ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ ബസിനുള്ളിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ച് കുട്ടികളടക്കം 38 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് രാജ്യം നടുങ്ങിയ ഈ ആക്രമണം നടന്നത്. മേഖലയിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം. കാക്ക റീജിയണിലെ കാജിബിയോ മുനിസിപ്പാലിറ്റിയിലൂടെ പാൻഅമേരിക്കൻ ഹൈവേ വഴി സഞ്ചരിക്കുകയായിരുന്ന ബസിനുള്ളിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ഗവർണർ ഒക്ടാവിയോ ഗുസ്മാനാണ് എക്സിലൂടെ സ്ഫോടനവിവരം പുറത്തുവിട്ടത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ അങ്ങേയറ്റം ദാരുണമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊളംബിയൻ സർക്കാർ സംഭവത്തിൽ ശക്തമായ അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
Read MoreCategory: NRI
384 കോടിയുടെ മയക്കുമരുന്ന് കടത്ത്: 6 പാക്കിസ്ഥാനികൾക്ക് 20 വർഷം തടവ്
ഭുജ് (ഗുജറാത്ത്): സമുദ്രമാർഗം 384 കോടി രൂപയുടെ ഹെറോയിൻ ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച കേസിൽ ആറ് പാക്കിസ്ഥാൻ സ്വദേശികൾക്ക് ഭുജ് പ്രത്യേക കോടതി 20 വർഷം കഠിനതടവ് വിധിച്ചു. 2021 ഡിസംബറിൽ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. കറാച്ചി സ്വദേശികളായ മുഹമ്മദ് ഇമ്രാൻ, ഡാനിഷ് മുഹമ്മദ്, സാഗർ മുഹമ്മദ്, ഇസ്മായിൽ ഇബ്രാഹിം, മുഹമ്മദ് സാജിദ്, അഷ്ഫാഖ് മുഹമ്മദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജഖാവു തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെവച്ച് ഇവരുടെ ബോട്ട് തടഞ്ഞ അധികൃതർ 77 കിലോയോളം ഹെറോയിൻ കണ്ടെടുത്തിരുന്നു. എൻഡിപിഎസ് നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കു തടവുശിക്ഷയ്ക്കു പുറമെ രണ്ടു ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി. വിചാരണ വേളയിൽ 203 രേഖകളും 13 സാക്ഷികളെയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
Read Moreറഷ്യ-യുക്രെയ്ൻ യുദ്ധം: പത്ത് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജോലി അന്വേഷിച്ച് റഷ്യയിലേക്കു പോയ 26 ഇന്ത്യക്കാരെ നിർബന്ധപൂർവം യുദ്ധരംഗത്തിറക്കിയെന്ന് ആരോപിച്ച് അവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സർക്കാർ ഈ വിവരങ്ങൾ വ്യക്തമാക്കിയത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരമുള്ള കരാറുകൾ വഴിയാണ് സൈന്യത്തിൽ ചേർന്നതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ആകെ 215 ഇന്ത്യക്കാരാണ് ഇത്തരത്തിൽ റഷ്യയിലുള്ളത്. ഇതിൽ ഹർജിയിൽ പരാമർശിച്ചിട്ടുള്ള 26 പേരിൽ 10 പേർ മരിച്ചു. ഒരാൾ ക്രിമിനൽ കേസിൽ ജയിലിലാണ്. മറ്റൊരാൾ സ്വന്തം ഇഷ്ടപ്രകാരം അവിടെ തുടരുകയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹങ്ങൾ തിരികെ…
Read Moreജി 20-യിൽ പുടിൻ പങ്കെടുക്കണം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ മയാമിയിൽ ഡിസംബറിൽ നടക്കുന്ന ഉച്ചകോടിയിൽ പുടിനും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, പുടിൻ വരുമോ എന്ന കാര്യം സംശയമാണ്. എല്ലാവരുമായും ചർച്ച നടത്തണമെന്നതാണ് തന്റെ ആഗ്രാഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഡിസംബർ 14, 15 തീയതികളിലാണ് ഉച്ചകോടി. കോവിഡ് ലോക് ഡൗൺ മൂലവും തുടർന്ന് യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലുള്ള ഒറ്റപ്പെടുത്തൽ മൂലവും 2019 മുതൽ പുടിൻ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാറില്ല.
