ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ചൈ​ന​യി​ല്‍

ബീ​ജിം​ഗ്: ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഇ​ന്നു പു​ല​ര്‍​ച്ചെ ചൈ​ന​യി​ലെ​ത്തി. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യു​മാ​യി അ​രാ​ഗ്ചി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​രാ​ഗ്ചി​യു​ടെ ബീ​ജിം​ഗ് സ​ന്ദ​ര്‍​ശ​ന​മെ​ന്ന​തി​ല്‍ വ​ലി​യ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​നു പു​റ​മെ, നി​ല​വി​ലെ പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കു​മെ​ന്ന് ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ അ​മേ​രി​ക്ക അ​വ​ത​രി​പ്പി​ച്ച പു​തി​യ പ്ര​മേ​യ​വും ച​ര്‍​ച്ച​ക​ളി​ല്‍ പ്ര​ധാ​ന വി​ഷ​യ​മാ​കും. ഇ​റാ​ന്റെ ഏ​റ്റ​വും അ​ടു​ത്ത പ​ങ്കാ​ളി രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ചൈ​ന. ഇ​റാ​നി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും ചൈ​ന​യാ​ണ്.

Read More

ഹോ​ര്‍​മു​സി​ല്‍ ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണം

ദു​ബാ​യ്: ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ന്‍​സ് (യു​കെ​എം​ടി​ഒ) അ​റി​യി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണു ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​ശ്വ​സ​നീ​യ​മാ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ആ​ക്ര​മ​ണ​വി​വ​രം ല​ഭി​ച്ച​തെ​ന്ന് മാ​രി​ടൈം ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ല്‍ ക​പ്പ​ലി​നു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. നി​ല​വി​ല്‍ പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചോ​ര്‍​ച്ച​ക​ളോ, നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും യു​കെ​എം​ടി​ഒ നി​ര്‍​ദേ​ശി​ച്ചു. മേ​ഖ​ല​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സ്ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും വ​ഷ​ളാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Read More

ഇ​റാ​നെ​തിരേയു​ള്ള സൈ​നി​ക​നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​റാ​നെ​തി​രേ അ​മേ​രി​ക്ക ന​ട​ത്തി​വ​ന്ന ‘ഓ​പ്പ​റേ​ഷ​ന്‍ എ​പി​ക് ഫ്യൂ​റി’ സൈ​നി​ക​ന​ട​പ​ടി അ​വ​സാ​നി​ച്ച​താ​യി യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ര്‍​ക്കോ റൂ​ബി​യോ. വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റൂ​ബി​യോ. സൈ​നി​ക ന​ട​പ​ടി​യു​ടെ ഈ ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്റ് ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ല്‍ ഗ​താ​ഗ​ത​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ യു​എ​സ് ത​യാ​റാ​ണെ​ന്നും റൂ​ബി​യോ മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഇ​റാ​നു​മാ​യു​ള്ള പു​തി​യ ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ല്‍ നീ​ക്ക​ത്തി​നു​ള്ള ‘പ്രൊ​ജ​ക്റ്റ് ഫ്രീ​ഡം’ പ​ദ്ധ​തി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി ട്രം​പ് അ​റി​യി​ച്ചു. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്റ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ട​മ്പ​ടി അ​ന്തി​മ​മാ​ക്കാ​നും ഒ​പ്പു​വ​യ്ക്കാ​നും സ​മ​യം ന​ല്‍​കു​ന്ന​തി​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മേ​ഖ​ല​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ മൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും…

Read More

ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​രം: ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് ജ​യി​ലി​ൽ​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി

