഇനിയവനെ കേരളത്തിലേക്കും

മീഡിയകളുടെ അകമഴിഞ്ഞ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ട് തമിഴ്‌നാട്ടില്‍ പ്രദര്‍ശനം തുടരുന്ന ഇനിയവനെ എന്ന തമിഴ് ചിത്രം കേരളത്തിലും…

Read More

ജാക്കിയും സിങ്കവും ഒന്നിക്കുന്നു! രമേശ് രഞ്ജന്‍ തയാറാക്കിയ വീഡിയോ യൂട്യൂബില്‍ ഹിറ്റ്

പഴയ സിനിമാ ഗാനങ്ങളും ട്രെയിലറുകളും പുതിയ പശ്ചാത്തല സംഗീതവും ഇഫക്ട്‌സുമൊക്കെ നല്‍കി പുറത്തിറങ്ങുന്നത് ഇപ്പോള്‍ പതിവാണ്….

Read More

‘ഇതാണോ സാധനം?’ അപമാനിച്ച സംവിധായകനെതിരേ ആഞ്ഞടിച്ച് മഞ്ജിമ

രണ്ടാം വരവില്‍ മലയാളത്തില്‍ കാലുറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും മഞ്ജിമ മോഹന്‍ എന്ന യുവതാരത്തിന് തമിഴ് സിനിമാസ്വാദകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ നായികയായിട്ടായിരുന്നു മഞ്ജിമയുടെ രണ്ടാം വരവ്. എന്നാല്‍ ആ സിനിമയിലെ അഭിനയത്തിലൂടെ ഏറെ വിമര്‍ശനങ്ങളും  ഏറ്റു വാങ്ങേണ്ടി വന്നു മഞ്ജിമയ്ക്ക്. തമിഴില്‍ ഒരുകൈ പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മഞ്ജിമയ്ക്ക് കിട്ടിയത് കൈനിറയെ ചിത്രങ്ങളാണ്. എന്തിനേറെ? ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തില്‍ നായികയാവാനുള്ള ഭാഗ്യം പോലും മഞ്ജിമയ്ക്ക് കിട്ടി. എന്നാല്‍ തമിഴിലെ ഒരു സംവിധായകന്‍ തന്നെ അപമാനിച്ചു എന്ന ആരോപണവുമായാണ് മഞ്ജിമ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗൗതം മോനോന്‍ സംവിധാനം നിര്‍വ്വഹിച്ച അച്ചം എന്‍പത് മദമയെടാ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് തമിഴില്‍ നിന്ന് തന്നെ മറ്റൊരു ഓഫര്‍ കിട്ടിയത്. ഓഫര്‍ സ്വീകരിച്ച് സംവിധായകനെ കാണാന്‍ ചെന്നു. എന്നെ കണ്ടപ്പോള്‍  ‘ ഇതാണോ സാധനം? ഇത്രയും…

Read More

സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു; പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ ചിത്രങ്ങളും നാളെ പിന്‍വലിക്കും

മലയാള സിനിമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന  മുഴുവന്‍ ചിത്രങ്ങളും നാളെ മുതല്‍ പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കാളും വിതരണക്കാരും തീരുമാനിച്ചു. ഇതോടെ തിയറ്റര്‍ വിഹിതം പങ്ക് വെക്കുന്നതിനെ ചൊല്ലിയുള്ള  പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഈ പ്രതിസന്ധിയില്‍ 20 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും ആവര്‍ത്തിച്ചു പറയുന്നത്.  പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് കൊച്ചിയില്‍ തിയറ്റര്‍ ഉടമകളും നിര്‍മാതാക്കാളും വെവ്വേറെ യോഗം ചേരുന്നുണ്ട. മലയാള സിനിമകളുടെ അഭാവത്തില്‍ ആമിര്‍ ഖാന്റെ ‘ദംഗല്‍’ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന മുന്‍ തീരുമാനം മറി കടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയില്‍ സഹകരണം വേണ്ടെന്നും ഇന്നലെ ചേര്‍ന്ന സംയുക്ത യോഗത്തില്‍ തീരുമാനമായി. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍…

Read More

അങ്ങനെ നാദിര്‍ഷ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു; മലയാളത്തിലെ സൂപ്പര്‍താരത്തെ വച്ച് അടുത്ത ചിത്രം

നാദിര്‍ഷ സന്തോഷത്തിലാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് നാദിര്‍ഷയുടെ കാലം തെളിഞ്ഞത്. ഇപ്പോള്‍ നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നാണ് കേഴ്‌വി.  നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണെന്ന് പ്രചരിച്ചെങ്കിലും അത് തന്റെ വലിയ ആഗ്രഹമാണെന്നു പറഞ്ഞാണ് അന്ന് നാദിര്‍ഷ ഒഴിഞ്ഞത്. എന്നാല്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മമ്മൂക്കയും നാദിര്‍ഷയും ഒന്നിക്കുന്നുവെന്നു സ്ഥിരീകരിക്കുന്ന കാര്യങ്ങള്‍പുറത്തു വിട്ടത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞു. നിര്‍മ്മാതാവിനെ കണ്ടെത്തിയതായും ബെന്നി വ്യക്തമാക്കി. മമ്മൂക്കയും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രം നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലാകും ഒരുക്കുന്നതെന്നും ബെന്നി വ്യക്തമാക്കി. എന്തായാലും മമ്മുക്കയും നാദിര്‍ഷയും ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Read More