Read Moreസ്പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ ട്രംപിന്റെ നീക്കം
വാഷിംഗ്ടൺ ഡിസി: ഇറാനെ ആക്രമിക്കുന്നതിനു സഹായം നല്കാതിരുന്ന സഖ്യകക്ഷികൾക്ക് ഉചിതമായ ശിക്ഷ നല്കുന്നതിനെക്കുറിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. സ്പെയിനിനെ നാറ്റോ സൈനികസഖ്യത്തിൽനിന്നു പുറത്താക്കുക, ഫാക്ലാൻഡ് ദ്വീപുകളിലെ ബ്രിട്ടീഷ് ഉടമസ്ഥത നിരാകരിക്കുക എന്നീ കാര്യങ്ങൾ ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറേനിയൻ യുദ്ധത്തിൽ സഖ്യകക്ഷികളുടെ പ്രതികരണങ്ങളിൽ നിരാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ തയാറാക്കിയ ഇ-മെയിൽ കുറിപ്പിലാണ് ഈ നയംമാറ്റങ്ങൾ പരാമർശിക്കുന്നത്. ഇറാനെ ആക്രമിക്കാനായി അമേരിക്കൻ സേനയ്ക്ക് സ്പാനിഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് അവിടുത്തെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നിലപാട് എടുത്തിരുന്നു. അതേസമയം, സ്പെയിനിനെ നാറ്റോയിൽനിന്നു പുറത്താക്കാനുള്ള അമേരിക്കൻ നീക്കം ഫലപ്രദമായേക്കില്ല. അംഗരാജ്യങ്ങളെ നാറ്റോയിൽനിന്നു പുറത്താക്കാൻ നിയമപരമായി വകുപ്പില്ലെന്നാണു ചില വൃത്തങ്ങൾ സൂചിപ്പിച്ചത്. തെക്കൻ അറ്റ്ലാന്റിക്കിൽ അർജന്റീന അവകാശവാദം ഉന്നയിക്കുന്ന ഫാക്ലാൻഡ് ദ്വീപുകളുടെ ഉടമസ്ഥത ബ്രിട്ടനാണെന്ന നയം മാറ്റുന്നതിനെക്കുറിച്ചും ട്രംപ് ഭരണകൂടം ആലോചിക്കുന്നു.…
Read Moreപാക് വിമാനങ്ങൾക്ക് വിലക്കു നീട്ടി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്കു നീട്ടി ഇന്ത്യ. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്കും പാക്കിസ്ഥാനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കുമുള്ള വിലക്ക് അടുത്ത 24 വരെയാണ് നീട്ടിയത്. കഴിഞ്ഞദിവസം ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാക്കിസ്ഥാൻ നീട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമപാത അടച്ചിടൽ ഒരുവർഷം പിന്നിടുകയാണ്.2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തത്തുടർന്ന് നയതന്ത്രബന്ധം വഷളായതോടെയാണ് വ്യോമപാത അടച്ചിടാൻ തീരുമാനിച്ചത്. 2025 ഏപ്രിലിലാണ് ആദ്യ വിലക്കേർപ്പെടുത്തിയത്. പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ വടക്കേ ഇന്ത്യയിൽനിന്ന് പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, യുഎസ്എ എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയാണ്. ഇത് 15 മിനിറ്റ് മുതൽ ഒരു മണിക്കൂറിലധികം യാത്രാസമയം വർധിക്കുന്നതിനു കാരണമായിട്ടുണ്ട്.
Read Moreസമയം അതിക്രമിക്കുന്നു: ഇറാന് ട്രംപിന്റെ അന്ത്യശാസനം; ആണവാക്രമണത്തിനില്ലെന്ന് സൂചന; വീണ്ടും വിമാനവാഹിനിക്കപ്പൽ അയച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള സംഘർഷം ആണവയുദ്ധത്തിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ സമാധാന കരാറിനു തയാറാകാൻ ടെഹ്റാനു മുന്നിലുള്ള സമയം അതിവേഗം അവസാനിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പു നൽകി. മേഖലയിൽ മൂന്നാമതൊരു യുഎസ് വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാനെതിരേ ആണവായുധങ്ങൾ പ്രയോഗിക്കാൻ തനിക്കു പദ്ധതിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഞാൻ എന്തിന് ആണവായുധം ഉപയോഗിക്കണം? സാധാരണ ആയുധങ്ങൾ ഉപയോഗിച്ചുതന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടില്ല…’ ട്രംപ് പറഞ്ഞു. ഇറാന്റെ സൈനികശേഷി ഇതിനോടകം തകർന്നെന്നും അമേരിക്കൻ ഉപരോധം ശക്തമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിനു സമയം കുറവാണെന്നും സമാധാന കരാറിനു തയാറായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പു നൽകി. രണ്ടാഴ്ച മുമ്പു നിലവിൽവന്ന താത്കാലിക വെടിനിർത്തലിനു ശേഷം…
Read Moreനാളെ അവസാനിച്ചാലും ഇതിനു മാറ്റമുണ്ടാകില്ല, യുദ്ധം: മൂന്നു കോടി പേർ പട്ടിണിയിലേക്ക്