ടെ​ഹ്റാ​ൻ: ജ​യി​ൽ ക​ഴി​യു​ന്ന ഇ​റേ​നി​യ​ൻ വ​നി​താ അ​വ​കാ​ശ നേ​താ​വ് ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. ജ​യി​ൽ​വ​ച്ച് ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ അ​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്ന് കു​ടും​ബ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2023ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ ന​ർ​ഗീ​സ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. ഖു​സ്രു അ​ലി​കോ​ഡി എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഏ​ഴ​ര വ​ർ​ഷ​ത്തെ ശി​ക്ഷ​യാ​ണ് അ​വ​ർ​ക്ക് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ന​ർ​ഗീ​സ് മൂ​ന്നു ത​വ​ണ അ​ഞ്ചി​യോ​പ്ലാ​സ്റ്റി​ക്കു വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ക​ടു​ത്ത ര​ക്ത​സ​മ്മ​ർ​ദം മൂ​ലം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​വ​ർ ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ർ​ന്ന് ജ​യി​ലി​ലെ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ർ​ഗീ​സി​ന് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. ജ​യി​ല​ധി​കൃ​ത​ർ അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് ന​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ ത​യാ​റാ​യ​തെ​ന്നു പ​റ​യു​ന്നു. ന​ർ​ഗീ​സി​നെ സ്വ​ത​ന്ത്ര​യാ​ക്ക​ണ​മെ​ന്ന് നോ​ർ​വേ​യി​ലെ നൊ​ബേ​ൽ ക​മ്മി​റ്റി നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

യുദ്ധം അവസാനിപ്പിക്കാൻ ഇറാന്‍റെ പുതിയ നിർദേശങ്ങൾ: തൃപ്തിയില്ലെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​ര്യ​മ​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ്. ഇ​റാ​ന് ക​രാ​റു​ണ്ടാ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും അ​തി​നാ​യി അ​വ​ർ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ ത​നി​ക്കു തൃ​പ്തി ഇ​ല്ലെ​ന്ന് ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫോ​ണി​ലൂ​ടെ ച​ർ​ച്ച തു​ട​രു​ന്നു​ണ്ട്. ഇ​റേ​നി​യ​ൻ ഭ​ര​ണ​ത​ല​പ്പ​ത്ത് ഭി​ന്ന​ത​യു​ണ്ടെ​ന്നും നേ​തൃ​നി​ര ര​ണ്ടോ മൂ​ന്നോ ഗ്രൂ​പ്പു​ക​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം, മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന പാ​ക്കി​സ്ഥാ​ൻ വ​ഴി ഇ​റാ​ൻ അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റി​യ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​മേ​രി​ക്ക പ്ര​കോ​പ​ന​സ​മീ​പ​നം മാ​റ്റി​യാ​ൽ ഇ​റാ​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ഇ​റാ​ൻ ത​യാ​റെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നി​ടെ, ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഇ​റാ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്.…

Read More

യു​എ​സ്-​ഇ​റാ​ൻ സം​ഘ​ർ​ഷം: ച​ർ​ച്ച​ക​ളി​ൽ സം​തൃ​പ്ത​ന​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ്-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ല​വി​ലെ ച​ർ​ച്ച​ക​ളി​ൽ താ​ൻ സം​തൃ​പ്ത​ന​ല്ലെ​ന്നും വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു ട്രം​പ് പ​റ​ഞ്ഞു. ഇ​റാ​ൻ ക​രാ​റി​നാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ച​ർ​ച്ച​ക​ൾ പ്ര​തീ​ക്ഷി​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും, ഉ​ട​മ്പ​ടി​യി​ലേ​ക്കെ​ത്താ​ൻ താ​മ​സ​മു​ണ്ടാ​കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ഇ​റാ​നെ​തി​രേ പു​തി​യ സൈ​നി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളൊ​ന്നും അ​ദ്ദേ​ഹം ന​ൽ​കി​യി​ല്ല. സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വ​ഴി ഇ​റാ​ൻ സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ സ​മാ​ധാ​ന നി​ർ​ദേ​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​റാ​ന്‍റെ മു​ൻ നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക ത​ള്ളി​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​നു നി​ല​വി​ൽ താ​ത്കാ​ലി​ക വി​രാ​മ​മു​ണ്ടെ​ങ്കി​ലും, ശാ​ശ്വ​ത​മാ​യ സ​മാ​ധാ​ന ഉ​ട​ന്പ​ടി​യി​ലെ​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ, അ​മേ​രി​ക്ക-​ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന്, ആ​ഗോ​ള​ത​ല​ത്തി​ലു​ണ്ടാ​യ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു​മെ​തി​രെ ലോ​ക​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. മേ​യ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ…

