ദുബായ്: ഹോർമുസിൽനിന്ന് ഇറാൻ പണം ഈടാക്കുന്നതിനെതിരേ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമുസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ യുദ്ധത്തിനു മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്കുനേരെയുണ്ടായ ഇറാൻ ആക്രമണത്തിന് പശ്ചാത്തലത്തിൽ സംയുക്തനീക്കങ്ങൾ വേഗത്തിലാക്കുകയാണ് ജിസിസി. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വർക്ക്, ബലിസ്റ്റിക് മിസൈലുകൾക്കെതിരേ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയാണ് ഇത്. ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതൽ ശേഖരത്തെക്കുറിച്ചു പഠനം നടത്താനും ചർച്ചയുണ്ടായി. മേഖലയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ഏതെങ്കിലുമൊരംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കെതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്ന്നു.
Read MoreCategory: NRI
വാർത്തകൾക്ക് ഗൂഗിളും മെറ്റയും പണം നൽകണം: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണം
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം. മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം. ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു. വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി. എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.
Read Moreഇറാൻ-അമേരിക്ക സംഘർഷം ശക്തമായി തുടരുമ്പോൾ ഹോർമുസ് കടന്ന് റഷ്യൻ ആഡംബരക്കപ്പൽ
ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷത്തെ്ത്തുടർന്ന്, ഉപരോധം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ റഷ്യൻ ശതകോടീശ്വരൻ അലക്സി മൊർദാഷോവിന്റെ ഉടമസ്ഥതയിലുള്ള നോർഡ് എന്ന ആഡംബര കപ്പൽ സഞ്ചരിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഏകദേശം 500 ദശലക്ഷം ഡോളർ വിലമതിക്കുന്ന, 142 മീറ്റർ നീളമുള്ള ഈ സൂപ്പർ യാട്ട് ശനിയാഴ്ച പുലർച്ചെയാണ് തന്ത്രപ്രധാനമായ ജലപാത കടന്നത്. വെള്ളിയാഴ്ച ദുബായിൽനിന്നു പുറപ്പെട്ട കപ്പൽ ഞായറാഴ്ച പുലർച്ചയോടെ മസ്കറ്റിൽ എത്തിയതായാണു റിപ്പോർട്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന പാതയിൽ ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, നോർഡിന് എങ്ങനെ യാത്രാ അനുമതി ലഭിച്ചു എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങൾ വൈറ്റ് ഹൗസ് പരിശോധിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്താമെന്നും പകരം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം…
Read Moreട്രംപിനു നേരേയുള്ള വധശ്രമം: കോൾ തോമസിനെതിരേ വധശ്രമക്കുറ്റം
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ ഡിന്നറിനിടെയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടു പിടിയിലായ കോൾ തോമസ് അല്ലനെതിരേ വധശ്രമക്കുറ്റം ചുമത്തി. അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു എന്നതടക്കം മൂന്നു ഗുരുതരമായ കുറ്റങ്ങളാണ് മുപ്പത്തൊന്നുകാരനായ അല്ലനെതിരേ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം. വാഷിംഗ്ടൺ കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ കുറ്റം സമ്മതിച്ചിട്ടില്ല. ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണു സുരക്ഷാവലയം ഭേദിച്ച് അല്ലൻ അകത്തേക്കു കടന്നത്. വേദിയിലേക്കു നീങ്ങുന്നതിനിടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെയും വാൻസിനെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തു. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും…
Read Moreഇറാൻ വിമാന കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇറാൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന ഭീഷണിയുമായി യുഎസ്. ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാൻ ലോകരാജ്യങ്ങളിലെ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. വിമാന ഇന്ധനം, കേറ്ററിംഗ്, ലാൻഡിംഗ് ഫീസ്, അറ്റകുറ്റപ്പണികൾ തുടങ്ങി ഒരു കാര്യത്തിലും ഇറാന്റെ വിമാനക്കമ്പനികളുമായി സഹകരണം പാടില്ല. ഇറാനെതിരേ പരമാവധി സാമ്പത്തിക സമ്മർദം യുഎസ് ട്രഷറി ചുമത്തും. ഇറാൻ വ്യവസായങ്ങളുമായി ബന്ധപ്പെടുന്ന മൂന്നാമതൊരാൾക്കെതിരേ ഉപരോധമേർപ്പെടുത്താനും യുഎസിന് മടിയില്ലെന്നും ബെസന്റ് എക്സിൽ കുറിച്ചു.