ബാങ്കോക്ക്: ഇറാൻ യുദ്ധത്തിന്റെ അന്തരഫലമായി മൂന്നു കോടിയിലധികം പേർ പട്ടിണി നേരിടുമെന്ന് ഐക്യരാഷ്ട്രസഭാ വികസന പദ്ധതി (യുഎൻഡിപി) മേധാവി അലക്സാണ്ടർ ഡി ക്രൂ മുന്നറിയിപ്പു നല്കി. യുദ്ധം നാളെ അവസാനിച്ചാലും ഇതിനു മാറ്റമുണ്ടാവില്ലെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകവിപണിയിയിലേക്ക് എണ്ണയ്ക്കു പുറമേ രാസവളവും എത്താത്തതാണ് ഇതിനു കാരണം. ലോകത്തിനാവശ്യമായ രാസവളത്തിന്റെ നല്ലൊരു ഭാഗവും ഉത്പാദിപ്പിക്കുന്നത് ഗൾഫിലാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതു കാരണം ആഗോളതലത്തിൽ രാസവളം ലഭ്യത കുറഞ്ഞു. കാർഷികോത്പാദനം ഗണ്യമായി കുറയുമെന്നതാണ് ഇതിന്റെ അനന്തരഫലം. ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്ഷ്യ പ്രതിസന്ധിയുണ്ടാകാം. ഇതു തടയാനായി ഇനിയൊന്നും ചെയ്യാനില്ല. പതിറ്റാണ്ടുകൾക്ക് ഉണ്ടാക്കിയ പലതുമാണ് എട്ടാഴ്ചത്തെ യുദ്ധത്തിനിടെ തകർന്നത്. ഫണ്ട് പ്രതിസന്ധി മൂലം യുദ്ധക്കെടുതി നേരിടുന്ന സുഡാൻ, ഗാസ, യുക്രെയ്ൻ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളും തടസപ്പെടാമെന്ന് ഡി ക്രൂ കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഭക്ഷ്യവില…
Read Moreനരകക്കുഴി പോസ്റ്റിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യ നരകക്കുഴിയാണെന്നു പറയുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെ ഇന്ത്യക്കു പ്രശംസയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമാണെന്നും തന്റെ നല്ലൊരു സുഹൃത്താണ് ഇന്ത്യയെ നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു. നേരത്തേ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നാരോപിക്കുന്ന കുടിയേറ്റവിരുദ്ധ റേഡിയോ അവതാരകൻ മൈക്കിൾ സാവേജിന്റെ പ്രസ്താവന ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അമേരിക്കയിൽ ജനിക്കുന്നവർക്ക് അമേരിക്കൻ പൗരത്വം ഉറപ്പാക്കുന്ന നിയമത്തെ എതിർക്കുന്നതിനിടയിലാണ് സാവേജ് വിവാദ പരാമർശം നടത്തിയത്. ഇന്ത്യക്കാരും ചൈനക്കാരും ഒന്പതാം മാസം അമേരിക്കയിലെത്തി പ്രസവിക്കുകയും കുട്ടിക്ക് അമേരിക്കൻ പൗരത്വം ലഭിക്കുകയും തുടർന്ന് കുടുബാംഗങ്ങളെ അമേരിക്കയിലെത്തിക്കുകയും ചെയ്യുന്നതായി സാവേജ് ആരോപിക്കുന്നു. ഇന്ത്യക്കാരും ചൈനക്കാരും ലാപ്ടോപ് ഏന്തിയ ഗുണ്ടകളാണ്. മാഫിയക്കാരേക്കാൾ വലിയ ദോഷമാണ് അവർ അമേരിക്കയ്ക്കു ചെയ്തിട്ടുള്ളത്. അമേരിക്കക്കാരെ രണ്ടാം ക്ലാസ് പൗരന്മാരായിട്ടാണ് അവർ പരിഗണിക്കുന്നത്. കലിഫോർണിയയിലെ ഹൈടെക് കന്പനികളിൽ വെള്ളക്കാരെ ജോലിക്കെടുക്കില്ലെന്ന് മനസിലാക്കിയതോടെയാണ്…
Read Moreയുഎസ് നാവികസേനാ സെക്രട്ടറിയെ പുറത്താക്കി
ആർലിംഗ്ടൺ: അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലനെ പുറത്താക്കി. ട്രംപ് ഭരണകൂടത്തിലെ പദവി ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഉടനടി പ്രാബല്യത്തിലാകുമെന്ന് പെന്റഗൺ അറിയിച്ചു. പദവി ഉപേക്ഷിക്കാനുള്ള കാരണം പെന്റഗൺ വ്യക്തമാക്കിയില്ല. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തിന്റെ അനിഷ്ടമാണു കാരണമെന്ന് സൂചനയുണ്ട്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഇറാനെതിരേ നാവിക ഉപരോധം തുടരുന്ന സമയത്താണ് ജോൺ ഫീലനെ പുറത്താക്കിയിരിക്കുന്നത്. അതേസമയം, ഭരണപരമായ ചുമതലകൾ മാത്രം വഹിക്കുന്ന നാവിക സെക്രട്ടറിയെ പുറത്താക്കിയതിന് ഇറാൻ യുദ്ധവുമായി ബന്ധമില്ലെന്നാണ് സൂചന. ബിസിനസുകാരനായിരുന്ന ഫീലൻ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നല്ല രീതിയിൽ സംഭാവന നല്കിയിരുന്നു. ട്രംപിന്റെ ശിപാർശ പ്രകാരമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം നാവികസേനാ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. ‘ട്രംപ് ക്ലാസ് ’ എന്ന പേരിൽ വലിയ തുക ചെലവഴിച്ച് പുതിയ യുദ്ധക്കപ്പലുകൾ നിർമിക്കാൻ ട്രംപ് ആഗ്രഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കാൻ ഫീലനു കഴിഞ്ഞില്ല.…
Read More