Read More

യു​എ​സ് – ഇ​റാ​ൻ സം​ഘ​ർ​ഷം; 1.43 ല​ക്ഷം കോ​ടി​യു​ടെ പ്ര​തി​രോ​ധ​ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ സൈ​നി​ക ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി 1.5 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 1.43 ല​ക്ഷം കോ​ടി) പ​ടു​കൂ​റ്റ​ൻ പ്ര​തി​രോ​ധ ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ഡൊ​ണാ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം.ഫെ​ബ്രു​വ​രി 28-ലെ ​യു​എ​സ്-​ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മു​ണ്ടാ​യ ആ​ഭ്യ​ന്ത​ര വി​യോ​ജി​പ്പു​ക​ളെ യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. യു​ദ്ധ​ത​ന്ത്ര​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ ഏ​റ്റ​വും വ​ലി​യ ശ​ത്രു എ​ന്നാ​ണ് ഹെ​ഗ്സെ​ത്ത് വി​ശേ​ഷി​പ്പി​ച്ച​ത്. നി​ല​വി​ൽ വെ​ടി​ക്കോ​പ്പു​ക​ൾ​ക്കാ​യി മാ​ത്രം 25 ബി​ല്യ​ൺ ഡോ​ള​ർ ചി​ല​വാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.അ​തി​നി​ടെ, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം 90 മി​നി​റ്റോ​ളം ഫോ​ണി​ലൂ​ടെ നീ​ണ്ട ച​ർ​ച്ച ന​ട​ത്തി. യു​ക്രെ​യ്ൻ, ഇ​റാ​ൻ യു​ദ്ധ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​ക​ളു​മാ​ണു പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. ഇ​റാ​ന്‍റെ പ​ക്ക​ലു​ള്ള സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് പു​ടി​ൻ അ​റി​യി​ച്ച​താ​യി ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഈ ​സ​ഹാ​യ​ത്തി​ന് മു​ൻ​പ് യു​ക്രെ​യ്ൻ…

Read More

140 കോ​ടി​യു​ടെ അ​പൂ​ർ​വ ശേ​ഖ​രം; മോ​ഷ്ടി​ക്ക​പ്പെ​ട്ട 657 പു​രാ​വ​സ്തു​ക്ക​ൾ ഇ​ന്ത്യ​ക്ക് കൈ​മാ​റി അ​മേ​രി​ക്ക

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ൽ​നി​ന്നു മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ 657 പു​രാ​വ​സ്തു​ക്ക​ൾ അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​ക്കു കൈ​മാ​റി.ഏ​ക​ദേ​ശം 140 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പു​രാ​വ​സ്തു​ക്ക​ൾ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ​വ​യാ​ണ്.ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ആ​ൽ​വി​ൻ ബ്രാ​ഗ് ആ​ണ് പു​രാ​വ​സ്തു​ക്ക​ൾ കൈ​മാ​റി​യ​ത്. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ പ്ര​തി​നി​ധി രാ​ജ​ല​ക്ഷ്മി ക​ദം പു​രാ​വ​സ്തു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. ഏ​ക​ദേ​ശം 16 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന അ​വ​ലോ​കി​തേ​ശ്വ​ര വെ​ങ്ക​ല വി​ഗ്ര​ഹ​മാ​ണ് കൈ​മാ​റി​യ​തി​ൽ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള പു​രാ​വ​സ്തു. ഛത്തീ​സ്ഗ​ഡ് സി​പു​രി​ലെ ദ്രോ​ണാ​ദി​ത്യ എ​ന്ന ശി​ല്പി നി​ർ​മി​ച്ച​താ​ണി​തെ​ന്നു വി​ഗ്ര​ഹ​ത്തി​ലെ ലി​ഖി​ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.1939-ൽ ​ല​ക്ഷ്മ​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ ഇ​ത് 1982-ൽ ​റാ​യ്പു​രി​ലെ മ്യൂ​സി​യ​ത്തി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു. 2025-ലാ​ണ് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ ഇ​തു പ​ടി​ച്ചെ​ടു​ത്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് 2000-ൽ ​മോ​ഷ്ടി​ക്ക​പ്പെ​ട്ട, നൃ​ത്തം ചെ​യ്യു​ന്ന ഗ​ണ​പ​തി​വി​ഗ്ര​ഹ​വും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.സാ​ൻ​ഡ് സ്റ്റോ​ണി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ഗ​ണ​പ​തി​വി​ഗ്ര​ഹം പു​രാ​വ​സ്തു ക​ട​ത്തു​കാ​ര​നാ​യ സു​ഭാ​ഷ് ക​പു​റി​ന്‍റെ സം​ഘ​മാ​ണു മോ​ഷ്ടി​ച്ച​ത്.…