Read Moreഒഡേസയിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 പേർക്കു പരിക്ക്
കീവ്: യുക്രെയ്ന്റെ തെക്കൻ നഗരമായ ഒഡേസയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 14 പേർക്കു പരിക്ക്. ജനവാസമേഖലയിലാണ് ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കടലിലെ യുക്രെയ്ന്റെ പ്രധാന തുറമുഖമായ ഒഡെസയ്ക്കു നേരേ നിരവധി തവണ റഷ്യൻ ആക്രമണമുണ്ടായിട്ടുണ്ട്. യുക്രെയ്ന്റെ ഭാഗമായ റഷ്യൻ അധിനിവേശ ഖേർസണിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് വയോധികർ കൊല്ലപ്പെട്ടു. 70 വയസുള്ള സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ റഷ്യ 1,900 ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയത്. അറുപതോളം മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു.
Read Moreശ്രീലങ്കയിൽ കഞ്ചാവുശേഖരവുമായി ബുദ്ധസന്യാസിമാർ അറസ്റ്റിൽ
കൊളംബോ: തായ്ലൻഡ് സന്ദർശനത്തിനുശേഷം എത്തിയ ബുദ്ധസന്യാസിമാരിൽനിന്ന് കഞ്ചാവ് ശേഖരം പിടികൂടി. നാലു ദിവസത്തെ തായ്ലൻഡ് സന്ദർശനത്തിനുശേഷം കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 22 അംഗ സന്യാസിസംഘത്തിൽനിന്നാണ് വീര്യം കൂടിയ 110 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. ശ്രീലങ്കയിലുടനീളമുള്ള വിവിധ ബുദ്ധവിഹാരങ്ങളിൽനിന്നുള്ള യുവസന്യാസിമാർ ഒരു ബിസിനസുകാരൻ സ്പോൺസർ ചെയ്തതുപ്രകാരം തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ വിനോദയാത്ര പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓരോരുത്തരും അവരുടെ ലഗേജുകളിൽ അഞ്ചു കിലോ വീതം കഞ്ചാവ് ഒളിപ്പിച്ചുകടത്തുകയായിരുന്നു. പ്രതികളെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreചാവേറാക്രമണം; മാലി പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടു
ബമാകോ: ചാവേർ ആക്രമണത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാര കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ കമാരയുടെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അൽഖ്വയ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് സ്ഫോടനം നടത്തിയത്. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണങ്ങൾ നടന്നിരുന്നു. കാറ്റിക്ക്, കിഡാൽ, ഗാവോ എന്നിവിടങ്ങളിലും ഒരേസമയം ആക്രമണങ്ങളുണ്ടായി. 2020ൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreസമാധാനം പുലരുമോ? യുഎസിനു മുന്നിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ: മുന്നോട്ടുവച്ചത് മൂന്നു പ്രധാന വ്യവസ്ഥകൾ
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി യുഎസിനു മുന്നിൽ പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുന്നോട്ടുവച്ച് ഇറാൻ. പാക്കിസ്ഥാൻ മുഖേനയാണ് ഇറാൻ വ്യവസ്ഥകൾ വാഷിംഗ്ടണിനു കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോള ഊർജ പ്രതിസന്ധി രൂക്ഷമാക്കുന്ന ഹോർമുസ് കടലിടുക്കിന്റെ ഉപരോധം അവസാനിപ്പിക്കുക. നിലവിലെ യുദ്ധം നിർത്തലാക്കുക എന്നിവയാണു പ്രധാന ലക്ഷ്യം. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ദീർഘകാല വെടിനിർത്തൽ, അല്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത സ്ഥിരമായി അവസാനിപ്പിക്കൽ തുടങ്ങിയവ ഇറാന്റെ ലക്ഷ്യത്തിലുൾപ്പെടുന്നു. ആണവ കരാർ ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് ഇറാനെന്നും റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുകയും ഉപരോധം നീക്കുകയും ചെയ്തശേഷം രണ്ടാംഘട്ടമായി ആണവ ചർച്ചകൾ ആരംഭിച്ചാൽ മതിയെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ഇറാൻ മുന്നോട്ടുവച്ച നിർദേശത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം തന്ത്രപ്രധാനമായ വിഷയങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യാനില്ലെന്ന് വൈറ്റ്…
Read Moreഇറാൻ വിദേശകാര്യ മന്ത്രി വീണ്ടും പാകിസ്താനിലേക്ക്; മേഖലയിലെ സുരക്ഷയും ഉഭയകക്ഷി ബന്ധവും ചർച്ചയാകും
ഇസ്ലാമാബാദ്: ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദർശനത്തിനായി വീണ്ടും പാകിസ്താനിലെത്തുന്നു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചയുടെ പ്രധാന അജണ്ടയാകും. ഗാസയിലെയും ലെബനനിലെയും സംഘർഷങ്ങൾ ഉൾപ്പെടെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ചയാകും. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ഇറാന് ലക്ഷ്യമിടുന്നു.
Read More