പണത്തിനു വേണ്ടി എന്തും കാണിക്കുന്നവരല്ല നടിമാരെന്ന് നയന്‍താര; സംവിധായകന്‍ സൂരജിനെതിരെ പ്രതിഷേധം ശക്തമാകുന്നു

നടിമാരെ അല്‍പവസ്ത്രത്തില്‍ കാണുന്നതാണ്  തനിക്കിഷ്ടമെന്ന് പറഞ്ഞ സംവിധായകനെതിരേ സൂപ്പര്‍നായികമാരായ നയന്‍താരയും തമന്നയും.  തമന്ന നായികയായ കത്തി സണ്ടൈയുടെ സംവിധായകനാണ് സൂരജ്. തമന്നയുടെ മേനിപ്രദര്‍ശനത്താല്‍ ചിത്രം സമ്പന്നമാണുതാനും. നടിമാരുടെ പാദം വരെ മറയ്ക്കുന്ന വസ്ത്രം തുന്നിക്കൊണ്ട് കോസ്റ്റിയൂം ഡിസൈനര്‍ തന്റെ മുമ്പില്‍ വന്നാല്‍ വസ്ത്രത്തിന്റെ നീളം കുറച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്നായിരുന്നു സൂരജിന്റെ പ്രസ്താവന. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് നടിമാര്‍ക്ക് അസൗകര്യമുണ്ടോയെന്ന് താന്‍ ചോദിക്കാറില്ലെന്നും സൂരജ് പറഞ്ഞിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍നായിക നയന്‍താരയാണ് സൂരജിന് ചുട്ടമറുപടി നല്‍കി ആദ്യം രംഗത്ത് വന്നത്. പണത്തിന് വേണ്ടി വസ്ത്രമുരിയുന്നവരല്ല നടിമാരെന്ന് സൂരജ് മനസിലാക്കണമെന്നാണ് നയന്‍താര പറഞ്ഞത്. നടിമാരെക്കുറിച്ച് പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചും സൂരജ് പറയുമോ എന്നും നയന്‍സ് ചോദിച്ചു. സുരജിന്റെ പ്രസ്താവന മോശമായെന്ന് തമന്നയും പ്രതികരിച്ചു. ദംഗല്‍ പോലെ…

Read More

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനുഷ്‌കാ ശര്‍മ; സിനിമാ ചിത്രീകരണത്തിനിടെ കരണ്‍ ജോഹര്‍ അപമര്യാദയായി സ്പര്‍ശിച്ചു!

ബോളിവുഡിനെ പ്രകമ്പനം കൊള്ളിക്കുന്ന വെളിപ്പെടുത്തലുമായി നടി അനുഷ്‌കാ ശര്‍മ. സിനിമാ ചിത്രീകരണത്തിനിടെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ തന്നോട് അപമര്യാദയായി സ്പര്‍ശിച്ചെന്നാണ് നടിയുടെ ആരോപണം. യേ ദില്‍ ഹായ് മുഷ്‌കി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരണ്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് അനുഷ്‌ക പറയുന്നത്. ചിത്രീകണത്തിന്റെ ഇടവേളകളില്‍ പലപ്പോഴും കരണില്‍ നിന്ന് വളരെ മോശമായായ പെരുമാറ്റമാണുണ്ടായതെന്നും ലൈംഗികാതിക്രമത്തിനു കരണിനെതിരേ പരാതി നല്‍കാന്‍ വിചാരിച്ചിരുന്നെന്നും അനുഷ്‌ക പറഞ്ഞു. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് അനുഷ്‌കയോട് പ്രേമം തോന്നിയിരുന്നെന്നും അത് താന്‍ അനുഷ്‌കയോട് പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു കരണിന്റെ പ്രതികരണം. അനുഷ്‌ക തെറ്റിദ്ധരിച്ചതില്‍ തനിക്ക് ദുഖമുണ്ടെന്നും കരണ്‍ പറഞ്ഞു.

Read More

അനില്‍ രാധാകൃഷ്ണമേനോന്‍ ചിത്രത്തില്‍ നൈല ഉഷ; ചിത്രത്തിന്റെ ഷൂട്ടിംഗ് 2017ല്‍

കുഞ്ഞനന്തന്‍റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ നൈല ഉഷ അനില്‍ രാധാകൃഷ്ണ മേനോന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നു….

Read More