Read More

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് മേ​ൽനി​യ​ന്ത്ര​ണം അ​വ​കാ​ശ​പ്പെ​ട്ട് ഇ​റാ​ൻ

ദു​ബാ​യ്: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കൂ എ​ന്ന നി​ല​പാ​ടു തു​ട​രു​ക​യാ​ണ് ഇ​റാ​ൻ. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​റാ​ന്‍റെ ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ​മ​ന്ത്രി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ റെ​സ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു മേ​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ത​ങ്ങ​ൾ​ക്കാ​ണെ​ന്നും സൈ​നി​ക​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു. ഇ​റാ​ൻ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ, ഇ​റാ​ന്‍റെ പ​ക്ക​ൽ ആ​ണ​വാ​യു​ധം ഉ​ണ്ടാ​ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ് രാ​ജാ​വ് ചാ​ൾ​സ് മൂ​ന്നാ​മ​നും താ​നും യോ​ജി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ചാ​ൾ​സ് യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ, ലോ​കം വ​ലി​യ അ​നി​ശ്ചി​ത​ത്വ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും സ​ഖ്യ​ക​ക്ഷി​ക​ൾ ഒ​ത്തൊ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. ഇ​റാ​ൻ നി​ല​വി​ൽ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്നും നേ​തൃ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ…

Read More

അ​ഫ്ഗാ​നി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്10 ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്ക്

പാ​രീ​സ്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ഇ​തു ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്നും യൂ​ണി​സെ​ഫ്. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സ്ത്രീ ​തൊ​ഴി​ലി​നും മേ​ലു​ള്ള നി​ര​ന്ത​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം 2030 ആ​കു​മ്പോ​ഴേ​ക്കും അ​ഫ്ഗാ​നി​സ്ഥാ​ന് 20,000 വ​നി​താ അ​ധ്യാ​പ​ക​രെ​യും 5,400 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ന​ഷ്‌​ട​പ്പെ​ടു​മെ​ന്നും യൂ​ണി​സെ​ഫി​ന്‍റെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 2021നു​ശേ​ഷം പ​ത്തു ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണു വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. 2030 ആ​കു​ന്പോ​ഴേ​യ്ക്കും ഇ​തു 20 ല​ക്ഷ​മാ​യി ഉ​യ​രും. 2023 നും 2025 ​നും ഇ​ട​യി​ൽ പൊ​തു​ഭ​ര​ണ​ത്തി​ലെ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം 21% ൽ​നി​ന്ന് 17.7% ആ​യി കു​റ​ഞ്ഞു​വെ​ന്നും സം​ഘ​ട​ന ക​ണ്ടെ​ത്തി. സ്കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും യോ​ഗ്യ​ത​യു​ള്ള വ​നി​താ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് ഭാ​വി അ​വ​സ​ര​ങ്ങ​ൾ​ക്കു വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സ്ത്രീ​ക​ളെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തും അ​വ​ർ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത​തു​മാ​യ ര​ണ്ടു മേ​ഖ​ല​ക​ളാ​യ അ​ധ്യാ​പ​ന, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് കു​ഞ്ഞു​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി…

Read More